നാരായണീയം ദശകം-6

 .

വിരാട്  ദേഹസ്യ ജഗദാത്മതവർണ്ണനം .

🕉🕉1🕉🕉
ഏവം ചതുർദശജഗന്മയതാം ഗതസ്യ പാതാളമീശ തവ പാദതലം വദന്തി , പാദോർദ്ധ്വദേശമപി ദേവ രസാതലം തേ ഗുലദ്വയം ഖലു മഹാതലമദ്ഭൂതാത്മൻ | | 1 | | 


ഹേ ജഗദീശ്വര ! ഇപ്രകാരം പതിന്നാലു ലോകങ്ങളാകുന്ന സ്വരുപത്തെ പ്രാപിച്ചിരിക്കുന്ന വിരാട് സ്വരൂപിയായ അങ്ങയുടെ ഉള്ളങ്കാലുകളെ പാതാളമെന്നും അല്ലേ . പ്രകാശത്മക ! അങ്ങയുടെ പുറവടികളെയാവട്ടെ രസാതലമെന്നും അല്ലയോ അത്ഭുതസ്വരൂപ ! അങ്ങയുടെ കണങ്കാലുകളെ തന്നെ മഹാതലമെന്നും പറയുന്നു . 
🕉🕉2🕉🕉
ജംഘ തലാതലമഥോ സുതലം ച ജാനൂ കിഞ്ചോരുഭാഗയുഗലം വിതലാതലേ ദേ ക്ഷോണീതലം ജഘനംമംബരമംഗ നാഭിർ - വക്ഷശ്ച ശക്രനിലയസ്തവ ചക്രപാണേ | | 2 | | 


ഹേ ചക്രാപാണേ ! മുൻപറഞ്ഞവയ്ക്കു പുറമെ നിന്തിരുവടിയുടെ മുഴങ്കാലുകൾ രണ്ടും തലാതലമെന്ന് ലോകവും കാൽമുട്ടുകൾ സുതലവും എന്നല്ല , തുടകൾ രണ്ടും വിതലം , അതലം എന്ന് രണ്ടു ലോകങ്ങളും അരക്കെട്ടിന്റെ മുൻവശം ഭൂലോകവും പൊക്കിൾ ആകാശവും മാർവ്വിടം സ്വർഗ്ഗ ലോകവും ആകുന്നു . 

🕉🕉3🕉🕉
ഗ്രീവാ മഹസ്തവ മുഖം ച ജനസ്തപസ്മ ഫാലം ശിരസ്തവ സമസ്തമയസ്യ സത്യം | ഏവം ജഗന്മയതനോ ജഗദാശ്രിതര പ്യനർനിബദ്ധവപുഷേ ഭഗവന്നമസ്തേ | | 3 | | 


 നിന്തിരുവടിയുടെ കഴുത്ത് മഹർല്ലോകവും മുഖം ജനർലോകവും നെറ്റിത്തടം തപോലോകവും സർവ്വസ്വരുപിയായ നിന്തിരുവടിയുടെ ശിരസ്സ് സത്യലോകവും ആകുന്നു . ജഗത്സ്വരൂപനായ ഭഗവൻ ! ഇങ്ങിനെ ലോകത്തെ ആശ്രയിച്ചിരിക്കുന്ന മറ്റ് വസ്തുക്കളാലും കല്പിക്കപ്പെട്ട ശരീരത്തോടുകൂടിയ അങ്ങയ്ക്കായ്ക്കൊണ്ട് നമസ്കാരം .


🕉🕉4🕉🕉
ദ്ബ്രഹ്മരന്ധ്രപദമീശ്വര വിശ്വകന്ദ ഛന്ദാംസി കേശവ ഘനാസ്തവ കേശപാശാ : I ഉല്ലാസിചില്ലിയുഗളം ദൂഹിണസ്യ ഗേഹം പക്ഷമാണി രാത്രിദിവസൗ സവിതാ ച നേത്ര | | 4 | | 


ജഗൽക്കാരണനായി ജഗന്നിയന്താവായിരിക്കുന്ന ഭഗവാനേ ! അങ്ങയുടെ ബ്രഹ്മരന്ധ്രസ്ഥാനം ( സുഷുമ്നാനാഡിയുടെ അഗ്രം ) വേദങ്ങളാകുന്നു ; പ്രശസ്തങ്ങളായ കേശപാശങ്ങളൊടുകൂടിയ ഭഗവൻ ! അങ്ങയുടെ തലമുടി മേഘങ്ങളും കമനീയങ്ങളായ പുരികക്കൊടികൾ രണ്ടും ബ്രഹ്മദേവന്റെ സ്ഥാനവും അക്ഷിരോമങ്ങള് രാപ്പകലുകളും കണ്ണുകൾ ആദിത്യനുമാകുന്നു . 

🕉🕉5🕉🕉
നിശ്ശേഷവിശ്വരചനാ ച കടാക്ഷമോക്ഷ : കർണ്ണ ദിശോfശ്വിയുഗലം തവ നാസികേ ദി ലോഭത്രപേ ച ഭഗവന്നധരോത്തരോഷ്ഠ താരാഗണാശ്ച ദശനാ : ശമനശ്ച ദംഷ്ട്രാ | | 5 | | 


ഹേ ഭഗവൻ !
 നിന്തിരുവടിയുടെ കടാക്ഷവീക്ഷണമാകട്ടെ പ്രപഞ്ചമഖിലത്തിന്റേയും സൃഷ്ടികർമ്മമാകുന്നു . കർണ്ണങ്ങൾ ദിക്കുകളും ഇരു നാസികാരങ്ങളും രണ്ടു അശ്വിനീദേവകളും താഴെയുള്ളതും മേലെയുള്ളതുമായ ചുണ്ടുകൾ രണ്ടും ക്രമത്തിൽ ലോഭവും , ലജ്ജയും പല്ലുകൾ നക്ഷത്രങ്ങളും ദംഷ്ട്ര യമനും ആകുന്നു .


🕉🕉6🕉🕉
മായാ വിലാസഹസിതം ശ്വസിതം സമീരോ ജിഹ്വാ ജലം വചനമീശ ശകുന്തപങ്ക്തി :  സിദ്ധാദയ : സ്വരഗണാ മുഖരഘുമഗ്നിർ - ദേവാ ഭൂജാ : സ്തനയുഗം തവ ധർമ്മദേവ : | | 6 | | 

ഹേ ജഗദീശ്വര ! അങ്ങയുടെ സുന്ദരമായ മന്ദസ്മിതം മായയും ഉച്ഛ്വാസനിശ്വാസങ്ങൾ വായുവും നാവ് ജലവും വാക്ക് പക്ഷിക്കൂട്ടവും ഷട്ജം തുടങ്ങിയ സ്വരസമൂഹങ്ങൾ സിദ്ധന്മാർ മുതലായരും വദനം വഹ്നിയും കൈത്തലങ്ങള് ദേവന്മാരും സ്തനങ്ങൾ രണ്ടും പ്രവൃത്തി , നിവൃത്തി എന്ന രണ്ടു ധർമ്മങ്ങളുടേയും അധിഷ്ഠാനഭൂതനായ ധർമ്മദേവനും ആകുന്നു .


🕉🕉7🕉🕉

പൃഷ്ഠം ത്വധർമ്മ ഇഹ ദേവ മന : സുധാംശു - രവ്യക്തമേവ ഹൃദയംബുജമംബുജാക്ഷി കുക്ഷി : സമുദ്രനിവഹാ വസനം തു സന്ധ്യ ശേഫ : പ്രജാപതിരസാ വൃഷണൗ ച മിത്ര : | | 7 | | 


ഹേ അംബുജാക്ഷ ! അങ്ങയുടെ പിൻഭാഗംതന്നെയാണ് അധർമ്മമെന്നതു ; ഈ രുപവ്യവസ്ഥയിൽ മനസ്സ് ചന്ദ്രനും ഹൃദയകമലം സത്വാദി ഗുണങ്ങളുടെ സാമ്യാവസ്ഥയാകുന്ന അവ്യക്തവും തന്നെ ; കക്ഷി ആഴിമണ്ഡലവുമാണ് ; വസ്ത്രംതന്നെയാണ് രണ്ടു സന്ധ്യകളും ; ഗുഹ്യപ്രദേശം ഈ പ്രജാപതിയും വൃഷണങ്ങൾ മിത്രനും ആകുന്നു . 

🕉🕉8🕉🕉
ശ്രോണീസ്ഥലം മൃഗഗണാ : പദയോർനഖാസ്നേ ഹസ്മ്യഷ്ടസൈന്ധവമുഖാ ഗമനം തു കാല : വിപ്രാദിവർണ്ണഭവനം വദനാബ്ദബാഹു ചാരൂരുയുഗ്മചരണം കരുണാംബുധേ തേ | | 8 | | 


കരുണാനിധേ ! നിന്തിരുവടിയുടെ കടിപ്രദേശം മൃഗഗണങ്ങളും കാലിലുള്ള നഖങ്ങൾ ആന , ഒട്ടകം , കുതിര മുതലായവയും ഗമനം ( നടത്തം ) കാലവും ആകുന്നു ; നിന്തിരുവടിയുടെ മുഖാംബുജവും , കൈകളും , സുന്ദരങ്ങളായ തുടകൾ രണ്ടും , ദശകം 6 ശ്രീ നാരായണീയം . തുടങ്ങിയ നാലു ജാതികളുടെ കാൽത്തളിരുകളും ബ്രഹ്മണൻ ഉൽപത്തിസ്ഥാനവുമാകുന്നു . 

🕉🕉9🕉🕉
സംസാരചക്രമയി ചക്രധര ക്രിയാസ്നേ വീര്യം മഹാസുരഗണോസ്ഥികൂലാനി ശൈലാ : I നാഡ്യസ്സരിസമുദയസ്തരവശ്ച രോമ ജീയാദിദം വപുരനിർവചനീയമീശ | | 9 | 

ഹേ ചക്രപാണേ ! അങ്ങയുടെ പ്രവൃത്തികൾ സംസാരചക്രവും പരാക്രമം വീർയ്യശാലികളായ അസുരവൃന്ദവും അസ്ഥിസമൂഹങ്ങൾ പർവ്വതങ്ങളും നാഡികൾ പുഴകളും രോമങ്ങൾ വൃക്ഷങ്ങൾ ആകുന്നു . ഭഗവൻ ! അങ്ങയുടെ ഈ ശരീരം വിവേചിച്ചറിയുവാൻ കഴിയാത്തതായി വിജയിക്കുന്നു .

🕉🕉10🕉🕉
ഈദൃഗ്ജഗന്മയവപുസ്തവ കർമ്മഭാജാം കർമവസാനസമയേ സ്മരണീയമാഹു : തസ്യാന്തരാത്മവപുഷേ വിമലാത്മനേ തേ വാതാലയാധിപ നമോസ്തു നിരുന്ധി രോഗാൻ | | 10 | | 


നിന്തിരുവടിയുടെ ഈ വിധത്തിലുള്ള വിരാട് സ്വരൂപം മർമ്മ യോഗികൾക്ക് പൂജാദികർമ്മങ്ങളുടെ അവസാനത്തില് സ്മരിക്കപ്പെടുവാൻ യോഗ്യമായിട്ടുള്ളതാണെന്നു പറയുന്നു . ഗുരുവായൂരപ്പ ! ആ വിരാട്പുരുഷരൂപത്തിന്റെ അന്തർയ്യാമിസ്വരുപനായി ശുദ്ധസത്വമൂർത്തിയായിരിക്കുന്ന നിന്തിരുവടിയ്ക്ക് നമസ്കാരം ; എന്റെ രോഗങ്ങളെ ശമിപ്പിക്കേണമേ ! 
🕉🕉🕉🕉
വിരാട് ദേഹസ്യ ജഗദാത്മത്വവർണ്ണനം എന്ന ആറാംദശകം സമാപ്തം .


Comments

Popular Posts