നാരായണീയം ദശകം - 25
നരസിംഹവതാരവർണ്ണനം
🕉🕉1🕉🕉
സ്തംഭ ഘട്ടയതോ ഹിരണ്യകശിപോ : കർണ്ണ സമാചൂർണ്ണയ ന്നാഘൂർണ്ണജ്ജഗദണ്ഡകുണ്ഡകുഹരോ ഘോരസ്തവാഭൂദ്രവ : - ശ്രുത്വാ യം കില ദൈത്യരാജഹൃദയേ പൂർവ്വം കദാപ്യശ്രുതം കമ്പ : കശ്ചന സംപപാത ചലിതോ്പ്യംഭോജഭൂർവ്വിഷ്ടരാത് | | 1 | |
തൂണിന്മേൽ ഇടിക്കുന്നവനായ ഹിരണ്യകശിപുവിന്റെ ചെവികളെ തകർത്തുകൊണ്ടും ബ്രഹ്മാണ്ഡകടാഹത്തിന്റെ ഉള്ളല്ലാം ഇളക്കിമറിച്ചുകൊണ്ടും ഭയങ്കരമായ അങ്ങയുടെ ഗർജ്ജനം ഉണ്ടായി . മുമ്പ് ഒരിക്കലും കേട്ടിട്ടില്ലത്തതായ യാതൊരു ആ ശബ്ദത്തെ കേട്ട് അസുരശ്രേഷ്ഠന്റെ ഹൃദയത്തിൽ ഒരു വിറയാല് ഉണ്ടായി ! ബ്രഹ്മദേവൻകൂടി തന്റെ ആസനത്തിൽനിന്ന് ഇളകിപ്പോയി .
🕉🕉2🕉🕉
ദൈതൃ ദിക്ഷ വിസൃഷ്ടചക്ഷുഷി മഹാസംരംഭിണി സ്തംഭത് സംഭൂതം ന മൃഗാത്മകം ന മനുജാകാരം വപുസ്ത്ര വിഭോ കിം കിം ഭീഷണമേതദദ്ഭുതമിതി വ്യദ്ഭാന്തചിത്തസുരേ വിസർജ്ജദ്ധവലോഗ്രരോമവികസദ്വർഷകാ സമാജുംഭഥാ : | | 2 | |
ഹേ ഭഗവൻ ! ഏറ്റവും വലിയ സംരംഭത്തോടുകൂടിയ ആ അസുരൻ എല്ലാ ഭാഗങ്ങളിലും നോക്കികൊണ്ടിരിക്കവേ മൃഗരൂപമോ മനുഷ്യസ്വരൂപമോ അല്ലാത്തതായ അങ്ങയുടെ ശരീരത്തെ തൂണിൽനിന്നു പുറത്തു വന്നിരിക്കുന്നതായി കണ്ടിട്ട് ഭയപ്പെടുത്തുന്നതും ആശ്ചരയ്യകരവുമായ ഇത് എന്താണ് എന്താണ് എന്നിങ്ങനെ അസുരന് പരിഭ്രമിച്ച മനസ്സോടുകൂടിയിരിക്കുമ്പോൾ ഗർജ്ജിക്കുന്നതും വെളുത്ത ഉഗ്രമായ സ്കന്ധ രോമങ്ങളെക്കൊണ്ടു വിടർന്നതുമായ ശരീരത്തോടുകൂടിയവനായിട്ട് നിന്തിരുവടി വളർന്നുവന്നു .
🕉🕉3🕉🕉
തപ്തസ്വർണ്ണസവർണ്ണവൂർണ്ണദതിരൂക്ഷാക്ഷം സടാകേസര പ്രോത് കമ്പപ്രനികുംബിതാംബരമഹോ ജീയാത്തവേദം വപു : I വ്യാത്തവ്യാപ്തമഹാദരീസഖമുഖം ഖഡ്ഗോഗ്രവന്മഹാ ജിഹ്വാ നിർഗ്ഗമദൃശ്യമാനസുമഹാദംഷ്ട്രായുഗോസ്ലാമരം | | 3 | |
ഉരുക്കിയ തങ്കത്തിന്റെ നിറപ്പകിട്ടാർന്ന ഉരുട്ടിമിഴിക്കുന്ന ഭയങ്കരമായ കണ്ണുകളോടും കഴുത്തിലെ സടയുടെ ചലനംകൊണ്ട് മറയ്ക്കപ്പെട്ട വസ്തുശോഭയോടും തുറന്നി വിശാലമായ വലിയ ഗുഹയോടു കിടനിൽക്കുന്ന മുഖത്തോടുകൂടിയതും വാളെന്നതുപോലെ ഭയങ്കരവും ചലിച്ചുകൊണ്ടിരിക്കുന്നതുമായ വലിയ നാവു പുറത്തേക്കു നീട്ടിയിരിക്കകൊണ്ടു കാണപ്പെടുന്ന രണ്ടു ദംഷ്ട്രങ്ങളെക്കൊണ്ടു ഭയാനകവുമായ അങ്ങയുടെ ഈ ദിവ്യരൂപം ജയിച്ചിരുളട്ടെ !
🕉🕉4🕉🕉
ഉത്സർപ്പദ്വലിഭംഗഭീഷണഹനു ഹ്രസ്വസ്ഥവീയസ്തര ഗ്രീവം പീവരദോശ്ശതോദ്ഗതനഖക്രൂരാംശുദൂരോല്ലണം വ്യോമോല്ലംഘി ഘനാഘനോപമഘനപ്രധ്വാനനിർദ്ധാവിത് സ്പർദ്ധാലുപ്രകരം നമാമി ഭവതസ്തന്നാരസിംഹം വപുഃ | | 4 | |
ഉയർന്നുനില്ക്കുന്ന വലികളുടെ ചുളിവുകൊണ്ടു ഭയങ്കരങ്ങളായ കവിൾ ത്തടങ്ങളോടുകൂടിയതും നീളം കുറഞ്ഞു തടിച്ച കഴുത്തോടുകൂടിയതും തടിച്ചു കൊഴുത്ത അനേകം കൈകളിൽനിന്നും പുറപ്പെട്ട നഖങ്ങളുടെ പ്രകാശാധിക്യത്താൽ ഏറ്റവും തിളങ്ങുന്നതും ആകാശത്തിനോടുരുമ്മുന്നതും കാർമേഘങ്ങളുടെതെന്ന പോലേ ഭയങ്കരമായ ഗർജ്ജനങ്ങൾകൊണ്ട് തുരത്തപ്പെട്ട ശത്രുസംഘങ്ങളോടുകൂടിയതുമായ നിന്തിരുവടിയുടെ ആ നരസിംഹസ്വരൂപത്തെ ഞാന് നമസ്കരിക്കുന്നു .
🕉🕉5🕉🕉
നൂനം വിഷ്ണരയം നിഹന്മ്യമമിതി ഭ്രാമ്യദ് ഗദാഭീഷണം ദൈത്യേന്ദ്രം സമുപാദ്രവന്തമഗൃഥാ ദോർഭ്യം പഥഭ്യാമമും വീരോ നിർഗ്ഗളിതോഥ ഖഡ്ഗഫലകൗ ഗൃഹ്ന്വിചിത്രശ്രമാന് വ്യാവൃണ്വൻ പുനരാപപാത ഭവനഗ്രാസോദ്യതം ത്വാമഹോ | | 5 | |
ഇതു തീർച്ചയായും മഹാവിഷ്ണുതന്നെയാണ് ; ഇവനെ ഞാൻ കൊല്ലന്നുണ്ടു എന്നിങ്ങിനെ പറഞ്ഞുകൊണ്ട് ഗദ ചുഴറ്റിക്കൊണ്ട ഭയങ്കരനായി നേരിട്ടു പാഞ്ഞുവരുന്നവനായ ഈ ഹിരണ്യകശിപുവിനെ തടിച്ചുകൊഴുത്തിരിക്കുന്നതായ രണ്ടു കൈകൾകൊണ്ടു നിന്തിരുവടി പിടിച്ചുനിർത്തി ; വീരനായ അവൻ പിടിയിൽനിന്നു വിടുവിച്ചു ചാടി , അനന്തരം വാളും പരിചയും എടുത്തുകൊണ്ടും വിചിത്രങ്ങളായ അഭ്യാസങ്ങളെ കാണിച്ചുകൊണ്ടും വീണ്ടും ലോകത്തെ മുഴുവൻ ഒന്നായി വിഴുങ്ങവാൻ ഒരുങ്ങിയിരിക്കുന്ന നിന്തിരുവടിയുടെ നേർക്കു ചാടിവീണു ; ആശ്ചർയ്യംതന്നെ !
🕉🕉6🕉🕉
ഭ്രാമ്യന്തം ദിതിജാധമം പുനരപി പ്രോദ്ഗൃഹ്യ ദാര്ശ്യാം ജവാത് ദ്വാരfാരുയുഗേ നിപാത്യ നഖരാൻ വ്യത്ഖായ വക്ഷോഭൂവി | നിർഭിന്ദന്നധിഗർഭനിർഭരഗലദ്രക്താംബു ബദ്ധോത്സവം പായം പായമുദൈരയോ ബഹു ജഗത്സംഹാരിസിംഹാരവാൻ | | 6 | |
ആ സമയം നിന്തിരുവടി വട്ടത്തിൽ ചുറ്റുന്നവനായ ആ ദുഷ്ടനായ അസുരനെ വീണ്ടും വേഗത്തിൽ രണ്ടു കൈകൾകൊണ്ടും മുറുകെ പിടിച്ചു വാതിൽപടിയിൽ തന്റെ ഇരുതുടകളിലുമായി കിടത്തി മാറിടത്തിൽ നഖങ്ങളെ തറച്ച് പിളർന്നുകൊണ്ട് അകത്തുനിന്നു അതിയായി പ്രഹഗിച്ചുവരുന്ന രക്തധാരയെ വർദ്ധിച്ച ഉത്സാഹത്തോടെ ഇടവിടാതെ കുടിച്ചിട്ട് ലോകമെല്ലാം തകർക്കുന്ന സിംഹനാദങ്ങളെ പുറപ്പെടുവിച്ചു .
🕉🕉7🕉🕉
ത്യക്ത്വാ തം ഹതമാശു രക്തലഹരീസിക്തോന്നമദ്വർഷൂണി പ്രത്യത്പത്യ സമസ്തദൈത്യപടലീം ചാഖാദ്യമാനേ ത്വയി | ഭ്രാമ്യദ്ഭൂമി വികബിതാംബുധികുലം വ്യാലോലശൈലോത്രം പ്രോത്സർപ്പത്ചരം ചരാചരമഹോ ദു : സ്ഥാമവസ്ഥാം ദധൗ | | 7ll
രക്തംപ്രവാഹംകൊണ്ടു നനയ്ക്കപ്പെട്ട ഏറ്റവുമുയർന്ന ശരീരത്തോടുകൂടിയ നിന്തിരുവടി കൊല്ലപ്പെട്ട അവനെ വിട്ട് വേഗത്തിൽ ചാടിവീണ് എല്ലാ അസുരഗണങ്ങളേയും തിന്നുതുടങ്ങിയപ്പോൾ ചരാചരാത്മകമായ പ്രപഞ്ചം മുഴുവൻ വട്ടംചുറ്റുന്ന ഭൂമിയോടും ഇളകിമറിയുന്ന സമുദ്രങ്ങളോടും കുലുങ്ങിക്കൊണ്ടിരിയ്ക്കുന്ന മലകളോടും സ്ഥാനച്യുതി സംഭവിച്ച നക്ഷത്രങ്ങളോടുംകൂടി ദുഃഖാവസ്ഥയെ പ്രാപിച്ചുപോയി !
🕉🕉8🕉🕉
താവന്മാംസവപാകരാലവപുഷം ഘോരാന്ത്രമാലാധരം ത്വാം മധ്യസഭമിദ്ധകോപമുഷിതം ദുർവാരഗുർവാരവം - അലേതും ന ശശാക കോപി ഭുവനേ ദൂരേ സ്ഥിതാ ഭീരവാ സർവ്വ ശർവവിരിഞ്ചവാസവമുഖാ : പ്രത്യേകമസ്തോഷത | 8 | |
ആ സമയം സഭാമദ്ധ്യത്തിലിരിക്കുന്നവനും മാംസം , വപ മുതലായവയാൽ ഭയങ്കരമായ ശരീരത്തോടുകൂടിയവനും കുടൽമാലയണിഞ്ഞ് ഘോരരൂപത്തോടേയും അത്യുഗ്രമായ കോപത്തോടുകൂടിയും ഇരിക്കുന്നവനും തടുപ്പാൻ കഴിയാത്തതും ഗംഭീരവുമായ സിംഹനാദം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നവനുമായ നിന്തിരുവടിയെ സമീപിക്കുന്നതിന്നു ലോകത്തിലാരുംതന്നെ ശക്തനായില്ല . രുദ്രൻ , ബ്രഹ്മാവ് , ദേവേന്ദ്രൻ തുടങ്ങിയ ദേവന്മാരെല്ലാം ധർയ്യമില്ലാത്തവരായി ദൂരെ നിന്നുകൊണ്ട് വേവ്വേറെ സ്തുതിച്ചു .
🕉🕉9🕉🕉
ഭൂയോ ¡ പ്യക്ഷതരോഷധാരി ഭവതി ബ്രഹ്മാജ്ഞയാ ബാലകേ പ്രഹ്ലാദേ പദയോർന്നമത്യപഭയേ കാരുണ്യഭാരാകുല : ശാന്തസ്ത്വം കരമസ്യ മൂർദ്ധി സമധാ : സ്തോത്രരഥോദ്ഗായത് സ്തസ്യാകാമധിയോ പി തേനിഥ വരം ലോകായ ചാനുഗ്രഹം | | 9 |
എന്നിട്ടും നിന്തിരുവടി ശമിക്കാത്ത കോപത്തോടുകൂടിയവനായിരിക്കവേ ബ്രഹ്മദേവന്റെ നിയോഗത്താൽ ബാലകനായ പ്രഹ്ലാദന് ഭയമൊട്ടും കൂടാതെ കാല്ക്കൽവീണു നമസ്കരിച്ചപ്പോൾ നിന്തിരുവടി ശാന്തനായി കാരുണ്യംകൊണ്ടു ആവർജ്ജിതനായിട്ടു പ്രഹ്ലാദന്റെ നെറുകയിൽ തൃകൈവച്ച് അനന്തരം സ്തോത്രങ്ങളെകൊണ്ട് ഗാനംചെയ്യുന്നവനായ അവന്ന് യാതൊന്നുമാഗ്രഹിക്കാത്തവനാണെങ്കിലും വരത്തേയും ലോകത്തിന്നനുഗ്രഹത്തേയും നല്കി .
🕉🕉10🕉🕉
ഏവം നാടിതരൗദ്രചേഷ്ടിത വിഭോ ശ്രീതാപനീയാഭിധ ശ്രുത്യന്തസ്ഫടഗീതസർവമഹിമന്നത്യന്തശുദ്ധാകൃതേ തത്താദൃങ്ഖിലോത്തരം പുനരഹോ കസ്ത്വാം പരോ ലംഘയേത് പ്രഹ്ലാദപ്രിയ ഹേ മരുത്പുരപതേ സർവാമയാത് പാഹി മാം | | 10 | |
ഇപ്രകാരം നടിക്കപ്പെട്ട ഭയങ്കരമായ ചേഷ്ടിതത്തോടുകൂടിയ ഹേ ഭഗവൻ ! ശ്രീതാപനീയോപനിഷത്തിൽ സ്പഷ്ടമായി പ്രതിപാദിക്കപ്പെട്ട സകല മഹിമ യോടുകൂടിയവനും ഏറ്റവും പരിശുദ്ധമായ ആകൃതിയോടുകൂടിയവനും മറ്റൊന്നിനോടുപമിപ്പാനില്ലാത്തവനും സർവ്വോടുകൃഷ്ടനുമായ നിന്തിരുവടിയെ വേറെ ഏതൊരുവനാണ് അതിക്രമിക്കുന്നത് ? പ്രഹ്ലാദപ്രിയനായ ഗുരുവായൂരപ്പ ! എന്നെ സകല രോഗങ്ങളിൽ നിന്നും രക്ഷിക്കേണമേ ! ,
🕉🕉🕉
നരസിംഹാവതാരവർണ്ണനം എന്ന ഇരുപത്തഞ്ചാം ദശകം സമാപ്തം . സപ്തമസ്കന്ധം സമാപ്തം . വൃത്തം . : - ശാർദൂലവിക്രീഡിതം . ആദിത ശ്ലോകാ 263



Comments
Post a Comment