നാരായണീയം ദശകം-4

ദ്വിതീയസ്കന്ധഃ

അഷ്ടാംഗയോഗവർണ്ണനവും - യോഗസിദ്ധിവർണ്ണനവും 


ദ്വിതീയസ്കന്ധഃ 

🕉🕉1🕉🕉
കല്യതാം മമ കുരുഷ താവതീം കല്യതേ ഭവദുപാസനം യയാ സ്പഷ്ടമഷ്ടവിധയോഗചര്യയാ പുഷ്ടയാശു തവ തുഷ്ടിമാപ്തയാം | | 1 | | 

എത്രത്തോളം ആരോഗ്യമുണ്ടായാൽ അങ്ങയെ ആരാധിക്കുവാൻ സാധിക്കുമോ അത്രയും ദേഹരോഗ്യത്തെ എനിക്ക് ഉണ്ടാക്കിത്തരേണമേ ; എന്നാൽ നിശ്ചയമായും പരിപൂർണ്ണമായ എട്ടുവിധ യോഗങ്ങളാലും ക്രമമായ അനുഷ്ഠാനംകൊണ്ട് ഞാൻ വേഗത്തിൽ അങ്ങയുടെ പ്രീതിയെ പ്രാപിച്ചുകൊള്ളാം . 
🕉🕉2🕉🕉
ബ്രഹ്മചര്യദൃഢതാദിഭിര്യമൈരാപ്തവാദിനിയമൈശ്ച പാവിതാ : കുർമ്മഹേ ദൃഢമമീ സുഖാസനം പങ്കജാദ്യമപി വാ ഭവത്പരാ : | | 2 | | - 2 ബ്രഹ്മചർയ്യത്തിന്റെ ദൃഢതതുടങ്ങിയ യമങ്ങളാലും സ്ഥാനം തുടങ്ങിയ നിയമങ്ങളെക്കൊണ്ടും പരിശുദ്ധരാക്കപ്പെട്ടവരായിട്ട് നിന്തിരുവടിയെത്തന്നെ പരമലക്ഷ്യമാക്കിക്കൊണ്ട് ഈ ഞങ്ങൾ പത്മം തുടങ്ങിയ ഏതെങ്കിലുംമൊരു സുഖകരമായ ആസനത്തെ നല്ലപോലെ ശീലിച്ചുകൊള്ളാം .  
🕉🕉3🕉🕉
താരമന്തരനുചിന്ത്യ സന്തതം പ്രാണവായുമഭിയമ്യ നിർമലാഃ
ഇന്ദ്രിയാണി വിഷയാദഥാപഹൃത്യാ//ƒസ്മഹേ ഭവദുപാസനോന്മുഖാഃ

ഓം എന്ന് പ്രണവത്തെ മനസ്സിൽ ഇടവിടാതെ ധ്യാനിച്ചുകൊണ്ട് ജീവവായുവിനെ അകത്തൊതുക്കി രാഗദ്വേഷാദി വികാരങ്ങളിൽനിന്നും വിട്ടകന്ന് പരിശുദ്ധരായി പിന്നെ ഇന്ദ്രിയങ്ങളെ വിഷയങ്ങളിൽനിന്ന് പിൻതിരിച്ചിട്ട് അങ്ങയുടെ ആരാധനയില് ഏകഗ്രതയോടുകൂടിയവരായി വർത്തിച്ചു കൊള്ളാം . 
🕉🕉4🕉🕉
അസ്ഫുടേ വപുഷി തേ പ്രയത്നതോ ധാരയേമ ധിഷണാം മുഹുർമുഹുഃ
തേന ഭക്തിരസമന്തരാർദ്രതാമുദ്വഹേമ ഭവദങ്ഘിചിന്തകാ | l4 | | 


തെളിഞ്ഞുകാണാത്തതായ അങ്ങയുടെ ദിവവിഗ്രഹത്തിൽ വളരെ പണിപ്പെട്ട് ബുദ്ധിയെ വീണ്ടും വീണ്ടും ഉറപ്പിച്ച് നിർത്തികൊള്ളാം ; അങ്ങയുടെ തൃപ്പാദങ്ങളെ സ്മരിച്ചുകൊണ്ടിരിക്കുന്നവരായി അതിനാൽ ഭക്തിരസത്തേയും മനസ്സിന്നുള്ള കുളുർമയേയും അനുഭവിക്കുമാറാകേണം . 
🕉🕉5🕉🕉
വിസ്ഫടാവയവഭേദസുന്ദരം ത്വദ്വീപു : സുചിരശീലനാവശാത് ര അശ്രമം മനസി ചിന്തയാമഹേ ധ്യാനയോഗനിരതാസ്ത്വദാശ്രയാഃ | | 5 || 

അങ്ങയെതന്നെ അവലംബിച്ചവരായി ധ്യാനയോഗത്തിൽതന്നെ ഉത്തുകാരായിട്ട് നല്ലപോലെ തെളിഞ്ഞു പ്രാകാശിക്കുന്ന അവയവ ഭേദങ്ങാളാൽ രമണീയമായ അങ്ങയുടെ മംഗളവിഗ്രഹത്തെ അനേകകാലത്തെ അഭ്യാസബലംകൊണ്ട് അനായസമായി മനസ്സിൽ സ്മരിക്കുമാറാകേണം .

🕉🕉6🕉🕉
ധ്യായതാം സകളമൂർത്തിമീദൃശീമന്മിഷന്മധുരതാഹൃതാത്മനാം സാന്ദ്രമോദരസരൂപമാന്തരം ബ്രഹ്മ രൂപമായി തേവഭാസതേ | | 6 | | 


ഹേ ഭഗവൻ ! നിന്തിരുവടിയുടെ ഈ വിധത്തിലുള്ള അവയവങ്ങളോടുകൂടിയ സഗുണസ്വരുപത്തെ ധ്യാനിക്കുന്നവരും ക്രമേണ സ്പഷ്ടമായിത്തുടങ്ങുന്ന ആനന്ദത്താൽ അപഹരിക്കപ്പെട്ട മനസ്സോടുകൂടിയവരുമായ ഞങ്ങൾക്ക് പരിപൂർണ്ണമായ ആനന്ദരസത്തിന്റെ സ്വരുപത്തോടുകൂടിയതും അന്തരിന്ദ്രിയത്താൽ മാത്രം ഗ്രഹിക്കപ്പെടാവുന്നതുമായ അങ്ങയുടെ നിർഗുണസ്വരൂപം പ്രകാശിച്ചുതുടങ്ങുമാറാകട്ടെ . 

🕉🕉7🕉🕉
തത്സമാസ്വദനരൂപിണീം സ്ഥിതിം തത്സമാധിമയി വിശ്വനായകി . ആശ്രിതാ : പുനരത : പരിച്യതാവാരഭേമഹി ച ധാരണാദികം | | 7 | | 


അല്ലേ ലോകേശ ! ആ നിർഗുണബ്രഹ്മത്തെ ആസ്വദിച്ചുകൊണ്ടിരിക്കുന്ന അവസ്വയാകുന്ന അങ്ങയെ വിഷയമാക്കിയുള്ള നിർവ്വികല്പസ്ഥിതിയെ ആശ്രയിച്ചിരിക്കുന്ന ഞങ്ങൾ ആ സമാധിയിൽനിന്നും ഭ്രംശം വരുമ്പോൾ ധാരണ തുടങ്ങിയ വീണ്ടും ആരംഭിക്കുകയും ചെയ്യുമാറാകേണം . 

🕉🕉8🕉🕉
ഇത്ഥമഭ്യസനനിർഭരോല്ലസത്ത്വത്പരാത്മസുഖകല്പിതോത്സവാ :  മുക്തഭക്തകുലമൗലിതാം ഗതാ : സഞ്ചരേമ ശുകനാരദാദിവത് | | 8 | | 


ഈ വിധിത്തിൽ ധാരണ തുടങ്ങിയവയുടെ നിരന്തരമായ അഭ്യസനംകൊണ്ട് സ്പഷ്ടമായിത്തീരുന്ന നിന്തിരുവടിയാകുന്ന പരമാത്മാവിന്റെ അനുഭവരൂപത്തിലുള്ള ആനന്ദത്തോടുകൂടിയവരായി ജീവന്മുക്തന്മാരായ ഭക്തന്മാരുടെ ശിരോലങ്കാരമായി ഭവിച്ച് ശുകൻ , നാരദൻ മുതലായവരെപ്പോലെ സഞ്ചരിക്കുമാറാകേണം . 

🕉🕉9🕉🕉
തത്സമാധിവിജയേ തു യ : പുനർമ്മംക്ഷ മോക്ഷരസിക : ക്രമേണ വാ യോഗവശ്യമനിലം ഷഡാശ്രയരുന്നയത്യജ സുഷമയാ ശനെ : | | 9 | 

ഹേ ജനനമില്ലാത്തവനായ ദേവ ! അങ്ങയെ വിഷയീകരിച്ചുള്ള നിർവികല്പസമാധിയിൽ ജയം സിദ്ധിച്ചതിനുശേഷമാകട്ടെ അപ്രകാരമുള്ള യോഗി ഉടൻതന്നേയോ കാലക്രമത്തിലോ മോക്ഷത്തിൽ ആഗ്രഹത്തോടുകൂടിയവനായി ഭവിക്കുന്നു ; യോഗത്താൽ വശപ്പെടുത്തപ്പെട്ട പ്രാണവായുവിനെ സുഷുമ്നാനാഡിയിൽകൂടി ഷഡധാരങ്ങൾ വഴിയായി സാവധാനത്തില് മേല്പോട്ടു നയിക്കുന്നു . 

🕉🕉10🕉🕉
ലിംഗദേഹമപി സന്ത്യജന്നഥോ ലീയതേ ത്വയി പരേ നിരാഗ്രഹം ഊർദ്ധ്വളൊകകുതുകീ തു മൂർദ്ധതസ്സാർദ്ധമേവ കരണർന്നിരീയതേ | | 10 | | 


അതിൽപിന്നെ മറ്റൊന്നിലും ആഗ്രഹമില്ലാത്തവനായിത്തീർന്ന യോഗി ലിംഗദേഹത്തെകൂടി ഉപേക്ഷിച്ചിട്ട് പരമാത്മസ്വരുപിയായ നിന്തിരുപടിയില് ലയിക്കുന്നു . ബ്രഹ്മാദിലോകങ്ങളെ ആഗ്രഹിക്കുന്നവനാകട്ടെ മൂർദ്ധാവിൽ കൂടി പ്രാണപഞ്ചകങ്ങൾ , മനസ്സ് , ബുദ്ധി , ഇന്ദ്രിയദശകങ്ങൾ ഇവയാകുന്ന സൂക്ഷ്മശരീരത്തോടുകൂടിത്തന്നെ നിർയ്യാണംചെയ്യുന്നു .

🕉🕉11🕉🕉
അഗ്നിവാസരവളർക്ഷപക്ഷഗൈരുത്തരായണജുഷാ ച ദൈവതൈഃ
പ്രാപിതോ രവിപദം ഭവത്പരോ മോദവാൻ ധ്രുവപദാന്തമീയതേ| | 11 | | 

അഗ്നി , പകൽ , വെളുത്തപക്ഷം , ഇവയെ അധിഷ്ഠാനം ചെയ്യുന്ന ദേവതകളാലും ഉത്തരായണത്തിന്നു അഭിമാനിയായ ദേവതയാലും സുർയ്യലോകത്തെ പ്രാപിപ്പിക്കപ്പെട്ട അങ്ങയുടെ ഭക്തൻ സന്തുഷ്ടനായി ധ്രുവലോകംവരെ ഗമിക്കുന്നു .


🕉🕉12🕉🕉

ആസ്ഥിതോjഥ മഹരാലയേ യദാ ശേഷവക്തദഹനോഷ്ണാർദ്യതേ ഈയതേ ഭവദുപാശ്രയസ്തദാ വേധസ : പദമത : പുരവ വാ | | 12 | |

 അതിനുശേഷം മഹർല്ലോകത്തിൽ എത്തിച്ചേർന്നു സുഖമായി വസിക്കുന്ന അങ്ങയുടെ ഭക്തൻ ആദിശേഷന്റെ മുഖങ്ങളിൽനിന്ന് പുറപ്പെടുന്ന അഗ്നിയുടെ ചൂടുകൊണ്ട് പീഡിപ്പിക്കപ്പെടുമ്പോഴോ അതിന്നു മുമ്പായിത്തന്നേയോ ബ്രഹ്മലോകത്തെ പ്രാപിക്കുന്നു . 
🕉🕉13🕉🕉
തത്ര വാ തവ പദേƒഥവാ വസൻ പ്രാകൃതപ്രളയ ഏതി മുക്തതാം
സ്വേച്ഛയാ ഖലു പുരാƒപി മുച്യതേ സംവിഭിദ്യ ജഗദണ്ഡമോജസാ | | 13 | |

 അവിടെത്തന്നെയോ അല്ലെങ്കിൽ അങ്ങയുടെ ലോകത്തിലോ വസിച്ചുകൊണ്ട് മഹാപ്രളയകാലത്തില് മോക്ഷത്തെ പ്രാപിക്കുന്നു ; ഓജസ്സകൊണ്ട് സേച്ഛപോലെത്തന്നെ ബ്രഹ്മാണ്ഡത്തെ പിളർന്ന് അതിന്ന് മുമ്പായിത്തന്നെയും മുക്തനായിത്തീരുന്നു . 

🕉🕉14🕉🕉
തസ്യ ച ക്ഷിതിപയോമഹോനിലദ്യോമഹത്പ്രകൃതിസപ്തകാവൃതീഃ
തത്തദാത്മകതയാ വിശൻ സുഖീ യാതി തേ പദമനാവൃതം വിഭോ| | 14 | |

 ഹേ ഭഗവൻ ! ആ ബ്രഹ്മാണ്ഡത്തിന്റെ ഭൂമി , ജലം , തേജസ്സ് , വായു , ആകാശം , മഹത്തത്വം പ്രകൃതി എന്നീ ഏഴു ആവരണങ്ങളെയും അദ്ദേഹം അതാതിന്റെ സ്വരൂപത്തോടുകൂടി പ്രവേശിച്ച് അവിടവിടെയുള്ള സുഖങ്ങൾ അനുഭവിച്ചുകൊണ്ട് ആവരണങ്ങളൊന്നുമില്ലാത്തതായിരിക്കുന്ന നിന്തിരുവടിയുടെ പരമപദത്തെ പ്രാപിക്കുകയും ചെയ്യുന്നു . 

🕉🕉15🕉🕉
അർചിരാദിഗതിമീദൃശീം വ്രജൻ വിച്യുതിം ന ഭജതേ ജഗത്പതേ
സച്ചിദാത്മക ഭവദ്ഗുണോദയാനുച്ചരന്തമനിലേശ പാഹി മാം| | 15 | | 


ജഗദ്വീശ്വര ! ഈ വിധത്തിലുള്ള അഗ്നി തുടങ്ങിയ ദേവതകളുടെ മാർഗ്ഗത്തിൽകൂടിയുള്ള ഗതിയെ പ്രാപിക്കുന്ന ജീവൻ പിന്നീട് അധഃപതനത്തെ പ്രാപിക്കുന്നില്ല ! സച്ചിദാനന്ദസ്വരൂപനായ ഗുരുവായൂരപ്പ ! അങ്ങയുടെ ഗുണോൽക്കർഷങ്ങളെ കീർത്തിക്കുന്ന എന്നെ രക്ഷിച്ചരുളിയാലും . 
🕉🕉🕉🕉
അഷ്ടാംഗയോഗവർണ്ണനവും യോഗസിദ്ധിവർണ്ണനവും എന്ന നാലംദശകം സമാപ്തം .


Comments

Popular Posts