നാരായണീയം ദശകം-5
വിരാട് പുരുഷോത്പത്തിപ്രകാരവർണ്ണനം
🕉🕉1🕉🕉
. വ്യക്താവ്യക്തമിദം ന കിഞ്ചിദഭവത്പ്രാക്പ്രാകൃതപ്രക്ഷയേ മായായാം ഗുണസാമ്യരുദ്ധവികൃതർ ത്വയ്യാഗതായാം ലയം നോ മൃത്യശ്ച തദാമൃതം ച സമഭൂന്നാഹോ ന രാത്രേ : സ്ഥിതി സ്തത്രെകസ്ത്വമശിഷ്യഥാ : കില പരാനന്ദപ്രകാശാത്മനാ | | 1 | |
പണ്ട് ബ്രഹ്മപ്രളയത്തിൽ സത്വം , രജസ്സ് , തമസ്സ് , എന്നീ ഗുണങ്ങളുടെ സാമ്യാവസ്ഥയിൽ നിരോധിക്കപ്പെട്ട വികരങ്ങളോടുകൂടിയ മായ അങ്ങയിൽ ലയിച്ചപ്പോൾ സ്ഥല , സൂക്ഷ്മരൂപത്തിലുള്ള ഈ പ്രപഞ്ചം ഒന്നും തന്നെ ഉണ്ടായിരുന്നില്ല ; അക്കാലത്ത് ജനനമരണാത്മകമായ സംസാരവും മോക്ഷവും സംഭവിച്ചിരുന്നില്ല ! പകലിന്റെ സ്ഥിതിയുമില്ല ; അക്കാലത്ത് നിന്തിരുവടി ഒരുവന് മാത്രം പരാനന്ദജ്യോതിസ്വരുപമായി അവശേഷിച്ചിരുന്നുപോലും .
🕉🕉2🕉🕉
കാല : കർമ്മ ഗുണാശ്ച ജീവനിവഹാ വിശ്വം ച കാര്യം വിഭോ ചില്ലീലാരതിമേയുഷി ത്വയി തദാ നിർലീനതാമായയു : . തേഷാം നൈവ വദന്ത്യസത്ത്വമയി ഭോ : ശക്ത്യാത്മനാ തിഷ്ഠതാം നോ ചേത് കിം ഗഗനപ്രസൂനസദൃശാം ഭൂയോ ഭവേത്സംഭവ : | | 2 | |
ഭഗവൻ ! സത്വം , രജസ്സ് , തമസ്സ് , എന്നീ ഗുണങ്ങളും അവയ്ക്കു ക്ഷോഭമുണ്ടാക്കുന്ന കാലവും ജീവികൾക്കുള്ള അദൃഷ്ടരൂപമായ കർമ്മവും ജീവരാശികളും കാർയ്യഭൂതമായ പ്രപഞ്ചവും അപ്പോൾ ചിത്താകുന്ന സ്വന്തം രൂപത്തെ അനുസന്ധാനംചെയ്യുക എന്ന ലീലയിൽ ആസക്തനായ ( യോഗനിദ്രയെ കൈക്കൊണ്ട് ) അങ്ങയിൽ ലയത്തെ പ്രാപിച്ചു . അല്ലേ ഭഗവൻ ! അങ്ങയുടെ ശക്തിയായ മായയുടെ സ്വരൂപത്തിൽ സ്ഥിതിചെയ്യുന്ന അവയ്ക്ക് നാശരൂപത്തിലുള്ള അഭാവമുണ്ടെന്ന് ( ശ്രുതികൾ ) ഒന്നുംതന്നെ പറയുന്നില്ല ; അങ്ങിനെയല്ലെങ്കിൽ ആകാശകുസുമങ്ങൾക്ക് തുല്യങ്ങളായ അവയ്ക്ക് വീണ്ടും പ്രളയാവസാനത്തിൽ ഉത്ഭവം എങ്ങിനെ സംഭവിക്കും ?
🕉🕉3🕉🕉
ഏവം ച ദ്വിപരാർദ്ധകാലവിഗതാവീക്ഷാം സിസൃക്ഷാത്മികാം ബിഭ്രാണേ ത്വയി ചുക്ഷഭേ ത്രിഭുവനീഭാവായ മായാ സ്വയം മായാത : ഖലു കാലശക്തിരഖിലാദൃഷ്ടം സ്വഭാവോപി ച പ്രാദുർഭൂയ ഗുണാന്വികാസ്യ വിദധുസ്തസ്യാസ്സഹായക്രിയാം | | 3 | |
ഈ വിധത്തിൽ രണ്ടു പരാർദ്ധകാലത്തിന്റെ അവസാനത്തിൽ സൃഷ്ടിക്കുന്നതിലുള്ള അഭിലാഷമാകുന്ന കടാക്ഷത്തെ നിന്തിരുവടി ധരിക്കുന്ന സമയം മൂന്നുലോകങ്ങളുടേയും സ്വരൂപത്തിൽ പരിണമിക്കുന്നതിനായി മായ തന്നത്താന് ക്ഷോഭിച്ചുവശായി ; ആ മായയിൽ നിന്നുതന്നെ കാലമെന്നു പറയുന്ന ഭഗവച്ഛക്തിയും സകലജീവജാലങ്ങളുടേയും പുണ്യപാപരുപത്തിലുള്ള അദൃഷ്ടകർമ്മവും അതിന്നനുസരിച്ച് വാസനയും പ്രത്യക്ഷമായിട്ട് ഗുണത്രയങ്ങളെ വികസ്സിപ്പിച്ച് ആ മായയ്ക്ക് സഹായത്തെ നൽകി .
🕉🕉4🕉🕉
മായാസന്നിഹിതോപ്രവിഷ്ടവപുഷാ സാക്ഷീതി ഗീതോ ഭവാൻ ഭേദൈസ്താം പ്രതിബിംബതോ വിവിശിവാൻ ജീവോപി നെവാപര : I കാലാദിപ്രതിബോധിതാjഥ ഭവതാ സംചോദിതാ ച സ്വയം മായാ സാ ഖലു ബുദ്ധിതത്ത്വമസൃജദ്യോഗസൗ മഹാനുച്യതേ | | 4 | |
മായയിൽ പ്രവേശിക്കാത്ത സ്വരുപത്തോടെ മായയുടെ സമീപത്ത് സ്ഥിതിചെയ്യുന്നവനായ നിന്തിരുവടി സാക്ഷി എന്ന് പറയപ്പെടുന്നു ; ഛായസ്വരുപേണ അനേകഭേദങ്ങളോടുകൂടി അവളെ പ്രവേശിച്ച് ജീവാത്മാവ് എന്നറിയപ്പെടുന്നതും ഭവാനല്ലാതെ മറ്റാരുമല്ല . ആ മായതന്നെയാണ് അനന്തരം കാലം , കർമ്മം സ്വഭാവം എന്നവയാൽ ഉണർത്തപ്പെട്ട് നിന്തിരുവടിയാല് പ്രേരിക്കപ്പെട്ടതുമായിട്ട് തന്നത്താൻ ബുദ്ധിതത്വത്തെ സൃഷ്ടിച്ചത് ; ആ ബുദ്ധി തത്വം തന്നെ മഹത്തത്വം എന്ന് പറയപ്പെടുന്നത് .
🕉🕉5🕉🕉
തത്രാസൗ ത്രിഗുണാത്മകോപി ച മഹാൻ സത്ത്വപ്രധാന : സ്വയം ജീവേഗസിൻ ഖലു നിർവികല്പമഹമിത്യദ്ബോധനിഷ്പാദകം ചക്രേസ്മിൻ സവികല്പബോധകമഹന്തത്ത്വം മഹാന് ഖല്യസൗ സംപുഷ്ടം ത്രിഗുണസ്തമോതിബഹുലം വിഷ്ണാ ഭവത്പ്രേരണാത് | I5
ആമായകാർയ്യങ്ങളാൽ സ്വതേതന്നെ സത്വരജസ്തമോഗുണ സ്വരുപത്തോടുകൂടിയതാണെങ്കിലും സത്വഗുണപ്രധാനിയാഅ ഈ മഹത്തത്വം ഈ ജീവാത്മാവിൽ മനുഷ്യത്വാദി പ്രതീതികൂടാതെതന്നെ " ഞാൻ " എന്ന ബോധത്തെ ഉണ്ടാക്കുന്നതാകുന്നു . സർവ്വവ്യാപകനായ ഭഗവൻ ! ഈ മഹത്തത്വം അങ്ങയുടെ പ്രേരണകൊണ്ട് ഗുണത്രയങ്ങളാലും പോഷിപ്പിക്കപ്പെട്ടതായി അങ്ങിനെയാണെങ്കിലും തമോഗുണപ്രാധാനമായി ഈ ജീവാത്മാവിൽ മനുഷ്യത്വാദി വിശേഷബോധത്തെ ഉണ്ടാക്കുന്നതായ അഹങ്കാരത്തെ സൃഷ്ടിച്ചു .
🕉🕉6🕉🕉
സോഹം ച ത്രിഗുണക്രമാത് ത്രിവിധതാമാസാദ്യ വൈകാരികോ ഭൂയസ്തജസതാമസാവിതി ഭവന്നാദ്യേന സത്ത്വാത്മനാ ദേവാനിന്ദ്രിയമാനിനോകൃത ദിശാവാതാര്കപാശ്യശ്വിനോ വഹീന്ദ്രാച്യതമിത്രകാൻ വിധുവിധിശ്രീരുദ്രശാരീരകാന് | | 6 | |
ആ അഹങ്കാരമാകട്ടെ ഉത്ഭവിച്ചിട്ട് പിന്നേയും സത്വം , രജസ്സ് , തമസ്സ് എന്നി ഗുണങ്ങളുടെ ക്രമമനുസരിച്ച് വൈകാരികമെന്നും തെജസമെന്നും താമസമെന്നും ഇങ്ങിനെ മൂന്നു അവസ്ഥകളെ പ്രാപിച്ച് ഒന്നാമത്തെ സാത്വികസ്വരുപംകൊണ്ട് ദിക്ക് ( " ശ്രോത്രം , ത്വക , നേത്രം , ജിഹ്വാ , ഘാണം എന്നീ അഞ്ചു കർമ്മേന്ദ്രിയങ്ങളം , മനസ്സ് . ബഡി . ചിത്തം , അഹങ്കാരം എന്നീ നാലു അന്തരീന്ദ്രിയങ്ങളുംകൂടി പതിന്നാലിന്ദ്രിയങ്ങൾക്ക് യഥാക്രമം അഭിമാനദേവതകള് ) വായു , ആദിത്യൻ , വരുണൻ , അശ്വിനീദേവതകൾ അഗ്നി , ഇന്ദ്രൻ , വിഷ്ണു , മിത്രൻ - ( പ്രജാപതി ) ചന്ദ്രൻ , ബ്രഹ്മാവ് , ശ്രീരുദ്രൻ , ക്ഷേത്രജ്ഞൻ എന്നിങ്ങനെയുള്ള ഇന്ദ്രിയാഭിമാനികളായ ദേവന്മാരെ സൃഷ്ടിച്ചു .
🕉🕉7🕉🕉
ഭൂമന് മാനസബുദ്ധ്യഹംകൃതിമിലച്ചിത്താഖ്യവൃത്ത്യന്വിതം തച്ചാന്തഃകരണം വിഭോ തവ ബലാത് സത്ത്വാംശ ഏവാസജൻ ജാതന്റെജസതോ ദശേന്ദ്രിയഗണസ്തത്താമസാംശാത്പുന സ്തന്മാത്രം നഭസോ മരുത്പുരപതേ ശബ്ലോകജനി ത്വദ്ബലാത് | | 7 | |
ഐശ്വർയ്യാദി ഷഡ്ഗുണങ്ങളും തികഞ്ഞ സർവ്വേശ്വര ! നിന്തിരുവടിയുടെ പ്രേരണയാല് അഹങ്കാരത്തിന്റെ ആ സാത്വികഭാഗംതന്നെ മനോ ബുദ്ധ്യഹങ്കാരങ്ങളോടുകൂടിചേർന്നിരിക്കുന്ന ആ ചിത്തം വൃത്തിയോടുകൂടിയ ആ അന്തഃകരണത്തേയും സൃഷ്ടിച്ച് രാജസാഹങ്കാരത്തിൽനിന്ന് ജ്ഞാനേന്ദ്രിയങ്ങൾ അഞ്ചും കർമ്മേന്ദ്രിയങ്ങള് അഞ്ചും കൂടി പത്ത് ഇന്ദ്രിയങ്ങളുടെ സമൂഹവും ഉണ്ടായി ; അല്ലേ വാതാലയേശ ! അതിന്റെ അഹങ്കാരത്തിന്റെ ) താമസാംശത്തിൽനിന്ന് പിന്നിട് അങ്ങയുടെ പ്രേരണായാൽ ആകാശത്തിന്റെ സൂക്ഷ്മാംശമായ ശബ്ദവും ഉത്ഭവിച്ചു .
🕉🕉8🕉🕉
ശബ്ദാഢ്യാമ തത : സസർജിഥ വിഭോ സ്പർശം തതോ മാരുതം തസാഭൂപമതോ മഹോjഥ ച രസം തോയം ച ഗന്ധം മഹീം | ഏവം മാധവ പൂർവ്വപൂർവ്വകലനാദാദ്യാദ്യധർമ്മാന്വിതം ഭൂതഗ്രാമമിരം ത്വമേവ ഭഗവൻ പ്രാകാശയസ്താമസാത് | | 8 | |
ഈശ ! നിന്തിരുവടി ശബ്ദത്തിൽനിന്ന് ആകാശത്തേയും അതിൽനിന്ന് സ്പർശത്തേയും അതിൽനിന്ന് അനന്തരം വായുവിനേയും ആ വായുവിൽനിന്ന് രസത്തേയും അതിൽനിന്ന് ജലത്തേയും അതിൽനിന്ന് ഗന്ധത്തേയും ഗന്ധത്തിൽനിന്ന് ഭൂമിയേയും ക്രമത്തിൽ സൃഷ്ടിച്ചു ! ലിവല്ലഭ ! ഭഗവൻ ഇങ്ങിനെ മുമ്പുമുമ്പുണ്ടായതിന്റെ സംബന്ധം ഹേതുവായി ആദ്യമാദ്യം ഉണ്ടായിട്ടുള്ളവയുടെ ഗുണങ്ങളോടുകൂടിയ ഈ ഭൂതസമൂഹത്തെ അങ്ങുതന്നെ താമസാഹങ്കാരത്തിൽനിന്നും പ്രകാശിപ്പിച്ചു .
🕉🕉9🕉🕉
ഏതേ ഭൂതഗണാസ്തഥേന്ദ്രിയഗണാ ദേവാശ്ച ജാതാ : പൃഥ് നോ ശേകുർഭവനാണ്ഡനിർമ്മിതിവിധൗ ദേവൈരമീഭിസ്തദാ ത്വം നാനാവിധസൂക്തിഭിർന്നുതഗുണസ്തത്ത്വാന്യമൂന്യാവിശം ബേഷ്ടാശക്തിമുദീർ , താനി ഘടയൻ ഹൈരണ്യമണ്ഡം വ്യധാ : | | 9 |
ഈ ഭൂതസമൂഹങ്ങളും അതുപോലെതന്നെ ഇന്ദ്രിയഗണങ്ങളും അവയുടെ അഭിമാനദേവതകളും ജനിച്ചു . എന്നാൽ അവർ വെവ്വേറെ ബ്രഹ്മാണ്ഡ നിർമ്മാണവിഷയത്തിൽ ശക്തരായി ഭവിച്ചില്ല ; ആ സമയം ഈ ദേവന്മാരാൽ പലവിധത്തിലുള്ള സ്തോത്രങ്ങളെക്കൊണ്ട് കീർത്തിക്കപ്പെട്ട ഗുണങ്ങളോടുകൂടിയ നിന്തിരുവടി ഈ തത്വങ്ങളെ പ്രവേശിച്ച് അവക്ക് ക്രിയാശക്തി നൽകി അവയെ ഒന്നായി കൂട്ടിയിണക്കി സ്വർണ്ണമയമായ ബ്രഹ്മാണ്ഡത്തെ നിർമ്മിച്ചു .
🕉🕉10🕉🕉
അണ്ഡം തത്ഖലു പൂർവ്വസൃഷ്ടസലിലേതിഷ്ഠത് സഹസ്രം സമാ നിർഭിന്ദന്നകൃഥാശ്ചതുർദ്ദശജഗദൂപം വിരാഡാഹ്വയം സാഹസ്ര : കരപാദമൂർദ്ധനിവഹർനിശ്ശേഷജീവാത്മകോ നിർഭാതോസി മരുത്പുരാധിപ സ മാം ത്രായസ്വ സർവ്വാമയാത് | | 10|
ആ ബ്രഹ്മാണ്ഡമാവട്ടെ മുമ്പേതന്നെ നിർമ്മിക്കപ്പെട്ട കാരണജലത്തിൽ ആയിരം സംവത്സരംകാലം സ്ഥിതിചെയ്തു . അനന്തരം നിന്തിരുവടി അതിനെ പലപ്രകാരത്തിൽ വിഭാഗിച്ച് പതിന്നാലു ലോകങ്ങളാകുന്ന സ്വരുപത്തോടുകൂടിയ വിരാട് എന്ന് പറയുന്ന ശരീരമാക്കി ചെയ്തു . അനേകായിരം കൈ , കാൽ , ശിരസ്സ് എന്നീ അവയവ ങ്ങളോടുകൂടിയവനായി സകല ചരാചരങ്ങളേയും ജീവസ്വരുപനായി അങ്ങ് പരിലസിച്ചു ! വാതാലയേശ ! അപ്രകാരമുള്ള നിന്തിരുവടി . എന്നെ എല്ലാ രോഗങ്ങളിൽനിന്നും കാത്തരുളേണമേ .
🕉🕉🕉🕉
വിരാട് പുരുഷോത് പത്തിപ്രകാരവർണ്ണനം എന്ന അഞ്ചാംദശകം സമാപ്തം .



Comments
Post a Comment