നാരായണീയം ദശകം-10

സൃഷ്ടിദേദവർണ്ണനം


🕉🕉1🕉🕉
വൈകുണ്ണ വർദ്ധിതബലോjഥ ഭവത്പ്രസാദാ ദംഭോജയോനിരസജത് കില ജീവദേഹാൻ | സ്ഥാസ്സനി ഭൂരുഹമയാനി തഥാ തിരശ്ചാം ജാതിം മനുഷ്യനിവഹാനപി ദേവഭേദാൻ | | 1 | | 


ഹേ വൈകുണ്ഠവാസിൻ ! നിന്തിരുവടിയുടെ അനുഗ്രഹത്താല് വർദ്ധിച്ച ബലാതിശയത്തോടുകൂടിയ ബ്രഹ്മദേവൻ പിന്നീട് ഭൂമിയിൽനിന്നു മുളയ്ക്കുന്ന മരങ്ങൾ മുതലായ സ്ഥാവരവസ്തുകൾ അതുപോലെതന്നെ ( പശു , പക്ഷി മൃഗാദി തിർവൃകവർഗ്ഗങ്ങൾ മനുഷ്യസമൂഹം ദേവവിശേഷങ്ങള് എന്നിങ്ങിനെയുള്ള ജീവദേഹങ്ങളെ സൃഷ്ടിച്ചുപോലെ . 

🕉🕉2🕉🕉
മിത്ഥ്യാഗ്രഹാസിമതിരാഗവികോപഭീതി രജ്ഞാനവൃത്തിമിതി പഞ്ചവിധാം സ സൃഷ്ട്വാ | ഉദ്ദാമതാമസപദാർത്ഥവിധാനദന - സ്നേനേ ത്വദീയചരണസ്മരണം വിശുദ്ധ്യ | | 2 | |


 ആ ബ്രഹ്മദേവൻ മിഥ്യാജ്ഞാനം അഹംഭാവം , രാഗം , കോപം , ഭയം എന്നിങ്ങിനെ അഞ്ചു വിധത്തിലുള്ള അജ്ഞാനവ്യാപരങ്ങളെ സൃഷ്ടിച്ചശേഷം തമോഗുണ പ്രധാനങ്ങളായ ഏതാദൃശപദാർത്ഥങ്ങളെ നിർമ്മിച്ചതിനാലുണ്ടായ മൗഢ്യത്തോടെ പരിശുദ്ധിവരുവാനായ്ക്കൊണ്ട് അങ്ങയുടെ പാദാരവിന്ദത്തെ സ്മരിച്ചു . 

🕉🕉3🕉🕉
താവത് സസർജ മനസാ സനകം സനന്ദം ഭൂയ : സനാതനമുനിം ച സനത്കുമാരം തേ സൃഷ്ടികർമ്മണി തു തേന നിയുജ്യമാനാ ദശകം 10 ശ്രീ നാരായണീയം . സ്ത്വത്പാദഭക്തിരസികാ ജഗൃഹർന്ന വാണീം | | 3 | |


 അപ്പോഴേയ്ക്ക് മനഃശക്തികൊണ്ട് , സനകനേയും സനന്ദനേയും പിന്നീട് സനാതനമുനിയേയും സനത്കുമാരനെന്ന മഹർഷിയേയും അദ്ദേഹം സൃഷ്ടിച്ചുകഴിഞ്ഞു . ആ ബ്രഹ്മദേവനാൽ സൃഷ്ടികർമ്മത്തിൽ നിയോഗിക്കപ്പെട്ടവരായ അവരാകട്ടെ അങ്ങയുടെ പാദസേവയിൽ കതുകികളായി ആ വാക്യത്തെ സ്വീകരിച്ചില്ല .

🕉🕉4🕉🕉

താവത് പ്രകോപമുദിതം പ്രതിസന്ധതോട്ടസ്യ ഭൂമധ്യരോജനി മൃഡോ ഭവദേകദേശ :  നാമാനി മേ കുരു പദാനി ച ഹാ വിരിഞ്ചേ ത്യാദൗ ആരോദ കില തേന സ രുദ്രനാമാ | | 4 | |


 അപ്പോൾ ഉണ്ടായ കോപത്തെ അടക്കുവാന് ശ്രമിക്കുന്നവനായ ആ സ്രഷ്ടാവിന്റെ പുരികക്കൊടികളുടെ മദ്ധ്യഭാഗത്തിൽനിന്ന് നിന്തിരുവടിയുടെ ഒരംശമായ ഒരു മംഗളവിഗ്രഹൻ ഉത്ഭവിച്ചു ; " ഹേ പ്രജാപതേ ! എനിക്കു നാമങ്ങളേയും വസസ്ഥാനങ്ങളേയും കല്പിച്ചരുളിയാലും " എന്നിങ്ങിനെ അദ്ദേഹം ആദ്യംതന്നെ കരഞ്ഞുകൊണ്ടുണർത്തിച്ചപോൽ ; അതിനാൽ രുദ്രനെന്ന പേരോടു കൂടിയ വനായിത്തീർന്നു . 



🕉🕉5🕉🕉
ഏകാദശാഹ്വയതയാ ച വിഭിന്നരൂപം - രുദ്രം വിധായ ദയിതാ വനിതാശ്ച ദത്വാ താവന്ത്യദത്ത ച പദാനി ഭവത്പ്രണുന്ന : പ്രാഹ പ്രജാവിരചനായ ച സാദരം തം | | 5 | |


 നിന്തിരുവടിയാൽ പ്രേരിതനായ ആ ബ്രഹ്മാവ് രുദ്രനെ പതിനൊന്നു പേരുകളോടും വെവ്വേറെ രൂപങ്ങളോടുംകൂടിയവനാക്കിയിട്ട് അതിപ്രിയകളായ സ്ത്രീരത്നങ്ങളേയും നൽകി , അത്രയും സ്ഥാനങ്ങളേയും കല്പിച്ചരുളി അദ്ദേഹത്തോടു പ്രജകളെ സൃഷ്ടിക്കുന്നതിന്ന് ആദരവോടെ ആവശ്യപ്പെടുകയും ചെയ്തു .


🕉🕉6🕉🕉

രുദ്രാഭിസൃഷ്ടഭയദാകൃതിരുദ്രസംഘ സമ്പൂര്യമാണളവനത്രയഭീതചേതാ : I മാ മാ പ്രജാ : സുജ തപശ്ചര മംഗലായേ ത്യാചഷ്ട തം കമലഭൂര്വദീരിതാത്മാ | | 6 | |


 രുദ്രനാൽ സൃഷ്ടിക്കപ്പെട്ട ഭയങ്കരമൂർത്തികളായ രുദ്രസംഘങ്ങളാൽ മൂന്നുലോകവും നിറയുന്നതുകൊണ്ട് ഭയന്ന മനസ്സോടുകൂടിയവനായി നിന്തിരുവടിയാൽ പ്രേരിതനായ ബ്രഹ്മദേവൻ " പ്രജകളെ സൃഷ്ടിക്കേണ്ട ; ലോകക്ഷേമത്തിന്നായി തപസ്സുചെയ്യുക " എന്നിപ്രകാരം ആ രുദ്രനോട് ആജ്ഞാപിച്ചു . 

🕉🕉7🕉🕉
തസ്യാഥ സർഗ്ഗരസികസ്യ മരീചിരി സ്തത്രാംഗിരാ : ക്രതുമുനി : പുലഹ : പുലസ്ത്യ : അംഗാദജായത മൃഗുശ്ച വസിഷ്ഠദക്ഷൗ ശ്രീനാരദശ്ച ഭഗവൻ ഭവദംഘിദാസ : | | 7 | | 

അനന്തരം സൃഷ്ടികർമ്മത്തിലുൽസുകനായ ആ ബ്രഹ്മവിന്റെ അവയവങ്ങളിൽനിന്ന് മരീചി , അത്രി , അംഗിരസ്സ് , ചൂതുമഹർഷി , പുലഹൻ , പുലസ്ത്യൻ , മൃഗു , വസിഷ്ഠൻ , ദക്ഷൻ എന്നല്ല അവരൊന്നിച്ച് നിന്തിരുവടിയുടെ തൃപ്പദദാസനായ ഷഡ്ഗുണപരിപൂർണ്ണനായ ശ്രീ നാരദമുനിയും ജനിച്ചു .


https://narayaneeyam-online.blogspot.com



🕉🕉9🕉🕉

വേദാൻ പുരാണനിവഹാനി സർവ്വവിദ്യാ : കുർവന് നിജാനനഗണാച്ചതുരാനനോകസൗ പുത്രേഷു തേഷു വിനിധായ സ സർഗവൃദ്ധി മപ്രാപ്തവംസ്തവ പദാമ്ബുജമാശ്രിതോഭൂത് | | 9 | |
 അപ്രകാരമിരിക്കുന്ന ഈ നാന്മുഖൻ തന്റെ മുഖങ്ങളിൽനിന്നു ( ഋക് , യജുസ്സ് , സാമം , അഥർവ്വണം ) എന്ന നാലു വേദങ്ങളേയും പുരാണ സമൂഹങ്ങളേയും വേദാംഗങ്ങ ളടങ്ങിയ എല്ലാ വിദ്യകളേയും നിർമ്മിക്കുകയും മരീചി മുതലായ ആ പുത്രന്മാരിൽ പ്രതിഷ്ഠിക്കുകയും ചെയ്തശേഷം പ്രജാസൃഷ്ടിയുടെ അഭിവൃദ്ധിയെ പ്രാപിക്കാത്തവനായി അങ്ങയുടെ ചരണമകലത്തെ ശരണം പ്രാപിച്ചവനായി ഭവിച്ചു . 

🕉🕉10🕉🕉
ജാനന്നുപായമഥ ദേഹമജോ വിഭജ സ്രീപുംസഭാവമഭജന്മതദ്വധൂഭ്യാം | താഭ്യാം ച മാനുഷകുലാനി വിവർദ്ധയംസ്ത്വം ഗോവിന്ദ മാരുതപുരേശ നിരുന്ധി രോഗാന് | 10 | 


അതിൽപിന്നെ ബ്രഹ്മദേവന് പ്രജാഭിവൃദ്ധിയ്ക്കുള്ള ഉപായത്തെ അറിഞ്ഞ് തന്റെ ശരീരത്തെ രണ്ടായി പകുത്ത് മനുവിനെക്കൊണ്ടും ഭാർയ്യയായ ശതരൂപയെക്കൊണ്ടും സ്ത്രീപുരുഷാവസ്ഥയെ പ്രാപിച്ചു . വാതലയേശ ! കൈവല്യപ്രഭു ! അവരെക്കൊണ്ടുതന്നെ മനുഷ്യവർഗ്ഗങ്ങളെ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന നിന്തിരുവടി എന്റെ രോഗങ്ങളെ നിവാരണം ചെയ്യേണമേ ! 

🕉🕉🕉
സൃഷ്ടിഭേദവർണ്ണനം എന്ന പത്തംദശകം സമാപ്തം ആദിതഃ ശ്ലോകാഃ 108 . - വൃത്തം - വസന്തതിലകം .




Comments

Popular Posts