നാരായണീയം ദശകം-17

ധ്രുവചരിതവർണ്ണനം


🕉🕉1🕉🕉 ഉത്താനപാദനൃപതേർമനുനന്ദനസ്യ ജായാ ബഭൂവ സുരുചിർനിതരാമഭീഷ്ടാ . അന്യാ സുനീതിരിതി ഭർത്തുരനാദൃതാ സാ ത്വാമേവ നിത്യമഗതി : ശരണം ഗതാfഭൂത് | | 1 | |

 സ്വായംഭുവമനുവിന്റെ പുത്രനായ ഉത്താനപാദമഹാരാജവിന്നു സുരുചിയെന്ന ഭാർയ്യ ഏറ്റവും പ്രിയമുള്ളവളായി ഭവിച്ചു . മറ്റു ഭാർ , സുനീതി എന്നവള് ; ഭർത്താവിനാൽ അനാദരിക്കപ്പെട്ട അവൾ മറ്റൊരു ഗതിയില്ലാത്തവളായി എല്ലായ്പോഴും നിന്തിരുവടിയെത്തന്നെ ശരണം പ്രാപിച്ച് ഭജിച്ചുവന്നു . 

🕉🕉2🕉🕉
അങ്കേ പിതു : സുരുചിപുത്രകമുത്തമം തം ദൃഷ്ട്വാ ധ്രുവ : കില സുനീതിസുതോfധിരോക്ഷ്യൻ ആചിക്ഷിപേ കില ശിശു : സുതരാം സുരുച്യാ ദുസ്സന്ത്യജാ ഖലു ഭവദ്വിമുഖരസൂയാ | | 2 | | 


അച്ഛന്റെ മടിയിൽ ഉത്തമനെന്ന ആ സുരുചിയുടെ പുത്രനെകണ്ട് സുനീതിയുടെ മകനായ ധ്രുവൻ കയറുവാൻ ഭാവിക്കമ്പോഴേക്കും സുരുചിയാൽ ആ ബാലൻ ഏറ്റവും അധിക്ഷേപിക്കപ്പെട്ടു ; നിന്തിരുവടിയുടെ വിരോധികളായിരിക്കുന്നവരാൽ അസൂയ ഉപേക്ഷിക്കപ്പെടുവാൻ കഴിയാത്തതു തന്നെയാണല്ലൊ . 

🕉🕉3🕉🕉
ത്വമോഹിതേ പിതരി പശ്യതി ദാരവശേ ദൂരം ദുരുക്തിനിഹത : സ ഗതോ നിജാംബാം സാ / പി സ്വമർമ്മഗതിസന്തരണായ പുംസാം ത്വത്പാദമേവ ശരണം ശിശവേ ശശംസ | | 3 | |


 അങ്ങയാൽ മോഹിക്കപ്പെട്ടാവനായി സ്ത്രീവശഗനായിരിക്കുന്ന പിതാവ് നോക്കിക്കൊണ്ടിരിക്കെ വളരെ ഏറെ ചീത്തവചനങ്ങളാല് പ്രഹരിക്കപ്പെട്ട ആ ബാലൻ തന്റെ അമ്മയുടെ അടുക്കലേക്കു ചെന്നു ; ആ സുനീതിയാവട്ടെ മനുഷ്യർക്ക് തങ്ങളുടെ ദുഷ്കർമ്മങ്ങളിൽനിന്ന് വിമോചനം ലഭിക്കുവാൻ നിന്തിരുവടിയുടെ തൃപ്പാദങ്ങൾതന്നെയാണ് ശരണമായിട്ടുള്ളതെന്ന് ആ ബാലന്നു ഉപദേശിച്ചു .


🕉🕉4🕉🕉
ആകർണ്യ സോ പി ഭവദർചനനിശ്ചിതാത്മാ മാനീ നിരേത്യ നഗരാത് കില പഞ്ചവർഷ : സദൃഷ്ടനാരദനിവേദിതമന്ത്രമാർഗ്ഗ സ്ത്വാമാരരാധ തപസാ മധുകാനനാന്തേ | | 4 | |

 അഞ്ചുവയസ്സുമാത്രം പ്രായമുള്ളവനായിരുന്നുള്ളുവെങ്കിലും അഭിമാനിയായിരുന്ന ആ ബാലൻ ആ ഉപദേശത്തെ കേട്ടിട്ട് അങ്ങയെ പൂജിക്കുന്നതിൽ ഉറച്ച ബുദ്ധിയോടുകൂടിയവനായി തലസ്ഥാനനഗരിയിൽനിന്ന് പുറത്തു ചെന്ന് യദൃച്ഛയാ കണ്ടെത്തിയ നാരദമഹർഷിയാൽ ഉപദേശിക്കപ്പെട്ട മന്ത്രമാർഗ്ഗത്തോടുകൂടിയവനായി മധുവനമെന്ന വനപ്രദേശത്തിൽ തപസ്സകൊണ്ട് നിന്തിരുവടിയെ ആരാധിച്ചു . 

🕉🕉5🕉🕉
താതേ വിഷണ്ണഹൃദയേ നഗരീം ഗതേന ശ്രീനാരദേന പരിസാന്ത്വിതചിത്തവൃത്ത ബാലസ്ത്വദർപ്പിതമനാ : ക്രമവർദ്ധിതേന നിത്യേ കരോരതപസാ കില പഞ്ചമാസാൻ | | 5 | |


 വ്യകുലമായ ഹൃദയത്തോടുകൂടിയ പിതാവായ ഉത്താനപാദൻ രാജധാനിയില് ചെന്നുചേർന്ന ശ്രീനാരദമഹർഷിയാൽ സമാശ്വസിപ്പിക്കപ്പെട്ട മനോവൃത്തി യോടുകൂടിയവനായിരിക്കെ , ആ ബാലൻ നിന്തിരുവടിയിൽ സമർപ്പിക്കപ്പെട്ട മനസ്സോടു കൂടിയവനായിട്ട് ക്രമേണ വർദ്ധിപ്പിക്കപ്പെട്ട കഠിനതപസ്സുകൊണ്ട് അഞ്ചുമാസങ്ങൾ കഴിച്ചുകൂട്ടി .


🕉🕉6🕉🕉

താവത്തപോബലനിരുച്ച് - വസിതേ ദിഗന്തേ ദേവാർത്ഥിതസ്ത്വമുദയത് കരുണാർദ്രചേതാ : തൃഭൂപചിദ്രസനിലീനമതേ : പുരസ്താ ദാവിർബഭൂവിധ വിഭോ ഗരുഡാധിരൂഢ : | | 6 | | 


ആ സമയം ദിങ്മണ്ഡലം മുഴുവൻ അവന്റെ തപോബലംകൊണ്ട് നിരുദ്ധപ്രാണമായിത്തിരവേ , പ്രഭോ ! ദേവന്മാരാൽ പ്രാർത്ഥിക്കപ്പെട്ടവനായ നിന്തിരുവടി ധ്രുവനിലുണ്ടായ കാരുണ്യത്താൽ ആർദ്രമായ ചിത്തത്തോടുകൂടിയവനായി നിന്തിരുവടിയുടെ ദിവ്യരൂപാമൃതത്തിൽ മുഴുകിയ ബുദ്ധിയോടുകൂടിയ ആ ബാലന്റെ മുമ്പിൽ ഗരുഡാരൂഡനായി പ്രത്യക്ഷീഭവിച്ചു . 

🕉🕉7🕉🕉
ത്വദ്ദർശനപ്രമദഭാരതരംഗിതം തം ദൃഗ്ല്യാം നിമഗ്നമിവ രൂപരസായനേ തേ തുഷ്ടഷമാണമവഗമ്യ കപോലദേശേ സംസ്പഷ്ടവാനസി ദരേണ തഥാjfദരേണ | | 7 | |


 നിന്തിരുവടിയുടെ ദർശനത്താലുണ്ടായ സന്തോഷാധിക്യത്താൽ ക്ഷോഭിച്ച ചിത്തത്തോടുകൂടിയവനും നിന്തിരുവടിയുടെ രൂപാമൃതത്തിൽ കണ്ണിണകൾകൊണ്ട് മുഴുകിയവനെന്നപോലെ ഇരിക്കുന്നവനുമായ ആ ബാലനെ സ്തുതിക്കുവാനാഗ്രഹിക്കുന്നവനായറിഞ്ഞിട്ട് കവിൾത്തടത്തിൽ ശംഖുകൊണ്ട് വർദ്ധിച്ച വാത്സല്യത്തോടെ സ്പർശിച്ചു . 

🕉🕉8🕉🕉
താവദ്വിബോധവിമലം പ്രണവന്തമേന മാഭാഷഥാസ്ത്വമവഗമ്യ തദീയഭാവം രാജ്യം ചിരം സമനുഭൂയ ഭജസ്വ ഭൂയ : സർവ്വോത്തരം ധ്രുവ പദം വിനിവൃത്തിഹീനം | | 8 | | 

 അപ്പോൾ ജ്ഞാനോദയത്താൽ നിർമ്മലനായിത്തീർന്ന് സ്മതിച്ചുകൊണ്ടിരിക്കുന്നവനായ അവനോട് , അവന്റെ മനോഭാവത്തെ മനസ്സിലാക്കിയിട്ട് നിന്തിരുവടി അരുളിച്ചെയ്തു . " അല്ലേ ധ്രുവ ! വളരെക്കാലം രാജ്യസുഖത്തെ അനുഭവിച്ചിട്ട് പിന്നീടു എല്ലാറ്റിലും മീതെ സ്ഥിതിചെയ്യുന്നതും പുനരാവൃത്തിയില്ലാത്തതുമായ സ്ഥാനത്തെ പ്രാപിച്ചാലും . "


🕉🕉9🕉🕉
ഇത്യചികി ത്വയി ഗതേ നൃപനന്ദനോട്ടസാ വാനന്ദിതാഖിലജനോ നഗരീമുപേത : I രേമേ ചിരം ഭവദനുഗ്രഹപൂർണ്ണകാമ സ്താതേ ഗതേ ച വനമാദൃതരാജ്യഭാര : | | 9 | 

എന്നിപ്രകാരം അരുളിച്ചെയ്ത് നിന്തിരുവടി അന്തർധാനംചെയ്തപ്പോൾ ഈ രാജകുമാരൻ എല്ലാ ജനങ്ങളേയും ആനന്ദിപ്പിച്ചുകൊണ്ട് നഗരത്തെ പ്രാപിച്ച് അങ്ങയുടെ അനുഗ്രഹംകൊണ്ട് പരിപൂർണ്ണമായ മനോരഥത്തോടുകൂടിയവനായി , സ്വപിതാവ് വനത്തിലേയ്ക്കു പോയതിൽ പിന്നെ കയ്യേൽക്കപ്പെട്ട രാജ്യഭാരത്തോടുകൂടിയവനായി വളരെക്കാലും സുഖമായിക്കഴിച്ചുകൂട്ടി . 

🕉🕉10🕉🕉
.യക്ഷേണ ദേവ നിഹതേ പുനരുത്തമേസ്മിൻ യക്ഷെ : സ യുദ്ധനിരതോ വിരതോ മനൂക്ത്യാ ശാന്ത്യാ പ്രസന്നഹൃദയാഘനദാദുപേതാ ത്ത്വദ്ഭക്തിമേവ സുദൃഢാമവ്വണോന്മഹാത്മാ | | 10 | 


ഹേ ഭഗവന് . പിന്നീടു ( സുരുചീപുത്രനായ ) ഈ ഉത്തമൻ ഒരു യക്ഷനാൽ കൊല്ലപ്പെട്ടപ്പോൾ ആ ധ്രുവൻ യക്ഷന്മാരോടുകൂടി യുദ്ധംചെയ്യാൻ സന്നദ്ധനായി സ്വയംഭുവമനുവിന്റെ വാക്കിനാൽ അതിൽനിന്നു വിരമിച്ചു . മഹാമനസ്കനായ അദ്ദേഹം , യക്ഷന്മാരോടുണ്ടായ കോപത്തിന്റെ ശമനത്താൽ സന്തുഷ്ടചിത്തനായി ( കാണ്മാൻ ) വന്നെത്തിയവനായ കുബേരനിൽനിന്ന് സുസ്ഥിരമായ നിന്തിരുവടിയുടെ നേർക്കുള്ള ഭക്തിയെത്തന്നെയാണ് വരിച്ചത് . 

🕉🕉11🕉🕉
അന്തേ ഭവത്പുരുഷനീതവിമാനയാതോ ദശകം  മാത്രാ സമം ധ്രുവപദേ മുദിതോfയമാസ്തി ഏവം സ്വഭൂത്യജനപാലനലോലധീസ്ത്വം വാതാലയാധിപ നിരുന്ധി മമാമയഘാനന് | | 11 | | 


ഇദ്ദേഹം അവസാനത്തിൽ തന്റെ അമ്മയോടുകൂടി അങ്ങയുടെ പാർഷദന്മാരാൽ കൊണ്ടുവരപ്പെട്ട വിമാനത്തിൽചെന്ന് ധ്രുവമണ്ഡലത്തിൽ സന്തുഷ്ടനായി സ്ഥിതിചെയ്യുന്നു . ഗുരുവായുപുരേശ്വര ! ഇപ്രകാരം തന്നെ സേവിക്കുന്നവരെ കാത്തു രക്ഷിക്കുന്നതിൽ അനുഭവമുള്ള മനസ്സോടുകൂടിയ നിന്തിരുവടി എന്റെ രോഗസമൂഹങ്ങളെ തടുത്തരുളേണമേ . 

🕉🕉🕉🕉
ദ്രുവചരിതവർണ്ണനം എന്ന പതിനേഴാം ദശകം സമാപ്തം - ആദിതഃ ശ്ലോകാഃ 168 - വൃത്തം : വസന്തതിലകം . .



Comments

Popular Posts