നാരായണീയം ദശകം-15

കപിലാപദേശം


🕉🕉1🕉🕉
മതിരിഹ ഗുണസക്താ ബന്ധകൃത്തേഷ്യസക്താ ത്വമൃതകൃദുപരു ഭക്തിയോഗസ്ത സക്തിം മഹദനുഗമലഭ്യാ ഭക്തിരേവാത്ര സാധ്യാ കപിലതനുരിതി ത്വം ദേവഹൂതൈ്യ ന്യഗാദീ : | | 1 | |


 " ഈ ലോകത്തിൽ വിഷയരൂപത്തിലുള്ള സത്വരജസ്തമോഗുണങ്ങളിലാസക്തമായ ബുദ്ധി സംസാരബന്ധത്തെ ഉണ്ടാക്കുന്നതാകുന്നു അവയിൽ പറ്റിപ്പിടിയ്ക്കാത്ത ബുദ്ധിയാകട്ടേ സായൂജ്യത്തെ നൽക്കുന്നതുമാണ് . ഭക്തിയോഗമെന്നത് വിഷയത്തിലുള ആസക്തിയെ നിരോധിക്കുന്നു . അതിനാൽ മഹാന്മാരുടെ സമ്പർക്കംകൊണ്ട് ലഭിക്കപ്പെടാവുന്ന ഭക്തിമാത്രമാണ് സമ്പാദിക്കപ്പെടേണ്ടത് " എന്നിങ്ങിനെ കപിലമൂർത്തിയായ നിന്തിരുവടി ദേവഹൂതിയോടായി ഉപദേശിച്ചു . 

🕉🕉2🕉🕉
പ്രകൃതിമഹദഹങ്കാരാശ്ച മാത്രാശ്ച ഭൂതാ ന്യപി ഹൃദപി ദശാക്ഷീ പൂരുഷ് : പവിംശ : I ഇതി വിദിതവിഭാഗോ മുച്യതേസർ പ്രകൃത്യാ കപിലതനുരിതി ത്വം ദേവഹൂതൈ്യ ന്യഗാദീ : | | 2 | | 


" മൂലപ്രകൃതി മഹത്തത്വം അഹങ്കാരം എന്നിവയും ( ശബ്ദസ്പർശരൂപരസ ഗന്ധാദി ) അഞ്ചുതന്മാത്രകളും പഞ്ചഭൂതങ്ങളും മനസ്സും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കർമ്മേന്ദ്രിയങ്ങളുംകൂടി മേൽപ്രകാരം അറിയപ്പെട്ട വിഭാഗത്തോടുകൂടിയ ഈ പുരുഷൻ ( മിഥ്യയിൽനിന്ന് മോചിക്കപ്പെടുന്നു . " ഇപ്രകാരം കപിലസ്വരൂപിയായ നിന്തിരുവടി ദേവഹൂതിയ്ക്കു ഉപദേശിച്ചു . 

🕉🕉3🕉🕉
പ്രകൃതിഗതഗുണൗഘർനാജ്യതേ പൂരുഷോട്ടയം യദി തു സജതി തസ്യാം തത് ഗുണാസ്തം ഭജേരൻ | മദനുഭജനതത്ത്വാലോചന : സാപ്യപേയാത് കപിലതനുരിതി ത്വം ദേവഹൂതൈ്യ ന്യഗാദീ : | | 3 | |


 പ്രകൃതിയെ സംബന്ധിച്ച ഗുണശ്രേണികളാൽ ഈ പുരുഷൻ സ്പർശിക്കപ്പെടുന്നില്ല ; എന്നാൽ അവളിൽ സക്തനാകുന്നുവെങ്കിൽ അവളുടെ ഗുണങ്ങൾ അവനെ പ്രാപിക്കുന്നു . ആ മായാപ്രകൃതിയാകട്ടേ പരമപുരുഷനായ എന്നെ ഇടവിടാതെ ആരാധിയ്ക്കുന്നതിനാലും തത്വജ്ഞാനംകൊണ്ടും വിട്ടകന്നു പോകുന്നതാണ് എന്നിപ്രകാരം കപിലമൂർത്തിയായ നിന്തിരുവടി ദേവഹൂതിക്കു ഉപദേശിച്ചു .

🕉🕉4🕉🕉

വിമലമതിരുപാത്തരാസനാദൈ്യർമ്മദംഗം ഗരുഡസമധിരൂഢം ദിവ്യഭൂഷായുധാങ്കം | രുചിതുലിതതമാലം ശീലയേതാനുവേലം കപിലതനുരിതി ത്വം ദേവഹൂതൈ്യ ന്യഗാദീ : | | 4 | |


 സ്വീകരിക്കപ്പെട്ട ആസനം പ്രാണായാമം മുതലായവയെക്കൊണ്ട് പരിശുദ്ധമായ മനസ്സോടുകൂടിയവനായി , ഗരുഡനിൽ ആരോഹണം ചെയ്തിരിക്കുന്നതും ദിവ്യാഭരണങ്ങൾ , വരായുധങ്ങൾ ഇവയെക്കൊണ്ടലംകൃതവും തമാല വൃക്ഷത്തിന്റെ കാന്തിതേടുന്നതുമായ എന്റെ സ്വരൂപത്തെ " ഇടവിടാതെ ധ്യാനിച്ചു പരിശീലിക്കുക " എന്നിങ്ങിനെ കപിലസ്വരൂപിയായ നിന്തിരുവടി ദേവഹൂതിക്കായ്ക്കൊണ്ട് ഉപദേശിച്ചു . 

🕉🕉5🕉🕉
മഗുണഗണലീലാകർണ്ണനെ : കീർത്തനാദൈ്യര് - മയി സുരസരിദോഘപ്രഖ്യചിത്താനുവൃത്തി :  ഭവതി പരമഭക്തി : സാ ഹി മൃത്യോർവിജേത്രീ കപിലതനുരിതി ത്വം ദേവഹൂതൈ്യ ന്യഗാദീ : | | 5 | | 


എന്റെ ഗുണഗണങ്ങളേയും ലീലാവിലാസങ്ങളേയും ഇടവിടാതെയുള്ള ശ്രവണംകൊണ്ടു സ്മൃതി മുതലായവകൊണ്ടും , എന്നിൽ ഗംഗാപ്രവാഹത്തിനു തുല്യമായ മനോഭാവത്തോടുകൂടിയ സർവോത്കൃഷ്ടമായ ഭക്തി സംഭവിക്കുന്നു . അതുതന്നെയാണ് മരണത്തെ ജയിക്കുന്നത് എന്ന് കപിലസ്വരൂപിയായ നിന്തിരുവടി ദേവഹൂതിയ് ഉപദേശിച്ചു .


🕉🕉6🕉🕉

അഹഹ ബഹുലഹിംസാസഞ്ചിതാർത്ഥം കുടുംബം പ്രതിദിനമനുപുഷൻ സ്ത്രീജിതോ ബാലലാളീ വിശതി ഹി ഗൃഹസക്തോ യാതനാം മയ്യഭക്താ കപിലതനുരിതിത്വം ദേവഹൂതൈ്യ ന്യഗാദീ : | | 6 | |


 പലവിധത്തിലുള്ള ഹിംസകൾക്കൊണ്ട് സമ്പാദിക്കപ്പെട്ട ധനത്താൽ ദിവസേന തന്റെ കുടുംബത്തെ പുലർത്തുന്നവനായി , സ്ത്രീകൾക്കു വശനായി , കുട്ടികളെ ലാളിച്ചു ഗൃഹത്തിൽ ആസക്തിയോടുകൂടിയവനായി എന്നിൽ ഭക്തിയില്ലാത്തവനായിക്കുന്നവൻ നരക ദുഃഖത്തെ പ്രാപിക്കുന്നു ; മഹാകഷ്ടം . . ! എന്ന് കപിലരൂപിയായ നിന്തിരുവടി ദേവഹൂതിയ്ക്കുപദേശിച്ചു . 

🕉🕉7🕉🕉
യുവതിജഠരഖിന്നോ ജാതബോധോപ്യകാണ്ഡ പ്രസവഗളിതബോധ : പീഡയോല്ലംഘ്യ ബാല്യം പുനരപി ബത മുഹ്യത്യേവ താരുണ്യകാല കപിലതനുരിതി ത്വം ദേവഹൂതൈ്യ ന്യഗാദീ : | | 7 | |


 യുവതിയുടെ ( മാതവിന്റെ ) ഉദരത്തിൽ കിടന്ന് ക്ലേശിക്കുന്നവനും , അകാലത്തിൽ ജ്ഞാനം സിദ്ധിച്ചവനായിരുന്നിട്ടും പ്രസവകാലത്തിൽ നഷ്ടപ്പെട്ട വിവേകത്തോടു കൂടിയവനായി അനേക ദുഃഖങ്ങളോടുകൂടി ബാല്യകാലത്തെ കടന്ന് , യൗവനദശയിൽ പിന്നേയും മോഹാന്ധനായിത്തന്നെ തീരുന്നു എന്ന് കപിലരുപിയായ നിന്തിരുവടി ദേവഹൂതിക്കയ്ക്കൊണ്ട് ഉപദേശിച്ചു . 

🕉🕉8🕉🕉
പിതൃസുരഗണയാജീ ധാർമ്മികോ യോ ഗൃഹസ്ഥാ സ ച നിപത്തി കാലേ ദക്ഷിണാദ്ധ്വാപഗാമീ മയി നിഹിതമകാമം കർമ്മ ശൂദക്സ്പഥാർത്ഥം കപില്ലനുരിതി ത്വം ദേവഹൂത്യ ന്യഗാദീ : | | 8 | | 


പിതൃക്കളെയും ദേവഗണങ്ങളെയും പൂജിച്ചുകൊണ്ട് ധർമ്മനിരതനായി ജീവിക്കുന്ന ഗൃഹസ്ഥൻ യാതൊരുവനൊ അവനും , ദൂമാദി ദക്ഷിണമാർഗ്ഗങ്ങളിൽ കൂടി ഗമിച്ചിട്ട് പുണ്യക്ഷയം നേരിടുന്ന കാലത്തു ഭൂമിയിലേക്കു പതിക്കുന്നു . എന്നിൽ സമർപ്പിക്കപ്പെട്ട നിഷ്കാമകർമ്മമാകട്ടെ അർച്ചിരാദി ഉത്തരമർഗ്ഗപ്രാപ്തിയ്ക്കുതകുന്നതാകുന്നു എന്ന് കപിലമൂർത്തിയായ നിന്തിരുവടി ദേവഹൂതിയ്ക്ക് ഉപദേശിച്ചു .


🕉🕉9🕉🕉

ഇതി സുവിദിതവേദ്യാം ദേവ ഹേ ദേവഹൂതിം കൃതനുതിമനുഗൃഹ്യ ത്വം ഗതോ യോഗിസംഘഃ | വിമലമതിരഥാ ¡ സൗ ഭക്തിയോഗേന മുക്താ ത്വമപി ജനഹിതാർത്ഥം വർത്തസേ പ്രാഗുദീച്യാം | | 9 |


 അല്ലേ ഭഗവൻ ! അറിയേണ്ടതിനെ നല്ലവണ്ണം മനസ്സിലാക്കി സ്തുതിച്ച ദേവഹൂതിയെ മേൽപ്രകാരം ഉപദേശം നൽകി അനുഗ്രഹിച്ചിട്ട് , നിന്തിരുവടി മുനിവൃന്ദങ്ങളോടുകൂടി യാത്രയായി . അതിൽപിന്നെ , പരിശുദ്ധമായ മനസ്സോടുകൂടിയ നിന്തിരുവടിയും മനുഷ്യവർഗ്ഗത്തിന്റെ നന്മക്കായ്ക്കൊണ്ട് വടക്കുകിഴക്കേ ദിക്കിൽ സ്ഥിതിചെയ്യുന്നു . 

🕉🕉10🕉🕉
പരമ കിമു ബഹൂക്ത്യാ ത്വത്പദാംഭോജഭക്തിം സകലഭയവിനേത്രീം സർവകാമോപനേത്രീം വദസി ഖലു ദൃഢം ത്വം തദ്വിധുയാമയാൻ മേ ഗുരുപവനപുരേശ ത്വയ്യുപാധത്സ്വ ഭക്തിം | | 10 |


 അല്ലയോ പരമാത്മസ്വരൂപിൻ ! വളരെ പറയുന്നതെന്തിന് ? അങ്ങയുടെ ചരണകമലങ്ങളിലുള്ള ഭക്തി , സകല ഭയങ്ങളേയും അകറ്റുന്നതും സർവ്വാഭീഷ്ടങ്ങളും നൽക്കുന്നതുമാണെന്ന് നിന്തിരുവടി ഉറപ്പിച്ചു പറയുന്നുവല്ലോ . അതിനാൽ , ഗുരുവായൂർനാഥാ ! എന്റെ രോഗങ്ങളെ നശിപ്പിച്ച് നിന്തിരുവടിയിലുള്ള ഭക്തിയെ ഉണ്ടാക്കിത്തരേണമേ ! 
🕉🕉🕉
കപിലോപദേശം എന്ന പതിനഞ്ചാം ദശകം സമാപ്തം ആദിതഃ ശ്ലോകാ 158 തൃതീയസ്കന്ധം സമാപ്തം . വൃത്തം . : ശിഖരിണി .


Comments

Popular Posts