നാരായണീയം ദശകം-12
വരാഹവതാരവർണ്ണവവും
ഭൂമൃദ്ധരണവർണ്ണനവും
🕉🕉1🕉🕉
സ്വായംഭുവോ മനുരഥോ ജനസർഗ്ഗശീലോ ദൃഷ്ട്വാ മഹീമസമയേ സലിലേ നിമഗ്നാം സ്രഷ്ടാരമാപ ശരണം ഭവദംഘിസേവാ തുഷ്ടാശയം മുനിജനെ : സഹ സത്യലോകേ | | 1 | |
അനന്തരം ജനസൃഷ്ടിസ്വഭാവത്തോടുകൂടിയവനായ സ്വായംഭുവമനു അകാലത്തിൽ ഭൂമിയെ വെള്ളത്തില് മുങ്ങിയതായി കണ്ട് മഹർഷിമാരോടുകൂടി സത്യലോകത്തിൽ അങ്ങയുടെ പാദസേവകൊണ്ട് ഉൾക്കുതുകമാർന്നിരുന്ന ബ്രഹ്മാവിനെ ശരണം പ്രാപിച്ചു .
🕉🕉2🕉🕉
കഷ്ടം പ്രജാ : സൃജതി മയ്യവനിർനിമഗ്നാ സ്ഥാനം സരോജഭവ കലയ തത് പ്രജാനാം I ഇത്യേവമേഷ കഥിതോ മനുനാ സ്വയംഭൂ : - രംഭോരുഹാക്ഷ തവ പാദയുഗം വ്യചിന്തീത് | | 2 | |
" അല്ലേ കമലോത്ഭവ ! ഞാൻ പ്രജകളെ സൃഷ്ടിച്ചുകൊണ്ടിരിക്കെ ഭൂമി വെള്ളത്തിൽ മുങ്ങിപ്പോയ്ക്കളഞ്ഞു . അതിനാൽ പ്രജകൾക്കുള്ള വാസസ്ഥലത്തെ കല്പിച്ചരുളിയാലും " എന്നിപ്രകാരം മനുവിനാൽ പറയപ്പെട്ട ഈ ബ്രഹ്മദേവൻ സരസിജേക്ഷണ ! നിന്തിരുവടിയുടെ കാലിണകളെ സ്മരിച്ചു .
🕉🕉3🕉🕉
ഹാ ഹാ വിഭോ ജലമഹം ന്യപിബം പുരസ്താ ദദ്യാപി മജ്ജതി മഹീ കിമഹം കരോമി ഇത്ഥം ത്വദംഘിയുഗലം ശരണം യതോ്സ്യ
നാസാപുടാത് സമഭവ : ശിശുകോലരൂപീ | | 3 | |
" കഷ്ടം ! കഷ്ട ! ഭഗവാനേ ! ഞാൻ മുമ്പേതന്നെ പ്രളയജലത്തെ മുഴുവനും പാനംചെയ്തു . എന്നിട്ടും ഇപ്പോള് ഭൂമി വെള്ളത്തിൽ മുങ്ങിപ്പോകുന്നു ഞാൻ എന്തുചെയ്യട്ടെ ! " എന്നിങ്ങിനെ അങ്ങയുടെ തൃക്കാലടിയിണകളെ ശരണം പ്രാപിച്ച അദ്ദേഹത്തിന്റെ നാസാരന്ധ്രത്തിൽനിന്ന് നിന്തിരുവടി ബാലസുകരുപം ധരിച്ചവനായി അവതരിച്ചു .
🕉🕉4🕉🕉
അംഗുഷ്ഠമാത്രവപുരുത്പതിത : പുരസ്താത് ഭോയോjഥ കുംഭിദൃശ : സമജൂംഭഥാസ്ത്വം അഭേ തഥാവിധമുദീക്ഷ്യ ഭവന്തമുച്ചെ - വ്വിർണൂരതാം വിധിരഗാത് സഹ സൂനുഭി : സൈ്വ : | | 4 | |
അങ്ങ് ആദ്യം പെരുവിരലോളം വലിപ്പമുള്ള ശരീരത്തോടുകൂടിയവനായി ആവിർഭവിച്ചു . പിന്നീട് വീണ്ടും ആനയ്ക്കുതുല്യം വർദ്ധിച്ചുയർന്നു ; അങ്ങിനെ വളർന്നുകൊണ്ട് ആകാശമാർഗ്ഗത്തിൽ ഉയരെ അങ്ങയെ കണ്ടിട്ട് ബ്രഹ്മദേവന് തന്റെ പുത്രന്മാരോടുകൂടി അത്യാശ്ചർയ്യത്തെ പ്രാപിച്ചു .
🕉🕉5🕉🕉
കോസാവചിന്ത്യമഹിമാ കിടിരുത്ഥിതോ മേ നാസാപുടാത് കിമു ഭവേദജിതസ്യ മായാ ഇത്ഥം വിചിന്തയതി ധാതരി ശൈലമാത്ര : സദ്യോ ഭവൻ കില ജഗർജ്ജിഥ ഘോരഘോരം | | 5 | |
🕉🕉6🕉🕉
തം തേ നിനാദമുപകർണ്യ ജനസ്തപ : സ്ഥാ : സത്യസ്ഥിതാശ്ച മുനയോ നുനുവുർഭവന്തം താത്രഹർഷലമനാ : പരിണദ്യ ഭൂയ ായാശയം വിപുലമൂർത്തിരവാതരസ്തം | | 6 | |
നിന്തിരുവടിയുടെ ആ ഭയങ്കരശബ്ദത്തെ കേട്ടിട്ട് ജനർലോകം , തപോലോകം ഇവയിൽ സ്ഥിതിചെയ്യുന്നവരും സത്യലോകത്തിൽ സ്ഥിതിചെയ്യുന്നവരുമായ മഹർഷികൾ നിന്തിരുവടിയെ വാഴ്ത്തിസ്തുതിച്ചു . അവരുടെ സ്തുതിവചനങ്ങൾകൊണ്ട് ഹൃഷ്ടമനസ്സാർന്ന ഭീമശരീരനായ നിന്തിരുവടി വീണ്ടും സിംഹനാദംചെയ്തുകൊണ്ട് സമുദ്രത്തിൽ പ്രവേശിച്ചു .
🕉🕉7🕉🕉
ഊർദ്ധ്വപ്രസാരിപരിധൂമ്രവിധൂതരോമാ പ്രോത് ക്ഷിപ്തവാലധിരവാസംമുഖഘോരഘോണ : | തൂർണ്ണ പ്രദീർണ്ണ ജലദ : പരിപ്പൂർണ്ണദക്ഷാ സ്തോതൃൻ മുനീന് ശിശിരയന്നവതേരിഥ ത്വം | | 7 | I
ഉയർന്നു നില്ക്കുന്നവയും കറുപ്പും ചുവപ്പും കൂടിക്കലർന്ന നിറത്തോടുകൂടിയവയും കടഞ്ഞിളക്കപ്പെട്ടവയുമായ രോമങ്ങളോടുകൂടിയവനും മേല്പോട്ടുയർത്തിപ്പിടിക്കപ്പെട്ട വാലോടുകൂടിയവനും കീഴ്പ്പോട്ടു തൂങ്ങുന്ന ഭയങ്കരമായ നാസികയോടു കൂടിയവനും മേഘങ്ങളെ ക്ഷണത്തിൽ പിളർന്നവനുമായ നിന്തിരുവടിതന്നെ കീർത്തിക്കുന്ന മുനിജനങ്ങളെ ഉരുട്ടിമിഴിക്കുന്ന കണ്ണുകൾകൊണ്ട് അകംകുളുർപ്പിച്ചു ജലത്തിലേയ്ക്കിറങ്ങി .
🕉🕉8🕉🕉
അന്തർജ്ജലം തദനുസംകുലനക്രചക്രം ഭ്രാമ്യത്തിമിംഗിലകുലം കലുഷോർമ്മിമാലം ആവിശ്യ ഭീഷണരവേണ രസാതലസ്ഥാ - നാകമ്പയൻ വസുമതീമഗവേഷയസ്ത്വം | | 8 | |
അനന്തരം ഇളകിക്കുടിയ മുതലക്കൂട്ടങ്ങളോടുകൂടിയതും അങ്ങുമിങ്ങും പായുന്ന തിമിംഗലങ്ങളോടുകൂടിയതും കലങ്ങിമറിഞ്ഞ തിരമാലകളാർന്നതുമായ ജലാന്തർഭാഗത്തു
പ്രവേശിച്ച് ഭയങ്കരമായ ഗർജ്ജനംകൊണ്ട് പാതാളവാസികളെ വിറകൊള്ളിച്ചുകൊണ്ട് നിന്തിരുവടി ഭൂദേവിയ അന്വേഷിച്ചു .
🕉🕉9🕉🕉
ദൃഷ്ട്യാjഥ ദൈത്യഹതകേന രസാതലാന്തേ സംവേശിതാം ഝടിതി കൂടകിടിർവിഭോ ത്വം | ആപാതുകാനവിഗണയ്യ സുരാരിഖേടാൻ ദംഷ്ടാങ്കുരണ വസുധാമദധാ : സലീലം | | 9 |
സർവ്വേശ്വര ! മായവരാഹരൂപിയായ നിന്തിരുവടി അനന്തരം അസുരാധമനായ ഹിരണ്യാക്ഷനാൽ പാതാളത്തിന്നടിയില് കൊണ്ടുവെയ്ക്കപ്പെട്ടിരുന്ന ഭൂമിയെ കണ്ടിട്ട് നേരിട്ട് പാഞ്ഞുവരുന്ന ദുഷ്ടഭാനവന്മാരെ ഒട്ടും കൂട്ടാക്കാതെ തേറ്റയുടെ അഗ്രംകൊണ്ട് കളിയായ് ത്തന്നെ ക്ഷണത്തിൽ പൊക്കിയെടുത്തു .
🕉🕉10🕉🕉
അഭ്യദ്ധരന്നഥ ധരാം ദശനാഗ്രലഗ്ന മുസ്താങ്കരാങ്കിത ഇവാധികപീവരാത്മാ ഉതഘോരസലിലാജ്ജലധേരുദണ്ഡൻ ക്രീഡാവരാഹവപുരീശ്വര പാഹി രോഗാത് | | 10 | |
ഭഗവൻ ! അതിൽപിന്നെ ദംഷ്ട്രയുടെ അറ്റത്ത് പറ്റിയ മുത്തങ്ങാമുളകൊണ്ട് അടയാളപ്പെട്ടവനെന്ന പോലെയിരിക്കുന്നവനും തടിച്ച ദേഹത്തോടുകൂടിയവനും ഭൂമിയെ ഉയർത്തിപിടിച്ചുകൊണ്ട് കലക്കിമറിക്കപ്പെട്ട ഭയങ്കരമായ ജലത്തോടുകൂടിയ സമുദ്രത്തിൽനിന്നു പൊങ്ങിവന്നവനുമായ ലീലാവരാഹസ്വരൂപിയായ നിന്തിരുവടി രോഗത്തിൽനിന്ന് രക്ഷിച്ചരുളേണമേ !
🕉🕉🕉
വരാഹാവതാരവർണ്ണനവും ഭൂമൃദ്ധരണ വർണ്ണനവും എന്ന പന്ത്രണ്ടാംദശകം സമാപ്തം . ആദിത : ശോകം 128 . - വൃത്തം . വസന്തതിലകം .



Comments
Post a Comment