നാരായണീയം ദശകം - 19
പ്രചേതകഥാവർണ്ണനം
🕉🕉1🕉🕉
പ്രഥോസ്തു നപ്താ പ്രഥുദർമ്മകർമ്മം : പ്രാചീനബർഹിർയുവതൗ ശതഭൂതി പ്രചേതസോ നാമ സുചേതസഃ സുതാ നജീജനത്ത്വത്കരുണാങ്കുരാനിവ | | 1 | |
ആ പൃഥുവിന്റെതന്നെ പൗത്രന്റെ പുത്രനായ പരമധർമ്മിഷ്ഠനായ പ്രാചീന ബർഹിസ്സ് യുവതിയായ ശതദ്രുതി എന്ന പന്തിയിൽ അങ്ങയുടെ കരുണയുടെ മുളകളെന്നതുപോലെ സുശിലന്മാരായ പ്രചേതസ്സുകൾ എന്ന് പുത്രന്മാരെ ജനിപ്പിച്ചു .
🕉🕉2🕉🕉
പിതു : സിസക്ഷാനിരതസ്യ ശാസനാദ് ഭവത്തപസ്യാഭിരതാ ദശാപി തേ പയോനിധിം പശ്ചിമമേത്യ തത്ത സരോവരം സന്ദദൃശൂരനോഹരം | | 2 | |
സൃഷ്ടികർമ്മത്തിൽ ഔൽസുക്യത്തോടുകൂടിയ പിതാവിന്റെ ആജ്ഞയനുസരിച്ച് അങ്ങയെ ധ്യാനിച്ചുകൊണ്ട് തപസ്സുചെയ്വാൻ പുറപ്പെട്ടവരായ അവർ പത്തുപേരും പടിഞ്ഞാറെ സമുദ്രത്തെ പ്രാപിച്ച് അതിന്റെ കരയിൽ മനോഹരമായ ഒരു താമര പ്പൊയ്കയെ കണ്ടു .
🕉🕉3🕉🕉
തദാ ഭവത്തീർത്ഥമിദം സമാഗതോ ഭവോ ഭവസേവകദർശനാമൃത : പ്രകാശമാസാദ്യ പുര : പ്രചേതസാ മുപാദിശത് ഭക്തതമസ്തവ സ്തവം | | 3 | |
അപ്പോൾ ഈ അങ്ങയുടെ പുണ്യതീർത്ഥത്തിലേക്കു വന്നെത്തിയവനായ ഭക്തശ്രേഷ്ഠനായ ശിവൻ അങ്ങയുടെ സേവകന്മാരെ കാണുന്നതിൽ ആദരവോടുകൂടിയവനായിട്ട് പ്രചേതസ്സുകളുടെ മുന്നിൽ പ്രത്യക്ഷമായി നിന്തിരുവടിയുടെ ദിവ്യമായ സ്തോത്രത്തെ ഉപദേശിച്ചു .
🕉🕉4🕉🕉
സ്തവം ജപന്തസ്തമമീ ജലാന്തരേ ഭവന്തമാസേവിഷതായുതം സമാ : ഭവസുഖാസ്വാദരസാദമീഷ്യറിയാൻ ബഭൂവ കാലോ ധ്രുവവന്ന ശീഘതാ | | 4 | |
ഇവർ ആ ശ്രീരുദ്രനാല് ഉപദേശിക്കപ്പെട്ട സ്തോത്രത്തെ ജപിച്ചുകൊണ്ട് വെള്ളത്തിന്നുള്ളിൽ പതിനായിരം കൊല്ലങ്ങളോളം നിന്തിരുവടിയെ ഭജിച്ചു ; അങ്ങയുടെ ചിദാനന്ദസുഖം ആസ്വദിക്കുന്നതിൽ രസത്തോടുകൂടിയവരായതുകൊണ്ട് ഇവരിൽ ഇത്രയും കാലതാമസം ഉണ്ടായി . ധ്രുവനെപ്പോലെ ( ദർശനം നല്ക്കുന്നതിൽ ) വേഗത ഉണ്ടായില്ല .
🕉🕉5🕉🕉
തപോഭിതേഷാമതിമാത്രവർദ്ധിഭി : സ യജ്ഞഹിംസാനിരതോപി പാവിത : പിതാകപി തേഷാം ഗൃഹയാതനാരദ പ്രദർശിതാത്മാ ഭവദാത്മതാം യയ | | 5 | |
ഇവരുടെ ഏറ്റവും വർദ്ധിച്ച തപസ്സകൾകൊണ്ട് യാഗഹിംസയിൽ നിരതനായിരുന്നിട്ടുകൂടി പരിശുദ്ധനാക്കപ്പെട്ടവനായി അവരുടെ ആ പിതാവ് ഗൃഹത്തിലേക്കുവന്ന നാരദമഹർഷിയാൽ ആത്മജ്ഞാനം ലഭിച്ചവനായി അങ്ങയുടെ സായുജ്യത്തെ പ്രാപിച്ചു .
🕉🕉6🕉🕉
കൃപാബലേനൈവ പുര : പ്രചേതസാം പ്രകാശമാഗാ : പതഗേന്ദ്രവാഹന : ( വിരാജി ചക്രാദിവരായുധാംശുഭിർ - ഭൂജാഭിരഷ്ടാഭിരുദഞ്ചിതദ്യതി : | | 6 | |
പക്ഷീന്ദ്രവാഹനനായ നിന്തിരുവടി ശോഭയോടുകൂടിയ ചക്രം മുതലായ ദിവ്യായുധങ്ങളാൽ ായുധbങ്ങളാരം പരിലസിക്കുന്ന് എട്ടു കൈകൾകൊണ്ട് ഏറ്റവും പ്രകാശിക്കുന്നവനായിട്ട് വർദ്ധിച്ച കാരുണ്യംകൊണ്ടുതന്നെ പ്രചേതസ്സകൾക്കു മുമ്പിൽ പ്രത്യക്ഷനായി വിളങ്ങി .
🕉🕉7🕉🕉
പ്രചേതസാം താവദയാചതാമപി ത്വമേവ കാരുണ്യഭരാദ്വരാനദാ : I ഭവദ്വിചിന്താ ¡ പി ശിവായ ദേഹിനാം ഭവത്വസൗ രുദ്രനുതിശ്ച കാമദാ | | 7 | |
അപ്പോൾ യാചിക്കാതിരുന്നിട്ടുകൂടി ആ പ്രചേതസ്സുകൾക്ക് നിന്തിരുവടിതന്നെ വർദ്ധിച്ച കരുണയോടെ വരങ്ങൾ നൽകി ; " നിങ്ങളെപറ്റിയുള്ള സ്മരണതന്നെ ജനങ്ങൾക്കു മംഗളമായി ഭവിക്കട്ടെ , ഈ രുദ്രഗീതം എന്ന സ്തോത്രവും സകല കാമങ്ങളേയും നൽകട്ടെ .
🕉🕉8🕉🕉
അവാപ്യ കാന്താം തനയാം മഹീരുഹാം തയാ രമദ്ധ്വം ദശലക്ഷവത്സരീം സുതോസ്തു ദക്ഷോ നനു തത്ക്ഷണാച്ച മാം പ്രയാസ്യഥതി ന്യഗദോ മുദൈവ താൻ | | 8 | |
വൃക്ഷകന്യകയെ പന്തിയായി ലഭിച്ചിട്ട് അവളോടൊന്നിച്ച് പത്തു ലക്ഷം സംവത്സരക്കാലം നിങ്ങള് രമിച്ചുകൊൾവിൻ ; ദക്ഷൻ എന്ന പുത്രനും ഉണ്ടാവട്ടെ ; അതിൽപിന്നെ താമസംകൂടാതെ എന്നെ പ്രാപിച്ചുകൊൾവിൻ " എന്നിങ്ങിനെ സന്തോഷത്തോടെ നിന്തിരുവടി അവരോടു അരുൾചെയ്തു . തതശ്ച തേ ഭൂതലരോധിനസ്തുരൂൻ ക്രുധാ ദഹന്തോ ദുഹിണേന വാരിതാ : I ഭൂമൈശ്ച ദത്താം തനയാമവാപ്യ താം ത്വദുക്തകാലം സുഖിനോഭിരമിരേ | | 9 |
അതിനുശേഷം അവ ഭൂമിയെ മറച്ചുകൊണ്ടു പടർന്നുനില്കുന്ന വൃക്ഷങ്ങളെ ക്രോധംകൊണ്ടു ദഹിപ്പിക്കുന്നവരായി ബ്രഹ്മദേവനാൽ തടയപ്പെട്ടവരായിട്ട് വൃക്ഷങ്ങളാൽ നൽകപ്പെട്ട ആ കന്യകയെ പ്രാപിച്ച് നിന്തിരുവടി അരുളിച്ചെയ്തേടത്തോളം കാലം സുഖത്തോടുകൂടിയവരായി രമിച്ചു .
🕉🕉10🕉🕉
അവാപ്യ ദക്ഷം ച സുതം കൃതാദ്ധ്വരാ : പ്രചേതസോ നാരദലബ്ദയാ ധിയാ | അവാപുരാനന്ദപദം തഥാവിധ സ്വമീശ വാതാലയനാഥ പാഹി മാം | | 10 | |
ആ പ്രചേതസ്സകൾ ദക്ഷൻ എന്ന പുത്രൻ ലഭിച്ച് യാഗകർമ്മങ്ങൾ ചെയ്തവരായി നാരദമഹർഷിയിൽനിന്നു ലഭിച്ച അധ്യാത്മ ബുദ്ധികൊണ്ട് പരമാനന്ദപദത്തെ പ്രാപിച്ചു . അല്ലയോ ഗുരുവായുപുരേശ ! അപ്രകാരമുള്ള നിന്തിരുവടി എന്നെ കാത്തരുളേണമേ .
🕉🕉🕉
പ്രാദതസകഥാവർണ്ണനം എന്ന പത്തൊമ്പതാം ദശകം സമാപ്തം . വൃത്തം : വംശസ്ഥം . ലക്ഷണം : ജതങ്ങൾ വംശസ്ഥമതാം ജരങ്ങളും .



Comments
Post a Comment