നാരായണീയം ദശകം - 43


തൃണാവർത്തമോക്ഷവർണ്ണനം 

🕉🕉1🕉🕉
ത്വമേകദാ ഗുരുമരുത്പുരനാഥ ! വോഢം ഗാഢാധിരുഢഗരിമാണമപാരയന്തി മാതാ നിധായ ശയന , ' കിമിദം ബമതേതി ധ്യായന്ത്യചേഷ്ടത ഗൃഹേഷു നിവിഷ്ടശംകാ || 1 ||

 ഹോ ഗുരുവായൂരപ്പ ! ഒരിക്കൽ ഏറ്റവും ഘനത്തോടുകൂടിയ അങ്ങയേ എടുക്കുവാൻ വയ്യാതെ മാതാവു ശയ്യയിൽ കിടത്തിയിട്ട് , ' അഹോ ! ഇത് എന്താണ് ? എന്നിങ്ങിനെ ശങ്കാകുലയായി ഇതിനെപറ്റി ആലോചിച്ചുകൊണ്ട് ഗൃഹകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു . 

🕉🕉2🕉🕉
താവദ്വിദുരമുപകർണ്ണിത ഘോരഘോഷ - വ്യാജംഭിപാംസുപടലീപരിപൂരിശ വാത്യാവപുസ കില ദൈഗ്യവരസ്ത്യണാവർ - ത്താഖ്യാ ജഹാര ജനമാനസഹാരിണം ത്വാം . || 2 || 

ആ സമയം അതിദൂരെയായി കേൾക്കപ്പെട്ട ഭയങ്കരശബ്ദത്താലും വർദ്ധിച്ചുയർന്ന പൊടിപടലംകൊണ്ടും നിറയ്ക്കപ്പെട്ട ആശാമുഖങ്ങളോടുകൂടിയവനും ചുഴലിക്കാറ്റിന്റെ ആകൃതിയോടുകൂടിയവനും തൃണാവർത്തൻ എന്ന പേരോടുകൂടിയവനുമായ അസുരശ്രേഷ്ഠനാവട്ടെ ജനങ്ങളുടെ മനസ്സിനെ അപഹരിക്കുന്നവനായ അങ്ങയെ അപഹരിച്ചു . 

🕉🕉3🕉🕉
ഉദ്ദാമപാംസു - തിമിരാഹത - ദൃഷ്ടിപാതേ ദ്രഷ്ടം കിമപ്യകുശലേ പശുപാലലോകേ , ' ഹാ ബാലകസ്യ കി'മതി ത്വദുപാന്തമാപ്താ മാതാ ഭവന്തമവിലോക്യ ദൃശം ആരോദ . || 3 || 

ഗോപലന്മാരെല്ലാം വർദ്ധിച്ച പൊടികൊണ്ടും ഇരുട്ടുകൊണ്ടും മറയ്ക്കപ്പെട്ട കാഴ്ചയോടുകൂടിയവരായിട്ട് യതൊന്നുംതന്നെ കാണ്മാന് കഴിവില്ലാതായിത്തീർന്നപ്പോൾ മാതാവ് “ അയ്യോ ! കുട്ടിക്കു വല്ലതും പറ്റിയോ " എന്ന് അങ്ങയുടെ സമീപം അണഞ്ഞ് അങ്ങയേ കാണാതെ ഉച്ചത്തിൽ കരഞ്ഞു . 

🕉🕉4🕉🕉
താവത്സ ദാനവവരോപി ച ദീനമൂർത്തി ഭാവത് കഭാര - പരിധാരണ - ലുന വേഗ സങ്കോചമാൻ , തദൻ ക്ഷതപാംസുഘോഷ ഘോഷ വ്യതായത് ഭവജ്ജനനീ നിനാദം .. || 4 ||


 അപ്പോഴേക്കും ആ ദാനവേന്ദ്രനും തളർന്ന ദേഹത്തോടുകൂടിയവനായി , അങ്ങയുടെ ഭാരത്തെ വഹിക്കുകയാൽ നഷ്ടവേഗനായിത്തീർന്ന് നിയേഷ്ഠതയെ പ്രാപിച്ചു . അതിൽപിന്നെ പൊടിയും ശബ്ദവും ഒതുങ്ങിയ അമ്പാടിയിൽ അങ്ങയുടെ ജനനിയുടെ മുറവിളി തെളിഞ്ഞുകേൾക്കുമാറായി . 

🕉🕉5🕉🕉
രോദോപകർണ്ണവശാദുപഗമ്യ ഗേഹം ക്രന്ദബു നന്ദമുഖഗോപകുലേഷും ദീനഃ ത്വാം ദാനവസ്തഖില മുക്തികരം മുമുക്ഷ ത്വയ്യപ്രമുഞ്ചതി , പപാത വിയത് പ്രദേശാത് || 5 ||

 നന്ദൻ തുടങ്ങിയ ഗോപന്മാരെല്ലാം ( യശോദയുടെ ) ാദനം കേൾക്കുകയാൽ ഗ്രഹത്തിൽ വന്നെത്തി കരഞ്ഞുകൊണ്ടിരിക്കെ , സകലലോകമോക്ഷദനായ നിന്തിരുവടിയോട് വിട്ടയക്കാൻ അപേക്ഷിക്കുന്ന ദാനവനാവട്ടെ അങ്ങ് പിടിവിടായ്കയാൽ ഏറ്റവും തളർന്ന് ആകാശദേശത്തിൽനിന്നു താഴെവീണു .

🕉🕉6🕉🕉


രോദാകലാസ്തദനു ഗോപഗണാ ബഹിഷ്ക പാഷാണപൃഷ്ഠഭുവി ദേഹമതിസ്ഥവിഷ്ഠം പ്രെക്ഷന്ത ഹന്ത ! നിപതന്തമമുഷ്യ വക്ഷ - സ്യക്ഷീണമേവ ച ഭവന്തമലം ഹസന്തം .. || 6 ||


 അനന്തരം കരഞ്ഞു വശംകെട്ട ഗോപന്മാർ പുറത്തുള്ള പാറമേൽ വീഴുന്ന ഏറ്റവും വലിയ ശരീരത്തേയും അവന്റെ മാർവ്വിടത്തിൽ യാതൊരു ക്ഷീണവുമില്ലാതെ തന്നെ മനോഹരമായി മന്ദഹസിക്കുന്ന നിന്തിരുവടിയേയും ദർശിച്ചു . 

🕉🕉7🕉🕉
ഗ്രാവപ്രപാത- പരിപിച്ചു - ഗരിഷ്ഠദേഹ ഭ്രഷ്ടാസുദുഷ്ടനുജോപരി സൃഷ്ടഹാസം . ആഘാനമംബുജകരേണ ഭവന്തമേത്യ ഗോപാ ദധൂർഗ്ഗിവരാദിവ നീലരത്നം || 7 ||


 പാറമേൽ വീണതിനാൽ ചതഞ്ഞ ആ തടിച്ച ശരീരത്തിൽനിന്നു വിമുക്തമായ പ്രാണങ്ങളോടുകൂടിയ ദുഷ്ടനായ ദൈത്യന്റെ മേൽ കമലസദൃശമായ തൃക്കെകൊണ്ട് അടിക്കുന്നവനും വ്യാജമായി മന്ദഹസിക്കുന്നവനും ആയ അങ്ങയെ സമീപിച്ച് വലിയ പർവ്വത്തിൽനിന്നും നീലരത്നക്കല്ലിനെയെന്നപോലേ ഗോപന്മാർ കടന്നെടുത്തു . 

🕉🕉8🕉🕉
ഏകകമാശു പരിഗൃഹ്യ നികാമനന്ദൻ നന്ദാദിഗോപപരിശബ്ദ വിചുംബിതാംഗം ആദാതുകാമ പരിശങ്കിതഗോപനാരീ ഹസ്താംബുജപ്രപതിതം പ്രണമോ ഭവന്തം . || 8 ||

 നന്ദൻ ഓരോരുത്തരായി വേഗത്തിൽ എടുത്തുകൊണ്ട് അത്യന്തം സന്തുഷ്ടരായ തുടങ്ങിയ ഗോപന്മാരാൽ ആലിംഗനചുംബനാദികൾ ചെയ്ത് പരിപാലിക്കപ്പെട്ട അംഗങ്ങളോടുകൂടിയവനും എടുക്കുവാൻ ആഗ്രഹിച്ച് ( പുരൂഷന്മാരോടു കുട്ടിയെ ചോദിച്ചു വാങ്ങുവാനുള്ള സങ്കോചത്താല് ) ശങ്കിച്ചുനില്ക്കുന്ന ഗോപികളുടെ കരാംബുജങ്ങളിലേക്കു ചാടിയവനുമായ അങ്ങയെ ഞാൻ സ്തുതിച്ചുകൊള്ളുന്നു .

🕉🕉9🕉🕉

" ഭൂയോപി കിംനു കൃണമഃ , പ്രണതാർത്തിഹാരീ ഗോവിന്ദ ഏവ പരിപാലയതാത് സുതം നഃ ഇത്യാദി മാതരപിതൃ - പ്രമുഖസ്തദാനീം സമ്പ്രാർത്ഥിതസ്ത്വദവനായ വിഭോ ! ത്വമേവ ... II 9 ||

 വീണ്ടും നമ്മൾ എന്തുചെയ്യും , ആശ്രിതന്മാരുടെ സങ്കടങ്ങളെയെല്ലാം നശിപ്പിക്കുന്ന ശ്രീ ഗോവിന്ദൻതന്ന നമ്മുടെ കുമാരനെ കാത്തുരക്ഷിക്കട്ടെ ; എന്നു തുടങ്ങി അല്ലേ ഭഗവൻ ! ആ സമയത്ത് മാതാവ് , പിതാവ് മുതലായ എല്ലാവരാലും അങ്ങയുടെ സംരക്ഷണത്തിന്നായി അങ്ങുതന്നെ വഴിപോലെ പ്രാർത്ഥിക്കപ്പെട്ടു . 

🕉🕉10🕉🕉
വാതാത്മകം ദനുജമേവമയി ! പ്രധൂന്വൻ വാതോദ്ഭവാൻ മമ ഗദാന് കിമു നോ ധുനോഷി ? കിം വാ കരോമി ? പുനരപ്യനിലാലയേശ ! നിശ്ശേഷരോഗശമനം മുഹുരർത്ഥയേ ത്വാം . || 10 ||

 അല്ലയോ വാതാലയേശ ! വാതസ്വരൂപനായ അസുരനെ ഇപ്രകാരം നിഗ്രഹിച്ചു നിന്തിരുവടി വാതദോഷത്താലുണ്ടായ എന്റെ രോഗങ്ങളെ നശിപ്പിക്കതിരിക്കുന്നതു എന്തുകൊണ്ടാണ് ! അഥവാ എന്തുതന്നെ ചെയ്യട്ടെ ! രോഗത്തിന്റെ നിശ്ശേഷമായ ശാന്തിയെ വീണ്ടും ഭവാനോട് അർത്ഥിച്ചുകൊള്ളുന്നു . 

🕉🕉🕉
തൃണാവർത്തമോക്ഷവർണ്ണനം എന്ന നാല്പത്തിമൂന്നാം ദശകം സമാപ്തം ആദിതഃ ശ്ലോകാഃ 446 .

Comments