നാരായണീയം ദശകം - 28
അമൃതമഥനവർണ്ണനവും അമൃതോത്പത്തിവർണ്ണനവും
🕉🕉1🕉🕉
ഗരളം തരളാനലം പുരസ്താ ജ്ജലധരുദ്വിജഗാല കാളകൂടം അമരസ്തുതിവാദമോദനിഘോ ഗിരിശസ്തന്നിപപൗ ഭവത്പ്രിയാർത്ഥം | | 1 | |
കത്തിജ്വലിക്കുന്നതായ കാളകൂടമെന്ന വിഷം സമുദ്രത്തിൽനിന്ന് ദേവദികളുടെ മുൻഭാഗത്തായി ഒഴുകിത്തുടങ്ങി . ദേവന്മാരുടെ സ്തുതിവാക്യങ്ങളാൽ സന്തുഷ്ടനായ ശ്രീ പരമേശ്വരൻ നിന്തിരുവടിയുടെ പ്രീതിക്കുവേണ്ടി അതിനെ മുഴുവൻ പാനം ചെയ്തു .
🕉🕉2🕉🕉
വിമഥബു സുരാസുരേഷു ജാതാ സുരഭിസ്താമൃഷിഷു ന്യധാസ്തിധാമൻ ഹയരത്നമഭൂദഥഭരണം ദ്യതരുശ്ചാപ്സരസ : സുരേഷു താനി | | 2 | |
ത്രിധാമാവായ ഭഗവന് ! ദേവാസുരന്മാർ വീണ്ടും മഥനംചെയ്തുകൊണ്ടിരിക്കവേ കാമധേനു ഉണ്ടായി ; അതിനെ നിന്തിരുവടി ഋഷികളിൽ സമർപ്പിച്ചു . അനന്തരം ഉച്ചെശ്രവസ്സ് എന്ന അശരതം ഉണ്ടായി . അതിൽ പിന്നെ ഐരാവതവും കല്പകവൃക്ഷവും അപ്സരസ്ത്രീകളും ഉത്ഭവിച്ചു ; അവരെ ദേവന്മാരിലും ഏല്പിച്ചു .
🕉🕉3🕉🕉
ജഗദീശ ഭവത്പരാ തദാനീം കമനീയാ കമലാ ബഭൂവ ദേവീ അമലാമവലോക്യ യാം വിലോല സകലോ പി സ്പഹയാംബഭൂവ ലോക : | | 3 | |
ലോകേശ ! ആ സമയം , അങ്ങയിൽ അനുരാഗത്തോടുകൂടിയവളും മോഹനമായ രൂപസൗഭാഗ്യത്തോടുകൂടിയവളുമായ ലക്ഷ്മിദേവി ആവിർഭവിച്ചു . നിർമ്മലാംഗിയായ യാതൊരു ആ ദേവിയെക്കണ്ടിട്ട് മനസ്സിളികിപ്പോയ എല്ലാവരും അവളെ ആഗ്രഹിച്ചു .
🕉🕉4🕉🕉
ത്വയി ദത്തഹൃദേ തദൈവ ദേവൈ്യ ത്രിദശേഡ്രോ മണിപീഠികാം വ്യതാരീത് സകലോപഹൃതാഭിഷേചനീയെ : ഋഷയസ്താം ശ്രുതിഗീർഭിരഭ്യഷിബൻ | | 4 | |
ദേവരാജാവായ ദേവേന്ദ്രൻ , അങ്ങയിൽ സമർപ്പിച്ച മനസ്സോടുകൂടിയ ആ ദേവിക്കായ്ക്കൊണ്ട് ഉടനെതന്നെ രത്നപീഠം നൽകി . മഹർഷിമാരെല്ലാവരാലും കൊണ്ടുവരപ്പെട്ട അഭിഷേകസാമഗ്രികളെക്കൊണ്ട് വേദമന്ത്രങ്ങളച്ചരിച്ച് അഭിഷേകം ചെയ്തു .
🕉🕉5🕉🕉
അഭിഷേകജലാനുപാതിമുദ്ധ ത്വദപാംഗൈരവഭൂഷിതാംഗവല്ലീം മണികുണ്ഡലപീതചേലഹാര പ്രമുഖസ്താമമരാദയോfനഭൂഷൻ | | 5 | |
അഭിഷേകജലത്തിനെ തുടർന്നുകൊണ്ടുണ്ടായ അങ്ങയുടെ മനോമോഹനങ്ങളായ കടാക്ഷങ്ങളാൽ അലങ്കരിക്കപ്പെട്ട ശരീരത്തോടുകൂടിയ അവളെ ദേവന്മാർ മുതലായവർ രത്നകുണ്ഡലങ്ങൾ , പീതാംബരം , മുത്തുമാല മുതലായവയെക്കൊണ്ട് അലങ്കരിച്ചു .
🕉🕉6🕉🕉
വരണസ്രജമാത്തഭംഗനാദാം ദധതീ സാ കുചകുംഭമന്ദയാനാ പദശിഞ്ജിതമഞ്ജുനൂപുരാ ത്വാം കലിതവ്രീലവിലാസമാസസാദ | | 6 | |
ആ ലക്ഷ്മിദേവി വന്നുകൂടിയ വണ്ടുകളുടെ ശബ്ദത്തോടുകൂടിയ വരണമാലയെ കൈയിലെടുത്തുകൊണ്ട് കുചകുംഭങ്ങളുടെ ഭാരം നിമിത്തം മന്ദം മന്ദം നടക്കുന്നവളായി പാദങ്ങളിൽ കിലുങ്ങിക്കൊണ്ടിരിക്കുന്ന മനോഹരങ്ങളായ കാൽചിലമ്പു കളോടുകൂടിയവളായിട്ട് ലജ്ജാവിലാസത്തോടുകൂടി നിന്തിരുവടിയെ സമീപിച്ചു .
🕉🕉7🕉🕉
ഗിരിശ ^ ഹിണാദിസർവ്വദേവാന് ഗുണഭാജോപ്യവിമുക്തദോഷലേശാൻ അവമൃശ്യ സദൈവ സർവരമ്യേ നിഹിതാ ത്വയ്യനയാ ¡ പി ദിവ്യമാലാ | | 7 | |
പരമേശ്വരൻ , ബ്രഹ്മദേവൻ തുടങ്ങിയ ദേവന്മാരെല്ലാവരേയും ഗുണവാന്മാരാണെങ്കിലും അല്പം ചില ദോഷങ്ങൾ വിട്ടൊഴിഞ്ഞിട്ടെന്നതിനാൽ അലക്ഷ്യമാക്കിത്തള്ളി , ഈ ദേവിയാൽ സദാകാലവും സകല സൽഗുണങ്ങളാലും ഏറ്റവും മനോഹരമായിരിക്കുന്ന നിന്തിരുവടിയിൽ തന്നെ ആ ദിവ്യമായ വരണമാല്യം അർപ്പിക്കപ്പെട്ടു .
🕉🕉8🕉🕉
ഉരസാ തരസാ മമാനിഥനാം ഭുവനാനാം ജനനീമനന്യഭാവാം | ത്വദുരോവിലകത്തദീക്ഷണശ്രീ പരിവൃഷ്ട്യാ പരിപുഷ്ടമാസ വിശ്വം | | 8 | |
നിന്തിരുവടി ലോകങ്ങൾക്കെല്ലാം മാതാവായി മറ്റൊന്നിലും ചെല്ലാത്ത മനസ്സോടുകൂടിയവളായിരിക്കുന്ന ഈ രമാദേവിയെ ഉടനെതന്നെ മാറോടു ചേർത്തു മാനിച്ചു . അങ്ങയുടെ മാറിടത്തിൽ വിലസുന്ന അവളുടെ ശ്രീകരമായ കടാക്ഷവർഷത്താല് ലോകമെല്ലാം സമ്പൽസമൃദ്ധിയോടുകൂടിയതായി ഭവിച്ചു .
🕉🕉9🕉🕉
അതിമോഹനവിഭ്രമാ തദാനീം മദയന്തീ ഖലു വാരുണീ നിരാഗാത് തമസഃ പദവീമദാസ്ത്വമേനാ മതിസമ്മാനനയാ മഹാസുരേഭ്യ : | | 9 |
അപ്പോൾ അത്യധികം മോഹിപ്പിക്കുന്ന വിലാസത്തോടുകൂടിയവളായി മദത്തെ വർദ്ധിപ്പിക്കുന്നവളായ വാരുണിദേവി ഉത്ഭവിച്ചു ; നിന്തിരുവടി അജ്ഞാനത്തിന്നു ഇരിപ്പിടമായ ഇവളെ അതിയായ ആദരവോടുകൂടി അസുരശ്രേഷ്ഠന്മാർക്കു നല്കി .
🕉🕉10🕉🕉
തരുണാമ്ബുദസുന്ദരസ്തദാ ത്വം നനു ധന്വന്തരിരുത്ഥിതോംബുരാശേ : I അമൃതം കലശേ വഹൻ കരാഭ്യാ മഖിലാർത്തിം ഹര മാരുതാലയേശ | | 10 | |
അനന്തരം പുതിയ കാർമുകിലെന്നപോലെ സുന്ദരനും തൃക്കൈകൾ കൊണ്ട് കലശത്തിൽ അമൃതവും വഹിച്ചുകൊണ്ട് ധന്വന്തരിമൂർത്തിയുമായി നിന്തിരുവടിതന്നെ ആ അലയാഴിയിൽനിന്നു ഉയർന്നുവന്നു ; അപ്രകാരമുള്ള വാതാലയേശ ! എന്റെ രോഗങ്ങളെയെല്ലാം സുഖപ്പെടുത്തേണമേ !
🕉🕉🕉
അമൃതമഥനവർണ്ണനം അമൃതോത്പത്തിവർണ്ണനവും എന്ന ഇരുപത്തെട്ടാം ദശകം . ആദിത ശ്ലോകാഃ 294 . വൃത്തം : വസന്തമാലിക . ലക്ഷണം : വിഷമേ സസജം ഗഗം സമത്തിൽ സഭരേഫം വസന്തമാലിക് .



Comments
Post a Comment