നാരായണീയം ദശകം - 24

സപ്തമസ്കന്ധഃ  പ്രഹ്ളാദചരിതാവർണ്ണനം


🕉🕉1🕉🕉
ഹിരണ്യാക്ഷേ പോയിപ്രവരവപുഷാ ദേവ ഭവതാ ഹതേ ശോകക്രോധഗ്ലപിതധതിരേതസ്യ സഹജ : ഹിരണ്യപ്രാരമ്ഭ : കശിപുരമരാരാതിസദസി പ്രതിജ്ഞമാതേനേ തവ കില വധാരം മധുരിപോ | | 1 | |


 ഹേ മധുവൈരിയായ ഭഗവൻ ! വരാഹസ്വരൂപം ധരിച്ച നിന്തിരുവടിയാൽ ഹിരണ്യക്ഷൻ കൊല്ലപ്പെട്ടപ്പോള് സഹോദരനായ ഹിരണ്യകശിപു വ്യസനംകൊണ്ടും കോപംകൊണ്ടും അസ്വസ്ഥമായ മനസ്സോടുകൂടിയവനായിട്ട് നിന്തിരുവടിയുടെ വധത്തിനായി അസുരന്മാരുടെ സഭയിൽ വെച്ച് സത്യംചെയ്തുവത്രെ ! ! 

🕉🕉2🕉🕉
വിധാതാരം ഘോരം സ ഖലു തപസിത്വാ നചിരത : പുര : സാക്ഷാത് കുർവ്വന് സുരനരമൃഗാദൈ്യരനിധനം വരം ലബ്ധ്വാ ദൃച്ഛോ ജഗദിഹ ഭവന്നായകമിദം പരിക്ഷന്ദന്നിന്ദ്രാദഹരത ദിവം ത്വാമഗണയൻ | | 2 | | 

അവനാവട്ടെ , ഉഗ്രമായ തപസ്സുചെയ്തിട്ട് വളരെ താമസിയാതെ ബ്രഹ്മദേവനെ പ്രത്യക്ഷനാക്കി ദേവ , മനുഷ്യ , മൃഗാദികളാൽ കൊല്ലപ്പെടരുതെന്ന വരം ലഭിച്ച് അഹങ്കാരത്തോടുകൂടിയവനായി ഇവിടെ അങ്ങയുടെ രക്ഷയിലിരിക്കുന്ന ഈ ലോകത്തെ പീഢിപ്പിച്ചുകൊണ്ട് അങ്ങയെ വകവെക്കാതെ ഇന്ദ്രനിൽനിന്നു സ്വർഗ്ഗത്തെ അപഹരിച്ചു . 

🕉🕉3🕉🕉
നിഹന്തും ത്വാം ഭൂയസ്തവ പദമവാപ്സസ്യ ച രിപോർ - ബഹിർദൃഷ്ടരന്തർദധിഥ ഹൃദയേ സൂക്ഷവപുഷാ നദന്നുച്ചെസ്തത്രാപ്യഖിലഭുവനാന്തേ ച മൃഗയൻ ഭിയാ യാതം മത്വാ സ ഖലു ജിതകാശീ നിവവൃതേ | | 3 | |


 പിന്നീട് അങ്ങയെ വധിപ്പാനായി അങ്ങയുടെ സ്ഥാനമായ വൈകുണ്ഠത്തിലെത്തിച്ചേർന്ന് ബാഹ്യദൃഷ്ടിമാത്രമുള്ളവനായ , ആ ശത്രുവിന്റെ ഹൃദയത്തിൽ തന്നെ സൂക്ഷ്മശരീരത്തോടുകൂടി മറഞ്ഞിരുന്നു ; അവനാകട്ടെ , ഉറക്കെഗർജ്ജിച്ചുകൊണ്ട് ആ വൈകുണ്ഠത്തിലും മറ്റെല്ലാലോകങ്ങളിലും അങ്ങയെ അന്വേഷിച്ചു പേടിച്ചു ഓടിപ്പോയവനായി കരുതി ജയിച്ചു എന്നഭിമാനിച്ച് മടങ്ങിപ്പോന്നു .

🕉🕉4🕉🕉

തതോ്സ്യ പ്രഹ്ലാദ : സമജനി സുതോ ഗർഭവസത മുനേർവീണാപാണേരധിഗതഭവദ്ഭക്തിമഹിമാ സ വൈ ജാത്യാ ദൈത്യ : ശിശുരപി സമേത്യ ത്വയി രതിം ഗതസ്ത്വദ്ഭക്താനാം വരദ പരമോദാഹരണതാം | | 4 | |


 അനന്തരം ഗർഭത്തിൽ വസിക്കുമ്പോൾതന്നെ വീണാപാണിയായ നാരദമഹർഷിയിൽനിന്നു ഭഗവത്ഭക്തിമാഹാത്മ്യം അറിഞ്ഞവനായ പ്രഹ്ലാദൻ ഇവന്റെ പുത്രനായി പിറന്നു . അവനാവട്ടെ ജാതിയിൽ അസുരനും ശിശുവും ആയിരുന്നിട്ടും അങ്ങയിൽ ആസക്തിയോടുകൂടിയവനായിട്ട് ഹേ വരദനായ ഭഗവൻ ! അങ്ങയുടെ ഭക്തന്മാരിൽ ഉത്തമമായ ഉദാഹരണഭാവത്തെ പ്രാപിച്ചു . 

🕉🕉5🕉🕉
സുരാരീണാം ഹാസ്യം തവ ചരണദാസ്യം നിജസുതേ സ് ദൃഷ്ട്വാ ദുഷ്ടാത്മാ ഗുരുഭിരശിശിക്ഷച്ചിരമമും | ഗുരുപ്രോക്തം ചാസാവിദമിദമഭദ്രായ ദൃഢമി ത്യപാകുർവന് സർവം തവ ചരണഭക്തൈ്യവ വവ്വധേ | | 5 | |


 ദുഷ്ടബുദ്ധിയായ ആ ഹിരണ്യകശിപു സുരദ്വേഷികളായ അസുരന്മാർക്ക് പരിഹാസയോഗ്യമായ അങ്ങയുടെ തൃപ്പാദദാസ്യഭാവത്തെ തന്റെ പുത്രനിൽ കണ്ടിട്ട് ഗുരുജനങ്ങളെക്കൊണ്ട് ഇവനെ വളരെക്കാലം അഭ്യസിപ്പിച്ചു ; ഇവനാവട്ടെ ഇതും നല്ലതിനല്ല , നല്ലതിനല്ല തീർച്ചതന്നെ എന്നിങ്ങിനെ ഗുരുജനങ്ങളുടെ ഉപദേശം മുഴുവൻ തള്ളികഴിഞ്ഞ് അങ്ങയുടെ പാദഭക്തിയോടുകൂടിതന്നെ വളർന്നുവന്നു .



🕉🕉6🕉🕉

അധീതേഷു ശ്രേഷ്ഠം കിമിതി പരിപുഷ്ട്ഥ തനയേ ഭവദ്ഭക്തിം വര്യാമഭിഗദതി പര്യാകുലധതി :  ഗുരുഭോ രോഷിത്വാ സഹജമതിരസ്യേത്യഭിവിദൻ വധോപായാനസ്നിനന് വ്യതനുത ഭവത്പാദശരണേ | | 6 | | 


അനന്തരം ഒരുനാൾ " നീ പഠിച്ചവയിൽ ശ്രേഷ്ഠമായതെന്താണ് ? എന്നിങ്ങനെ മകനോടു ചോദിച്ചപ്പോൾ നിന്തിരുവടിയോടുള്ള ഭക്തിതന്നെയാണ് ശ്രേഷ്ഠമായിട്ടുള്ളത് എന്നു പറയവേ ആ ഹിരണ്യകശിപു ചിത്തം കലങ്ങിയവനായി ഗുരുക്കന്മാരോടു കോപിച്ച് ഇവന്റെ സ്വാഭാവികബുദ്ധിയാണ് ഇതെന്നു മനസ്സിലാക്കി അങ്ങയുടെ പാദങ്ങളെ ശരണമായിക്കരുതിയിരുന്ന് ഇവനെ വധിപ്പാനുള്ള ഉപായങ്ങളെ ചിന്തിച്ചുതുടങ്ങി .

🕉🕉7🕉🕉
 സ ശൂലെരാവിദ്ധ : സുബഹു മഥിതോ ദിഗ്ഗജഗണർ - മഹാസർപൈർദഷോപ്യനശനഗരാഹാരവിധുത : ഗിരീന്ദ്രവക്ഷിപ്ലോപ്യഹഹ ! പരമാത്മന്നയി വിഭോ ത്വയി ന്യസ്താത്മത്വാത് കിമപി ന നിപീഡാമഭജത | | 7II 


ഹേ പരമാത്മസ്വരൂപിയായ പ്രഭോ ! അവൻ ശൂലത്താൽ കുത്തപ്പെട്ടു ; ദിഗ്ഗജങ്ങളാൽ വളരെയേറെ മർദ്ദിക്കപ്പെട്ടു , ഘോരസർപ്പങ്ങളാല് കടിപ്പിക്കപ്പെട്ടു എന്നിട്ടും പട്ടിണി , വിഷാന്നഭക്ഷണം എന്നിവയാൽ പീഡിപ്പിക്കപ്പെട്ട വനായിരുന്നിട്ടും കഷ്ടം കഷ്ടം മലയുടെ മുകളിൽനിന്നു താഴോട്ടു തള്ളപ്പെട്ടവനായിരുന്നിട്ടും അങ്ങയിൽ സമർപ്പിക്കപ്പെട്ട മനസ്സോടുകൂടിയവനായതുകൊണ്ട് ഒരുവിധത്തിലുള്ള ക്ലേശവും ഉണ്ടായില്ല . 

🕉🕉8🕉🕉
തത് : ശങ്കാവിഷ്ടഃ സ പുനരതിദുഷ്ടാസ്യ ജനകോ ഗുരൂക്ത്യാ തദ്ഗേഹേ കില വരുണപാശസ്തമരുണത് ഗുരോശ്ചാസാന്നിധ്യ സ പുനരനുഗാന് ദൈത്യതനയാന് ഭവദ്ഭക്സ്ത ത്ത്വം പരമമപി വിജ്ഞാനമശിഷത് | | 8 | | 


അനന്തരം പരമദുഷ്ടനായ അവന്റെ അച്ഛനായ ആ ഹിരണ്യകശിപു ശങ്കയോടുകൂടിയവനായിട്ട് ഗുരുവിന്റെ ഉപദേശംകൊണ്ട് വീണ്ടും അവരുടെ ഗൃഹത്തിൽ വരുണപാശങ്ങളെകൊണ്ട് അവനെ ബന്ധിച്ചുവത്രെ ! ആ പ്രഹ്ലാദനാവട്ടെ ഗുരു  അവിടെ ഇല്ലാത്ത അവസരത്തിൽ കൂടെയുണ്ടായിരുന്ന അസുരകുമാരന്മാർക്ക് ഭഗവദ്ഭക്തിയുടെ തത്വത്തെയും ഉൽകൃഷ്ടമായ ആത്മജ്ഞാനത്തേയും ഉപദേശിച്ചു .
 

🕉🕉9🕉🕉
പിതാ ശൃണ്വൻ ബാലപ്രകരമഖിലം ത്വത്സ്തുതിപരം രുഷാന്ധ : പ്രാഹൈനം കുലഹതക കമ്പ്ലേ ബലമിതി ബലം മേ വൈകുണ്ഠസ്തവ ച ജഗതാം ചാപി സ ബലം സ ഏവ പ്രൈലോക്യം സകലമിതി ധീരോfയമഗദീത് | | 9 | | 


അവന്റെ അച്ഛൻ കുട്ടികളെല്ലാവരേയും അങ്ങയുടെ നാമസംകീർത്തനം ചെയ്യുനന്തിലുസുകന്മാരായി കേട്ട് കോപാന്ധനായി " ഹേ കുലത്തെ കെടുത്തവനെ നിനക്കാരാണ് സഹായം " എന്നിങ്ങനെ അവനോട് ചോദിച്ചു . " എനിക്ക് വൈകുണ്ഠവാസിയായ ശ്രീ നാരയണമൂർത്തിയാണ് സഹായം ; അങ്ങയ്ക്കും ചരാചരാത്മകമായ ഈ ലോകത്തിനും അദ്ദേഹം തന്നെയാണ് ബലം പ്രൈലോക്യം മുഴുവനും അദ്ദേഹം തന്നെയാണ് ; " എന്നിങ്ങനെ ധൈർയ്യത്തോടുകൂടി അവൻ ഉത്തരം പറഞ്ഞു . 

🕉🕉10🕉🕉
അരേ ക്വാസ ക്വാസ സകലജഗദാത്മാ ഹരിരിതി പ്രഭിന്തേ സു സ്തംഭം ചലിതകരവാലോ ദിതിസുത് :  അത : പശ്ചാദ്വിഷ് ന ഹി വിതുമീശോക്തി സഹസാ കൃപാത്മൻ വിശ്വാത്മന പവനപുരവാസിന് മൃഡയ മാം | | 10 | 


, അസുരനായ ഹിരണ്യകശിപു കൈവാളിളക്കിക്കൊണ്ട് " ലോകങ്ങൾക്കെല്ലാം ആത്മസ്വരൂപിയായിരിക്കുന്ന ഈ വിഷ എവിടെ ? ' ' " അവനവിടെ " എന്ന് അലറിക്കൊണ്ട് തൂണിനെ ആഞ്ഞുവെട്ടി ; ഹേ സർവ്വവ്യാപിയായ ഭഗവൻ ! അതിന്നപ്പുറം പെട്ടെന്നു പറയുന്നതിന്ന് ഞാൻ ശക്തനല്ല ; ഹേ കൃപാലുവായ വിശ്വമൂത്തേ ! ഗുരുവായൂർ പുരേശ ! എന്നെ കാത്തരുളേണമേ ! പ്രഹ്ലാദചരിതവർണ്ണനം എന്ന ഇരുപത്തിനാലം ദശകം . - ആദിതം ശ്ലോകാ 253 . വൃത്തം : ശിഖരിണി . ലക്ഷണം : യതിക്കാറിൽ തട്ടും യമനസഭലംഗം ശിഖരിണി .

Comments

Popular Posts