നാരായണീയം ദശകം - 22
അജാമിളോപാഖ്യാനം
🕉🕉1🕉🕉
അജാമിളോ നാമ മഹീസുര : പുരാ ചരൻ വിഭോ ധർമ്മപഥാന് ഗൃഹാശ്രമീ | ഗുരോർഗ്ഗിരാ കാനനമേത്യ ദൃഷ്ടവാൻ സുധഷ്ടശീലാം കുലടാം മദാകുലാം | | 1 | |
സർവ്വേശ്വരാ ! പണ്ടൊരിക്കൽ ഗൃഹസ്ഥാശ്രമം സ്വീകരിച്ച് ധർമ്മമാർഗ്ഗങ്ങളിൽ ജീവിതം നയിച്ചിരുന്ന അജാമിളൻ എന്ന ബ്രാഹ്മണൻ ഗുരുവിന്റെ ആജ്ഞയനുസരിച്ച് വനത്തിലേക്കുപോയ സമയം തീരെ ലജ്ജയില്ലാത്തവളും മദപരവശയുമായ ഒരു വേശ്യയെ കാണാനിടയായി .
🕉🕉2🕉🕉
സ്വത : പ്രശാന്തോപി തദാഹൃതാശയ : സ്വധർമ്മത്സജ്യ തയാ സമാരമന് അധർമ്മകാരീ ദശമീ ഭവന് പുനർ - ദധൗ ഭവന്നാമയുതേ സുതേ രതിം | | 2 | |
പ്രകൃത്യാ ശാന്തനാണെങ്കിലും അവളാൽ വശീകരിക്കപ്പെട്ട മനസ്സോടുകൂടിയവനായി തന്റെ കുലധർമ്മത്തെ കൈവെടിഞ്ഞ് അവളോടൊന്നിച്ച് രമിച്ചുകൊണ്ട് അധർമ്മങ്ങളനുഷ്ഠിക്കുന്നവനായി വാർദ്ധ്യക്യം പ്രാപിച്ചസമയത്ത് അങ്ങയുടെ തിരുനാമത്തോടുകൂടിയ പുത്രനിൽ വാത്സല്യം കൈകൊണ്ടു .
🕉🕉3🕉🕉
സ മൃത്യകാലേ യമരാജകിങ്കരാനൻ ഭയങ്കരാംസ്തീനഭിലക്ഷയന് ഭിയാ . പുരാ മനാഛ്വസ്തുതിവാസനാബലാത് ജുഹാവ നാരായണനാമകം സുതം | | 3 | |
ആ അജാമിളൻ മരണസമയത്ത് ഭയങ്കരന്മാരായ മൂന്നു യമകിങ്കരന്മാരെ എതിരിൽകണ്ട് ഭയംകൊണ്ട് മുൻപ് അല്പമെങ്കിലും ഉണ്ടായിട്ടുള്ള ഭഗവൽ സ്മരണയുടെ വാസനബലംകൊണ്ട് നാരായണൻ എന്ന് പേരോടുകൂടിയ മകനെ വിളിച്ചു .
🕉🕉4🕉🕉
ദുരാശയസ്യാപി തദാത്വനിർഗ്ഗത ത്വദീയനാമാക്ഷരമാത്രവൈഭവാത് | പുരോഭിപേതുർഭവദീയപാർഷദാ : ചതുർഭുജാ : പീതപടാ മനോരമാ : | | 4 | |
അപ്പോൾ ഉച്ചരിക്കപ്പെട്ടതായ അങ്ങയുടെ നാമക്ഷരത്തിന്റെ വൈഭവംകൊണ്ട് ദുഷ്ടാത്മാവണെങ്കിലും അവന്റെ മുമ്പില് നാലു കൈകളോടുകൂടിയവരും മഞ്ഞപ്പട്ടുടുത്തവരും മനോഹരമായ രൂപത്തോടുകൂടിയവരുമായ അങ്ങയുടെ കൃത്യന്മാർ ഓടിയെത്തി .
🕉🕉5🕉🕉
അമും ച സംപാശ്യ വികർഷതോ ഭടാൻ വിമുഞ്ചതേത്യാരുരുധുർബലാദമീ നിവാരിതാസ്തേ ച ഭവജ്ജനസ്തദാ തദീയപാപം നിഖിലം ന്യവേദയൻ | | 5 | |
ഇവനേയും പാശംകൊണ്ട് കെട്ടി വലിച്ചുകൊണ്ടുപോകുന്ന യമഭടന്മാരെ " വിടുവിൻ " എന്ന് ഇവർ ബലാല്ക്കാരമായി തടുത്തു ; അപ്പോൾ അവരും അങ്ങയുടെ ആളുകളാൽ തടുക്കപ്പെട്ടവരായിട്ട് അവന്റെ എല്ലാ പാപകർമ്മങ്ങളേയും എടുത്തെടുത്തു പറഞ്ഞറിയിച്ചു .
🕉🕉6🕉🕉
ഭവന്തു പാപാനി കഥം തു നിഷ്കതേ കൃതോപി ഭോ ദണ്ഡനമസ്തി പണ്ഡിതാ : I ന നിഷ്കതി : കിം വിദിതാ ഭവാദൃശാ മിതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ | | 6 | | "
അല്ലയോ പണ്ഡിതന്മാരെ ! പാപങ്ങൾ ഉണ്ടായിക്കൊള്ളട്ടെ ! പ്രായശ്ചിത്തം ചെയ്തതിനുശേഷവും എങ്ങിനെയാണ് ശിക്ഷ ഉണ്ടാവുക ? നിങ്ങളെപ്പോലെയുള്ള വർക്ക് പ്രായശ്ചിത്തം എന്നത് എന്തെന്നറിയുകയില്ലേ ? " എന്നിങ്ങിനെ , ഭഗവൻ ! അങ്ങയുടെ പാർഷദന്മാർ ചോദിച്ചു .
🕉🕉7🕉🕉
ശ്രുതിസൂതിഭ്യാം വിഹിതാ വ്രതാദയ : പുനന്തി പാപം ന ലുനന്തി വാസനാം അനന്തസേവാ തു നികൃന്തതി ദ്വയീ മിതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ | | 7 | |
ശ്രുതികളാലും സൂതികളാലും വിധിക്കപ്പെട്ടുള്ള വ്രതം തുടങ്ങിയ കർമ്മങ്ങൾ പാപത്തെ ശുദ്ധമാക്കുന്നു ; പാപവാസനയെ നശിപ്പിക്കുന്നില്ല ; ഭഗവൽസേവനമാകട്ടെ , രണ്ടിനേയും വേരറുക്കുന്നു ; എന്നിങ്ങിനെ , ഹേ ഭഗവൻ ! അങ്ങയുടെ സേവകന്മാർ പറഞ്ഞു .
🕉🕉8🕉🕉
അനേന ഭോ ജന്മസഹസ്രകോടിഭി : കൃതേഷു പാപേഷ്വപി നിഷ്കതി : കൃതാ യദഗ്രഹീന്നാമ ഭയാകുലോ ഹരേ രിതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ | | 8 | |
" ഹേ കിങ്കരന്മാരേ ! ഇവൻ പേടിച്ചുവിറക്കുന്നവനായി ഭഗവാന്റെ തിരുനാമത്തെ ഉച്ചരിച്ച എന്നതുകൊണ്ട് ഇവനാൽ അനേകായിരം ജന്മങ്ങളില് ചെയ്തിട്ടുള്ള പാപങ്ങളിൽകൂടി പ്രായശ്ചിത്തം ചെയ്യപ്പെട്ടു . " എന്നിങ്ങിനെ ഹേ സർവ്വേശ്വര ! അങ്ങയുടെ ആളുകൾ പറഞ്ഞു .
🕉🕉9🕉🕉
നൃണാമബുദ്ധ്യാപി മുകുന്ദകീർത്തനം ദഹത്യഘൗഘാൻ മഹിമാസ്യ താദൃശ : യഥാഗ്നിരേധാംസി യഥൗഷധം ഗദാ - നിതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ | | 9 |
" അഗ്നി വിറകകളെ എന്നതുപോലെയും മരുന്നു രോഗങ്ങളെയെന്നതുപോലെയും ബുദ്ധിപൂർവ്വമല്ലാതെയാണെങ്കിലും മോക്ഷദനായ ശ്രീ ഹരിയുടെ നാമോച്ചാരണം ജനങ്ങളുടെ പാപസഞ്ചയങ്ങളെ പാടെ ദഹിപ്പിക്കുന്നു , ഈ നാമമഹാത്മ്യം അപ്രകാരമുള്ളതാണ് , എന്നിങ്ങിനെ , ഹേ പ്രഭോ ! അങ്ങയുടെ സേവകന്മാർ പറഞ്ഞു .
🕉🕉10🕉🕉
ഇതീരിതെർയ്യാമ്യഭടൈരപാസതേ ഭവദ്ഭടാനാം ച ഗണേ തിരോഹിതേ ഭവത്സതിം കാചന കാലമാചരനന് ഭവത്പദം പ്രാപി ഭവദ്ഭടൈരസൗ | | 10 |
ഇപ്രകാരം പറയപ്പെട്ട യമഭടന്മാരാൽ ഒഴിഞ്ഞുപോകപ്പെട്ട സമയം അങ്ങയുടെ പാർഷദന്മാര് മറഞ്ഞപ്പോള് ഈ അജാമിളന് കറെക്കാലം ഭഗവരണം ചെയ്തുകൊണ്ട് കഴിച്ചുകൂട്ടിയശേഷം അങ്ങയുടെ സേവകന്മാരാൽ നിന്തിരുവടിയുടെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു . സ്വകിങ്കരാവേദനശങ്കിതോ യമ സ്ത്വദംഘിഭക്ഷു ന ഗമ്യതാമിതി - സ്വകീയമൃത്യാനശിശിക്ഷദുച്ചകൊ സ ദേവ വാതാലയനാഥ പാഹി മാം | | 11 | |
യമൻ തന്റെ കിങ്കരന്മാർ ഉണർത്തിച്ചതുകേട്ട് ശങ്കയോടുകൂടിയവനായിട്ട് " അങ്ങയുടെ തൃപ്പാദഭക്തന്മാരുടെ അടുത്തുകൂടി പോകരുത് എന്നിങ്ങനെ തന്റെ ഭടന്മാരെ കഠിനമായി ശാസിച്ചു . ഹേ ഗുരുവായൂരപ്പ ! അപ്രകാരമുള്ള നിന്തിരുവടി എന്നെ കാത്തരുളേണമേ .
🕉🕉🕉
ദശകം 22 ശ്രീ നാരായണീയം . അജാമിളോപാഖ്യാനം എന്ന ഇരുപത്തിരണ്ടാം ദശകം സമാപ്തം . ആദിത ശ്ശോകാ 232 - വൃത്തം : വംശസ്ഥം . ലക്ഷണം - ജതങ്ങൾ വംശസ്ഥമതാം ജരങ്ങളും .



Comments
Post a Comment