നാരായണീയം ദശകം-11

സനകാദികളുടെ കുപ്രവേശവർണ്ണനവും ജയവിജയശാപവർണ്ണനവും ,ഹിരണ്യകശിപു , ഹിരണ്യാകോത്പത്തിവർണ്ണനവും


🕉🕉1🕉🕉
ക്രമേണ സർഗ്ഗ പരിവർദ്ധമാനേ കദാപി ദിവ്യാ : സനകാദയസ്തേ ഭവദ്വിലോകായ വികുണ്ഠലോകം പ്രപേദിരേ മാരുതമന്ദിരേശ | | 1 | | 

സൃഷ്ടികർമ്മം ക്രമത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കെ ഒരിക്കൽ പുണ്യപുരുഷന്മാരായ ആ സനകൻ തുടങ്ങിയ മഹർഷിമാർ അല്ലേ വാതലയേശ്വര ! അങ്ങയെ സന്ദർഷിക്കുന്നതിനുവേണ്ടി വൈകുണ്ഠലോകത്തെ പ്രാപിച്ചു . 

🕉🕉2🕉🕉
മനോജ്ഞനെശ്രേയസകാനനാദ്യ രനേകവാപീമണിമന്ദിരശ്ചി അനോപമം തം ഭവതോ നികേതം മുനീശ്വരാ : പ്രാപുരതീതകക്ഷ്യാ : | | 2 | | 

ആ മഹർഷിശ്രേഷ്ഠന്മാർ എടുപ്പുകൾ ( ആറും ) കടന്നവരായി ചേതോഹരങ്ങളായ നെശ്രേയസം തുടങ്ങിയ വനപ്രദേശങ്ങളാലും അനേകം തടാകങ്ങൾ , മണിഗൃഹങ്ങൾ എന്നിവയാലും നിസ്തുല്യമായി പരിലസിക്കുന്ന നിന്തിരുവടിയുടെ ആ ആവാസസ്ഥാനത്തെ പ്രാപിച്ചു .

🕉🕉3🕉🕉
 ഭവദ്ദിദ്ദക്ഷൻ ഭവനം വിവിഷൻ ദ്വാ : സ്ഥൗ ജയസ്താൻ വിജയോപ്യരുന്ധാം . തേഷാം ച ചിത്തേ പദമാപ കോപാ സർവം ഭവത്പ്രേരണയെവ ഭൂമൻ | | 3 | |


അങ്ങയുടെ ദർശനത്തിലുൽസുകരായി അങ്ങയുടെ മണിഗൃഹത്തിൽ പ്രവേശിപ്പാൻ തുടങ്ങുന്നവരായ അവരെ പടിവാതില്ക്കൽ നിന്നിരുന്നവരായ ജയനും വിജയനും ഒരുപോലെ തടഞ്ഞുനിർത്തി ആ മുനിശ്വരന്മാരുടെ ഹൃദയത്തില് ദേഷ്യം കാലൂന്നുകയും ചെയ്തു . ഭഗവൻ ! ഇതെല്ലാം നിന്തിരുവടിയുടെ പ്രേരണകൊണ്ടുതന്നെയാണ് . 

🕉🕉4🕉🕉
വൈകുണ്ഠലോകാനുചിതപ്രചേഷ്ട കഷ്ട യുവാം ദൈത്യഗതിം ഭജേതം | ഇതി പ്രശസ്തർ ഭവദാശ്രയ ത ഹരിസൂതിർന്നോട്ടസ്ത്വിതി നേമതുസ്താൻ | | 4 | | " 


വൈകുണ്ഠലോകത്തിന്ന് യോഗ്യമല്ലാത്ത പരിമാറ്റത്തോടുകൂടിയ ദുഷ്ടന്മാരായ നിങ്ങളിരുവരും ആസുരയോനിയെ പ്രാപിക്കുവിൻ " എന്നിപ്രകാരം ശപിക്കപ്പെട്ട അങ്ങയെത്തന്നെ ശരണമായിക്കരുതിയിരുന്നവരായ ആ ജയവിജയന്മാരിരുവരും " ഞങ്ങൾക്ക് ഭഗവദ് സ്മരണ ഉണ്ടാകണമേ " എന്ന് അവരോട് നമസ്കരിച്ച് പ്രാർത്ഥിച്ചു . 

🕉🕉5🕉🕉
തദേതദാജ്ഞായ ഭവാനവാപ്ത : സഹൈവ ലക്ഷ്യാ ബഹിരംബുജാക്ഷി ഖഗേശ്വരാംസാർപ്പിതചാരുബാഹു രാനന്ദയംസ്താനഭിരാമമൂർത്ത്യ | | 5 | | 


കമലേക്ഷണ ! നിന്തിരുവടി ഇതെല്ലാമറിഞ്ഞ് ലക്ഷ്മിദേവിയോടൊരുമിച്ചുതന്നെ പക്ഷീന്ദ്രനായ ഗരുഡന്റെ ചുമലില് ചേർത്തുവെക്കപ്പെട്ട കോമളമായ തൃക്കയ്യോടുകൂടിയവനായി അതിരമണിയമായ മംഗളവിഗ്രഹത്താൽ അവരെ ആനന്ദിപ്പിക്കുന്നവനായിട്ട് പുറത്തേയ്ക്ക് എഴുന്നെള്ളി .


🕉🕉6🕉🕉

പ്രസാദ്യ ഗീർഭിഃ സ്തവതോ മുനീന്ദ്രാ നനന്യനാഥാവഥ പാർഷദൗ തൗ  സംരംഭയോഗേന ഭവൈസ്തിഭിർമ്മാ മുപേതമിത്യാതകൃപം ന്യഗാദീ : Il6 | l


 അനന്തരം തന്നെ സ്തുതിക്കുന്ന മുനിശ്രേഷ്ഠന്മാരെ മൃദുഭാഷണങ്ങളെകൊണ്ട് സമാദാനിപ്പിച്ചിട്ട് മറ്റരാശ്രയവുമില്ലാത്തവരായ ആ സേവകന്മാർ രണ്ടുപേരോടും " നിങ്ങളിരുവരും വൈരമാകുന്ന യോഗം പരിശീലിച്ച് മൂന്നു ജന്മങ്ങൾകൊണ്ട് എന്നെ പ്രാപിക്കുവിൻ " എന്ന് വാത്സല്യത്തോടെ അരുളിച്ചെയ്തു . 

🕉🕉7🕉🕉
ത്വദീയഭത്യാവഥ കാശ്യപാത്തൗ സുരാരിവീരാവുദിതാ ദിതൗ ദ്വൗ സന്ധ്യാസമുത്പാദനകഷ്ടചേഷ്ട യമൗ ച ലോകസ്യ യമാവിവാന്യം | | 7 | | 


അനന്തരം അങ്ങയുടെ സേവകന്മാരായ അവരിരുവരും കാശ്യപനിൽനിന്ന് ദിതിയിൽ രണ്ടു അസുരവീരന്മാരായി ഉത്ഭവിച്ച് സന്ധ്യാകാലത്തിൽ ഉത്പാദിക്കപ്പെടുകയാൽ ക്രൂരവൃത്തികളോടുകൂടി ഇരട്ടയായി ജനിച്ചവരായ് അവർ ലോകത്തിന്നി വേറെ രണ്ടു യമന്മരെന്നപോലെ ആയിത്തീർന്നു . 

🕉🕉8🕉🕉
ഹിരണ്യപൂർവ്വം കശിപു കിലെക് പരോ ഹിരണ്യാക്ഷ ഇതി പ്രതീത : ഉഭയ ഭവന്നാഥമശേഷലോകം രുഷാ ന്യരുന്ധാം നിജവാസനാന്ധൗ | | 8 | | 


ഒരുവൻ ഹിരണ്യകശിപു മറ്റേവൻ ഹിരണ്യാക്ഷൻ എന്നിങ്ങനെ പ്രസിദ്ധരായി ; ഇരുവരും തങ്ങളുടെ ആസുരപ്രകൃതിയാൽ വ്യാമോഹിതരായി നിന്തിരുവടിയെ നാഥനായി ലഭിച്ചിട്ടുള്ള ലോകത്തെ മുഴുവനും അഹങ്കാരത്തോടെ പീഡിപ്പിച്ചു .


🕉🕉9🕉🕉

തയോർഹിരണ്യാക്ഷമഹാസുരേന്ദ്രാ ധാവന്നനവാസ്തവൈരീ ഭവത്പ്രിയാം ക്ഷാം സലിലേ നിമജ്യ ചചാര ഗർവ്വാദ്വിനദന് ഗദാവാൻ | | 9 | |


 അവർ രണ്ടുപേരിൽ ഹിരണ്യാക്ഷനെന്ന അസുരശ്രേഷ്ഠൻ യുദ്ധത്തിന്നായി പാഞ്ഞുനടത്തിടും തനിക്കുതുല്യനായ എതിരാളിയെ കണ്ടെത്താതെ അങ്ങയുടെ പ്രാണപ്രിയയായ ഭൂമദേവിയെ വെള്ളത്തിൽ മുക്കിത്താഴ്ത്തി മദത്തള്ളലാൽ അലറിക്കൊണ്ട് ഗദയും കയ്യിലേന്തിയവനായി ചുറ്റിസഞ്ചരിച്ചു . 

🕉🕉10🕉🕉
- തതോ ജലേശാത് സദൃശം ഭവന്തം നിശമ്യ ബഭ്രാമ ഗവേഷയംസ്ത്വാം ഭക്തൈകദൃശ്യ : സ കൃപാനിധേ ത്വം നിരുന്ധി രോഗാൻ മരുദാലയേശ | | 10 |


 അനന്തരം വരുണനിൽനിന്ന് നിന്തിരുവടിയെ തനിക്കു തുല്യനാണെന്നു കേട്ടറിഞ്ഞ് അങ്ങയെ അപേക്ഷിച്ചുകൊണ്ട് ചുറ്റിനടന്നു ; കാരുണ്യമൂർത്തേ ! ഗുരുവായൂർനാഥ ! ഭക്തന്മാർക്കുമാത്രം കാണപ്പെടാവുന്നവനായ അപ്രകാരമുള്ള നിയന്ത്രിരുവടി രോഗങ്ങളേ നീക്കം ചെയ്യേണമേ . 

🕉🕉🕉
സനകാദികളുടെ വൈകുണ്ഠപ്രവേശവർണ്ണനവും ജയവിജയശപവർണ്ണനവും ഹിരണ്യകശിപു ഹിരണ്യാക്ഷാത് പത്തിവർണ്ണനവും എന്ന പതിനൊന്നാംദശകം സമാപ്തം . വൃത്തം “ ഉപേന്ദ്രവജ്ര . ഉപജാതി ” . ആദിതം ശ്ലോകം 118 .



Comments

Popular Posts