നാരായണീയം ദശകം-14

കപിലോപാഖ്യാനം .

🕉🕉1🕉🕉
സമനുസ്മതതാവകാംഘിയുമാ സ മനു : പങ്കജസംഭവാംഗജന്മാ നിജമന്തരമന്തരായഹീനം ചരിതം തേ കഥയൻ സുഖം നിനായ | | 1 | | 


അനുനിമിഷവും അങ്ങയുടെ കാലിണകളെ അനുസ്മരിച്ചുകൊണ്ടിരിക്കുന്ന ബ്രഹ്മപുത്രനായ ആ സ്വായംഭുവമനു അങ്ങയുടെ ദിവ്യചരിതത്തെ കീർത്തിച്ചുകൊണ്ട് തന്റെ കാലത്തെ ( മന്വന്തരത്തെ ) വിഘങ്ങളൊന്നും കൂടാതെ സുഖമായി കഴിച്ചുകൂട്ടി . 

🕉🕉2🕉🕉
സമയേ ഖലു തത്ര കർദ്ധമാഖ്യാ ദുഹിണച്ഛായഭവസ്തദീയവാചാ മൃതസർഗ്ഗരസോ നിസർഗ്ഗരമ്യം ഭഗവംസ്ത്വാമയുതം സമാ : സി * വേ | | 2 | | 


ആ കാലത്തുതന്നെ ബ്രഹ്മാവിന്റെ നിഴലിൽനിന്നുണ്ടായ കർദ്ദമൻ എന്ന പ്രജാപതി പിതുരാജ്ഞയാൽ സൃഷ്ടികർമ്മത്തില് താല്പർയ്യമുള്ളവനായിട്ട് അല്ലേ ഭഗവൻ ! പ്രകൃതിസിദ്ധമായ സൗന്ദർയ്യത്തോടുകൂടിയ നിന്തിരുവടിയെ പതിനായിരം വർഷങ്ങൾ സേവിച്ചു . 

🕉🕉3🕉🕉
ഗരുഡോപരി കാലമേഘക്രമം വിലസത് ലിസരോജപാണിപദ്മം ഹസിതോല്ലസിതാനനം വിഭോ ത്വം  വപുരാവിഷ്കരുഷ സൂ കർദ്ധമായ | | 3 | | 

പ്രഭോ ! കർമ്മുകിൽപോലെ നിതാന്തമനോഹരവും ശോഭിച്ചുകൊണ്ടിരിക്കുന്ന ലീലാബ്ദത്തെ കരകമലത്തില് ധരിച്ചുകൊണ്ടിരിക്കുന്നതും മന്ദഹാസംകൊണ്ട് പ്രശോഭിതമായ വദനത്തോടുകൂടിയതുമായ മോഹനവിഗ്രഹത്തെ നിന്തിരുവടി സ്വവാഹനമായ ഗരുഡന്റെമേൽ എഴുന്നെള്ളിയരുളുന്നതായി കർദ്ദമപ്രജാപതിയ്ക്ക് പ്രത്യക്ഷത്തിൽ കാണിച്ചുകൊടുത്തു .
🕉🕉4🕉🕉

സ്തവതേ പുലകാവൃതായ തസ്മ മനുപുത്രീം ദയിതാം നവാപി പുത്രീ : കപിലം ച സുതം സ്വമേവ പശ്ചാത് സ്വഗതിം ചാപ്യനുഗൃഹ്യ നിർഗ്ഗതോfഭൂ : | | 4 | | 


തന്നെ സ്മരിക്കുന്നവനും പുളകംകൊള്ളുന്നവനുമായ അദ്ദേഹത്തിന്നു സ്വായംഭുവമനുവിന്റെ പുത്രിയായ ദേവഹൂതിയെ പത്നിയായും ഒമ്പതു പുത്രിമാരേയും തന്റെ അംശാവതാരമായ കപിലനെന്ന പുത്രനേയും ഒടുവില് പരമപദത്തേയും അനുഗ്രഹിച്ചരുളിയിട്ട് നിന്തിരുവടി അന്തർധാനം ചെയ്തു . 

🕉🕉5🕉🕉
സ മനു : ശതരൂപയാ മഹിഷാ ഗുണവത്യാ സുതയാ ച ദേവഹൂത്യം | ഭവദീരിതനാരദോപദിഷ്ട : സമഗാത് കര്മമാഗതിപ്രതീക്ഷം | | 5 | |


 നിന്തിരുവടിയാൽ പ്രേരിതനായ നാരദമഹർഷിയാൽ ഉപദേശിക്കപ്പെട്ടവനായി ആ സ്വായംഭവമനു പട്ടമഹർഷിയായ ശതരൂപയോടും ഗുണവതിയായ പുത്രി ദേവഹൂതിയോടും കൂടി തന്റെ വരവിനെ കാത്തുകൊണ്ടിരുന്ന കർദ്ദമനെ പ്രാപിച്ചു .


🕉🕉6🕉🕉

മനുനോപഹൃതാം ച ദേവഹൂതിം  തരുണീരാമവാപ്യ കർദമോഗസൗ ഭവദർച്ചനനിവൃതോപി തസ്യാം ദൃഢശുശ്രൂഷണയാ ദധൗ പ്രസാദം | | 6 | |


 ഈ കർദ്ദമനാകട്ടെ മനുവിനാല് കാഴ്ചയായി കൊണ്ടുവന്നുവെയ്ക്കപ്പെട്ടാ ദേവഹൂതിയെന്ന സ്പിരത്നത്ത് ലഭിച്ച് നിന്തിരുവടിയെ ആരാധിക്കുന്നതുകൊണ്ട് നിർവൃതനാണെങ്കിലും നിഷ്കളങ്കമായ ശുശ്രൂഷയാൽ അവളിൽ പ്രസന്നനായിത്തീർന്നു . 

🕉🕉7🕉🕉
സപുനസ്തദുപാസനപ്രഭാവാ ദ്ദയിതാകാമകൃതേ കൃതേ വിമാനേ വനിതാകുലസങ്കലോ നവാത്മാ വ്യഹരദ്ദേവപഥേഷു ദേവഹൂത്യാ | | 7 | |


 പിന്നീട് അദ്ദേഹം അങ്ങയുടെ ആരാധനക്കുള്ള മഹിമയാൽ പ്രിയതമയുടെ അഭീഷ്ടം സാധിപ്പിക്കുവാനായി സ്വനിർമ്മിതമായ വിമാനത്തില് അനേകം യുവതീമണികളാൽ ചൂഴപ്പെട്ടവനായി ദിവ്യശരീരം കൈക്കൊണ്ട് ദേവഹൂതിയോടുകൂടി ( നന്ദനവനം , പുഷ്പഭദ്രം , തുടങ്ങിയ ) ദേവമാർഗ്ഗങ്ങളിൽ ക്രീഡിച്ചു . 

🕉🕉8🕉🕉
ശതവർഷമഥ വ്യതീത്യ സോട്ടയം നവ കന്യാ : സമവാപ്യ ധന്യരൂപാ : വനയാനസമുദ്യതോപി കാന്താ ഹിതകൃത്ത്വജ്ജനനോത്സുകോ ന്യവാത്സീത് | | 8 | | 


അതിൽപിന്നെ ആ കർദമൻ നൂറുവർഷം കഴിച്ചശേഷം കോമളാംഗികളായ ഒമ്പതുകന്യകമാരെ ലഭിച്ച് വനത്തിലേക്ക് പോകുന്നതിന്നു മുതിർന്നുവെങ്കിലും പത്നിയുടെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കുന്നവനായി ( കപിലരൂപിയായ ) അങ്ങയുടെ ജനനത്തിൽ ഉത്സുകാനായിട്ട് സ്വഭവനത്തിൽതന്നെ വസിച്ചു .

🕉🕉9🕉🕉

നിജഭർത്തഗിരാ ഭവന്നിഷേവാ നിരതായാമഥ ദേവ ദേവഹൂത്യാം | കപിലസ്ത്വമജായഥാ ജനാനാം പ്രഥയിഷ്യൻ പരമാത്മതത്ത്വവിദ്യാം | | 9 | |
 ശുദ്ധസത്വസ്വരൂപിയായ ഭഗവൻ ! അനന്തരം തന്റെ ഭർത്താവിന്റെ നിർദ്ദേശ മനുസരിച്ച് അങ്ങയുടെ ആരാധനാവിഷയത്തിൽ അതിതല്പരയായിത്തീർന്ന ദേവഹൂതി യിൽ ജനങ്ങൾക്ക് ആത്മതത്വബോധത്തെ പ്രകാശിപ്പിക്കുന്നതിന്നായി നിന്തിരുവടി കപിലനായിട്ട് അവതരിച്ചു . 

🕉🕉10🕉🕉
വനമേയുഷി കർദ്ദമേ പ്രസന്നേ മതസർവ്വസ്വമുപാദിശന് ജനനൈ്യ കപിലാത്മക വായുമന്ദിരേശ ത്വരിതം ത്വം പരിപാഹി മാം ഗദൗഘാത് | | 10 | 

കപിലമൂർത്തിയായ- ഗുരുവായുപുരേശ ! കർദമപ്രജാപതി സന്തുഷ്ടനായി തപോവനത്തിലേക്ക് പോയതിൽ പിന്നെ തന്റെ മാതാവിന്നായി മതതത്വങ്ങളെല്ലാം ഉപദേശിച്ച നിന്തിരുവടി എന്നെ രോഗസമൂഹങ്ങളിൽ നിന്ന് വേഗത്തിൽ രക്ഷിക്കേണമെ . 

🕉🕉🕉
കപിലോപാഖ്യാനം എന്ന പതിന്നാലാംദശകം സമാപ്തം . ആദിത ശ്ലോകാ 148 . വൃത്തം : - വസന്തമാലിക . ലക്ഷണം : - വിഷമേ സസജം ഗഗം സമത്തി ൽ സരേഫം ഈ വസന്തമാലിക .

Comments

Popular Posts