നാരായണീയം ദശകം - 20

ഋഷഭായോഗീശ്വരചരിതവർണ്ണനം


🕉🕉1🕉🕉

 പ്രിയവ്രതസ്യ പ്രിയപുത്രഭൂതാ ദാഗ്നീധ്രുരാജാദുദിതോ ഹി നാഭി : ത്വാം ദൃഷ്ടാനിഷ്ടദമിഷ്ടിമധ്യേ തവൈവ തുഷ്യ കൃതയജ്ഞകർമ്മാ . | | 1 | | 


പ്രിയവൃതന്റെ ഇഷ്ടപുത്രനായ ആഗ്നിഗ്രൻ എന്ന മഹാരാജാവിൽനിന്നും ഉത്ഭവിച്ചവനായ നാഭി അങ്ങയുടെ പ്രസാദിത്തിന്നുവേണ്ടിത്തന്നെ ചെയ്യപ്പെട്ട യാഗകർമ്മത്തോടുകൂടിയവനായിട്ട് യജ്ഞമദ്ധ്യത്തിൽ അഭീഷ്ടത്തെ നല്കുന്നവനായ നിന്തിരുവടിയെ ദർശിച്ചു . 

🕉🕉2🕉🕉
അഭിഷ്ടതസ്തത്ര മുനീശ്വരെസ്ത്വം രാജ്ഞ : സ്വതുല്യം സുതമര്ഥ്യമാന : I സ്വയം ജനിഷ്യസഹമിതി ബ്രുവാണ് സ്തിരോദധാ ബർഹിഷി വിശ്വമൂർത്തേ | | 2 | |


 ഹേ വിശ്വരുപിൻ ! നിന്തിരുവടി അവിടെ മുനിശ്രേഷ്ഠന്മാരാൽ സ്തുതിക്കപ്പെട്ടവനായിട്ട് ആ മഹാരാജാവിന്ന് അങ്ങയ്ക്കു സദൃശനായ പുത്രനെ പ്രാർത്ഥിക്കപ്പെട്ടവനായി “ ഞാൻതന്നെ പുത്രനായി ജനിക്കാം . " എന്ന് അരുളിച്ചെയ്തുകൊണ്ടു യാഗാഗ്നിയിൽ മറഞ്ഞു . 

🕉🕉3🕉🕉
നാഭിപ്രിയായാമഥ മേരുദേവ്യാം ത്വമംശതോഭൂ : ലഷഭാഭിധാന :  അലോകസാമാന്യഗുണപ്രഭാവ  പ്രഭാവിതാശേഷജനപ്രമോദ : | | 3 | |


 അനന്തരം നാഭിരാജാവിന്റെ പന്തിയായ മേരുദേവിയിൽ ലോക സാധാരണമല്ലാത്ത ഗുണവിശേഷംകൊണ്ടും മഹിമാതിശയംകൊണ്ടും ജനങ്ങൾക്കെല്ലാം പരമാനന്ദം നൽകികൊണ്ടു നിന്തിരുവടി ഋഷഭനെന്ന പേരോടെ സ്വാംശഭൂതനായി അവതരിച്ചു .

🕉🕉4🕉🕉

ത്വയി ത്രിലോകീഭൂതി രാജ്യഭാരം നിധായ നാഭി : സഹ മേരുദേവ്യാ | തപോവനം പ്രാപ്യ ഭവന്നിഷേവീ ഗത : കിലാനന്ദപദം പദം തേ | | 4 | |


 നാഭിമഹാരാജവ് മൂന്നു ലോകങ്ങളേയും ഭരിക്കുന്ന നിന്തിരുവടിയിൽ രാജ്യഭാരത്തെ സമർപ്പിച്ച് പന്തിയായ മേരുദേവിയോടുകൂടി തപോവനത്തിൽ ചെന്നു നിന്തിരുവടിയെ സേവിച്ചുകൊണ്ട് പരമാനന്ദത്തിന്നു ആസ്പദമായ അങ്ങയുടെ പരമപദത്തെ പ്രാപിച്ചുപോൽ . 

🕉🕉5🕉🕉
ഇന്ദ്രസ്ത്വദുത് കർഷകൃതാദിർഷാ ദ്യവർഷ നാസ്പിന്നജനാഭവർഷേ യദാ തദാ ത്വം നിജയോഗശക്ത്യാ സ്വവർഷമേനദ്വ്യദധാ : സുവർഷം | | 5 | |


 ദേവേന്ദ്രൻ അങ്ങയുടെ ഉൽക്കർഷത്തിലുണ്ടായ അസൂയകൊണ്ട് അജനാഭം എന്ന ഈ ഭൂഖണ്ഡത്തിൽ വർഷിക്കാതിരുന്ന സമയം നിന്തിരുവടി സ്വന്തം യോഗബലംകൊണ്ട് അങ്ങയുടെ ഈ രാജ്യത്തെ നല്ല മഴയുള്ളതാക്കിത്തീർത്തു



 .🕉🕉6🕉🕉

ജിതേന്ദ്രദത്താം കമനീം ജയന്തീ മഥോദ്വഹന്നാത്മരതാശയോപി അജീജനസ്തത്ര ശതം തനൂജാ  നേഷാം ക്ഷിതീശോ ഭരതോfഗ്രജന്മാ | | 6 | | - 


അതിൽപിന്നെ നിന്തിരുവടി പരമാത്മാവിൽ ആസക്തിയോടുകൂടിയ മനസ്സോടു കൂടിയവനായിരുന്നിട്ടും തന്നാൽ ജയിക്കപ്പെട്ട ഇന്ദ്രനാൽ നൽകപ്പെട്ട ജയന്തിയെന്നു പേരായ സുന്ദരിയ വിവാഹം ചെയ്തു അവളിൽ നൂറു പുത്രന്മാരെ ജനിപ്പിച്ചു ; അവരിൽ ജ്യേഷ്ടനായ ഭരതൻ രാജാവായി . 

🕉🕉7🕉🕉
നവാഭവൻ യോഗിവരാ നവാന്വേ ത്വപാലയൻ ഭാരതവർഷഖണ്ഡാന് കാ ത്വശീതിസ്തവ ശേഷപുത്ര സ്തപോബലാത് ഭൂസുരഭൂയമീയു : | | 7 | | 


അവരിൽ ഒമ്പതുപേർ യോഗിശ്വരന്മാരായി ഭവിച്ചു ; വേറെ ഒമ്പതു പേരാവട്ടെ ഭാരതഖണ്ഡത്തിലുള്ള ഭൂഭാഗങ്ങളെ പരിപാലിച്ചു ; അങ്ങയുടെ ബാക്കിയുള്ള എൺപത്തൊന്നു പുത്രന്മാരും തപോബലംകൊണ്ട് ബ്രഹ്മണ്യത്തെ പ്രാപിച്ചു . 

🕉🕉8🕉🕉
ഉക്ത്വാ സുതേഭോjഥ മുനീന്ദ്രമധ്യേ വിരക്തിഭക്ത്യന്വിതമുക്തിമാർഗ്ഗം സ്വയം ഗത : പാരമഹംസ്യവൃത്തി മധാ ജഡോന്മത്തപിശാചചര്യാം | | 8 | |


 അനന്തരം നിന്തിരുവടി മുനീശ്വരന്മാരുടെ ഇടയിൽ വെച്ച് പുത്രന്മാർക്ക് വൈരാഗ്യം , ഭക്തി എന്നിവയോടുകൂടിയ മോക്ഷമാർഗ്ഗത്തെ ഉപദേശിച്ചിട്ട് തന്നത്താൻ പരമഹംസവൃത്തിയെ പ്രാപിച്ചവനായി ജഡൻ , ഭ്രാന്തൻ , പിശാച് എന്നിവരുടെ ചർയ്യയെ അവലംബിച്ചു .

🕉🕉9🕉🕉

പരാത്മഭൂതോപി പരോപദേശം കുർവന് ഭവാന് സർവനിരസ്യമാനം  വികാരഹീനോ വിചചാര കൃസ്താം മഹീമഹീനാത്മരസാഭിലീന : | | 9 |

 പരമാത്മസ്വരുപനായി അന്യർക്കു ഉപദേശം നല്കുന്നവനായ നിന്തിരുവടി എല്ലാവരാലും നിന്ദിക്കപ്പെട്ടവനായിരുന്നിട്ടും യാതൊരു വികാരവും കൂടാതെ സമഗ്രമായ ബ്രഹ്മാനന്ദരസത്തിൽ മുഴുകിയവനായി ഭൂമി മുഴുവൻ സഞ്ചരിച്ചു . 

🕉🕉10🕉🕉
ശയുവ്രതം ഗോമൃഗകാകചര്യാം ചിരം ചരന്നാപ്യ പരം സ്വരൂപം | ദവാഹൃതാംഗഃ കുടകാചലേ ത്വം താപാൻ മമാപാകുരു വാതനാഥ | 10 | |

 അജഗരവ്രതത്തേയും പശു മൃഗ പക്ഷികളുടെ ചർച്ചേയും വളരെക്കാലം ആചരിച്ചുകൊണ്ട് നിന്തിരുവടി പരമാത്മസ്വരൂപത്തെ പ്രാപിച്ച് കുടകുമലയിവെച്ച് കാട്ടുതീയാൽ നശിപ്പിക്കപ്പെട്ട ശരീരത്തോടുകൂടിയവനായി ഭവിച്ചു ; അല്ലയോ ഗുരുവായൂരപ്പ ! എന്റെ താപങ്ങളെ നശിപ്പിക്കേണമെ ! 

🕉🕉🕉
ഋഷഭയോഗീശ്വരചരിതവർണ്ണനം എന്ന ഇരുപതാം ദശകം സമാപ്തം . ആദിതഃ ശ്ലോകാഃ 209 . വൃത്തം : ഉപജാതി .



Comments

Popular Posts