നാരായണീയം ദശകം - 21

ജംബുദ്വീപാദിഷ്ട ഭഗവദുപാസനാപ്രകാരവർണ്ണനം .


🕉🕉1🕉🕉

 മദ്ധ്യോദ്ഭവേ ഭുവ ഇളാവൃതനാക്സി വർഷ ഗൗരീപ്രധാനവനിതാജനമാത്രഭാജി ശർവ്വേണ മന്ത്രനുതിഭി : സമുപാസ്യമാനം സങ്കർഷണാത്മകമധീശ്വര സംശ്രയേ ത്വാം | | 1 | | 


ഭഗവൻ ! ഭൂമിയുടെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്നതും ശ്രീപാർവ്വതി മുൻപായ വനിതകൾ മാത്രം അധിവസിക്കുന്നതുമായ ഇളാവൃതമെന്ന ഭൂമണ്ഡത്തിൽ മന്ത്രങ്ങളെക്കൊണ്ടും സ്തോത്രങ്ങളെക്കൊണ്ടും ഉപാസിക്കപ്പെടുന്ന സങ്കർഷണമൂർത്തിയായ നിന്തിരുവടിയെ ഞാൻ ആശ്രയിക്കുന്നു . 

🕉🕉2🕉🕉
ഭദ്രാശ്വനാമക ഇളാവൃതപൂർവവർഷേ ഭദ്രശ്രവോഭി : ഋഷിഭി : പരിണൂയമാനം കല്പാന്തഗൂഢനിഗമോദ്ധരണപ്രവീണം ധ്യായാമി ദേവ ഹയശീർഷതനും ഭവന്തം | | 2 | | 


ഹേ ഭഗവൻ , ഭദ്രാശ്വമെന്ന പേരോടുകൂടിയ ഇളാവൃതത്തിന്നു കിഴക്കുഭാഗത്തു കിടക്കുന്ന ഭൂഭാഗത്തിൽ ഭദ്രശ്രവസ്സകള് എന്ന മഹർഷിമാരാല് സ്തുതിക്കപ്പെടുന്നവനും കല്പാന്തകാലത്തിൽ കാണാതായ വേദങ്ങളെ ഉദ്ധരിക്കുന്നതിൽ സമർത്ഥനും ഹയഗ്രീവസ്വരൂപിയുമായ ഭവാനെ ധ്യാനിക്കുന്നു . 

🕉🕉3🕉🕉
ധ്യായാമി ദക്ഷിണഗതേ ഹരിവർഷവർഷേ പ്രഹ്ലാദമുഖ്യപുരുഷ : പരിഷേവ്യമാണം ഉത്തുംഗശാന്തധവലാകൃതിമേകശുദ്ധ  ജ്ഞാനപ്രദം നരഹരിം ഭഗവൻ ഭവന്തം II 3 | | 


ഹേ ഭഗവൻ ! തെക്കുഭാഗത്തുള്ള ഹരിവർഷമെന്ന ഭൂവിഭാഗത്തിൽ പ്രഹ്ലാദൻ മുതലായ ഭക്തന്മാരാൽ പരിസേവിക്കപ്പെടുന്നവനും വെളുത്തുയർന്ന ശാന്തസുന്ദരമായ സ്വരുപത്തോടുകൂടിയവനും ഉൽകൃഷ്ടമായ അദ്വൈതജ്ഞാനത്തെ നല്ലന്നവനും നരസിംഹസ്വരുപിയുമായ നിന്തിരുവടിയെ ധ്യാനിക്കുന്നു . 

🕉🕉4🕉🕉
വർഷ പ്രതീചി ലലിതാത്മനി കേതുമാലേ ലീലാവിശേഷലലിതസ്ഥിതശോഭനാംഗം ലക്ഷ്യാ പ്രജാപതിസുതൈശ്ച നിഷേവ്യമാണം തസ്യാ : പ്രിയായ നൃതകാമതനും ഭജേ ത്വാം | | 4 | |

 പടിഞ്ഞാറുഭാഗത്തെ മനോഹരമായ കേതുമാലമെന്ന പ്രദേശത്ത് ലീലാവിശേഷങ്ങളാലും ചേതോഹരമായ മന്ദസ്മിതംകൊണ്ടും ശോഭിക്കുന്ന ശരീരത്തോടുകൂടിയവനും ലക്ഷ്മീദേവിയാലും പ്രജാപതിയുടെ പുത്രന്മാരാലും പരിസേവിക്കപ്പെടുന്നവനും അവളുടെ സന്തോഷത്തിനുവേണ്ടി കാമദേവസ്വരുപത്തെ കൈകൊണ്ടവനുമായ നിന്തിരുവടിയെ ഞാൻ ഭജിക്കുന്നു .

🕉🕉5🕉🕉

രമേ ഹൃദീചി ഖലു രമ്യകനാക്സി വർഷ തദ്വർഷനാഥമനുവര്യസപര്യമാണം T ഭക്തൈകവത്സലമമത്സരഹൃത്തു ഭാന്തം മത്സ്യാകൃതിം ഭവനനാഥ ഭജേ ഭവന്തം | | 5 | | 


ഹേ ലോകേശ ! വടക്കുഭാഗത്തിലെ ഏറ്റവും മനോഹരമായ രമ്യകമെന്ന പ്രദേശത്തിൽ ആ പ്രദേശത്തിന്നധിപതിയായ വൈവസ്വതമനുവിനാൽ ആരാധിക്കപ്പെടുന്നവനും ഭക്തവത്സലനും മത്സരബുദ്ധിയോടുകൂടാത്തവരുടെ ഹൃദയത്തിൽ പ്രകാശിക്കുന്നവനും മത്സ്യാകൃതി കൈക്കൊണ്ടിരിക്കുന്നവനുമായ ഭവാനെ ഭജിക്കുന്നു . 

🕉🕉6🕉🕉
 വർഷം ഹിരണ്മയസമാഹ്വയമൗത്തരാഹ - മാസീനമദ്രിയ്യതികർമ്മാകാമഠാംഗം സംസേവതേ പിതൃഗണപ്രവരോfര്യമാfയം തം ത്വാം ഭജാമി ഭഗവൻ പരിചിന്മയാത്മൻ | | 6 | | 

ഹേ സച്ചിന്മയസ്വരൂപനായ ദേവ ! ഹിരണ്മയമെന്ന് പറയപ്പെടുന്ന ഉത്തരപ്രദേശത്തിലുള്ള ഭൂഖണ്ഡത്തെ അധിവസിക്കുന്ന മന്ദരമെന്ന മാമലയെ ധരിക്കുന്നതിന്നു കഴിവുള്ളതായ കൂർമ്മസ്വരൂപിയായ നിന്തിരുവടിയെ പിതൃഗണങ്ങളിൽ മുഖ്യനായ ഈ അർയ്യമാവു ആരാധിക്കുന്നു . അപ്രകാരമുള്ള നിന്തിരുവടിയെ ഞാൻ ഭജിക്കുന്നു .

🕉🕉7🕉🕉

കിഞ്ചോത്തരേഷു കുരുഷ പ്രിയയാ ധരണ്യാ സംസേവിതോ മഹിതമന്ത്രനുതിപ്രഭേദൈ : I ദംഷ്ടാഗ്രഘഷ്ടഘനപുഷ്പഗരിഷ്ഠവർഷ ത്വം പാഹി വിജ്ഞനുത യജ്ഞവരാഹമൂർത്തേ | | 7 | |


 അല്ലയോ ജ്ഞാനികളാൽ സ്തുതിക്കപ്പെടുന്ന യജ്ഞവരാഹമൂർത്തിയായ ഭഗവൻ ! ഇതു മാത്രമല്ല , ഉത്തരകുരുക്കൾ എന്ന് സ്ഥലത്ത് പ്രിയപത്നിയായ ഭൂമിദേവിയാൽ ദിവ്യങ്ങളായ മന്ത്രങ്ങൾ സ്തോത്രവിശേഷങ്ങളെന്നിവയാൽ ആരാധിക്കപ്പെടുന്നവനും തേറ്റയുടെ അറ്റംകൊണ്ട് ഉരയ്ക്കപ്പെട്ട മേഘപുഷ്ടങ്ങളോടും അത്യുന്നതമായ ശരീരത്തോടുകൂടിയവനുമായ നിന്തിരുവടി എന്നെ കാത്തരുളേണമേ . 

🕉🕉8🕉🕉
യാമ്യാം ദിശം ഭജതി കിംപുരുഷാഖ്യവർഷേ സംസേവിതോ ഹനുമതാ ദൃഢഭക്തിഭാജാ സീതാഭിരാമപരമാദ്ഭുതരൂപശാലീ രാമാത്മക : പരിലസൻ പരിപാഹി വിഷ്ണാ | | 8 | |


 ഹേ ഭഗവൻ ! തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന കിംപുരുഷം എന്ന പ്രദേശത്ത് ദൃഢമായ ഭക്തിയോടുകൂടിയ ശ്രീ ഹനുമാനാൽ പരിസേവിക്കപ്പെട്ടവനായി സീതദേവിക്കു ഏറ്റവും മനോഹരവും , ആശ്ചരയ്യകരവുമായ രൂപത്തോടുകൂടിയവനായി ശ്രീരാമചന്ദ്രസ്വരൂപിയായി വിളങ്ങുന്ന നിന്തിരുവടി എന്നെ പരിപാലിക്കേണമേ . 

🕉🕉9🕉🕉
ശ്രീനാരദേന സഹ ഭാരതഖണ്ഡമുഖ്യ സ്ത്വം സാങ്ഖ്യയോഗനുതിഭി : സമുപാസ്യമാന : ആകല്പകാലമിഹ സാധുജനാഭിരക്ഷീ നാരായണോ നരസഖ : പരിപാഹി ഭൂമനന് | | 9 | |


 ഹേ സർവ്വേശ്വര ! ഇവിടെ ശ്രീ നാരദമഹർഷിയാൽ ഭാരതഖണ്ഡത്തിലെ പ്രധാന ഭക്തന്മാരോടുകൂടി സാംഖ്യം , യോഗം സൂതികളെന്നിവയാൽ സേവിക്കപ്പെടുന്നവനും പ്രളയംവരെ സജ്ജനങ്ങളെ പരിപാലിക്കുന്നവനും , നരനോടുകൂടിയ നാരായണമൂർത്തിയായ നിന്തിരുവടി കാത്തരുളേണമേ .

🕉🕉10🕉🕉

പ്ലാക്ഷേകർക്കരൂപമായി ശാല്മല ഇന്ദുരൂപം ദ്വീപേ ഭജന്തി കുശനാമനി വഹ്നിരൂപം ക്രൗഞ്ചം [ ബുരുപമഥ വായുമയം ച ശാകേ ത്വാം ബ്രഹ്മരൂപമപി പുഷ്കരനാമി ലോകാ : | | 10 | |

 ദേവ ! പ്ലക്ഷദ്വീപിൽ ആദിത്യരൂപനായും ശാല്മലദ്വീപിൽ ചന്ദ്രരൂപിയായും കശമെന്ന ദ്വീപിൽ അഗ്നിരൂപനായും ക്രൗഞ്ചദ്വീപിൽ വരുണരൂപിയായും ശാകദ്വീപിൽ വായുസ്വരൂപിയായും ഭഗവൻ ! പുഷ്കരദ്വീപിൽ ബ്രഹ്മമൂർത്തിയായും നിന്തിരുവടിയെ ജനങ്ങൾ ഭജിക്കുന്നു .

🕉🕉11🕉🕉 സർവൈർഡ്രവാദിഭിരുഡുപ്രകരെർഗ്രഹൈശ്ച പുച്ഛാദികേഷ്യവയവേഷ്യഭികല്പ്യമാന: ത്വം ശിംശുമാരവപുഷാ മഹതാമുപാസ്യ : സന്ധ്യാസു ആന്ധി നരകം മമ സിന്ധുശായിൻ | | 11 | | 


ഹേ പാലാഴിയിൽ പള്ളികൊള്ളുന്ന ഭഗവൻ ! വാൽ തുടങ്ങിയ അവയവങ്ങളിൽ സങ്കല്പിക്കപ്പെട്ട ധ്രുവൻ മുതലായ എല്ലാ നക്ഷത്രങ്ങളോടും ഗ്രഹങ്ങളോടും ഉപലക്ഷിതനായി ശിംശുമാരസ്വരൂപത്തോടെ സന്ധ്യകാലങ്ങളിൽ മഹന്മാർക്കു ഉപാസിക്കത്തക്കവനായി ശോഭിക്കുന്ന നിന്തിരുവടി എന്റെ നരകത്തെ തടുക്കേണമേ . 

🕉🕉12🕉🕉
പാതാളമൂലഭുവി ശേഷനും ഭവന്തം ലോലൈകകുണ്ഡലവിരാജിസഹസ്രശീർഷം | നീലാംബരം വൃതഹലം ഭുജഗാംഗനാഭിർ - ജുഷ്ടം ഭജേ ഹര ഗദാൻ ഗുരുഗേഹനാഥ | 12 | | 

പാതാളത്തിന്റെ അടിത്തട്ടിൽ ഇളകുന്ന കുണ്ഡലത്തോടുകൂടി ശോഭിക്കുന്ന ഒരായിരം ശിരസ്സകളോടുകൂടിയവനും നീലവസ്ത്രമുടുത്ത് ഹലായുധം ധരിച്ചവനായി നാഗകന്യകളാല് ചൂഴപ്പെട്ടനുമായുമിരിക്കുന്ന ആദിശേഷസ്വരൂപിയായ നിന്തിരുവടിയെ ഞാൻ ഭജിക്കുന്നു . ഗുരുവായൂരപ്പ ! എന്റെ രോഗങ്ങളെ വേരോടെ നശിപ്പിക്കേണമേ ! 

🕉🕉🕉
ജംബുദ്വീപാദിഷ് ഭഗവദുപാസനാപ്രകാരവർണ്ണനം എന്ന ഇരുപത്തൊന്നാം ദശകം സമാപ്തം . - ആദിത ശ്ലോകാ : 221 വൃത്തം . വസന്തതിലകം ലക്ഷണം : ചൊല്ലാം വസന്തതിലകം തഗജംജഗംഗാ .


Comments

Popular Posts