നാരായണീയം ദശകം - 30

വാമനാവതാരവർണ്ണനം .


🕉🕉1🕉🕉

ശക്രേണ സംയതി ഹതോട്ടപി ബലിർമഹാത്മാ ശുക്രേണ ജീവിതതനു : 
ക്രതുവർദ്ധിതോഷ്ട്രാ വിക്രാന്തിമാൻ ഭയനിലീനസുരാം ത്രിലോകീം ചക്രേ വശ സ തവ ചക്രമുഖാദഭീത : | | 1 | | 


ദേവേന്ദ്രനാൽ പോരിൽ കൊല്ലപ്പെട്ടുവെങ്കിലും മഹാനുഭാവനായ അ ബലി ശുക്രചാര്യനാൽ ജീവിക്കപ്പെട്ട ശരീരത്തോടുകൂടിയവനും യാഗനുഷ്ഠാനംകൊണ്ടു വർദ്ധിക്കപ്പെട്ട തേജസ്സോടുകൂടിയവനും പരാക്രമശാലിയുമായി ഭവിച്ചു . അങ്ങയുടെ സുദർശനചക്രത്തിൽനിന്നുകൂടി ഭയമില്ലാത്തവനായിട്ട് പേടിച്ചു ഒളിച്ച ദേവന്മാരോടുകൂടിയ മുന്നു ലോകങ്ങളേയും തന്റെ അധീനത്തിലാക്കി . 

🕉🕉2🕉🕉
പുത്രാർത്തിദർശനവശാദദിതിർവിഷണ്ണാ തം കാശ്യപം നിജപതിം ശരണം പ്രപന്നാ ത്വത്പൂജനം തദുദിതം ഹി പയോവ്രതാഖ്യം സാ ദ്വാദശാഹമചരത്ത്വയി ഭക്തിപൂർണ്ണാ | | 2 | |


 ദേവമാതാവായ അദിതീദേവി സ്വപുത്രന്മാരുടെ ദുഃഖത്തെ കണ്ട് സങ്കടത്തോടുകൂടിയവളായിട്ട് തന്റെ ഭർത്താവായ ആ കാശ്യപപ്രജാപതിയെ ശരണം പ്രാപിച്ചു . അവൾ അദ്ദേഹത്താല് ഉപദേശിക്കപ്പെട്ടു പയോവൃതം എന്ന വിശിഷ്ടമായ അങ്ങയുടെ വ്രതത്തെ നിന്തിരുവടിയിൽ നിറഞ്ഞ ഭക്തിയോടുകൂടിയവളായി പന്ത്രണ്ടു ദിവസങ്ങൾ മുഴുവനും ആചരിച്ചു . 

🕉🕉3🕉🕉
തസ്യാവധ ത്വയി നിലീനമതേരമുഷ്യാ :  ശ്യാമശ്ചതുർഭുജവപു : സ്വയമാവിരാസീ : | നമ്രാം ച താമിഹ ഭവത്തനയോ ഭവേയം ഗോപ്യം മദീക്ഷണമിതി പ്രലപന്നയാസീ : | | 3 | | 

അതിന്റെ അവസാനത്തിൽ അങ്ങയിൽ ലയിച്ചിരിക്കുന്ന മനസ്സോടുകൂടിയ അദിതിക്ക് ശ്യാമളനിറത്തോടുകൂടിയവനും നാലു തൃക്കൈകളോടുകൂടിയ ശരീരത്തോടുകൂടിയവനുമായ നിന്തിരുവടി സ്വയമേവ പ്രത്യക്ഷനായി ; തിരുമുമ്പില് നമസ്കരിച്ചുകൊണ്ടു നില്ക്കുന്ന അവളൊടു ഭവതിയുടെ പുത്രനായി ഞാൻ അവതരിക്കുന്നതാണ് . എന്റെ ദർശനം പരമരഹസ്യമായി വെച്ചുകൊള്ളണം എന്നിങ്ങിനെ അരുളിച്ചെയ്തശേഷം അങ്ങ് അവിടെനിന്നു മറഞ്ഞു .

🕉🕉4🕉🕉

ത്വം കാശ്യപേ തപസി സന്നിദധത്തദാനീം പ്രാപ്ലോസി ഗര്ഭമദിതേ : പ്രണതോ വിധാത്രാ പ്രാസൂത ച പ്രകടവൈഷ്ണവദിവ്യരൂപം സാ ദ്വാദശീശ്രവണപുണ്യദിനേ ഭവന്തം | | 4 | | 


അപ്പോൾ നിന്തിരുവടി കാശ്യപന്റെ തപസ്സിൽ സന്നിധാനം ചെയ്ത് അദിതിയുടെ ഗർഭത്തെ പ്രാപിച്ച് ബ്രഹ്മദേവനാൽ സ്മരിക്കപ്പെട്ടാവനായി ഭവിച്ചു . ആ അദിതിയും സ്പഷ്ടമായ വൈഷ്ണവതേജസ്സാർന്ന ദിവ്യരൂപത്തോടുകൂടിയ നിന്തിരുവടിയെ ശ്രവണദ്വാദശിയെന്ന പുണ്യദിവസത്തിൽ പ്രസവിച്ചു . 

🕉🕉5🕉🕉
പുണ്യാശ്രമം തമഭിവര്ഷതി പുഷ്പവർഷെര് - ഹർഷാകുലേ സുരഗണേ കൃതതൂര്യഘോഷി ബദ്ധ്വാfഞ്ജലിം ജയ ജയേതി നുത : പിതൃഭ്യാം ത്വം തത്ക്ഷ ണേ പടുതമം വടുരൂപമാധാ : | | 5 | | 

 ദേവന്മാരാൽ സന്തോഷപരവശന്മാരായി പെരുമ്പറ മുഴക്കിക്കൊണ്ട് ആ പരിപാവനമായ കാശ്യപാശ്രമത്തെ പുഷവർഷംകൊണ്ട് ചൊരിയുമ്പോൾ കൂപ്പുകൈയോടെ ജയിച്ചാലും ജയിച്ചാലും എന്ന് മാതാപിതാക്കന്മാരാൽ കീർത്തിക്കപ്പെട്ട നിന്തിരുവടി അടുത്ത ക്ഷണത്തിൽ അതിസമർത്ഥമായ ബ്രഹ്മചാരിയുടെ രൂപത്തെ കൈക്കൊണ്ടു .


🕉🕉6🕉🕉

താവത് പ്രജാപതിമുഖരുപനീയ മൗഞ്ജീ ദണ്ഡാജിനാക്ഷവലയാദിഭിരർച്ച്യമാന :  ദേദീപ്യമാനവപുരീശ കൃതാഗ്നികാര്യ സ്ത്വം പ്രാസ്ഥിഥാ ബലിഗ്രഹം പ്രകൃതാശ്വമേധം | | 6ll

 ഐശ്വര്യപരിപൂർണ്ണനായ ദേവ ! . ആ സമയം കശ്യപപ്രജാപതി മുതലായവരാൽ ഉപനയനം കഴിച്ച് മേഖല , ദണ്ഡം , കൃഷ്ണാജിനം , രുദ്രാക്ഷം മുതലായവയാൽ പൂജിക്കപ്പെട്ട് തേജസ്സകൊണ്ടുജ്ജ്വലിക്കുന്ന ശരീരത്തോടുകൂടിയ നിന്തിരുവടി അഗ്നികാർയ്യം അനുഷ്ടിച്ച് അശ്വമേധയാഗം നടന്നുകൊണ്ടിരിക്കുന്ന ബലി ചക്രവർത്തിയുടെ ഗൃഹത്തിലേക്കു പുറപ്പെട്ടു . 

🕉🕉7🕉🕉
ഗാത്രേണ ഭാവിമഹിമോചിതഗൗരവം പ്രാപ ഗ്യാവൃണ്വതേവ ധരണീം ചലയന്നായാസീ : | ഛത്രം പരോഷതിരണാർത്ഥമിവാദധാനോ ദണ്ഡം ച ദാനവജനേഷ്വിവ സന്നിധാതും | | 7 | | 


ഭാവിയിൽ സംഭവിക്കുവാൻ പോകുന്ന മഹിമക്കനുരൂപമായ ഗൗരവത്തെ കാലേകൂട്ടിത്തന്നെ വെളിപ്പെടുത്തുന്നതോ എന്നു തോന്നുമാറ് ശരീരത്താൽ ഭൂമിയെ ചലിപ്പിച്ചുകൊണ്ട് , ശത്രുക്കളുടെ ഊഷ്മാവിനെ മറയ്ക്കുവാനെന്ന വിധം കുടയേയും അസുരന്മാരിൽ പ്രയോഗിപ്പാനോ എന്നു തോന്നുമാറ് ദണ്ഡത്തേയും ധരിച്ചുകൊണ്ട് നിന്തിരുവടി യാത്രയായി . 

🕉🕉8🕉🕉
താം നർമ്മദോത്തരതടേ ഹയമേധശാല മാദുഷി ത്വയി ആചാ തവ രുദ്ധനേത്ര :  ഭാസ്വാൻ കിമേഷ ദഹനോ നു സനത്കുമാരോ യോഗീ നു കോട്ടയമിതി ശുക്രമുഖശ്ശശങ്കേ | | 8 | |


 നർമ്മദാനദിയുടെ വടക്കെക്കരയിലുള്ള ആ അശ്വമേധയാഗശാലയെ നിന്തിരുവടി പ്രാപിച്ചപ്പോൾ അങ്ങയുടെ തേജസ്സകൊണ്ട് തടയപ്പെട്ട കാഴ്ചയോടുകൂടിയ ശുക്രാചാർയ്യൻ മുതലായവരാൽ ഇദ്ദേഹം സൂർയ്യനാണോ ? അതോ അഗ്നിതന്നെയോ ? അതല്ലാ , യോഗിശ്വരനായ സനത്കുമാരൻ തന്നെയാണോ ? ഇദ്ദേഹം ആരാണ് ? എന്നിങ്ങനെ സംശയിക്കപ്പെട്ടു .

🕉🕉9🕉🕉


ആനീതമാശു ഭൂഗുഭിർമഹസാfഭിഭൂതെ സ്ത്വാം രമ്യരൂപമസുര : പുലകാവൃതാംഗ :  ഭക്ത്യാ സമേത്യ സുകൃതീ പരിണിജ്യ പാദ തത്തോയമന്വധത മൂർദ്ധനി തീർത്ഥതീർത്ഥം | | 9 | |

 തേജസ്സകൊണ്ട് ഒളിമങ്ങിപ്പോയവരായ ശുക്രാചാർയ്യൻ മുതലായവരാൽ അതിവേഗത്തിൽ ആദരപൂർവ്വം എതിരേറ്റു സ്വീകരിക്കപ്പെട്ട മോഹനരൂപമാർന്ന നിന്തിരുവടിയെ സുകൃതംചെയ്തവനായ അസുരേശ്വരൻ രോമാഞ്ചമണിഞ്ഞ ശരീരത്തോടെ ഭക്തിപൂർവ്വം അടുത്തുവന്ന് കാൽ കഴുകിച്ച് തീർത്ഥത്തിന്നു പരിശുദ്ധി നൽകുന്നതായ ആ പാദതീർത്ഥത്തെ ശിരസ്സിൽ ധരിച്ചു . 

🕉🕉10🕉🕉
പ്രഹ്ലാദവംശജതയാ ക്രതുഭിർദ്വിജേഷു വിശ്വാസതോ നു തദിദം ദിതിജോപി ലേഭേ യത്തേ പദാംബു ഗിരിശസ്യ ശിരോഭിലാല്യം സ ത്വം വിഭോ ഗുരുപുരാലയ പാലയേഥാഃ | | 10 | |  


ശ്രീ പരമേശ്വരന്റെ ശിരസ്സകൊണ്ട് ലാളിക്കപ്പെടുന്ന നിന്തിരുവടിയുടെ യാതൊരു ആ പാദതീർത്ഥം അസുരനായിരുന്നിട്ടും ഭക്താഗ്രണിയായ പ്രഹ്ലാദന്റെ വംശത്തിൽ ജനിച്ചു . എന്നതുകൊണ്ടാ യാഗങ്ങൾ ഹേതുവായിട്ടൊ ബ്രഹ്മജ്ഞരായ ബ്രാഹ്മണരിലുള്ള വിശ്വാസംകൊണ്ടുതന്നെയൊ ഈ മഹാബലിക്കു ലഭിച്ചു ; സർവ്വേശ്വരനായ ഗുരുവായൂരപ്പാ ! അപ്രകാരമുള്ള നിന്തിരുവടി രക്ഷിക്കേണമേ . 

🕉🕉🕉
വാമനാവതാരവർണ്ണനം എന്ന മുപ്പതാം ദശകം സമാപ്തം . ആദിത ശ്ലോകാഃ 314 . വൃത്തം . വസന്തതിലകം .



Comments

Popular Posts