നാരായണീയം ദശകം-3
ഭക്തസ്വരുപവർണ്ണനം
🕉🕉1🕉🕉പഠന്തോ നാമാനി പ്രമദഭരസിന്ധ നിപതിതാ : സുരന്തോ രൂപം തേ വരദ കഥയന്തോ ഗുണകഥാ : I ചരന്തോ യേ ഭക്താസ്ത്വയി ഖലു രമന്തേ പരമമു നഹം ധന്യാൻ മന്യേ സമധിഗതസർവ്വാഭിലഷിതാന് | | 1 | |
ഹേ അഭീഷ്ടപ്രദാ ! നിന്തിരുവടിയുടെ തിരുനാമങ്ങളെ കീർത്തനം ചെയ്ത് നിന്തിരുവടിയുടെ ദിവ്യരൂപത്തെ ധ്യാനിച്ച് പരമാനന്ദാംഭോദിയിൽ മുഴുകി അങ്ങയുടെ ഗുണവിശേഷങ്ങളെ കീർത്തിക്കുന്നവരായി യഥേഷ്ടം സഞ്ചരിക്കുന്നവരായ യാതൊരു ഭക്തന്മാർ അങ്ങയിൽതന്നെ രമിക്കുന്നുവോ സകല അഭീഷ്ടങ്ങളേയും കരസ്ഥമാക്കിയ ഇവരെ ഞാൻ പരമഭാഗ്യവാന്മാരായി കരുതുന്നു .
🕉🕉2🕉🕉
ഗദക്ലിഷ്ടം കഷ്ടം തവ ചരണസേവാരസഭരf പ്യനാസക്തം ചിത്തം ഭവതി ബത വിഷ്ണാ കുരു ദയാം | ഭവത്പാദാംഭോജസ്മരണരസികോ നാമനിവഹാ നഹം ഗായം ഗായം കുഹചന വിവത്സ്യാമി വിജനേ | | 2 | |
ആധികൊണ്ടും വ്യാധികൊണ്ടും കഷ്ടപ്പെടുന്നതും ദീനദശയെ പ്രാപിച്ചിരിക്കുന്നതുമായ എന്റെ മനസ്സ് നിന്തിരുവടിയുടെ പാദശുശ്രൂഷയാകുന്ന സുഖാതിശയത്തിൽപോലും ഉറച്ചുനില്ക്കുവാൻ കഴിവില്ലാത്തതായി ഭവിച്ചിരിക്കുന്നുവല്ലോ ! സർവ്വേശ്വര ! എന്നിൽ കനിഞ്ഞരുളിയാലും , ഞാൻ അങ്ങയുടെ തൃപ്പാദപത്മങ്ങളെ സ്മരിക്കുന്നതിൽ ഉൽസുകനായിട്ട് തിരുനാമങ്ങളെ വീണ്ടും വീണ്ടും സങ്കീർത്തനം ചെയ്തുകൊണ്ട് ഏതെങ്കിലുമൊരു വിജനപ്രദേശത്ത് ചെന്നു വസിച്ചുകൊള്ളാം .
🕉🕉3🕉🕉
കൃപാ തേ ജാതാ ചേത് കിമിവ ന ഹി ലഭ്യം തനുഭൂതാം മദീയക്ലേശൗഘ പ്രശമനദശാ നാമ കിയതീT ന കേ കേ ലോകസ്മിന്നനിശമയി ശോകാഭിരഹിതാഃ ദശകം 3 ശ്രീ നാരായണീയം . ഭവദ്ഭക്താ മുക്താ : സുഖഗതിമസക്താ വിദധതേ | | 3 | |
നിതിരുവടിയുടെ കാരുണ്യം ഉണ്ടാവുന്നപക്ഷം ശരീരങ്ങൾക്ക് എന്തൊന്നുതന്നെയാണ് ലഭിക്കാത്തതായുള്ളത് ? എന്റെ അരിഷ്ടങ്ങളെയെല്ലാം നശിപ്പിക്കുക എന്നത് എത്ര നിസ്സാരം ! സ്വാമിൻ ! ഈ ലോകത്തിൽ അങ്ങയുടെ എത്രയെത്ര ഭക്തന്മാര് എപ്പോഴും യാതൊരുവിധത്തിലുള്ള ദുഃഖവുംകൂടാതെ ജീവന്മുക്തന്മാരായി യാതൊന്നിലും ആസക്തിയില്ലാത്തവരായി സ്വരസഞ്ചാരം ചെയ്യുന്നില്ല ?
🕉🕉4🕉🕉
മുനിപ്രൗഢാ രൂഢാ ജഗതി ഖലു ഗൂഢാത്മഗതയോ ഭവത്പാദാഭോജസ്മരണവിരുജോ നാരദമുഖാ : ചരന്തീശ സ്വരം സതതപരിനിര്ഭാതപരചിത് - സദാനന്ദാദ്വൈതപ്രസരപരിമഗ്ദാ : കിമപരം | | 4 | |
നാഥ ! ലോകത്തിൽ സുപ്രസിദ്ധന്മാരായിത്തീർന്നിവരും മറ്റുള്ളവർക്കറിവാൻ കഴിവില്ലാത്ത മനോഗതത്തോടുകൂടിയവരും അങ്ങയുടെ പാദപങ്കജങ്ങളെ സ്മരിച്ചുകൊണ്ടിരിക്കനിമിത്തം നീങ്ങിപ്പോയ ദുഃഖങ്ങളോടുകൂടിയവരുമായ നാരദൻ മുതലായവരായ മുനിശ്രേഷ്ഠന്മാർ എപ്പോഴുമെവിടേയും പ്രസരിച്ചുകൊണ്ടിരിക്കുന്ന സച്ചിദാനന്ദാത്മകമായ അദ്വൈതപ്രവാഹത്തിൽ മുഴുകിയവരായി നിർബാധം സഞ്ചരിക്കുന്നു ; വേറെ എന്താണ് സാധിക്കേണ്ടതായിട്ടുള്ളത് ?
🕉🕉5🕉🕉
ഭവദ്ഭക്തിഃ സീതാ ഭവതു മമ സെവ പ്രശമയേ ദശേഷക്ലേശൗഘം ന ഖലു ഹൃദി സന്ദേഹകണികാ ന ചേദ്യാസസ്യോക്തിസ്തവ ച വചനം നെഗമവചോ ഭവേന്മിഥ്യാ രഥ്യാപുരുഷവചനപ്രായമഖിലം | | 5 | |
എനിക്ക് അങ്ങയോടുള്ള ഭക്തി വർദ്ധിച്ചതായിഭവിക്കേണമേ ! അതു തന്നെയാണ് എല്ലാ ദുഃഖങ്ങളേയും വേരോടെ നശിപ്പിക്കുന്നത് എന്നതിന്ന് എന്റെ മനസ്സിൽ സംശയം ഒരു ലവലേശമെങ്കിലും ഇല്ലതന്നെ ; അങ്ങിനെയല്ലെങ്കിൽ വേദവ്യാസവചനവും നിന്തിരുവടിയുടെ ഉപദേശവും ( ഗീതയും ) ഉപനിഷദ്വാക്യങ്ങളും എല്ലാം ഒരുപോലെ തെരുവിൽ തിരിയുന്ന മൂഢന്മാരുടെ വാക്കുകളെന്നപോലെ അസത്യമായി ഭവിക്കുമല്ലൊ .
🕉🕉6🕉🕉
ഭവദ്ഭക്തിസ്താവത് പ്രമുഖമധുരാ ത്വത് ഗുണരസാത് കിമപ്യാരൂഢാ ചേദഖിലപരിതാപപ്രശമനീ പുനശ്ചാന്തേ സ്വാന്തേ വിമലപരിബോധോദയമില - മഹാനന്ദാമൃതം ദിശതി കിമത : പ്രാർത്ഥ്യമപരം | | 6 | | നിന്തിരുവടിയിലുള്ള ഭക്തിയാവട്ടെ അങ്ങയുടെ ഗുണങ്ങളെ കേൾക്കുകയും സ്മരിക്കുകയും ചെയ്യുമ്പോളുണ്ടുവുന്ന രസസമൃദ്ധിയില് ആരംഭത്തില് മദ്രമായിരിക്കുന്നതും അല്പം വർദ്ധിച്ചാല് സർവ്വോൽക്കർഷമായി സകലസന്താപങ്ങളേയും നശിപ്പിക്കുന്നതും പിന്നീട് പരിണാമത്തിൽ ഹൃദയത്തിൽ അതി നിർമ്മലമായ ജ്ഞാനോദാത്തോടുകൂടിയ പരമാനന്ദത്തിൽനിന്നും അദേദമായ അവസ്ഥയെ നൽക്കുന്നതും ആകുന്നു ; ഇതിന്നുമേൽ വേറെ പ്രാർത്ഥിക്കത്തക്കത് എന്താണ് ?
🕉🕉7🕉🕉
വിധേയ ക്ലേശാന്തേ കുരു ചരണയുഗ്മം മൃതരസം ഭവത്ക്ഷേത്രപ്രാപ്തൗ കരമപി ച തേ പൂജനവിധൗ ഭവമൂർത്ത്യാലോകേ നയനമഥ തേ പാദതുളസീ പരിഘോണേ ഘോണം ശ്രവണമപി തേ ചാരുചരിതേ | | 7 | |
എന്റെ ദുഃഖങ്ങളെ അകറ്റി കാലിണയെ നിന്തിരുവടിയുടെ ക്ഷേത്രത്തിലെത്തുന്നതിലും കൈകളെ അങ്ങയുടെ അർച്ചനാവിധിയിലും അതുപോലെ നേത്രങ്ങളെ അങ്ങയുടെ മോഹന വിഗ്രഹത്തെ ദർശിക്കുന്നതിലും നാസികയെ അവിടത്തെ തൃപ്പാദങ്ങളിൽ അർച്ചിക്കപ്പെടുന്ന തുളസീപരിമളത്തെ ആഘ : ണം ചെയ്യുന്നതിലും ചെവിയെ നിന്തിരുവടിയുടെ ദിവ്യചരിതത്തിലും കൗതുകത്തോടുകൂടിയതാക്കിച്ചെയ്യേണമെ .
🕉🕉8🕉🕉
പ്രഭൂതാധിവ്യാധിപ്രസഭചലിതേ മാമകഹൃദി ത്വദീയം തരൂപം പരമസുഖചിദൂപമുദിയാത് . ഉദഞ്ചദ്രോമാഞ്ചോ ഗലിതബഹുഹർഷാശ്രുനിവഹോ യഥാ വിസ്മര്യാസം ദുരുപശമപീഡാപരിഭവാൻ | | 8 | |
ഞാൻ കോൾമയിർക്കൊള്ളുന്നവനായി പൊഴിയുന്ന സന്തോഷബാഷ്പധരകളണിഞ്ഞ് ശമിപ്പിക്കുവാൻ സാധിക്കാത്ത രോഗപീഡകളെ യാതൊരു വിധത്തിൽ തീരെ മറക്കുമോ ആ വിധത്തിൽ അധികരിച്ച ആധികളാലും , വ്യാധികളാലും വ്യാകുലമാക്കപ്പെട്ടിരിക്കുന്ന എന്റെ ഹൃദയത്തിൽ പരമാനന്ദ രസസ്വരുപമായ അങ്ങയുടെ ആ ദിവ്യരൂപം പ്രാകാശിക്കേണമേ .
🕉🕉9🕉🕉
മരുദ്ഗേഹാധീശ ത്വയി ഖലു പരാഞ്ചോപി സുഖിനോ ഭവസ്നേഹീ സോഹം സുബഹു പരിതപേ ച കിമിദം അകീർത്തിസ്തേ മാ ഭൂദരദ ഗദഭാരം പ്രശമയന് ഭവത് ഭക്തോത്തംസം ഝടിതി കുരു മാം കംസദമന | | 9 |
ഗുരുവായുപുരേശ ! അങ്ങയിൽ വിമുഖരായിരിക്കുന്നവർ പോലും സുഖികളായിട്ടാണല്ലോ കാണപ്പെടുന്നത് ; എന്നാല് അങ്ങയിൽ പ്രേമത്തോടുകൂടിയ അങ്ങിനെയുള്ള ഞാൻ വളരെ അധികം ദുഃഖിക്കുകയും ചെയ്യുന്നു ഇതെന്തുകൊണ്ടാണ് ? അഭീഷ്ടങ്ങളെല്ലാം നൽക്കുന്ന കംസാന്തക ! അവിടുത്തേക്ക് ദുഷ്കീർത്തി സംഭവിക്കരുതേ ! ദൈന്യങ്ങളെയെല്ലാം തീരെ നശിപ്പിച്ച് വേഗത്തിൽ എന്നെ നിന്തിരുവടിയുടെ ഭക്തശിഖാമണിയാക്കിത്തീർത്തരുളിയാലും .
🕉🕉10🕉🕉
കിമുക്തൈർഭൂയോഭിസ്തവ ഹി കരുണാ യാവദൂദിയാ ദഹം താവദേവ പ്രഹിതവിവിധാർത്തപ്രലപിതഃ | പുരഃ ക്ലച്ഛേ പാദേ വരദ തവ നേഷ്യാമി ദിവസാൻ യഥാശക്തി വ്യക്തം നതിനുതിനിഷേവാ വിരചയൻ | | 10 | |
വളരെ പറയുന്നതുകൊണ്ട് എന്തുഫലം ? സർവ്വാഭീഷ്ടപ്രദനായ ഹേ പ്രഭോ ! അങ്ങയുടെ കാരുണ്യം എപ്പോൾ ഉണ്ടാവുമോ അതുവരെ നിശ്ചയമായും ഞാന് ഉപേക്ഷിക്കപ്പെട്ട പലവിധത്തിലുള്ള ആർത്തരോദനത്തോടുകൂടിയവാനിയിട്ട് എന്റെ മുൻപിൽ സങ്കല്പിതമായിക്കുന്ന നിന്തിരുവടിയുടെ തൃപ്പാദത്തിൽ ശക്തിക്കനുസരിച്ച് സ്പഷ്ടമായി നമസ്കാരം , സ്മൃതി , പുജാ എന്നിവയെ ചെയ്തുകൊണ്ട് ദിവസങ്ങളെ കഴിച്ചുകൂട്ടിക്കൊള്ളാം .
🕉🕉🕉🕉
ഭക്തസ്വരുപവർണ്ണനവും ഭക്തന്റെ പ്രർത്ഥനയും എന്ന മൂന്നാംദശകം ആദിത ശ്ലോകാഃ 30 . പ്രഥമസ്കന്ധം സമാപ്തം .
©
2019
My God. com
A #Global_Hindu_Heritage_foundation



Comments
Post a Comment