നാരായണീയം ദശകം -18
പൂമുചരിതവർണ്ണനം
🕉🕉1🕉🕉
ജാതസ്യ ധ്രുവകുല ഏവ തുംഗകീർത്തേ രംഗസ്യ വ്യജനി സുത : സ വേനനാമാ യദോഷവ്യഥിതമതി : സ രാജവര്യ സ്വത്പാദേ നിഹിതമനാ വനം ഗതോfഭൂത് | | 1 | |
ധ്രുവന്റെ വംശത്തിൽതന്നെ ജനിച്ചവനായ അതി കീർത്തിമാനായ അംഗമഹാ രാജവിന്നു വേനനെന്നു പേരായി ഒരു പുത്രൻ ജനിച്ചു . ആ രാജശ്രേഷ്ഠൻ ( അംഗൻ ) ആ പുത്രന്റെ ദോഷം നിമിത്തം വ്യാകുലചിത്തനായി നിന്തിരുവടിയുടെ കാലടികളിൽ സമർപ്പിക്കപ്പെട്ട മനസ്സോടുകൂടിയവനായിട്ട് വനത്തിലേക്കു ചെന്നു .
🕉🕉2🕉🕉
പാപോ ¡ പി ക്ഷിതിതലപാലനായ വേനൽ പൗരാഢ്യരുപനിഹിത : കാരവീർയ്യം | സർവ്വഭോ നിജബലമേവ സമ്പ്രശംസന് ഭൂചക്രേ തവ യജനാന്യയം ന്യരൗത്സീത് | | 2 | |
അതിപരാക്രമശാലിയായ വേനൻ പാപിയായിരുന്നിട്ടും പൗരന്മാരാൽ രാജ്യത്തെ പരിപാലിക്കുന്നതിന്നായി സിംഹാസനത്തിൽ ഇരുത്തപ്പെട്ടു ; എല്ലാവരോടും തന്റെ ബലത്തെപ്പറ്റിതന്നെ വളരെയേറെ പുകഴ്ത്തിപ്പറഞ്ഞുകൊണ്ട് ഭൂമണ്ഡലത്തിൽ ഇവൻ നിന്തിരുവടിയുടെ യാഗകർമ്മങ്ങളെ മുടക്കി .
🕉🕉3🕉🕉
സംപ്രാപ്ലേ ഹിതകഥനായ താപസൗഘേ മത്തോfന്വോ ഭവനപതിർന്ന കശ്ചനേതി ത്വനിന്ദാവചനപരോ മുനീശ്വരസ്തു : ശാപാഗ്നൗ ശലഭദശാമനായി വേന : | | 3 | |
മഹർഷിസംഘം ഹിതം ഉപദേശിപ്പാനായി വന്നുചേർന്ന സമയം ഞാനല്ലാതെ വേറെ ഒരു ഈശ്വരനും ഇല്ല എന്നിങ്ങിനെ അങ്ങനെ നിന്ദിച്ചു പറയുന്നതിൽ സമർത്ഥനായ വേനൻ ആ മുനിശ്രേഷ്ഠന്മാരാൽ ശാപമാകുന്ന അഗ്നിയില് ശലഭത്തിന്റെ അവസ്ഥയെ ( മരണത്തെ ) പ്രാപിപ്പിക്കപ്പെട്ടു .
🕉🕉4🕉🕉
തന്നാശാത് ഖലജനഭീരുകൈർമുനീന്ദ്ര സ്തന്മാത്രാ ചിരപരിരക്ഷിതേ തദംഗേ ത്യക്താഘേ പരിമഥിതാദഥോരുദണ്ഡാ ദ്ദോർദ്ദണ്ഡ പരിമഥിതേ ത്വമാവിരാസീ : | | 4 | |
അതിൽപിന്നെ ആ വേനന് നാശംകൊണ്ട് ദുഷ്ടന്മാരിൽനിന്നും ഭയം വർദ്ധിച്ചവരായ മുനീശ്വരന്മാരാൽ വേനന്റെ മാതാവിനാൽ വളരെക്കാലമായി സൂക്ഷിച്ച വെയ്ക്കപ്പെട്ടിരിക്കുന്ന വേനന്റെ ദേഹം ഊരുപ്രദേശം ( തുട ) മഥനം ചെയ്യപ്പെട്ടു പാപം നീക്കപ്പെടവേ കൈകൾ രണ്ടും മഥനം ചെയ്യപ്പെട്ടപ്പോൾ നിന്തിരുവടി അവതരിച്ചുരുളി .
🕉🕉5🕉🕉
വിഖ്യാത : പ്രമുരിതി താപസോപദിഷു : സൂതാദൈ : പരിണതഭാവിഭൂരിവീര്യ : വേനാർത്ഥ്യ കബലിതസമ്പദം ധരിത്രീ മാക്രാന്താം നിജധനുഷാ സമാമകാർഷി : : | | 5 | |
പുഴു എന്ന് പ്രസിദ്ധനായിത്തീർന്ന നിന്തിരുവടി മാമുനിമാരാൽ ഉപദേശിക്കപ്പെട്ട സൂതൻ മാഗധൻ മുതലായ സ്തുതിപാഠകന്മാരാൽ പുകഴ്ത്തിപ്പാടപ്പെട്ട ഒട്ടേറെ ഭാവി പരാക്രമങ്ങളോടുകൂടിയവനായി വേനനിൽനിന്നുണ്ടായ പീഡയാൽ മറച്ചുവെയ്ക്ക പ്പെട്ടിരുന്ന സമ്പത്തോടുകൂടിയവളും ആക്രമിക്കപ്പെട്ടവളുമായ ഭൂമിയെ തന്റെ ധനുസ്സകൊണ്ട് അനുകുല ( സമതല ) യാക്കിത്തീർത്തു .
🕉🕉6🕉🕉
ഭൂയസ്താം നിജകുലമുഖ്യവത്സയുക്തൈ്യർ ദേവദൈ : സമുചിതചാരുഭാജനേഷു അന്നാദീന്യഭിലഷിതാനി യാനി താനി സ്വച്ഛന്ദം സുരഭിതനൂമദൂദുഹസ്തം | | 6 | |
പിന്നിട് നിന്തിരുവടി കാമധേനുവിന്റെ രൂപം ധരിച്ചിരുന്നവളായ ആ ഭൂമിയെ തന്റെ കുലത്തിലെ പ്രധാനികൾ തന്നെയായ കിടാവുകളോടുകൂടിയ ദേവന്മാർ മുതലായവരെക്കൊണ്ടും അവരവരുടെ യോഗത്യക്കനുസരിച്ച് മനോഹരങ്ങളായ പാത്രങ്ങളിൽ അന്നം തുടങ്ങിയ പദാർത്ഥങ്ങളിൽ ഇഷ്ടപ്പെട്ടവ യാതൊന്നോ അവയെ വേണ്ടപോലെ ദോഹനം ചെയ്യിച്ചു . ( കറന്നെടുത്തു ) .
🕉🕉7🕉🕉
ത്മാനം യജതി മലൈസ്തയി ത്രിധാമ ന്നാരബേ ശതതമവാജിമേധയാഗേ സ്പർദ്ധാലു : ശതമഖ ഏത്യ നീചവേഷോ ഹൃത്വാfശ്വം തവ തനയാത് പരാജിതോfഭൂത് | | 7 | |
ബ്രഹ്മവിഷ്ണുരുദ്രാത്മകമായ മൂന്നു മൂർത്തികളോടുകൂടിയ ഭഗവൻ ! നിന്തിരുവടി യാഗങ്ങളെക്കൊണ്ട് തന്നെതന്നെ യജിച്ചുകൊണ്ടിരിക്കെ നൂറാമത്തെ അശ്വമേധയാഗം തുടങ്ങിയപ്പോൾ ദേവേന്ദ്രൻ അസൂയാലുവായി നീചവേഷം ധരിച്ച് വന്നിട്ടു യാഗശ്വത്തെ അപഹരിച്ച് നിന്തിരുവടിയുടെ പുത്രനിൽനിന്നു പരാജിതനായി ഭവിച്ചു .
🕉🕉8🕉🕉
ദേവേന്ദ്രം മുഹരിതി വാജിനം ഹരന്തം വഹ്നൗ തം മുനിവരമണ്ഡലേ ജുഹൂഷി രുന്ധാനേ കമലഭവേ ക്രതോ : സമാപ്ത സാക്ഷാത്ത്വം മധുരിപുമൈക്ഷഥാ : സ്വയം സ്വം | | 8 | |
മഹർഷിശ്രേഷ്ഠന്മാർ ഇപ്രകാരം വീണ്ടും കുതിരയെ അപഹരിക്കുന്നവനായ ആ ദേവേന്ദ്രനെ അഗ്നിയില് ഹോമിക്കുവാന് ഒരുങ്ങിയപ്പോൾ ബ്രഹ്മാവ് തടുക്കവേ , ദശകം യാഗത്തിന്റെ അവസാനത്തില് നിന്തിരുവടി സാത്മസ്വരൂപനായിരിക്കുന്ന സാക്ഷാല് മധുവൈരിയെ തന്നത്താൻ ദർശിച്ചു .
🕉🕉9🕉🕉
തദ്ദത്തം വരമുപലഭ്യ ഭക്തിമേകാം ഗംഗാന്തേ വിഹിതപദ : കദാപി ദേവി സത്രസ്ഥം മുനിനിവഹം ഹിതാനി ശംസ ന്നെക്ഷിഷ്ഠാ : സനകമുഖാൻ മുനീൻ പുരസ്താത് | | 9 |
ഹേ ഭവവൻ ! അദ്ദേഹത്താൽ നൽകപ്പെട്ടതായ ഏകാന്തഭക്തിയെ വരമായി ലഭിച്ച് ഒരിക്കൽ ഗംഗാതീരത്തിൽ സ്ഥാനമുറപ്പിച്ചിരുന്ന നിന്തിരുവടി യാഗത്തിന്നു സന്നിഹിതരായിരുന്ന മുനിവൃന്ദങ്ങളോടു മംഗളമാശംസിച്ചു കൊണ്ടിരിക്കുമ്പോൾ മുൻഭാഗത്തായി സനകാദികളായ മുനിമാരെ ദർശിച്ചു .
🕉🕉10🕉🕉
വിജ്ഞാനം സനകമുഖാദിതം ദധാനാ സ്വാത്മാനം സ്വയമഗമോ വനാന്തസേവീ - തത്താദൃഷ്ണപഥുവപുരീശ സത്വരം മേ രോഗൗഘം പ്രശമയ വാതഗേഹവാസിൻ | | 10 | |
സനകനാൽ ഉപദേശിക്കപ്പെട്ടതായ വിജ്ഞാനത്തെ ധരിച്ചവനായി തപോവനത്ത ആശ്രയിച്ച് നിന്തിരുവടി തന്നെത്താൻ സ്വാത്മഭാവത്തെ പ്രാപിച്ചു ; അല്ലയോ വാതാലയവാസിയായ ദേവ ! അപ്രകാരമുള്ള പ്രഥചക്രവർത്തിയുടെ രൂപത്തെ കൈകൊണ്ട് നിന്തിരുവടി എന്റെ രോഗസമൂഹങ്ങളെ ശമിപ്പിക്കേണമേ .
🕉🕉🕉
ഗ്ഗചരിതവർണ്ണനം എന്ന പതിനെട്ടാം ദശകം . ആദിതഃ ശ്ലോകാഃ 188 . വൃത്തം : പ്രഹർഷിണി . ലക്ഷണം . ത്രിച്ചിന്നം മനജരഗം പ്രഹർഷിണിക്ക് .



Comments
Post a Comment