നാരായണീയം ദശകം - 27

അമൃതമഥനകാലത്തിലെ കൂർമ്മാവതാരവർണ്ണനം


🕉🕉1🕉🕉

ദുർവാസാ സുരവനിതാപ്തദിവ്യമാല്യം ശക്രായ സ്വയമുപദായ തത്ര ഭൂയ : | നാഗേന്ദ്രപ്രതിമൂദിതേ ശശാപ ശക്രം കാ ക്ഷാന്തിസ്ത്വദിതരദേവതാംശജാനാം | | 1 | | 


ദുർവാസസ്സ് എന്ന മഹർഷി ഒരു ദേവസ്ത്രീയിൽനിന്നു ലഭിച്ച ദിവ്യമായ മാലയെ താൻതന്നെ ദേവേന്ദ്രന്നു കൊടുത്തിട്ട് അതു പിന്നീട് ഐരാവതമെന്ന ശ്രേഷ്ഠ ഗജത്താൽ മർദ്ദിക്കപ്പെട്ടപ്പോൾ ഇന്ദ്രനെ ശപിച്ചു ; നിന്തിരുവടിയൊഴിച്ച് മറ്റ ദേവതകളുടെ അംശത്തിൽ ജനിച്ചവർക്ക് എന്തൊരു ക്ഷമയാണുള്ളത് ? 

🕉🕉2🕉🕉
ശാപേന പ്രഥിതജരേyഥ നിർജ്ജരേന്ദ്ര ദേവേഷപ്യസുരജിതേഷു നിഷ്ടേഷ ശർവാദ്യാ : കമലജമേത്യ സർവദേവാ നിർവാണപ്രഭവ സമം ഭവന്തമാൻ : | | 2 | | 

അനന്തരം അമരാധിപന് ദുർവാസസ്സിന്റെ ശാപംകൊണ്ട് ജര ബാധിച്ചവനായിത്തീരവേ മറ്റുള്ള ദേവന്മാരും അസുരന്മാരാൽ തോല്പിക്കപ്പെട്ടു തേജസ്സില്ലാത്തവരായിത്തീർന്നപ്പോൾ ശിവൻ തുടങ്ങിയ ദേവന്മാരെല്ലാവരും ബ്രഹ്മാവിനെ സമീപിച്ച് , അല്ലേ മോക്ഷത്തിന്നു ഉൽപത്തിസ്ഥാനമായ ഭഗവൻ ! ആ ബ്രഹ്മാവോടൊന്നിച്ച് അങ്ങയുടെ സന്നിധിയില് വന്നുചേർന്നു . 

🕉🕉3🕉🕉
ബ്രഹ്മാദൈ : സൂതമഹിമാ ചിരം തദാനീം പ്രാദുഷ്ഷൻ വരദ പുര : പരേണ ധാമ്നാ ഹേ ദേവാ ദിതിജകുലൈർവിധായ സന്ധിം പീയുഷം പരിമഥതതി പര്യശാസ്ത്വം | | 3 | | 


 ഭക്തന്മാർക്ക് അഭീഷ്ടങ്ങളെ നൽക്കുന്ന ഹേ പ്രഭോ ! ബ്രഹ്മദേവൻ തുടങ്ങിയവരാൽ വളരെ നേരം സ്തുതിക്കപ്പെട്ട മഹിമയോടുകൂടിയ നിന്തിരുവടി ആ സമയം ഉൽകൃഷ്ടമായ തേജസ്സോടുകൂടി അവരുടെ മുമ്പിൽ പ്രത്യക്ഷനായി " ഹേ ദേവന്മാരെ ! അസുരന്മാരോടുകൂടി സന്ധിചെയ്ത് അമൃതു കടഞ്ഞെടുക്കുവിൻ ! എന്നിങ്ങിനെ കല്പിച്ചരുളി .

🕉🕉4🕉🕉

സന്ധാനം കൃതവതി ദാനവൈ : സുരൗഘേ മന്ഥാനം നയതി മദേന മന്ദരാദ്രിം ഭ്രഷ്ടസ്മിൻ ബദരമിവോദ്വഹന് ഖഗേന്ദ്ര സദ്യസ്ത്വം വിനിഹിതവാൻ പയ : പയോധര | | 4 | | 

ദേവന്മാർ അസുരന്മാരോടുകൂടി സന്ധിചെയ്തശേഷം അഹങ്കാരത്തോടെ കടകോലായി മന്ദരപർവ്വതത്തെ കൊണ്ടുപോകുമ്പോള് അതു കയ്യിൽ നിന്ന് താഴെ വീണ സമയം നിന്തിരുവടി ഗരുഡന്റെ പുറത്ത് ഒരു എലന്തക്കുരുവെന്നപോലെ അത്രയും നിഷയാസം കയറ്റിവെച്ച് കൊണ്ട് പാലാഴിയിൽ അതിവേതത്തിൽ കൊണ്ടുപോയി ചേർത്തി . 

🕉🕉5🕉🕉
ആധായ ഭൂതമഥ വാസുകിം വരത്രാം പാഥോധൗ വിനിഹിതസർവബീജജാലേ പ്രാരബ്ദ മഥനവിധൗ സുരാസുദൈസ്തർ - വ്യാജാത്ത്വം ഭുജഗമുഖകരോസ്സരാരീന് | | 5 | |

 അതിൽപിന്നെ താമസിയാതെ വാസുകിയെ കയറാക്കിക്കൊണ്ട് നിക്ഷേപിക്കപ്പെട്ട എല്ലാ ഔഷധങ്ങളുടേയും വിത്തുകളോടുകൂടിയ ആ അലയാഴിയിൽ ആ ദേവസുരന്മാർ കടയുവാനാരംഭിച്ചപ്പോൾ നിന്തിരുവടി കപടം പ്രയോഗിച്ച് സർപ്പത്തിന്റെ മുഖഭാഗത്തിൽ അസുരന്മാരെ ആക്കിത്തീർത്തു .



🕉🕉6🕉🕉

ക്ഷബ്ദാദ്ര ക്ഷഭിതജലോദരേ തദാനീം ദുഗ്ധാബു ഗുരുതരഭാരതോ നിമഗ്ന ദേവേഷ്ട വ്യഥിതതമേഷു തത്പ്രിയെഷീ  പ്രാണെഷീ : കമഠതനും കാരപുഷ്ഠാം | | 6 | | 


അപ്പോൾ ഇളകിമറിയുന്ന ഉൾഭാഗത്തോടുകൂടിയ പാലാഴിയിൽ , വർദ്ധിച്ച ഘനം നിമിത്തം മത്തായി ഉപയോഗിച്ചിരുന്ന മന്ദരപർവ്വതം മുങ്ങിപ്പോയപ്പോൾ വ്യസനിച്ചുകൊണ്ടിരിക്കവേ അവർക്ക് നന്മയെ ഇച്ഛിക്കുന്നവനായ നിന്തിരുവടി ഉറപ്പേറിയ പൃഷ്ഠഭാഗത്തോടുകൂടിയ ആമയുടെ ശരീരത്തെ കൈക്കൊണ്ടു . 

🕉🕉7🕉🕉
വജ്യോതിസ്ഥിരതരകർപ്പരേണ വിഷ്ണാ വിസ്താരാത് പരിഗതലക്ഷയോജനേന അംഭോധേ : കുഹരഗതേന വർഷ്ണാ ത്വം നിർമഗ്നം ക്ഷിതിധരനാഥമുന്നിനേഥ | | 7 | | 


ഹേ ഭഗവൻ ! വജ്രത്തെക്കാളേറേ ഉറപ്പുള്ള പൃഷ്ടാന്ധിയോടുകൂടിയതും വിസ്താരംകൊണ്ട് ഒരുലക്ഷം യോജന വ്യാപിച്ചിട്ടുള്ളതും സമുദ്രത്തിനുള്ളിൽ സ്ഥിതിചെയ്യുന്നതുമായ ശരീരത്തോടുകൂടി നിന്തിരുവടി മുങ്ങിക്കിടക്കുന്ന മന്ദരപർവ്വതത്തെ പൊക്കിയെടുത്തു . 

🕉🕉8🕉🕉
ഉന്മഗേ ആടിതി തദാ ധരാധരേന്ദ്ര നിർമ്മേഥർദൃഢമിഹ സമ്മദേന സർവേ | ആവിശ്യ ദ്വിതയഗണേ { പി സർപ്പരാജേ വൈവശ്യം പരിശമയന്നവീവൃധസ്താൻ | | 8 | |


 അപ്പോൾ ആ പർവ്വതശ്രേഷ്ഠൻ പെട്ടെന്നു പൊങ്ങിയ സമയം അവിടെ കൂടിയിരുന്നവരെല്ലാം വർദ്ധിച്ച ഉത്സാഹത്തോടുകൂടി ഊക്കോടെകടഞ്ഞുതുടങ്ങി . നിന്തിരുവടി രണ്ടു പക്ഷക്കാരിലും വാസുകിയിലും പ്രവേശിച്ചിട്ട് അവരുടെ ക്ഷീണത്തെ ശമിപ്പിച്ച് കൊണ്ട് അവരെ ബലവും ഉത്സാഹവുമുള്ളവരാക്കിത്തീർത്തു .

🕉🕉9🕉🕉

ഉദ്ദാമഭ്രമണജവാന്നമദ് ഗിരീന്ദ്ര ന്യസ്ത്രകസ്ഥിരതരഹസ്തപങ്കജം ത്വാം .  അഭ്രാന്തേ വിധിഗിരിശാദയ : പ്രമോദാ ദുദ്ഭാന്താ നുനുവുരുപാത്തപുഷ്പവർഷാ : | | 9 | |


 ശക്തിയോടെ ചുറ്റിത്തിരിയുന്നതുകൊണ്ടുണ്ടായ വേഗതയാൽ മേപോട്ടുയരുന്ന പർവ്വതത്തിന്മേൽ കയ്യുറപ്പിച്ചുവെച്ചുകൊണ്ടിരിക്കുന്ന നിന്തിരുവടിയെ ആകാശ മാർഗ്ഗത്തിൽനിന്ന് ബ്രഹ്മാവ് , ശിവൻ മുതലായവർ സന്തോഷവായുപുകൊണ്ടുള്ള സംഭ്രമത്തോടെ പുഷ്പവൃഷ്ടിചെയ്തുകൊണ്ട് സ്തുതിച്ചു . 

🕉🕉10🕉🕉
ദൈത്യാഘ ഭജഗമുഖാനിലേന തസ്നേ തേനൈവ ത്രിദശകുലേ്പി കിഞ്ചിദാർത്ത | കാരുണ്യാത്തവ കില ദേവ വാരിവാഹാ : പ്രാവർഷന്നമരഗണാന്ന ദൈത്യസംഘാന് | | 10 | | 


ഭഗവൻ ! അസുരന്മാർ , സർപ്പത്തിന്റെ മുഖത്തുനിന്നു വീശുന്ന വിഷവായുനിനാൽ സന്തപ്തരായിത്തീരവേ , ആ വിഷവായുകൊണ്ടുതന്നെ ദേവന്മാരും കുറഞ്ഞൊന്നു വിഷമിക്കവേ , നിന്തിരുവടിയുടെ കാരുണ്യംകൊണ്ട് കാർമേഘങ്ങൾ ദേവന്മാരുടെ നേർക്ക് വർഷിച്ചു . അസുരന്മാരുടെ ഭാഗത്തു വർഷിച്ചതുമില്ല . 

🕉🕉11🕉🕉
ഉദ്ഭാമ്യദ്ബഹുതിമിനക്രചക്രവാളേ തത്രാബ്ദൗ ചിരമഥിതേനുപി നിർവികാരേ ഏകസ്ത്വം കരയുഗകൃഷ്ടസർപരാജ : സംരാജന് പവനപുരേശ പാഹി രോഗാത് | | 11 | |

 പരിഭ്രമിച്ചോടിക്കൊണ്ടിരിക്കുന്ന അനേകം തിമിംഗലങ്ങൾ , മുതലകൾ ഇവയുടെ കൂട്ടത്തോടുകൂടിയ ആ സമുദ്രം വളരെ കടയപ്പെട്ടിട്ടും യാതൊരു വികാരവും കൂടാതിരിക്കവേ , നിന്തിരുവടി താനൊരുവനായെത്തന്നെ ഇരു കൈകൾക്കൊണ്ടും പിടിച്ചുവലിക്കപ്പെട്ട സർപ്പശ്രേഷ്ഠനോടുകൂടിയവനായിട്ട് പരിലസിച്ചു . അപ്രകാരമുള്ള ഗുരുവായൂരപ്പാ ! എന്നെ ഈ ദേഹപീഡയിൽനിന്ന് രക്ഷിച്ചരൂളേണമേ ! കൂർമ്മാവതാരവർണ്ണനം 

🕉🕉🕉
എന്ന ഇരുപത്തഴാം ദശകം സമാപ്തം . ആദിതം ശ്ലോകാഃ 284 - വൃത്തം : പ്രഹർഷിണി - ലക്ഷണം - ത്രിഛിന്നം മനജാഗം പ്രഹർഷിണിക്ക് .

Comments

Popular Posts