നാരായണീയം ദശകം -1
| | ഓം നമോ ഭഗവതേ വാസുദേവായ | | | | ഓം ശ്രീകൃഷ്ണകായ പരബ്രഹ്മണേ നമഃ | | പ്രഥമ സ്കന്ധഃ പ്രഥമം ദശകം ദശകം - 1 ഭഗന്മഹിമാനുവർണ്ണനം സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം നിര്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർത്ഥകം ബ്രഹ്മ തത്വം തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാനാം
🕉🕉🕉🕉🕉
നിത്യവും പൂർണ്ണവുമായ ആനന്ദം , ജ്ഞാനം ഇവയാകുന്ന സ്വരുപത്തോടുകൂടിയതും ഉപമയില്ലാത്തതും കാലം , ദേശം ഇവയെക്കൊണ്ടുള്ള അവധികളോടു വേർപെട്ടതും മായ തൽക്കാർയ്യങ്ങളായ ദേഹദികൾ ഇവയിൽനിന്നു എന്നും മുക്തമായിട്ടുള്ളതും അനവധി വേദോപനിഷദ്വാക്യങ്ങളാൾ അത്യധികം പ്രാകശിപ്പിക്കപ്പെട്ടതും സ്പഷ്ടമല്ലാത്തതും ദർശിക്കപ്പെട്ട ക്ഷണത്തിൽതന്നെ പരമപുരുഷാർത്ഥമായ മോക്ഷമായി സ്വരുപത്തോടുകൂടിയതും പരമാർത്ഥമായി സ്ഥിതിചെയ്യുന്നതുമായ ബ്രഹ്മം എന്ന യാതൊന്നുണ്ടോ അതുതന്നെയാണ് ഗുരുവായുപുരമാഹക്ഷേത്രത്തിൽ പ്രത്യക്ഷമായി വിളങ്ങുന്നത് . ജനങ്ങളുടെ ഭാഗ്യവിശേഷംതന്നെ ! !
🕉🕉2🕉🕉
ഏവംദുർലഭ്യവസ്തന്യപി സുലഭതയാ ഹസ്തലബേ യദന്യത് തന്വാ വാചാ ധിയാ വാ ഭജതി ബത ജന : ക്ഷുദ്രതൈവ സുടേയം ഏതേ താവദ്വയം തു സ്ഥിരതരമനസാ വിശ്വപീഡാപഹതൈ്യ
നിശ്ശേഷാത്മാനമേനം ഗുരുപവനപുരാധീശമേവാശ്രയാമ : | | 2 | |
ഇപ്രകാരം വളരെ പ്രയാസപ്പെട്ടു മാത്രം ലഭിക്കപ്പെടാവുന്ന വസ്തുവാണെങ്കിലും വളരെ ഏളുപ്പത്തിൽ കയ്യിൽ കിട്ടിയിട്ടും കൂടി ജനങ്ങൾ മറ്റു ദേവന്മാരെ ശരീരംകൊണ്ടോ , വാക്കുകൊണ്ടോ , ബുദ്ധികൊണ്ടോ സേവിക്കുന്നു ( ആശ്രയിക്കുന്നു ) എന്നത് ശോചനീയംതന്നെ ; ഇതു സ്പഷ്ടമായിട്ടുള്ള അവിവേകംതന്നെയാണ് ; ഈ ഞങ്ങളാകട്ടെ സകല ദുഃഖങ്ങളുടേയും വിനാശത്തിനായി ദൃഢചിത്തത്തോടുകൂടി സർവ്വത്മകനായ ഈ ഗുരുവായൂർപുരാധീശനെത്തന്നെ ആശ്രയിക്കുന്നു .
🕉🕉3🕉🕉
സത്വം യത്തത് പരാഭ്യാമപരികലനതോ നിർമലം തേന താവത് ഭൂതൈര്ഭൂതേന്ദ്രിയെസ്തേ വപുരിതി ബഹുശ : ശ്രൂയതേ വ്യാസവാക്യം | തത് സ്വച്ഛ് ത്വാദ്യദാച്ഛാദിത പരസുഖ ചിദ്ഗർഭ നിർഭാസരൂപം തസ്മിൻ ധന്യാ രമന്തേ ശ്രുതിമതിമധുരേ സുഗ്രഹ വിഗ്രഹേ തേ | | 3 | |
ഇതരങ്ങളായ രഹസ്തമോഗണങ്ങളോടു ഇടകലരാത്തതുകൊണ്ട് പരിശുദ്ധമായിരിക്കുന്ന ആ സത്വഗുണം യതൊന്നോ അതുകൊണ്ടുതന്നെ ഉണ്ടായിട്ടുള്ള പഞ്ചഭൂതങ്ങളാലും പതിനൊന്നിന്ദ്രിയങ്ങൾകൊണ്ടുമാണു അങ്ങയുടെ കോമളവിഗ്രഹം രചിക്കപ്പെട്ടിരിക്കുന്നത് എന്ന വേദവ്യാസ വചനങ്ങൾ പുരാണങ്ങളിൽ പല സ്ഥലങ്ങളിലും കേൾക്കപ്പെടുന്നു . അതിനിർമ്മലമായിരിക്കുന്നതു കൊണ്ട് മറയ്ക്കപ്പെടാത്തതായ ചിദാനന്ദരസം അന്തർഭാഗത്തിൽ വഹിക്കുന്നതും അക്കാരണത്താൽ തന്നെ പ്രകാശസ്വരുപവുമായ വിഗ്രഹം യതൊന്നോ ചെവിക്കും മനസ്സിനും അത്യാനന്ദം നൽക്കുന്നതും എളുപ്പത്തിൽ ഗ്രഹിക്കപ്പെടാവുന്നതുമായ അങ്ങയുടെ ആ മോഹനസ്വരൂപത്തിൽ സുകൃതംചെയ്തവർ രമിക്കുന്നു
നിഷ്കമ്പേ നിത്യപൂർണ്ണ നിരവധിപരമാനന്ദപീയൂഷരൂപേ നിർലീനാനേകമുക്താവലിസുഭഗതമേ നിർമല ബ്രഹ്മസിന്ധി കല്ലോലോല്ലാസതുല്യം ഖലു വിമലതരം സത്വമാഹുസ്തദാത്മാ കസ്മാന്നോ നിഷ്കലസ്ത്വം സകല ഇതി വചസ്ത്വത് കലാസ്വേവ ഭൂമന് | | 4 | |
🕉🕉🕉🕉
അചഞ്ചലവും എന്നും നിറഞ്ഞിരിക്കുന്നതും അവധിയില്ലാത്ത പരമാനന്ദാമൃതരസമാകുന്ന സ്വരുപത്തോടുകൂടിയതും ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന മുത്തുകളുടെ ( ഉള്ളിൽ ലയിച്ചിരിക്കുന്ന മുക്തന്മാരുടെ ) സമുഹത്താല് അതിമനോഹരവുമായ നിർമ്മലമായിരിക്കുന്ന ബ്രഹ്മമാകുന്ന സമുദ്രത്തിൽ പരിശുദ്ധമായ സത്വം എന്ന ഗുണം തിരമാലയുടെ ലീലവിലാസത്തിനു തുല്യമായിട്ടുള്ളതു തന്നെയാണ് എന്ന് പൂർവ്വചാർയ്യന്മാർ പറയുന്നു ; അപ്രകാരമുള്ള ശുദ്ധ സത്വ സ്വരൂപിയായ അങ്ങ് എന്തുകൊണ്ട് നിഷ്കളനായി ഭവിക്കുന്നില്ല . ( തിർച്ചയായും നിഷ്കളൻതന്നെ ) പരിപൂർണ്ണന്നയ ഭഗവാൻ ! സകളൻ ( അപരിപൂർണ്ണന് ) എന്ന വചനം അങ്ങയുടെ അംശങ്ങളിൽ തന്നെയാണ് പ്രയോഗിക്കപ്പെടുന്നത് . നിർവ്യാപാരോപി നിഷ്കാരണമജ ഭജസേ യത്രക്രിയാമീക്ഷണാഖ്യാം തേനൈവോദേതി ലീനാ പ്രകൃതിരസതികലാ ¡ പി കല്പാദികാലേ തസ്യാ : സംശുദ്ധമംശം കമ്പി തമതിരോധായകം സത്വരൂപം സ ത്വം വൃത്വാ ദധാസി സ്വമഹിമ വിഭവാകുണ്ണ വൈകുണ്ഠ രൂപം | | 5 | |
🕉🕉🕉🕉
ഉൾപത്തിനാശരഹിതനായ ഹേ ഭഗവൻ ! അങ്ങ് യാതൊരു ക്രിയയും ഇല്ലാത്തനവാനിയിരുന്നിട്ടും സൃഷ്ടിയുടെ ആരാംഭകാലത്തിൽ യാതൊരു കാരണവുമില്ലാതെ ഈക്ഷണം ( മായപ്രേരണം ) എന്നു പറയപ്പെടുന്ന പ്രവൃത്തിയെ സ്വീകരിക്കുന്നു എന്ന് അതൊന്നുകൊണ്ടുതന്നെ അങ്ങയിൽ ലയിച്ചിരിക്കുന്ന മായ സ്ഥിതിചെയ്യാത്തതുപോലെ തോന്നുന്നതാണെങ്കിലും വ്യക്തമായി ഭവിക്കുന്നു . തന്റെ മഹിമയുടെ വൈഭവംകൊണ്ട് തടയപ്പെടാത്ത ചിഛക്തിയോടുകൂടിയ ജാഗരൂകനായ ഭഗവൻ ! അപ്രകാരം മായപ്രേരകനായ അങ്ങ് ഒന്നിനേയും മറയ്ക്കാത്തതും പരിശുദ്ധവും സത്വഗുണാത്മകവുമായ മുൻ പറയപ്പെട്ട ആ മായയുടെ നിർവ്വചിക്കുവാൻ കഴിയാത്തതായ ഒരു അംശത്തെ സ്വീകരിച്ചിട്ട് ദിവ്യകോമളമായ അങ്ങയുടെ സ്വരുപത്തെ ധരിക്കുന്നു .
🕉🕉6🕉🕉
തത്തെ പ്രത്യഗ്രധാരാധരലളിതകളായാവലീകേളികാരം ലാവണ്യസ്യകസാരം സുകൃതിജനദൃശാം പൂർണ്ണപുണ്യാവതാരം | ലക്ഷ്മീനിശ്ശങ്കലീലാനിലയനമമൂതസ്യന്ദസന്ദോഹമന്ത :
സിഞ്ചത് സഞ്ചിതകാനാം വപുരനുകലയേ മാരുതാഗാരനാഥ | | 6 | | ഗുരുവായൂർ പുരേശ ! പുതിയ കാർമ്മുകിലെന്നപോലെ രമ്യവും കായാമ്പൂ മലർനിരയുടെ ലീലാവിലാസത്തെ ചെയ്യുന്നതും സൗന്ദർയ്യത്തിന്റെ പരമസാരാംശമായിരിക്കുന്നതും പുണ്യം ചെയ്തവരുടെ കണ്ണുകൾക്ക് പുണ്യങ്ങളുടെ പരിപൂർണ്ണവതാരമായിട്ടുള്ളതും ലക്ഷ്മീദേവിക്ക് ശങ്കകുടാതെ കളിയാടുന്നതിനുള്ള കേളീഗൃഹമായിട്ടുള്ളതും നിഷ്ഠയോടുകൂടി ധ്യാനിക്കുന്നവരുടെ ഹൃദയത്തിൽ ബ്രഹ്മാനന്ദമായ അമൃതധാരയെ വർഷിക്കുന്നതുമായ അങ്ങയുടെ ആ മംഗളവിഗ്രഹത്തെ ഞാൻ ഇടവിടാതെ ധ്യാനിക്കുന്നു .
🕉🕉7🕉🕉
കഷ്ടാ തേ സൃഷ്ടിചേഷ്ടാ ബഹുതരഭവവേദാവഹാ ജീവഭാജാ മിത്യേവം പൂര്വമാലോചിതമജിത മയാ നൈവമദ്യാഭിജാനി നോജ്ജീവാ : കഥം വാ മധുരതരമിദം ത്വദ്വപുശ്ചിദ്രസാർദ്രം നേത്രേ : ശ്രോതൈശ്ച പീത്വാ പരമരസസുധാമാധിപൂരേ രമേശന് II7 | | മായയാൽ ജയിക്കപ്പെടാത്ത ഹേ ഭഗവൻ 1 ജീവികൾക്ക് പലതരത്തിലുള്ള സംസാരദുഃഖങ്ങളെ ഉണ്ടാക്കുന്ന അങ്ങയുടെ സൃഷ്ടിയാകുന്ന പ്രവൃത്തി വളരെ കഠിനമായിട്ടുള്ളതാണ് എന്നിപ്രകാരം എന്നാൽ മുമ്പ് വിചാരിക്കപ്പെട്ടിരിക്കുന്നു . ഇപ്പോഴാവട്ടെ അപ്രകാരം ഞാന് വിചാരിക്കുന്നില്ല . അപ്രകാരം അങ്ങ് സൃഷ്ടിചെയ്തിരുന്നിങ്കിൽ ജീവികൾ ചിദാനന്ദരസാമൃതംകൊണ്ട് ആർദ്രവും അതിമനോഹരവുമായ ഈ അങ്ങയുടെ ദിവ്യശരീരം കണ്ണുകൾകൊണ്ടും ചെവികളെകൊണ്ടും പാനംചെയ്തിട്ട് പരമാനന്ദസാമൃതാബ്ദിയിൽ എങ്ങിനെ രമിക്കുവാനിടയാകും ?
🕉🕉8🕉🕉
നമ്രാണാം സന്നിധത്തേ സതതമപി പുരസ്മരനഭ്യർത്ഥിതാന - പ്യർത്ഥാന് കാമാനജസ്രം വിതരതി പരമാനന്ദസാന്ദ്രാം ഗതിം ചി ഇത്ഥം നിശ്ശേഷലലോ നിരവധികഫല : പാരിജാതോ ഹരേ ത്വം ക്ഷദ്രം തം ശക്രവാടീദുമമഭിലഷതി വ്യർത്ഥമർത്ഥിവ്രജോfയം | | 8 | |
കേവലം നമസ്കാരംകൊണ്ടു വണങ്ങുന്നവരുടെ മുമ്പിൽകൂടി എല്ലായ്പോഴും പ്രത്യക്ഷമാകുന്നു ; അവരാൽ അപേക്ഷിക്കപ്പെടാതെതന്നെ അഭീഷ്ടങ്ങളായ പുരുഷാർത്ഥങ്ങളെ ഇടവിടാതെ പൊഴിക്കുന്നു ( നൽക്കുന്നു ) പരമാനന്ദസാന്ദ്രമായ ഗതിയേയും ( മോക്ഷയും ) നൽക്കുന്നു . ഹരേ ! സാക്ഷാൽ കല്പകവൃക്ഷമായ അങ്ങ് ഇപ്രകാരം സകലരാലും ലഭിക്കപ്പെടാവുന്നവന് അതിരില്ലാത്ത ഫലത്തോടുകൂടിയവൻ ; ഈ യാചകസംഘം ഇന്ദ്രന്റെ പുഷ്പവാടിയിലുണ്ടെന്നു പറയുന്ന ആ നിസ്സാരമായ - കല്പകവൃക്ഷത്തെ വൃഥാവിൽ ആഗ്രഹിക്കുന്നു .
🕉🕉9🕉🕉
കാരുണ്യാത് കാമമന്യം ദദതി ഖലു പരേ സ്വാത്മദസ്ത്വം വിശേഷാത് ഐശ്വര്യാദീശതേ { ന്യേ ജഗതി പരജനേ സ്വാത്മനോപീശ്വരസ്ത്വം ത്വയ്യച്ചെരാരമന്തി പ്രതിപദമധുരേ ചേതനാ : സീതഭാഗ്യാഃ - ത്വം ചാത്മാരാമ ഏവേത്യതുലഗുണഗണാധാര ശൗരേ നമസ്തേ | | 9 |
മറ്റുള്ള ദേവന്മാർ ഭക്തവാത്സല്യത്താൽ മോക്ഷം ഒഴിച്ച് മറ്റുള്ള അഭീക്ഷങ്ങളെ മാത്രമാണല്ലോ നൽക്കുന്നത് . അങ്ങാവട്ടെ വാത്സല്യവിശേഷത്താൽ തന്റെ ആത്മാവിനെപ്പോലും കൊടുക്കുന്നവനാകുന്നു . മറ്റു ദേവന്മാർ അണിമ തുടങ്ങിയ അഷശ്വർയ്യം ഹേതുവായിട്ട് ലോകത്തില് തങ്ങളെ ഒഴിച്ച് മറ്റുള്ളവരെ മാത്രം ഭരിക്കുന്നു . നിന്തിരുവടി സ്വന്തം ആത്മാവിനുപോലും അധീശനാണ് . വർദ്ധിച്ച ഭാഗ്യത്തോടുകൂടിയ ജീവികള് അടുക്കുന്തോറും അത്യാനന്ദത്ത നൽക്കുന്ന അങ്ങയിൽ അത്യധികം രമിക്കുന്നു . നിന്തിരുവടി തന്നിൽ തന്നെ രമിക്കുന്നവനാണല്ലോ ; ഇപ്രകാരം സകല ഗുണങ്ങൾക്കും ആശ്രയഭൂതനായിരിക്കുന്ന ഹേ ശൂരസേനാത്മജ ! അങ്ങയ്ക്ക് നമസ്കാരം .
🕉🕉10🕉🕉
ഐശ്വര്യം ശങ്കരാദീശ്വരവിനിയമനം വിശ്വതേജോഹരാണാം തേജസ്സംഹാരി വീര്യം വിമലമപി യശോ നിസ്പഹൈയോപഗീതം അംഗസംഗാ സദാ ശ്രീരഖിലവിലസി ന ക്വാപി തേ സംഗവാർത്താ തദ്വാതാഗാരവാസിൻ മുരഹര ഭഗവച്ഛബ്ദമുഖ്യാശ്രയോ സി | | 10 | |
ഹേ മുരഹരേ ! അങ്ങയുടെ പ്രഭാവം ശങ്കരൻ തുടങ്ങിയ ഈശ്വരന്മാരേയും അവരവരുടെ പ്രവൃത്തികളില് നിയമിക്കുന്നത് ; അങ്ങയുടെ തേജസ്സ് സകലരുടെ തേജസ്സിനേയും ഹരിക്കുന്ന ബ്രഹ്മാദി ദേവന്മാരുടെ തേജസ്സിനേയും സംഹരിക്കുന്നതിന്ന് കഴിവുള്ളത് ; അങ്ങയുടെ നിർമ്മലമായിരിക്കുന്ന യശസ്സാവട്ടേ വിരക്തന്മാരാൽകൂടി വർണ്ണിച്ച് ഗാനംചെയ്യപ്പെട്ടത് ; സൗഭാഗ്യപ്രദായിനിയായ ശ്രീദേവി എല്ലായ്പ്പോഴും നിന്തിരുവടിയുടെ അംഗത്തെ ആശ്രയിച്ചു കൊണ്ടിരിന്നു അവിടുന്ന് സർവ്വവും അറിയുന്നവനാകുന്നു . അങ്ങയ്ക്ക് ഒരിടത്തും സംഗമുണ്ടെന്ന വർത്തമാനമേ ഇല്ല . അതുകൊണ്ട് ഗുരുവായൂരിൽ വസിച്ചരുളുന്ന ദേവ ! നിന്തിരുവടി ഭഗവാൻ എന്ന ശബ്ദത്തിന്റെ മുഖ്യാശ്രയമായി ഭവിക്കുന്നു . ഭഗവന്മഹിമാനുവർണ്ണനം നാമ പ്രഥമം ദശകം സമാപ്തം , ആധ രാ വൃത്തം - ലക്ഷണം - ഏഴേഴായ് മൂന്നു ഖണ്ഡം മരനന്മ യം സ്രദ്ധരാവൃത്തമാകും .
©
2019
My God. com
A #Global_Hindu_Heritage_foundation


Comments
Post a Comment