നാരായണീയം ദശകം-13

ഹിരണ്യാക്ഷയുദ്ധവർണ്ണനവും ഹിരണ്യാക്ഷവധവർണ്ണനവും
യജ്ഞവരാഹസ്കൃതിവർണ്ണനവും


🕉🕉1🕉🕉
ഹിരണ്യാക്ഷം 
താവദ്വരദ ഭവദന്വേഷണപരം ചരന്തം സാംവർത്ത പയസി നിജജംഘാപരിമിതേ ഭവദ്ഭകാ ഗത്വാ കപടപടുധീർന്നാരദമുനി : ശനെരൂദ നന്ദൻ ദനുജമപി നിന്ദംസ്തവ ബലം | | 1 | |


 ഹേ അഭീഷ്ടങ്ങളെ നല്കുന്ന ഭഗവൻ ! ആ സമയം തന്റെ മുഴുംകാലിനോളമുള്ള പ്രളയജലത്തിൽ നിന്തിരുവടിയെ അന്വേഷിച്ചുകൊണ്ട് നടക്കുന്ന ഹിരണ്യാക്ഷനെ അങ്ങയുടെ ഭക്തനും കപടത്തിൽ അതിസാമർത്ഥ്യമുള്ള ബുദ്ധിയോടുകൂടിയവനുമായ നാരാദമഹർഷി പ്രാപിച്ചിട്ട് അസുരനെ പുകഴ്ത്തിയും നിന്തിരുവടിയുടെ ബലത്തെ പുച്ഛിച്ചുകൊണ്ടും സാവദാനത്തിൽ പറഞ്ഞു . 

🕉🕉2🕉🕉
സ മായാവീ വിഷർഹരതി ഭവദീയാം വസുമതീം പ്രഭോ കഷ്ടം കഷ്ടം കിമിദമിതി തേനാഭിഗദിത : I നദന് ക്വാസ ക്വാസവിതി സ മുനിനാ ദർശിതപഥോ ഭവന്തം സമ്പ്രാപദ്ധരണിധരമുദ്യന്തമുദകാത് | | 2 | | 

" മായവിയായിരിക്കുന്ന ആ വിഷ്ണു അങ്ങയുടെ ഭൂമിയെ എടുത്തു കൊണ്ടുപോകുന്നു . അല്ലയോ പ്രഭോ ! വലിയ കഷ്ടംതന്നെ ! ഇങ്ങിനെ ആലസനായിരിക്കുന്നതെന്താണ് ? " എന്നിങ്ങനെ അദ്ദേഹത്താൽ പറഞ്ഞറിയിക്കപ്പെട്ട ആ ദാനവൻ " ഇവനെവിടെ ! ' “ ഇവനെവിടെ ! ' എന്ന് ഗർജ്ജിച്ചുകൊണ്ട് നാരദമഹർഷിയാല് വഴികാണിക്ക പ്പെട്ടവനായി ഭൂമിയെ എടുത്തുയർത്തിക്കൊണ്ടിരിക്കുന്നവനും വെള്ളത്തിൽനിന്ന് പൊങ്ങിവരുന്നവനുമായ നിന്തിരുവടിയെ പ്രാപിച്ചു .

🕉🕉3🕉🕉
 അഹോ ആരണ്യോയം മൃഗ ഇതി ഹസന്തം ബഹുതരർ - ദുരുക്തൈർവിധ്യന്തം ദിതിസുതമവജ്ഞായ ഭഗവന് മഹീം ദൃഷ്ട്യാ ദംഷ്ട്രാശിരസി ചകിതാം സ്വേന മഹസാ പയോധാവാധായ പ്രസഭമുദയുംഥാ മൃധവിധൗ | | 3 | | 


" കഷ്ടം ! ഇത് കാട്ടുമൃഗമാണല്ലോ ! ' എന്നിങ്ങനെ പരിഹസിക്കുന്നവനും പലവിധത്തിലുള്ള ദുർവാക്കുകളെക്കൊണ്ട് മർമ്മംപിളക്കുന്നവനുമായ ദൈത്യനെ അവഗണിച്ചുകൊണ്ട് ഹേ ഭഗവൻ ! നിന്തിരുവടി തേറ്റയുടെ അഗ്രഭാഗത്ത് ഭൂമിയെ ഭയന്നുവിറക്കുന്നവളായി കണ്ടിട്ട് സ്വതേജസ്സകൊണ്ട് ജലോപരി സ്ഥാപിച്ച് പോരിന്ന് സന്നദ്ധനായി .

🕉🕉4🕉🕉

ഗദാപാണൗ ദൈത്യേ ത്വമപി ഹി ഗൃഹീതോന്നതഗദോ നിയുദ്ധേന ക്രീഡൻ ഘടഘടരവോദ്ഘുഷ്ടവിയതാ . രണാലോകൗസുക്യാമ്പിലതി സുരസംഘ ഭൂതമമും നിരുന്ധ്യാ : സന്ധ്യാത : പ്രഥമമിതി ധാത്രാ ജഗദിഷ | | 4 | |


 ദൈത്യൻ ഗദാപാണിയായിരിക്കകൊണ്ട് നിന്തിരുവടിയും വലിയൊരു ഗദയെടുത്തുപിടിച്ചവനായി “ ഘടഘട ' ശബ്ദംകൊണ്ട് കാറ്റൊലികൊള്ളിക്കപ്പെട്ട വിയന്മാർഗ്ഗത്തോടുകൂടിയ യുദ്ധംകൊണ്ട് രസിക്കുമ്പോൾ യുദ്ധം കാണാനുള്ള ആഗ്രഹംകൊണ്ട് ദേവസംഘം ഒരുമിച്ചു വന്നുനില്ക്കവേ " സന്ധ്യയ്ക്കുമുമ്പായി ഇവനെ വേഗം വധിച്ചാലും " എന്നിങ്ങിനെ ബ്രഹ്മാവിനാൽ ഉണർത്തിക്കപ്പെട്ടു . 

🕉🕉5🕉
ഗദോന്മർദ്ദേ തസ്മിംസ്തവ ഖലു ഗദായാം ദിതിഭുവോ ഗദാഘാതാദ്ഭൂമൗ ഝടിതി പതിതായാമഹഹ ! ഭോ : I മൃദുസ്മരാസ്യസ്ത്വം ദനുജകുലനിർമ്മലനചണം മഹാചക്രം സൂത്വാ കരഭുവി ദധാനോ ആരുചിഷേ | | 5 | | 


ആ ഗദായുദ്ധത്തിൽ നിന്തിരുവടിയുടെ ഗദ ദൈത്യന്റെ ഗദാപ്രഹരത്താല് പെട്ടെന്ന് ഭൂമിയിൽ വീണുപോയപ്പോള് ആശ്ചര്യം ! പ്രഭോ ! നിന്തിരുവടി മന്ദസ്മിതമാർന്ന മുഖത്തോടുകൂടിയവനായിത്തന്നെ അസുരവംശത്തെ വേരരുക്കുന്ന വിഷയത്തിൽ പ്രശസ്തമായ സുദർശനമെന്ന മഹാചക്രത്തെ സ്മരിച്ചിട്ട് കൈയിൽ ധരിച്ചുകൊണ്ട് പരിലസിച്ചു .


🕉🕉6🕉🕉

തത് : ശൂലം കാലപ്രതിമരുഷി ദൈത്യേ വിസൃജതി ത്വയി ഛിന്ദതൃനത് കരകലിതചക്രപ്രഹരണാത് സമാരുഷോ മുഷ്യാ സ ഖലു വിതുദംസ്ത്വാം സമതനോത് ഗലമായേ മായാസ്ത്വയി കില ജഗന്മോഹനകരീ : | | 6 | | 

അനന്തരം , കാലഗ്നിയ്ക്കു തുല്യമായ കോപത്തോടെ അസുരന് ശൂലത്തെ പ്രയോഗിച്ചപ്പോൾ നിന്തിരുവടി കയ്യിൽ പിടിച്ചിരുന്ന ചക്രംകൊണ്ടുള്ള പ്രഹരത്താൽ അതിനെ മുറിയ്ക്കവെ ആ ദൈത്യനാവട്ടെ , കോപാവിഷ്ടനായി നിന്തിരുവടിയെ മുഷ്ടികൊണ്ട് ഇടിച്ച് മായരഹിതനായ നിന്തിരുവടിയിൽ ലോകത്തെ മോഹിപ്പിക്കുന്ന പലവിധത്തിലുള്ള മായകളെ പ്രയോഗിച്ചുവല്ലൊ ! , 

🕉🕉7🕉🕉
ഭവച്ചക്രജ്യോതിഷ്ണലവനിപാതേന വിധുതേ തതോ മായാചക്രേ വിതതഘനരോഷാന്ധമനസം ഗരിഷ്ഠാഭിർമുഷ്ടിപ്രഹൃതിഭിരഭിഘന്തമസുരം കരാഗ്രേണ ശ്രവണപദമൂലേ നിരവധീഃ | | 7 | |


 അസുരന്റെ മായാസമൂഹം അങ്ങയുടെ സുദർശനചക്രത്തിന്റെ തേജകണത്തിന്റെ ലേശം പരിക്കയാൽ നീങ്ങിയ സമയം അനന്തരം വ്യാപ്തമായ കടുത്ത കോപത്താൽ വിവേചനാശക്തി മങ്ങിയവനായി കടുത്ത മുഷ്ടി പ്രഹരങ്ങളാൽ പീഡിപ്പിക്കുന്ന അസുരനെ തന്റെ ചുരുട്ടിപ്പിടിക്കപ്പെട്ട കയ്യിന്റെ അഗ്രംകൊണ്ട് ചെവിക്കുറ്റിയിൽ ആഞ്ഞടിച്ചു . 

🕉🕉8🕉🕉
മഹാകായ : സോfയം തവ ചരണപാതപ്രമഥിതോ  ഗലദ്രാ വക്താദപതകൃഷിഭി : ശ്ലാഘിതഹതി : തദാ ത്വാമുദ്ദാമപ്രമദഭരവിദ്യോതിഹൃദയാ മുനീന്ദ്രാ : സാന്ദ്രാഭി : സ്മൃതിഭിരനുവന്നധ്വരതനും | | 8 | |


 ഭീമകായനായ ആ ഹിരണ്യാക്ഷൻ അങ്ങയുടെ കൈകൊണ്ടുള്ള പ്രഹരത്താൽ നുറുങ്ങിയവനായി മുഖത്തിൽനിന്നൊഴുകിയ രക്തത്തോടെ മഹർഷികളാൽ കീർത്തിക്കപ്പെട്ട മരണത്തോടുകൂടിയവനായിട്ട് നിലത്തുവീണു . അപ്പോൾ വർദ്ധിച്ചുയർന്ന സന്തോഷാധിക്യത്താൽ പ്രശോഭിതമായ ഹൃദയത്തോടുകൂടിയവരായ മുനീശ്വരന്മാർ അർത്ഥം നിറഞ്ഞ സ്മതിവചനങ്ങളാൽ യജ്ഞവരാഹസ്വരൂപിയായ നിന്തിരുവടിയെ വാഴ്ത്തിസ്തുതിച്ചു .

🕉🕉9🕉🕉
ത്വചി ഛന്ദോ രാമസ്വപി കുശഗണശ്ചക്ഷുഷി വ്രതം ചതുര്ഹോതാരോംfഘ സ്രഗപി വദനേ ചോദര ഇഡാ | ഗ്രഹാ ജിഹ്വായാം തേ പരപുരുഷ കർണ്ണ ച ചമസാ വിഭോ സോമോ വീര്യം വരദ ഗലദേശേപ്യപസദ : | | 9 | 

വരപ്രദാനായി പ്രഭുവായിരിക്കുന്ന പരബ്രഹ്മസരൂപിൻ ! നിന്തിരുവടിയുടെ ത്വക്കിലാകുന്നു ഛന്ദസ്സകൾ ; രോമങ്ങളിൽ കശസമൂഹവും ; നേത്രത്തിൽ വ്രതം ; പാദങ്ങളിൽ നാലു ഹോതാക്കൾ ; മുഖത്തിൽ ഹോമപാത്രവും , ഉദരത്തിൽ പുരോഡാശംവെക്കുന്നതിന്നുള്ള ഭാജനം , നാവിൽ സോമരസം ശേംഅരിച്ചുവെക്കുന്നതിന്നുള്ള പാത്രം , കർണ്ണങ്ങളിലാവട്ടെ സോമരസം പാനം ചെയ്യുന്നതിന്നുള്ള പാത്രങ്ങൾ ; എന്നല്ല , സോമരസം രേതസ്സതന്നെ ; കണ്ഠപ്രദേശത്തിൽ ഉപസത്തെന്ന ഇഷ്ടികളും ഭവിക്കുന്നു . 

🕉🕉10🕉🕉
മുനീന്ദ്രരിത്യാദിസ്തവനമുഖരെർമോദിതമനാ മഹീയസ്യാ മൂർത്ത്യാ വിമലതരകീർത്ത്യാ ച വിലസൻ . സ്വധിഷ്യം സമ്പ്രാപ്ത : സുഖരസവിഹാരീ മധുരിപോ നിരുന്ധ്യാ രോഗം മേ സകലമപി വാതാലയപതേ | | 10 | |

 മധുവൈരിയായ ഗുരുവായൂർനാഥ ! മേൽപ്രകാരമുള്ള സ്മതിവചനങ്ങളാൽ ഘോഷിക്കുന്ന മുനിശ്രേഷ്ഠന്മാരാൽ സന്തോഷിപ്പിക്കപ്പെട്ട ചിത്തത്തോടുകൂടിയവനും സംപൂജ്യമായ ശരീരത്താലും അതിനിർമ്മലമായ കീർത്തികൊണ്ടും പരിലസിക്കുന്നവനും സ്വസ്ഥാനമായ വൈകുണ്ഠത്തെ പ്രാപിച്ചവനായി സുഖിച്ച് , രസിച്ചു വിഹരിക്കുന്നവനുമായ നിന്തിരുവടി എന്റെ എല്ലാ രോഗങ്ങളേയും നീക്കം ചെയ്യേണമേ ! 

🕉🕉🕉
ഹിരണ്യാക്ഷയുദ്ധം , ഹിരണ്യാക്ഷവധം , യജവാഹനൂതി എന്ന പതിമൂന്നാംദശകം ആദിതം ശ്ലോകാഃ 138 വൃത്തം : - ശിഖരിണീ .



Comments

Popular Posts