നാരായണീയം ദശകം-16

നരനാരായണാവതാരവർണ്ണനവും ദക്ഷയാഗവർണ്ണനവും


🕉🕉1🕉🕉
ദക്ഷോ വിരിഞ്ചതനയോjഥ മനോസ്തനൂജാം ലബ്ബാ പ്രസൂതിമിഹ ഷോഡശ ചാപ കന്യാ : ധർമ്മേ ത്രയോദശ ദദൗ പിതൃഷ സ്വധാം ച സ്വാഹാം ഹവിർളജി സതീം ഗിരിശേ ത്വദംശേ | | 1 | |


 അക്കാലം ബ്രഹ്മപുത്രനായ ദക്ഷൻ സ്വായംഭുവമനുവിന്റെ പുത്രിയായ പ്രസൂതിയെ കൈകൊണ്ട് , അവളിൽ പതിനാറു കന്യകകളെ ലഭിച്ചു ; എന്നല്ല , പതിമൂന്നുപേരെ ധർമ്മരാജാവിലും സ്വധയെന്നവളെ പിതൃക്കളിലും സ്വാഹാ എന്ന കന്യകയെ അഗ്നിദേവനിലും സതീദേവിയെ അങ്ങയുടെ അംശമായ ശ്രീ പരമേശ്വരനിലും സമർപ്പിച്ചു . 

🕉🕉2🕉🕉
മൂർത്തിർഹി ധർമ്മഗൃഹിണീ സുഷുവേ ഭവന്തം നാരായണം നരസഖം മഹിതാനുഭാവം യജന്മനി പ്രമുദിതാ : കൃതളര്യഘോഷാ : പുഷ്പോത്കരാൻ പ്രവവൃഷുർആനുവു : സുരൗഘാ : | | 2 | |


 ധർമ്മരാജാവിന്റെ പത്നിയായ മൂർത്തിയെന്നവളാകട്ടെ സകലരാലും വാഴ്ത്തപ്പെട്ട മഹിമയോടുകൂടിയവനും നരനെന്ന് സഖാവോടുകൂടിയ നാരായണമൂർത്തിയായ നിന്തിരുവടിയെ പ്രസവിച്ചു . നിന്തിരുവടിയുടെ അവതാരകാലത്ത് ആനന്ദതുന്ദിലരായ ദേവഗണങ്ങൾ പെറുമ്പറ മുഴക്കിക്കൊണ്ട് പുഷ്പസഞ്ചയങ്ങളെ വർഷിച്ചു ; വാഴ്ത്തി സ്തുതിക്കുകയും ചെയ്തു . 

🕉🕉3🕉🕉
ദൈത്യം സഹസ്രകവചം കവചൈ : പരീതം സാഹസ്രവത്സരതപഃ സമരാഭിലവൈ്യ : | പര്യായനിർമ്മിതതപസ്സമര ഭവന്ത ശിഷ്ടകകങ്കടമമും ന്യഹതാം സലീലം | | 3 | | 


ആയിരം സംവത്സരകാലത്തെ തപസ്സകൊണ്ടും , യുദ്ധംകൊണ്ടും മാത്രം ചേദിക്കപ്പെടാവുന്ന കവചങ്ങളാൽ ചുറ്റപ്പെട്ട സഹസ്രകവചനെന്ന അസുരനെ ഓരൊരുത്തരായി ക്രമത്തിൽ ചെയ്യപ്പെട്ട തപസ്സോടും കൂടിയവരായി നരനാരായണന്മാരായ നിങ്ങളിരുവസ്ത്രം ഒരു കവചംമാത്രം ശേഷിപ്പള്ളാനായിട്ട് നിഷ്ഠയാസം വധിച്ചുകളഞ്ഞു .


🕉🕉4🕉🕉

അന്വാചരന്നുപദിശന്നപി മോക്ഷധർമ്മം ത്വം ഭ്രാതൃമാൻ ബദരികാശ്രമമധ്യവാത്സീ : I ശക്രോകഥ തേ ശമതപോബലനിസ്സഹാത്മാ ദിവ്യാംഗനാപരിവൃതം പ്രജിഘായ മാരം | | 4 | | 


നിന്തിരുവടി സഹോദരനായ നരനോടുകൂടി മോക്ഷം ലഭിക്കുവാനുള്ള ധർമ്മത്തെ അനുഷ്ഠിച്ചുകൊണ്ടും മറ്റുള്ളവർക്ക് ഉപദേശിച്ചുകൊണ്ടും ബദരികാശ്രമത്തില് പാർത്തുവന്നു . അക്കാലത്ത് ദേവേന്ദ്രൻ നിന്തിരുവടിയുടെ ഇന്ദ്രിയനിഗ്രഹം , തപഃശക്തി എന്നിവയിൽ അസൂയയോടുകൂടിയവനായിട്ട് അപ്സരസ്ത്രീകളാൽ ചൂഴപ്പെട്ട കാമദേവനെ പറഞ്ഞയച്ചു . 

🕉🕉5🕉🕉
കാമോ വസന്തമലയാനിലബസുശാലീ കാന്താകടാക്ഷവിശിഖർവ്വികസദ്വിലാസെ : വിധ്യമുഹുർമുഹുരകമ്പമുദീക്ഷ്യ ച ത്വാം ഭീരുസ്ത്വയാjഥ ജഗദേ മൃദുഹാസഭാജാ | | 5 | | 82 


 വസന്തൻ , മലയാനിലൻ എന്നി ബന്ധുക്കളോടുകൂടിയ കാമദേവൻ വിസ്തരിച്ച വിലാസങ്ങളോടുകൂടി സുരസുന്ദരികളുടെ കടാക്ഷങ്ങളാകുന്ന ബാണങ്ങളെക്കൊണ്ട് വീണ്ടും വീണ്ടും എയ്തിട്ടും , നിന്തിരുവടിയെ യാതൊരിളക്കവുമില്ലാത്തവനായിക്കണ്ടിട്ട് ഭയപ്പെട്ടവനായി അനന്തരം മന്ദഹാസത്തോടുകൂടി നിന്തിരുവടിയാൽ അരുളിച്ചെയ്യപ്പെട്ടു .


🕉🕉6🕉🕉

താവത്തപോബലനിരുച്ച് - വസിതേ ദിഗന്തേ ദേവാർത്ഥിതസ്ത്വമുദയത് കരുണാർദ്രചേതാ : I ത്വദൂപചിദ്രസനിലീനമതേ : പുരസ്താ ദാവിർബഭൂവിധ വിഭോ ഗരുഡാധിരൂഢ : | | 6 | | 


ആ സമയം ദിങ്മണ്ഡലം മുഴുവൻ അവന്റെ തപോബലംകൊണ്ട് നിരുദ്ധപ്രാണമായിത്തിരവേ , പ്രഭോ ! ദേവന്മാരാൽ പ്രാർത്ഥിക്കപ്പെട്ടവനായ നിന്തിരുവടി ധ്രുവനിലുണ്ടായ കാരുണ്യത്താൽ ആർദ്രമായ ചിത്തത്തോടുകൂടിയവനായി നിന്തിരുവടിയുടെ ദിവ്യരൂപാമൃതത്തിൽ മുഴുകിയ ബുദ്ധിയോടുകൂടിയ ആ ബാലന്റെ മുമ്പിൽ ഗരുഡാരൂഡനായി പ്രത്യക്ഷീഭവിച്ചു . 

🕉🕉7🕉🕉
ത്വദ്ദർശനപ്രമദഭാരതരംഗിതം തം ദൃഗ്ഭ്യാം നിമഗ്നമിവ രൂപരസായനേ തേ തുഷ്ടഷമാണമവഗമ്യ കപോലദേശേ സംസ്പഷ്ടവാനസി ദരേണ തഥാffദരേണ | | 7 | |


 നിന്തിരുവടിയുടെ ദർശനത്താലുണ്ടായ സന്തോഷാധിക്യത്താൽ ക്ഷോഭിച്ച ചിത്തത്തോടുകൂടിയവനും നിന്തിരുവടിയുടെ രൂപാമൃതത്തിൽ കണ്ണിണകൾകൊണ്ട് മുഴുകിയവനെന്നപോലെ ഇരിക്കുന്നവനുമായ ആ ബാലനെ സ്മതിക്കുവാനാഗ്രഹിക്കുന്നവനായറിഞ്ഞിട്ട് കവിൾത്തടത്തിൽ ശംഖുകൊണ്ട് വർദ്ധിച്ച വാത്സല്യത്തോടെ സ്പർശിച്ചു . 

🕉🕉8🕉🕉
താവദ്വിബോധവിമലം പ്രണവന്തമേന മാഭാഷഥാസ്ത്വമവഗമ്യ തദീയഭാവം | രാജ്യം ചിരം സമനുഭൂയ ഭജസ്വ ഭൂയ : സർവ്വോത്തരം ധ്രുവ പദം വിനിവൃത്തിഹീനം | | 8 | | 


 അപ്പോൾ ജ്ഞാനോദയത്താൽ നിർമ്മലനായിത്തീർന്ന് സ്മതിച്ചുകൊണ്ടിരിക്കുന്നവനായ അവനോട് , അവന്റെ മനോഭവത്തെ മനസ്സിലാക്കിയിട്ട് നിന്തിരുവടി അരുളിച്ചെയ്തു . " അല്ലേ ധ്രുവ ! വളരെക്കാലം രാജ്യസുഖത്തെ അനുഭവിച്ചിട്ട് പിന്നീടു എല്ലാറ്റിലും മീതെ സ്ഥിതിചെയ്യുന്നതും പുനരാവൃത്തിയില്ലാത്തതുമായ സ്ഥാനത്തെ പ്രാപിച്ചാലും .

🕉🕉9🕉🕉

ഇത്യചികി ത്വയി ഗതേ നൃപനന്ദനോട്ടസാ വാനന്ദിതാഖിലജനോ നഗരീമുപേത : I രേമേ ചിരം ഭവദനുഗ്രഹപൂർണ്ണകാമ സ്മാതേ ഗതേ ച വനമാദൃതരാജ്യഭാര : | | 9 | 


എന്നിപ്രകാരം അരുളിച്ചെയ്ത് നിന്തിരുവടി അന്തർധാനംചെയ്തപ്പോൾ ഈ രാജകുമാരൻ എല്ലാ ജനങ്ങളേയും ആനന്ദിപ്പിച്ചുകൊണ്ട് നഗരത്തെ പ്രാപിച്ച് അങ്ങയുടെ അനുഗ്രഹം കൊണ്ട് പരിപൂർണ്ണമായ മനോരഥത്താടുകൂടിയവനായി , സ്വപിതാവ് വനത്തിലേയ്ക്കു പോയതിൽ പിന്നെ കയ്യേൽക്കപ്പെട്ട രാജ്യഭാരത്തോടുകൂടിയവനായി വളരെക്കാലും സുഖമായിക്കഴിച്ചുകൂട്ടി .

🕉🕉10🕉🕉
 യക്ഷേണ ദേവ നിഹതേ പുനരുത്തമേസ്മിൻ യക്ഷെ : സ യുദ്ധനിരതോ വിരതോ മനൂക്ത്യാ ശാന്ത്യാ പ്രസന്നഹൃദയാഘനദാദുപേതാ ത്ത്വദ്ഭക്തിമേവ സുദൃഢാമവൃണോന്മഹാത്മാ | | 10 | | 


ഹേ ഭഗവന് ! പിന്നീടു ( സുരുചിപുത്രനായ ) ഈ ഉത്തമൻ ഒരു യക്ഷനാൽ കൊല്ലപ്പെട്ടപ്പോൾ ആ ധ്രുവൻ യക്ഷന്മാരോടുകൂടി യുദ്ധംചെയ്യാൻ സന്നദ്ധനായി സ്വയംഭുവമനുവിന്റെ വാക്കിനാൽ അതിൽനിന്നു വിരമിച്ചു . മഹാമനസ്കനായ അദ്ദേഹം , യക്ഷന്മാരോടുണ്ടായ കോപത്തിന്റെ ശമനത്താൽ സന്തുഷ്ടചിത്തനായി ( കാണ്മാൻ ) വന്നെത്തിയവനായ കുബേരനിൽനിന്ന് സുസ്ഥിരമായ നിന്തിരുവടിയുടെ നേർക്കുള്ള ഭക്തിയെത്തന്നെയാണ് വരിച്ചത് . 

🕉🕉11🕉🕉
അന്തേ ഭവത്പുരുഷനീതവിമാനയാതോ  മാത്രാ സമം ധ്രുവപദേ മുദിതോfയമാസ്ത്ര ഏവം സ്വഭൂത്യജനപാലനലോലധീസ്ത്വം വാതാലയാധിപ നിരുന്ധി മമാമയൗഘാനന് | | 11 | | 


ഇദ്ദേഹം അവസാനത്തിൽ തന്റെ അമ്മയോടുകൂടി അങ്ങയുടെ പാർഷദന്മാരാൽ കൊണ്ടുവരപ്പെട്ട വിമാനത്തിൽ ചെന്ന് ധ്രുവമണ്ഡലത്തിൽ സന്തുഷ്ടനായി സ്ഥിതിചെയ്യുന്നു . ഗുരുവായുപുരേശ്വര ! ഇപ്രകാരം തന്നെ സേവിക്കുന്നവരെ കാത്തു രക്ഷിക്കുന്നതിൽ അനുഭവമുള്ള മനസ്സോടുകൂടിയ നിന്തിരുവടി എന്റെ രോഗസമൂഹങ്ങളെ തടുത്തരുളേണമേ . 

🕉🕉🕉
ദ്രവചരിതവർണ്ണനം എന്ന പതിനേഴാം ദൾ കം സമാപ്തം ആദിതഃ ശ്ലോകാഃ 168 വൃത്തം : വസന്തതിലകം .


Comments

Popular Posts