നാരായണീയം ദശകം - 29

വിഷമായാപ്രാദുർഭാവ വർണ്ണനവും ദേവസുരയുദ്ധവർണ്ണനവും മഹേശാധർയ്യച്യുതി വർണ്ണനവും .



🕉🕉1🕉🕉
ഉദ്ഗച്ഛതസ്തവ കരാദമൃതം ഹരത്തു ദൈത്യേഷു താനശരണാനനുനീയ ദേവാൻ സദ്യസ്തിരോദധിഥ ദേവ ഭവത്പ്രഭാവാ ദുദ്യത്സ്വയൂഥ്യകലഹാ ദിതിജാ ബഭൂവു : | | 1 | |

 ജലത്തിനുള്ളിൽനിന്ന് പൊങ്ങിവരുന്നവനായ നിന്തിരുവടിയുടെ കൈയിൽനിന്ന് ദാനവന്മാർ അമൃതം തട്ടിയെടുക്കവേ മറ്റൊരു ശരണമില്ലാത്ത ദേവന്മാരെ സമാശ്വസിപ്പിച്ചിട്ട് പൊടുന്നവെ നിന്തിരുവടി അവിടെനിന്നു മറഞ്ഞു . ഹേ ഭഗവൻ ! നിന്തിരുവടിയുടെ മായശക്തികൊണ്ട് ദൈത്യന്മാർ തങ്ങളുടെ കൂട്ടത്തിൽതന്നെ അന്യോന്യം കലഹിച്ചുകൊണ്ടിരുന്നു . 

🕉🕉2🕉🕉
ശ്യാമാം രുചാപി വയസാ ¡ പി തനും തദാനീം പ്രാപ്ലോസി തുംഗകുചമണ്ഡലഭംഗുരാം ത്വം | പീയൂഷകുംഭകലഹം പരിമുച്യ സർവ്വേ തൃഷ്ണാകലാ : പ്രതിയയുസ്തദുരാജകുംഭ | | 2 | | 


ആ തക്കത്തിൽ നിന്തിരുവടി ശരീരകാന്തികൊണ്ടും വയസ്സുകൊണ്ടും ശ്യാമവും (  ശ്യമളനിറവും  യൗവനയുക്തവും ) വൃത്തമൊത്തുരുണ്ടുയർന്ന സ്തനഭാരത്താല് അല്പം നമ്രവുമായ മോഹനശരീരത്തെ കൈകൊണ്ടു ; അസുരന്മാരെല്ലാവരും അമൃതകുംഭംകൊണ്ടുണ്ടായ ശണ്ഠയെ ഉപേക്ഷിച്ച് അങ്ങയുടെ കചകംഭത്തിൽ ഏറ്റവും ആസക്തിയോടുകൂടിയവരായി അങ്ങയുടെ സമീപത്തിലേക്കു ഓടിയെത്തി . 

🕉🕉3🕉🕉
കാ ത്വം മൃഗാക്ഷി വിഭജസ്വ സുധാമിമാമി ത്യാരൂഢരാഗവിവശാനഭിയാചതോമൂൻ  വിശ്വസ്യതേ മയി കഥം കുലടാസ്മി ദൈത്യാ ഇത്യാലപന്നപി സുവിശ്വസിതാനതാനീഃ | | 3 | | 

" കേഴമാൻകണ്ണാളേ ! നീ ആരാണ് ? ഈ അമൃതം ഞങ്ങൾക്കു പങ്കിട്ടുതരിക എന്നിങ്ങനെ വർദ്ധിച്ച രാഗംകൊണ്ടു പരവശരായി യാചിക്കുന്ന ഈ അസുരന്മാരോട് നിന്തിരുവടി " ഹേ ദാനവന്മാരെ ! ഞാൻ ഒരു വേശ്യയാണ് ; എന്നിൽ നിങ്ങളെങ്ങിനെ വിശ്വസിക്കും ? " എന്നിങ്ങനെ പറഞ്ഞുകൊണ്ടുതന്നെ അവരെ ഏറ്റവും വിശ്വാസമുള്ള വരാക്കിത്തീർത്തു

🕉🕉4🕉🕉

മോദാത് സുധാകലശമേഷു ദദത്സ സാ ത്വം ദുബേഷ്ടിതം മമ സഹധ്വമിതി ബുവാണാ പംക്തിപ്രഭേദവിനിവേശിതദേവദൈത്യാ ലീലാവിലാസഗതിഭി : സമദാ : സുധാം താം | | 4 | | 


ഇവർ സന്തോഷംകൊണ്ട് അമൃതകലശത്തെ അങ്ങയെ ഏല്പിച്ചപ്പോള് മോഹിനിവേഷം ധരിച്ചിരുന്ന നിന്തിരുവടി " എന്റെ തെറ്റിനെ നിങ്ങൾ സഹിക്കണം " എന്നിങ്ങിനെ പറഞ്ഞുകൊണ്ട് വെവ്വേറെ വരികളിൽ ദേവന്മാരേയും അസുരന്മാരേയും വേർത്തിരിച്ചിരുത്തി ലീലാവിലാസങ്ങൾകൊണ്ട് മനോഹരമായി നടന്നുകൊണ്ട് ആ അമൃതത്തെ വിളമ്പിക്കൊടുത്തു . 

🕉🕉5🕉🕉
അസ്മാസ്വിയം പ്രണയിനീത്യസുരേഷു തേഷ ജോഷം സ്ഥിതേഷ്യഥ സമാപ്യ സുധാം സുരേഷു ത്വം ഭക്തലോകവശഗോ നിജരൂപമേത്യ സ്വർഭനുമർദ്ധപരിപീതസുധം വ്യലാവീ : | | 5 | | 


അനന്തരം ആ അസുരന്മാർ ഇവൾ നമ്മിൽ പ്രണയമുള്ളവളാണ് എന്നുറച്ചു ഒന്നും മിണ്ടാതിരിക്കവേ ഭക്തന്മാർക്കധീനനായ നിന്തിരുവടി അമൃതത്തെ ദേവന്മാരിൽ   അവസാനിപ്പിച്ചിട്ട് സ്വന്തം രൂപത്തെ പ്രാപിച്ച് പകുതി കുടിക്കപ്പെട്ട അമൃതത്തോടുകൂടിയ രാഹുവിനെ തലയറുത്തിട്ടു .


🕉🕉6🕉🕉

ത്വത്ത : സുധാഹരണയോഗ്യഫലം പരേഷ ദത്വാ ഗതേ ത്വയി സുര : ഖലു തേ വ്യഗൃഹ്ണൻ ഘോരേyഥ മൂര്ഛതി രണേ ബലിദൈത്യമായാ വ്യാമോഹിതേ സുരഗണേ ത്വമിഹാവിരാസീ : | | 6 | |

 നിന്തിരുവടിയിൽനിന്ന് അമൃതം തട്ടിപ്പറിച്ചുതിന്നു തക്കതായ ഫലത്തെ എതിർപക്ഷക്കാരായ അസുരന്മാർക്ക് നല്കിയിട്ട് നിന്തിരുവടി മറഞ്ഞപ്പോൾ ആ അസുരന്മാർ ദേവന്മാരോടുകൂടിതന്നെ പോർചെയ്തു . അനന്തരം ആ കടുത്ത യുദ്ധം ഏറ്റവും വളർന്നപ്പോൾ ദേവന്മാരെല്ലാവരും ബലിയെന്ന അസുരന്റെ മായയാൽ മോഹിതരായിത്തീർന്ന സമയം നിന്തിരുവടി ഇവർക്കിടയിൽ പ്രത്യക്ഷനായി . 

🕉🕉7🕉🕉
ത്വം കാലനേമിമഥ മാലിഖാൻ ജഘന്ഥ ശക്രോ ജഘാന ബലിജംഭവലാൻ സപാകാന് . ശുഷ്കാർദ്രദുഷ്കരവധേ നമുചൗ ച ലൂനേ ഫേനേന നാരദഗിരാ ന്യരുണോ രണം ത്വം | | 7 | |


 അനന്തരം നിന്തിരുവടി കാലനേമിയെന്ന അസുരനേയും മാലി മുതലായവരേയും വധിച്ചു ; ഇന്ദ്രൻ പാകാസുരനോടുകൂടിയ ബലി , ജംഭൻ . വലൻ എന്നിവരെ കൊന്നു ; ഉണങ്ങിയതോ നനഞ്ഞതോ ആയ യാതൊന്നുകൊണ്ടു കൊല്ലുവാൻ കഴിയാത്തവനായ നമുചിയെന്നവനും നുരകൊണ്ട് വധിക്കപ്പെട്ടപ്പോൾ നാരദമഹർഷിയുടെ വാക്യമനുസരിച്ച് നിന്തിരുവടി യുദ്ധത്തെ നിർത്തി . 

🕉🕉8🕉🕉
യോഷാവപൂർദനുജമോഹനമാഹിതം തേ ശ്രുത്വാ വിലോകനകുതൂഹലവാൻ മഹേശ :  ഭൂതസ്സമം ഗിരിജയാ ച ഗത : പദം തേ സ്തുത്വാബ്രവീദഭിമതം ത്വമഥോ തിരോധാ : | | 8 | |


 അസുരന്മാരെ മോഹിപ്പിക്കുവാൻ വേണ്ടി സ്വീകരിക്കപ്പെട്ടതായ അങ്ങയുടെ സ്ത്രീരൂപത്തെപ്പറ്റി കേട്ടിട്ട് ശ്രീ പരമേശ്വരൻ അതു കാണാനുള്ള കൗതുകത്തോടുകൂടി ഭൂതഗണങ്ങളോടും ശ്രീപാർവ്വതിയോടും ഒരുമിച്ച് അങ്ങയുടെ ആവാസസ്ഥാനമായ വൈകുണ്ഠത്തിൽ ചെന്ന് അങ്ങയെ സ്തുതിച്ചുകൊണ്ട് തന്റെ അഭിലാഷത്തെ അറിയിച അനന്തരം നിന്തിരുവടി അവിടെ നിന്നു മറഞ്ഞു .

🕉🕉9🕉🕉


ആരാമസീമനി ച കന്ദുകഘാതലീലാ ലോലായമാനനയനാം കമനീം മനോജ്ഞാം | ത്വാമേഷ വീക്ഷ്യ വിഗലദ്വസനാം മനോഭൂ വേഗാദനംഗരിപുരംഗ സമാലിലിംഗ | | 9 |


 ഉടനെത്തന്നെ ഉദ്യാനഭൂമിയിൽ പന്തടിച്ചു കളിക്കവേ ഇളകിക്കൊണ്ടിരിക്കുന്ന കണ്ണുകളോടുകൂടിയവളും അതിമനോഹരിയായ പെൺകൊടിയുമായ നിന്തിരുവടിയെ അഴിഞ്ഞ വസ്ത്രത്തോടുകൂടിയവളായി കണ്ടിട്ട് കാമവൈരിയായ ഈ ശങ്കരൻ കാമപരവശ്യംകൊണ്ട് അങ്ങയെ ബലാൽക്കരാമായി പിടിച്ചു മുറുകെ പുണര്ന്നു . 

🕉🕉10🕉🕉
ഭൂയോപി വിഭൂതവതീമുപധാവ്യ ദേവോ വീര്യപ്രമോക്ഷവികസത്പരമാർത്ഥബോധ : I ത്വന്മാനിതസ്തവ മഹത്ത്വമുവാച ദേവൈ്യ തത്താദൃശസ്ത്വമവ വാതിനികേതനാഥ | 10 | 


മഹാദേവൻ വീണ്ടും പിടിയിൽനിന്നു വിടുർത്തി ഓടിക്കളഞ്ഞ്വളായ അവളെ പിന്തുടർന്ന ഓടിയിട്ട് വീർയ്യനിസ്സരണത്തിനുശേഷം പ്രകാശിച്ച പരമാർത്ഥ ജ്ഞാനത്തോടുകൂടിയവനും നിന്തിരുവടിയാൽ ആദരിക്കപ്പെട്ടവനുമായിട്ട് അങ്ങയുടെ  മാഹാത്മ്യത്തെ ശ്രീപാർവതിക്ക് ഉപദേശിച്ചു . അല്ലേ ഗുരുവായൂരപ്പ ! അപ്രകാരമിരിക്കുന്ന നിന്തിരുവടി എന്നെ രക്ഷിച്ചരുളേണമേ . 

🕉🕉🕉
വിഷ്ണുമായാപ്രാദുർഭാവവർണ്ണനവും ദേവാസുരയുദ്ധവർണ്ണനവും , മഹേശ്വരധർയ്യച്യുതിവർണ്ണനവും എന്ന ഇരുപത്തൊമ്പതാംദശകം സമാപ്തം . ആദിതം ശോകാ 304 . വൃത്തം : വസന്തതിലകം .



Comments

Popular Posts