നാരായണീയം ദശകം-2

ഭഗവദ്രപവർണ്ണനം

🕉🕉1🕉🕉  സൂര്യസ്പർദ്ധികിരീടമൂർദ്ധ്വതിലകപ്രോദ്ഭാസി ഫാലാന്തരം കാരുണ്യാകുലനേത്രമാർദ്രഹസിതോല്ലാസം സുനാസാപുടം ഗണ്ഡാദ്യന്മകരാഭകുണ്ഡലയുഗം കണ്ണോജ്വലത് കൗസ്തുഭം ത്വഭൂപം വനമാല്യഹാരപടലശ്രീവത്സദീപ്രം ഭജേ | | 1 | |
 സുർവ്വന്നെതിരൊളിയാർന്ന കിരീടത്തോടുകൂടിയതും ഗോപിക്കുറിയാൽ അത്യധികം ശോഭിക്കുന്ന നെറ്റിത്തടത്തോടുകൂടിയതും കൃപാവിവശങ്ങളായ കണ്ണുകളോടുകൂടിയതും പ്രേമാർദ്രമായ മന്ദസ്മിതംകൊണ്ടുല്ലസിക്കുന്നതും ചേതോഹരമായ നാസികയോടുകൂടിയതും കവിൾത്തടങ്ങളിൽ വിലസുന്ന മകരമത്സ്യാകൃതിയിലുള്ള കണ്ഡലദ്വയത്തോടുകൂടിയതും - കണ്ഠദേശത്തിൽ - ശോഭിക്കുന്ന കൗസ്തുഭമണിയോടുകൂടിയതും വനമാല . മുത്തുമാലകൾ , ശ്രീവത്സചിഹ്നം ഇവയാൽ അത്യധികം ശോഭിക്കുന്നതുമായ അങ്ങയുടെ മോഹനരുപത്തെ ഞാൻ ഭജിക്കുന്നു .
🕉🕉2🕉🕉
കേയൂരാംഗദ കങ്കണോത്തമ മഹാരത്നാംഗുലീയാങ്കിത ശ്രീമദ്ബാഹു ചതുഷ്സംഗത ഗദാശംഖാരിപങ്കേരുഹാം | കാഞ്ചിത് കാഞ്ചനകാഞ്ചിലാഞ്ച്ഛിതലസത്പീതാംബരാലംബിനീം ആലംബേ വിമലാംബുജദ്യുതിപദാം മൂർത്തിം തവാർത്തിച്ഛിദ്രം | | 2 | |

തോൾവളകൾ , കൈക്കെട്ട് , ശ്രേഷ്ഠമായ കൈവളകൾ , വിലയുയർന്ന രത്നക്കൽ പതിച്ച മോതിരങ്ങൾ ഇവയാലടയാളപ്പെട്ട തൃക്കെകൾ നാലിലും ചേർക്കപ്പെട്ടിരിക്കുന്ന ഗദ , ശംഖം , ചക്രം , പദ്മം ഇവയോടുകൂടിയതും പൊന്നരഞ്ഞാൺ കൊണ്ടടയാളപ്പെട്ടാളം ഒളിച്ചിന്തുന്ന മഞ്ഞപ്പട്ടുടയാട ചാർത്തിയതും നിർമ്മലമായ താമരപ്പൂവിന്റെ കാന്തിതേടുന്ന തൃക്കാലടികളോടുകൂടിയതും ദുഃഖങ്ങളെയെല്ലാം നശിപ്പിക്കുന്നതും നിർവ്വചിക്കുവാൻ സാധിക്കാത്തതും ആയ നിന്തിരുവടിയുടെ ദിവ്യരൂപത്തെ ഞാൻ ആശ്രയിക്കുന്നു . യത്ത് തൈലോക്യമഹീയസോപി മഹിതം സമ്മോഹനം മോഹനാത്
🕉🕉3🕉🕉
 കാന്തം കാന്തിനിധാനതോ ¡ പി മധുരം മാധുര്യധുര്യാദപി സൗന്ദര്യാത്തരതോപി സുന്ദരതരം ത്വരൂപമാശ്ചര്യതോ പ്യാശ്ചര്യം ഭൂവനേ ന കസ്യ കുതുകം പുഷ്ണാതി വിഷ്ണാ വിഭോ | | 3 | |

പ്രഭുവായിരിക്കുന്ന ഹേ കൃഷ്ണഭഗവൻ ! മൂന്നുലോകങ്ങളിലും വെച്ചു ശ്രേഷ്ഠമായിരിക്കുന്നതിനേക്കാൾ ഉൽകൃഷ്ടവും മനോഹരമായിരിക്കുന്നതിനേക്കാൾ അതിമനോഹരമായിരിക്കുന്നതും , ശോഭയ്തിരിപ്പിടമായിരിക്കുന്നതിനേക്കാൾ അതിശോഭനവും , മാധുർയ്യമെന്ന ഗുണവിശേഷം പൂർണ്ണമായിരിക്കുന്ന വസ്തുവിനേക്കാൾ അതിമധുരവും , സൗന്ദർയ്യത്തിൽ മികച്ചുനിൽക്കുന്ന വസ്തുവിനേക്കാൾ അതിസുന്ദരവും , ആശ്ചരയ്യകരമായിരിക്കുന്നതിനേക്കാൾ അത്യാശ്ചരയ്യകരമായിരിക്കുന്ന യാതൊരു അങ്ങയുടെ ദിവ്യരൂപം ലോകത്തിൽ ആർക്കാണ് കൗതുകം വളർത്താതിരിക്കുക !

🕉🕉4🕉🕉
തത്താദൃങ്മധുരാത്മകം തവ വപു : സംപ്രാപ്യ സംപന്മയീ സാ ദേവീ പരമോത്സുകാ ചിരതരം നാസ്തേ സ്വഭൿഷ്വപി . തേനാസ്യാ ബത കഷ്ടമച്യുത വിഭോ ത്വദൂപമാനോജ്ഞക - പ്രേമനൈര്യമയാദചാപലബലാത് ചാപല്യവാർത്തോദഭൂത് | | 4 | |

സമ്പത്സ്വരുപിണിയായ ആ ശ്രീദേവി ഒന്നിനോടും ഉപമിക്കുവാന് സാധിക്കാത്തതും മാധുർയ്യപരിപൂർണ്ണവും ആയ അങ്ങയുടെ വക്ഷസ്ഥലത്തെ പ്രാപിച്ചിട്ട് അത്യധികം അനുരക്തയായിട്ട് തന്റെ ഭക്തന്മാരിൽപോലും അധികകാലം സ്ഥിതിചെയ്യുന്നില്ല ; അതിനാൽ അല്ലേ നാശരഹിതനായ ഭഗവൻ ! അങ്ങയുടെ രൂപസൗഭാഗ്യത്തിലുള്ള അനുരാഗത്തിന്റെ സ്ഥിരതയാകുന്ന ചാപല്യമില്ലായ്മ ഹേതുവായിട്ട് ഇവൾക്ക് ചാപല്യമുണ്ടെന്നുള്ള ദുഷ്കീർത്തി ഉളവായി വലിയ കഷ്ടംതന്നെ !
🕉🕉5🕉🕉 ലക്ഷ്മീസ്താവകരാമണീയകഹൃതൈവേയം പരേഷ്യസ്ഥിരേ ത്യസ്മിന്നന്യദപി പ്രമാണമധുനാ വക്ഷ്യാമി ലക്ഷമീപതേ യേ ത്വദ്ധ്യാനഗുണാനുകീർത്തനരസാസക്താ ഹി ഭക്താ ജനാഃ  തേഷ്യേഷാ വസതി സ്ഥിരവ ദയിതപ്രസ്താവദത്താദരാ | | 5 | |

അല്ലേ ലക്ഷീവല്ലഭ ! ഈ ശ്രീദേവി അങ്ങയുടെ ലാവണ്യതിശയത്താൽ കവർന്നെടുക്കപ്പെട്ട മനസ്സോടുകൂടിയവളായതുകൊണ്ടുതന്നെയാണ് അന്യന്മാരിൽ സ്ഥിരതയില്ലാത്തവളായിത്തീർന്നത് എന്നുള്ള ഈ സംഗതിയിൽ ഇപ്പോൾ വേറൊരു പ്രാമാണവുംകൂടി ഞാൻ പറായാം ; യാതൊരു ഭക്തജനങ്ങൾ അങ്ങയെ ധ്യാനിക്കുന്നതിലും അങ്ങയുടെ ഗുണഗണങ്ങളെ കീർത്തിക്കുന്നതിലും ഉള്ള രസാനുഭൂതിയിൽ മുഴുകിയവരായിരിക്കുന്നുവോ
അവരിൽ ഇവൾ പതിയെപറ്റി ചെയ്യുന്ന സ്തുതികളിൽ ആദരവോടുകൂടിയവളായിട്ട് സ്ഥിരമായിട്ടുതന്നെ വസിക്കുന്നുണ്ടല്ലോ .

🕉🕉6🕉🕉
ഏവംഭൂത മനോജ്ഞതാ നവസുധാനിഷ്യന്ദസന്ദോഹനം ത്വഭൂപം പരചിദ്രസായനമയം ചേതോഹരം ശൃണ്വതാം സദ്യ : പ്രേരയതേ മതിം മദയതേ രോമാഞ്ചയത്യംഗകം വ്യാസിഞ്ചത്യപി ശീതവാഷ്പവിസൗരാനന്ദമൂർചോദ്ഭവൈ : | | 6 | |

ഇപ്രകാരമുള്ള സൗഭാഗ്യമാകുന്ന പുതിയ അമൃതധാരയെ വർഷിക്കുന്നതും ഉൽകൃഷ്ടമായ ബ്രഹ്മാനന്ദമയവും മനോഹരവുമായ അങ്ങയുടെ ദിവ്യരൂപം അങ്ങയുടെ കഥാശ്രവണം ചെയ്യുന്നവരുടെ മനസ്സിനെ ഉടനെതന്നെ ഇളക്കിത്തീർക്കുന്നു ; ആനന്ദപരവശമാക്കിത്തീർക്കുന്നു ; ശരീരത്തെ പുളകം കൊള്ളിക്കുകയും പരമാനന്ദത്തിന്റെ ആധിക്യംകൊണ്ടുണ്ടായ തണുത്ത ആശ്രുധാരകളാൽ നന്നായി നനയ്ക്കുകയും ചെയ്യുന്നു .
🕉🕉7🕉🕉
ഏവംഭൂതതയാ ഹി ഭക്ത്യഭിഹിതോ യോഗസ്സ യോഗദ്വയാത് കർമ്മജ്ഞാനമയാത് ഭൂശോത്തമതരോ യോഗീശ്വരർഗീയതേ സൗന്ദര്യകരസാത്മകേ ത്വയി ഖലു പ്രേമപ്രകർഷാത്മികാ ഭക്തിർനിശ്രമമേവ വിശ്വപുരുഷശ്ശഭ്യാ രമാവല്ലഭ | | 7 | |

ഭക്തി എന്നു പറയപ്പെടുന്ന ആ യോഗം ( മോക്ഷാപായം ) , മുൻപറയപ്പെട്ടപ്രകാരമാകയാലാണല്ലോ കർമ്മരുപം , ജ്ഞാനരുപം എന്ന രണ്ടു ദശകം 2 ശ്രീ നാരായണീയം . മോക്ഷാപായങ്ങളെക്കാളും ഏറ്റവും ഉത്തമമായതെന്നു യോഗീശ്വരന്മാരാൽ കൊണ്ടാടപ്പെടുന്നതു . അല്ലേ ലക്ഷ്മീപതേ ! സൗന്ദർയ്യമൂർത്തിയായ അങ്ങയിൽ പ്രേമാതിശയമാകുന്ന രൂപത്തോടുകൂടിയ ഭക്തി സകല ജനങ്ങളാലും യാതൊരു പ്രയാസവും കൂടാതെതന്നെ ലഭിക്കപ്പെടാവുന്നതാണല്ലോ .
🕉🕉8🕉🕉
നിഷ്കാമം നിയതസ്വധർമചരണം യത് കർമ്മയോഗാഭിധം തദൂരേത്യഫലം യദൗപനിഷദജ്ഞാനോപലഭ്യം പുന : തത്ത്വവ്യക്തതയാ സുദുർഗമതരം ചിത്തസ്യ തസ്മാദ്വിഭോ ത്വത്പ്രേമാത്മകഭക്തിരേവ സതതം സ്വാദീയസീ ശ്രേയസീ | | 8 | |

 കർമ്മയോഗം എന്നു പറയപ്പെടുന്നതും ഫലേച്ഛകൂടാതെ നൈമിത്തികം എന്നിങ്ങിനെ ( വർണ്ണാശ്രമവിഹിതമായ ) സ്വധർമ്മാനുഷ്ഠാനം യാതൊന്നൊ , അത് കാലാന്തരത്താല് മാത്രം കൈവരവുന്ന ഫലത്തോടുകൂടിയതാകുന്നു ; പിന്നീട് ഉപനിഷത്തുകളെ സംബന്ധിച്ച് ബ്രഹ്മജ്ഞാനംകൊണ്ട് പ്രാപിക്കത്തക്കത് യാതൊന്നൊ അതാവട്ടെ അനുഭവരൂപത്തിൽ ഗ്രഹിക്കുവാന് കഴിയാത്തത് എന്നതിനാൽ മനസ്സിന്ന് പ്രാപിക്കുവാൻ വളരെ പ്രായമുള്ളതാണ് അല്ലേ ഈശ ! അതുകൊണ്ട് അങ്ങയിലുള്ള പ്രേമസ്വരുപയായ ഭക്തിതന്നെയാണ് എപ്പോഴും നല്ലപോലെ ആസ്വദിക്കത്തക്കതും ശ്രേയസ്കരവുമായിരിക്കുന്നത് .

🕉🕉9🕉🕉
അത്യായാസകരാണി കർമ്മപടലാന്യാചര്യ നിർയ്യന്മലാദ ബോധേ ഭക്തിപഥേyഥവാ ¡ പ്യചിതതാമായാന്തി കിം താവതാ ക്ലിഷ്ട്യാ തർകപഥേ പരം തവ വപുർ ബ്രഹ്മാഖ്യമന്വേ പുന ചിത്താർദ്രത്വമൃതേ വിചിന്ത്യ ബഹുഭിസ്സിദ്ധ്യന്തി ജന്മാന്തരെ : | | 9 |

ഏറ്റവും ക്ലേശകരങ്ങളായ കർമ്മസമൂഹങ്ങളെ അനുഷ്ഠിച്ചിട്ട് ദോഷങ്ങളെല്ലാം നശിച്ച് ചിത്തശുദ്ധി വന്നിട്ടുള്ള യോഗികൾ ജ്ഞാനയോഗത്തിലോ അതല്ലെങ്കിൽ ഭക്തിമാർഗ്ഗത്തിൽതന്നേയോ അധികാരികളായിത്തീരുന്നു . അത്രയുംകൊണ്ട് എന്തു ഫലം ? മറ്റുചിലരാവട്ടെ വേദാന്തമാർഗ്ഗത്തിൽ കിടന്ന് കഷ്ടപ്പെട്ടിട്ട് മനസ്സിന്നു  ശുദ്ധിവരാതെ ബ്രഹ്മമെന്ന പേരോടുകൂടിയ അങ്ങയുടെ നിർഗുണസ്വരുപത്തെ ധ്യാനിച്ച് അനേകം ജന്മാന്തരങ്ങളെക്കൊണ്ട് മോക്ഷഫലത്തെ സാധിക്കുന്നു .
🕉🕉10🕉🕉
ത്വദ്ഭക്തിസ്ത കഥാരസാമൃതരീനിര്ജ്ജനേന സ്വയം സിദ്ധ്യന്തീ വിമലപ്രബോധപദവീമക്ലേശതസ്തന്വതീ സദ്യസ്സിദ്ധികരീ ജയത്യയി വിഭോ സെവാസ്ത മേ ത്വത്പദ പ്രേമപ്രൗഢിരസാർദ്രതാ ഭൂതതരം വാതാലയാധീശ്വരീ | | 10 |

ഭഗവത് കഥാരസമാകുന്ന അമൃതപ്രവാഹത്തിൽ മുഴുകുകനിമിത്തം തന്നത്താന് കൈവരുന്നതും നിർമ്മലമായ ജ്ഞാനത്തിന്റെ ഉൽകൃഷ്ടസ്ഥാനത്തെ യാതൊരു പ്രയാസവും കൂടാതെ വെളിപ്പെടുത്തിത്തരുന്നതും ആയ അങ്ങയുടെ ഭക്തിയൊന്നു മാത്രം ഉടനടി കൈവല്യത്തെ നൽക്കുന്നതായിട്ട് ഉൽക്കർഷത്തോടെ വർത്തിക്കുന്നു . അല്ലയൊ പ്രഭുവായിരിക്കുന്ന ഗുരുവായൂർ പുരേശ ! എനിക്ക് അങ്ങയുടെ പൊൽതാരടിയിലുള്ള പ്രേമതിശയമാകുന്ന രസംകൊണ്ട് കുളുർമ ലഭിക്കുക എന്ന ആ അവസ്ഥതന്നെ അതിവേഗത്തിൽ സംഭവിക്കേണമേ !
🕉🕉🕉🕉
ഭഗവത് രൂപവർണ്ണനം നാമ ദ്വീതീയം ദശകം സമാപ്തം .

Comments

Popular Posts