നാരായണീയം ദശകം - 26

അഷ്ടമസ്കന്ധം .  ഗജേന്ദ്രമോക്ഷവർണ്ണനം



🕉🕉1🕉🕉

ഇന്ദ്രദ്യുമ്ന : പാണ്ഡ്യഖണ്ഡാധിരാജ സ്വദ്ഭക്താത്മാ ചന്ദനാദ്ര കദാചിത് | ത്വത് സേവായാം മഗ്നധീരാലുലോകേ നെവാഗസ്മ്യം പ്രാപ്തമാതിഥ്യകാമം | | 1 | |


 പണ്ടൊരിക്കൽ പാണ്ഡ്യദേശാധിപനായ അങ്ങയില് ഭക്തിയോടുകൂടിയ ഇന്ദ്രദ്യമുൻ മലയപർവ്വതത്തിൽ അങ്ങയുടെ ആരാധനയിൽ മുഴുകിയ മനസ്സോടു കൂടിയവനായിരിക്കവേ അതിഥിസൽക്കാരത്തെ ആഗ്രഹിച്ചു വന്നു ചേർന്നവനായ അഗസ്ത്യമഹർഷിയെ കണ്ടതേ ഇല്ല .

🕉🕉2🕉🕉
കുംഭോദ്ഭൂതി : സംഭൂതക്രോധഭാര : സ്തബ്ദാത്മാ ത്വം ഹസ്തിഭൂയം ഭജേതി | ശപ്ലാകഥനം പ്രത്യഗാത്സാപി ലേഭേ ഹസ്തീന്ദ്രത്വം ത്വസ്തുതിവ്യക്തിധന്യം | | 2 | |


അപ്പോൾ അഗസ്ത്യമഹർഷി കോപവിഷ്ടനായി " ഗർവ്വിഷ്ഠനായ നീ ആനയായിത്തീരട്ടെ " എന്നിങ്ങനെ അദ്ദേഹത്തെ ശപിച്ച് മടങ്ങിപ്പോയി ; ആ രാജാവാകട്ടെ ഭഗവത് സൂരണയാൽ വ്യക്തമായ ശ്രേഷ്ഠതയോടുകൂടിയ ഗജേന്ദ്രവസ്ഥയെ പ്രാപിച്ചു .

🕉🕉3🕉🕉
ദുഗ്ധാംഭോധർമ്മദ്ധ്യഭാജി ത്രികൂടേ ക്രീഡബൈരലേ യൂഥപോfയം വശാഭി : | സർവ്വാന് ജന്തുനത്യവർത്തിഷ്ട ശക്ത്യാ ത്വദ്ഭക്താനാം കുത്ര നോത്കർഷലാഭ : | | 3 | |

 പാലാഴിയുടെ നടുവിലുള്ള ത്രികൂടപർവ്വതത്തിൽ പിടിയാനകളോടുകൂടി കളിച്ചുകൊണ്ട് ഈ കരിവരൻ തന്റെ ബലംകൊണ്ട് എല്ലാ ജന്തുക്കളേയും കീഴടക്കി ; അങ്ങയെ സേവിക്കുന്നവർക്ക് അവിടെയാണ് ശ്രേയസ്സില്ലാതിരിക്കുക ?

🕉🕉4🕉🕉

സേന സ്ഥരാ ദിവ്യദേശത്വശക്ത്യാ സോfയം ഖദാനപ്രജാനൻ കദാചിത് | ശൈലപ്രാന്തേ ഘർമ്മതാന്ത : സരസ്യാം യൂഥസ്സാർദ്ധം ത്വത്പ്രണുന്നോഭിരേമേ | | 4 | |


 അപ്രകാരമുള്ള ഈ ഗജശ്രേഷ്ഠൻ തന്റെ ശക്തികൊണ്ടും ദിവ്യമായ ആ പ്രദേശത്തിന്റെ മഹിമകൊണ്ടും യാതൊരു ദുഃഖങ്ങളും അറിയാത്തവനായിരിക്കെ ഒരിക്കല് വേനലിന്റെ ചൂടുകൊണ്ടു തളർന്നവനായി മലയോരത്തിലുള്ള തടാകത്തിൽ അങ്ങയാൽ പ്രേരിപ്പിക്കപ്പെട്ടവനായി മറ്റുള്ള ആനകളൊന്നിച്ച് ക്രീഡിച്ചുകൊണ്ടിരുന്നു .

🕉🕉5🕉🕉
ഹൂഹൂസ്താവദ്ദേവലസ്യാപി ശാപാത് ഗ്രാഹീഭൂതസ്തജ്ജലേ വർത്തമാനം | ജഗ്രാഹൈനം ഹസ്തിനം പാദദേശേ ശാന്ത്യർത്ഥം ഹി ശ്രാന്തിദോസി സ്വകാനാം | | 5 | |


അപ്പോൾ ദേവമഹർഷിയുടെ ശാപംകൊണ്ട് മുതലായിത്തീർന്ന് ആ തടാകത്തിൽ പാർപ്പറപ്പിച്ചിരുന്ന ഹുഹു എന്ന് ഗന്ധർവ്വൻ ഈ ആനയെ കാലിന്മേൽ പിടികൂടി ; നിന്തിരുവടി തന്റെ ഭക്തന്മാർക്ക് ദുഃഖശാന്തിക്കായി ക്ലേശത്തെ നൽകുന്നവനാണല്ലോ !


🕉🕉6🕉🕉

ത്വബേവായാ വൈഭവാത് ദുർന്നിരോധം യുധ്യന്തം തം വത്സരാണാം സഹസ്രം പ്രാപ്ലേ കാലേ ത്വത്പദൈകാഗ്ര്യസിധ്യ നക്രാക്രാന്തം ഹസ്തിവര്യം വ്യധാസ്ത്വം | | 6ll


 അങ്ങയെ ഭജിച്ചതിനാലുണ്ടായ മാഹത്മ്യംകൊണ്ട് ആയിരം കൊല്ലാങ്ങളോളം യാതൊരുവിധ തടസ്ഥവും കൂടാതെ പൊരുതിയ ആ ഗജേന്ദ്രനെ അങ്ങയുടെ  തൃപ്പാദങ്ങളിൽ ഏകാഗ്രത സിദ്ധിപ്പാനുള്ള കാലം വന്നപ്പോൾ നിന്തിരുവടി മുതലയെക്കൊണ്ടു കടിപ്പിച്ചു .

🕉🕉7🕉🕉
ആർത്തിവ്യക്തപ്രാക്തനജ്ഞാനഭക്തി : ശുണ്ഡാത്ക്ഷിപ്ത : പുണ്ഡരീകെ : സമർചന് . പൂർവ്വാഭ്യസ്തം നിർവ്വിശേഷാത്മനിഷ്ഠം സ്തോത്രം ശ്രേഷ്ഠം സോfന്വഗാദീത് പരാത്മൻ | | 7 | |


 ഹേ പരമാത്മസ്വരൂപിൻ ! ആ കരിവരൻ ദുഃഖാധിക്യത്താൽ മനസ്സിൽ തെളിഞ്ഞുതുടങ്ങിയ ജന്മാന്തരത്തിലെ ജ്ഞാനം , ഭക്തി എന്നിവയോടു കൂടിയവനായിട്ട് തുമ്പിക്കൈയാൽ എടുത്തുയർത്തപ്പെട്ട താമരപ്പൂക്കളാല് നിന്തിരുവടിയെ അർച്ചിച്ചുകൊണ്ട് മുൻ ജന്മത്തിൽ അഭ്യസിച്ചിട്ടുള്ള നിർഗുണബ്രഹ്മപരമായ മഹാസ്തോത്രത്തെ ഇടവിടാതെ പാടിക്കൊണ്ടിരിക്കുന്നു .

🕉🕉8🕉🕉
 ശ്രുത്വാ സ്തോത്രം നിർഗുണസ്ഥം സമസ്തം ബ്രഹ്മശാദൈ്യർ നാഹമിത്യപ്രയാതേ സർവ്വാത്മാ ത്വം ഭൂരികാരുണ്യവേഗാത് താർക്ഷ്യരൂഢ : പ്രേക്ഷിതോfഭൂ : പുരസ്താത് | | 8 | |

 നിർഗുണബ്രഹ്മപരമായ സ്തോത്രത്തെ മുഴുവനും കേട്ട് ബ്രഹ്മാവ് , മഹേശ്വരൻ എന്നീ ദേവന്മാരാൽ ഓരോരുത്തരും ഞാൻ അല്ല സ്തുതിക്കപ്പെടുന്നതു എന്നിങ്ങനെ വിചാരിച്ച് പോവതിരുന്ന സമയം സർവ്വദേവാത്മകനായ നിന്തിരുവടി വർദ്ധിച്ച കാരുണ്യം കൊണ്ട് ഗരുഡന്റെ പുറത്തുകയറി ഗജേന്ദ്രന്റെ മുമ്പിൽ പ്രത്യക്ഷനായി ഭവിച്ചു .

🕉🕉9🕉🕉


ഹസ്തീന്ദ്രം തം ഹസ്തപദ്മന വൃത്വാ ചക്രേണ ത്വം നക്രവര്യം വ്യദാരീ : ഗന്ധർവേസ്മിന് മുക്തശാപ സ ഹസ്തീ ത്വത്സാരൂപ്യം പ്രാപ്യ ദേദീപ്യതേ സ്മ | | 9 |


ആ ഗജേന്ദ്രനെ തൃക്കൈകൊണ്ടു ഉദ്ധരിച്ചിട്ട് സുദർശനചക്രംകൊണ്ട് നിന്തിരുവടി മുതലായ രണ്ടായിപ്പിളർന്നു ; ഈ ഗന്ധർവ്വൻ ശാപത്തിൽനിന്നു  വിമോചിക്കപ്പെട്ടവനായതിൽപിന്നെ ആ ആനയും അങ്ങയുടെ സാരൂപ്യത്തെ പ്രാപിച്ച് ഏറ്റവും ശോഭിച്ചു .

🕉🕉10🕉🕉
ഏതദവൃത്തം ത്വാം ച മാം ച പ്രഗേ യോ ഗായേസോfയം ഭൂയസേ ശ്രേയസേ സ്യാത് ഇത്യക്ത്വ നം തേന സാർദ്ധം ഗതസ്ത്വം ധിഷ്യം വിഷോ പാഹി വാതാലയേശ | | 10 | |


ഈ ഉപാഖ്യാനത്തേയും നിന്നേയും എന്നേയും യാതൊരുവൻ പുലർകാലത്ത് കീർത്തനം ചെയ്യുന്നവോ അങ്ങിനെയുള്ളവന് വർദ്ധിച്ച ശ്രേയസ്സുകൽക്കു ആളായി ഭവിക്കും എന്നിങ്ങനെ അവനോടു അരുളിചെയ്തിട്ട് അവനോടുകൂടി നിന്തിരുവടി സ്വസ്ഥാനമായ വൈകുണ്ഠത്തിലേക്കു തിരിച്ചു ; അപ്രകാരമുള്ള വിഷ്ണുവിന്റെ അവതാരരൂപമായിരിക്കുന്ന ഗുരുവായൂരപ്പ ! എന്നെ രക്ഷിക്കേണമേ !

🕉🕉🕉
ഗജേന്ദ്രമോക്ഷവർണ്ണനം എന്ന ഇരുപത്താറാം ദശകം സമാപ്തം . ആദിത ശ്ലോകാഃ 273 . വൃത്തം : - ശാലിനി - ലക്ഷണം - നാലേഴായും ശാലിനീ തം ത ഗംഗം .



Comments

Popular Posts