നാരായണീയം ദശകം - 23
ദക്ഷചരിതവും , ചിത്രകേതൂപാഖ്യാനവും , വൃതവധവർണ്ണനവും ,
🕉🕉1🕉🕉
സപ്തമരുദുത്പത്തികഥാവർണ്ണനവും . ചേതസസ്ത ഭഗവന്നപരോ ഹി ദക്ഷ സ്ത്വബേവനം വ്യധിത സർഗ്ഗവിവൃദ്ധികാമ : I ആവിർഭഭൂവിധ തദാ ലസദഷ്ടബാഹു സ്തനെ വരം ദദിഥ താം ച വധുമസിഷനിം | | 1 | |
ഹേ പ്രഭോ ! പ്രചേതസ്സുകളുടെ പുത്രനായ വേറൊരു ദക്ഷൻ സൃഷ്ടിയെ വർദ്ദിപ്പിക്കുവാനുള്ള ആഗ്രഹത്തോടുകൂടിയവനായിട്ട് നിന്തിരുവടിയെ ഭജിച്ചു സേവിച്ചു ; അപ്പോള് നിന്തിരുവടി ശോഭിക്കുന്ന എട്ടു കൈകളോടുകൂടിവയനായിട്ട് പ്രത്യക്ഷനായി ; അദ്ദേഹത്തിന്നു വരത്തേയും അസികനിയെന്നുപേരായ ആ കന്യകയേയും നൽകി .
🕉🕉2🕉🕉 തസ്യാത്മജാസ്ത്വയുതമീശ പുനസ്സഹസ്രം ശ്രീനാരദസ്യ വചസാ തവ മാർഗ്ഗമായു : നകത്രവാസതൃഷയേ സ മുമോച ശാപം ഭക്തോത്തമനൂഷിരനുഗ്രഹമേവ മേനേ | | 2 | |
ജഗദീശ ! അദ്ദേഹത്തിന്റെ പതിനോരായിരം പുത്രന്മാരും നാരദമഹർശിയുടെ ഉപദേശത്താൽ അങ്ങയുടെ മാർഗ്ഗത്തെ പ്രാപിച്ചു . ആ ദക്ഷൻ മഹർഷിയ്ക്കു ഒരിടത്തും സ്ഥിരമായിരിക്കാതിരിക്കട്ടെ എന്ന ശാപവും നല്കി . ഭക്തന്മാരിലുത്തമനായ മഹർഷിയാവട്ടെ അത് അനുഗ്രഹമായിത്തന്നെ കരുതി .
🕉🕉3🕉🕉
ഷഷ്ട്യാ തതോ ദുഹിതൃഭിഃ സൃജത : കുലൗഘാൻ ദൗഹിത്രസൂനുരഥ തസ്യ സ വിശ്വരൂപ : I ത്വത്സ്തോത്രവർമ്മിതമജാപയദിന്ദ്രമാജ ദേവ ത്വദീയമഹിമാ ഖലു സർവ്വജൈത്ര : | | 3 | |
അതിനുശേഷം അറുപതു പുത്രിമാരെക്കൊണ്ട് വംശപരമ്പരകളെ അഭിവൃദ്ധിപ്പെടുത്തുന്ന അദ്ദേഹത്തിന്നു മകളുടെ മകന്റെ പുത്രനായ ആ വിശ്വരൂപന് അനന്തരം ദേവേന്ദ്രനെ നാരായണകവചമെന്ന അങ്ങയുടെ സ്നോത്രമാകുന്ന കവചം ധരിപ്പിച്ച് യുദ്ധത്തിൽ ജയിപ്പിച്ചു . പ്രഭോ അങ്ങയുടെ മാഹാത്മ്യം സകലരേയും ജയിക്കുന്നതിന്നു സമർത്ഥമായതാണല്ലോ .
🕉🕉4🕉🕉
പ്രാകശൂരസേനവിഷയേ കില ചിത്രകേതു : പുത്രാഗ്രഹീ നൃപതിരംഗിരസ : പ്രഭാവാത് | ലബ്ബുകപുത്രമഥ തത്ര ഹതേ സപത്നീ സംഘരമുഹ്യദയശസ്തവ മായയാസൗ | | 4 | |
പണ്ട് ശൂരസേനരാജ്യത്തിൽ ചിത്രകേതു എന്ന രാജാവ് പുത്രനുണ്ടാവാൻ ആഗ്രഹിച്ചു ; ഇദ്ദേഹം അംഗിരസ്സ് മഹർഷിയുടെ പ്രഭാവംകൊണ്ട് ഒരു പുത്രനെ ലഭിച്ചിട്ട് അനന്തരം ആ ശിശു സപത്നിമാരാൽ കൊല്ലപ്പെട്ടപ്പോൾ ദുഃഖത്താൽ വശംകെട്ട് അങ്ങയുടെ മായകൊണ്ട് മോഹിച്ചു .
🕉🕉5🕉🕉
തം നാരദസ്ത സമമംഗിരസാ ദയാലു : സമ്പ്രാപ്യ താവദുപദര്ശ്യ സുതസ്യ ജീവം | കസ്യാസ്മി പുത്ര ഇതി തസ്യ ഗിരാ വിമോഹം ത്യക്ത്വാ ത്വദർചനവിധൗ നൃപതിം ന്യയുങ് | | 5 | |
ആ സമയം കരൂണാമൂർത്തിയായ നാരദമഹർഷി അംഗിരസ്സോടുകൂടി ആ രാജാവിനെ സമീപിച്ച് പുത്രന്റെ ജീവനെ അടുത്തു കാണിച്ചു കൊടുത്തു ; “ ഞാൻ ആരുടെ പുത്രനാണ് എന്ന ആ ജീവന്റെ വാക്കുകേട്ട് മോഹത്തെ ഉപേക്ഷിച്ച രാജാവിനെ അങ്ങയെ ആരാധിക്കുന്ന വിഷയത്തിൽ നിയോഗിച്ചു .
🕉🕉6🕉🕉
സ്തോത്രം ച മന്ത്രമപി നാരദരോഗ ലബ്ബാ തോഷായ ശേഷവപുഷോ നനു തേ തപസ്യൻ | വിദ്യാധരാധിപതിതാം സ ഹി സപ്തരാത്രേ ലബാപ്യകുണ്ണമതിരന്വഭജദ്ഭവന്തം
| | 6 | |
അനന്തരം ആ രാജാവകട്ടെ നാരദമഹർഷിയിൽനിന്ന് സ്തോത്രത്തേയും ദിവ്യമന്ത്രത്തേയും ലഭിച്ച് ആദിശേഷസ്വരൂപിയായ അങ്ങയുടെ പ്രീതിക്കായിത്തന്നെ തപസ്സുചെയ്ത ഏഴുദിവസംകൊണ്ട് വിദ്യാധരന്മാരുടെ ആധിപത്യം കൈവന്നിട്ടും മനം മടുക്കാതെ നിന്തിരുവടിയെ ഭജിച്ചുകൊണ്ടേയിരുന്നു .
🕉🕉7🕉🕉
ത മൃണാലധവലേന സഹസ്രശീർഷാ രൂപേണ ബദ്ധനുതിസിദ്ധഗണാവൃതേന പ്രാദുർഭവന്നചിരതോ നുതിഭി : പ്രസന്നോ ദത്വാ ¡ ത്മതത്ത്വമനുഗൃഹ്യ തിരോധാഥ | | 7 | |
നിന്തിരുവടി താമരവളയംപോലെ വെളുത്തതും ആയിരം ശിരസ്സുകളോടുകൂടിയതും സ്മതിചെയ്തുകൊണ്ടിരിക്കുന്ന സിദ്ധഗണങ്ങളാൽ പരിസേവിക്കപ്പെട്ടതുമായ ദിവ്യരൂപത്തോടെ താമസിയാതെ പ്രത്യക്ഷനായി സ്തോത്രങ്ങളാൽ സന്തുഷ്ടനായി ആ രാജാവിന്നായ്ക്കൊണ്ട് ആത്മതത്വത്തെ ഉപദേശിച്ച് അനുഗ്രഹിച്ചശേഷം അന്തർധാനംചെയ്തു .
🕉🕉8🕉🕉
ത്വദ്ഭക്തമൗലിരഥ സോപി ച ലക്ഷലക്ഷം വർഷാണി ഹർഷലമനാ ഭുവനേഷു കാമം സംഗാപയൻ ഗുണഗണം തവ സുന്ദരീഭി : സംഗാതിരേകരഹിതോ ലലിതം ചചാര | | 8 | |
അതിൽപിന്നെ അങ്ങയുടെ ഭക്തശിരോമണിയായിത്തീർന്ന അദ്ദേഹം അങ്ങയുടെ ദിവ്യഗുണഗണങ്ങളെ സുന്ദരിമാരെക്കൊണ്ട് മനോഹരമായി പാടിച്ചുകൊണ്ട് വിഷയങ്ങളിൽ ഒട്ടുംതന്നെ ആസക്തിയോടുകൂടാത്തവനായി മനഃ സന്തുഷ്ടിയോടുകൂടിയവനായി അനേകലക്ഷം വർഷം ലോകങ്ങളിൽ ഇഷ്ടംപോലെ സഞ്ചരിച്ചു .
🕉🕉9🕉🕉
അത്യന്തസംഗവിലയായ ഭവത്പ്രണുന്നോ നൂനം സ രൂപ്യഗിരിമാപ്യ മഹത്സമാജേ നിശ്ശങ്കമങ്കകൃതവല്ലഭമംഗജാരിം തം ശങ്കരം പരിഹസമയാഭിശേപേ | | 9 |
വിഷയാസക്തിയുടെ ഉന്മൂലനാശത്തിനുവേണ്ടി അങ്ങയാൽ പ്രേരിപ്പിക്ക പ്പെട്ടാവനായിട്ടുതന്നെ കൈലാസവർവ്വതത്തെ പ്രാപിച്ചിട്ട് മഹാന്മാരുടെ സദസ്സിൽ ശങ്കകൂടാതെ പത്നിയെ മടിയിൽ കയറ്റിവെച്ചുകൊണ്ടിരിക്കുന്ന കാമാരിയായ ആ ശ്രീ പരമേശ്വരനെ പരിഹസിക്കുന്നവനായിട്ട് പാർവ്വതിയാൽ ശപിക്കപ്പെട്ടു .
🕉🕉10🕉🕉
നിസ്സമ്ഭൂമസ്ത്വയമയാചിതശാപമോക്ഷോ വൃത്രാസുരത്വമുപഗമ്യ സുരേന്ദ്രയോധീ ഭക്ത്യാത്മതത്ത്വകഥനെ : സമരേ വിചിത്രം ശത്രോരപി ഭ്രമമപാസ്യ ഗത : പദം തേ | | 10 | |
ഈ ചിത്രകേതുവാകട്ടെ യാതൊരു പരിഭ്രമവുംകൂടാതെ ശാപത്തിന്നു മോക്ഷം യാചിക്കാത്തവനായി വൃതൻ എന്ന അസുരനായി ഭവിച്ച് ദേവേന്ദ്രനോടു യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഭക്തികൊണ്ട് ആത്മതതോപദേശങ്ങളാല് യുദ്ധമദ്ധ്യത്തിൽ ശത്രുവിന്റെ അജ്ഞാനംകൂടി തീർത്തിട്ട് അങ്ങായുടെ സ്ഥാനത്തെ പ്രാപിച്ചു .
🕉🕉11🕉🕉
ത്വത്സവനേന ദിതിരിന്ദ്രവധോദ്യതാപി താർ പ്രത്യതേന്ദ്രസുഹൃദോ മരുതോfഭിലഭേ ദുഷ്ടാശയേ്പി ശുഭദൈവ ഭവന്നിഷവാ തത്താദൃശസ്ത്വമവ മാം പവനാലയേശ | | 11 | |
ദിതി ഇന്ദ്രനെ വധിക്കുന്നതിന്ന് ഉദ്യമിച്ചവളാണെങ്കിലും അങ്ങയുടെ ആരാധനയാൽ ഉദ്ദേശത്തിന്നു വിരോധമായി ഇന്ദ്രന്നു സുഹൃത്തുക്കളായ ആ മരുത്തുകളെ പുത്രന്മാരായി ലഭിച്ചു ; അങ്ങയെ ഭജിക്കുന്നത് ദുഷ്ടബുദ്ധിയോടു കൂടിയാണെങ്കിലും ശുഭത്തെ കൊടുക്കുന്നു . ഹേ ഗുരുവായൂരപ്പ . അപ്രകാരമുള്ള നിന്തിരുവടി എന്നെ രക്ഷിക്കേണമേ .
🕉🕉🕉
ദക്ഷ . ചരിതവും ചിത്രകേതുപാഖ്യാനവും വൃത്രവധവർണ്ണനവും സപ്തമരുത് പത്തികഥാവർണ്ണനവും എന്ന ഇരുപത്തിമൂന്നാം ദശകം സമാപ്തം . ആദിതം ശോകാ 243 . വൃത്തം . വസന്തതിലകം .



Comments
Post a Comment