നാരായണീയം ദശകം-7
ഹിരണ്യഗർഭോത്പത്തിപ്രകാരവർണ്ണനം
🕉🕉1🕉🕉
ഏവം ദേവ ചതുർദ്ദശാത്മകജഗഭൂപേണ ജാത : പൂന് സ്തസ്യ്യോർദ്യം ഖലു സത്യലോകനിലയേ ജാതോസി ധാതാ സ്വയം യം ശംസന്തി ഹിരണ്യഗർഭമഖിലമൈലോക്യജീവാത്മകം യോfഭൂത് നീതരജോവികാരവികസന്നാനാസിസൃക്ഷാരസഃ | | 1 | |
പ്രകാശസ്വരുപിൻ ! ഇപ്രകാരം പതിന്നാലു ലോകമാകുന്ന സ്വരുപത്തോടുകൂടി ആവിർഭവിച്ച നിന്തിരുവടി താൻതന്നെ പിന്നെ അതിന്റെ മേൽഭാഗത്തുള്ള സത്യലോകമെന്നു പറയപ്പെടുന്ന സ്ഥാനത്തില് ബ്രഹ്മാവ് എന്ന പേരോടുകൂടി അവതരിച്ചു . മൂന്നു ലോകങ്ങൾക്കും ജീവാത്മാവായ യാതൊരു ഭഗവാനെ ഹിരണ്യഗർഭനെന്നു പറയുന്നു . ആ ഹിരണ്യഗർഭന് വർദ്ധിച്ചിരിക്കുന്ന രജോഗുണവികാരംനിമിത്തം തെളിഞ്ഞു പ്രകാശിക്കുന്ന അനേകം വിധത്തിലുള്ള സൃഷ്ടിയെ ചെയ്യാനുള്ള ആഗ്രഹത്തോടുകൂടിയവനായി ഭവിച്ചു .
🕉🕉2🕉🕉
സോfയം വിശ്വവിസർഗദത്തഹൃദയ : സമ്പശ്യമാന : സ്വയം ബോധം ഖല്വനവാപ്യ വിശ്വവിഷയം ചിന്താകുലസ്തസ്ഥിവാൻ താവത്ത്വം ജഗതാം പതേ തപ തപേത്യേവം ഹി വൈഹായസീം വാണീമേനമശിശ്രവ : ശ്രുതിസുഖാം കുർവംസ്തപ : പ്രേരണാം | | 2 | |
അപ്രകാരമുള്ള ഈ ബ്രഹ്മാവ് പ്രപഞ്ചസൃഷ്ടിയില് മനസ്സറപ്പിച്ചവനായി തന്നത്താൻ വളരെയെല്ലാം ആലോചിച്ചുനോക്കിയിട്ടും ലോകത്തെ സംബന്ധിച്ച് യാതൊരറിവിം ലഭിക്കാതെ ചിന്താവിവശനായി സ്ഥിതിചെയ്യു ; ലോകനാഥ ! അപ്പോൾ നിന്തിരുവടിതന്നെ തപസ്സിന്നു പ്രേരിപ്പിച്ചുകൊണ്ട് " തപസ്സുചെയ്താലും , തപസ്സുചെയ്താലും " എന്നിങ്ങിനെ ചെവികൾക്ക് സൗഖ്യമരുളുമാറുള്ള ആകാശവാണിയെ ഇദ്ദേഹത്തെ കേൾപ്പിച്ചു .
🕉🕉3🕉🕉
കോകസൗ മാമവദത് പുമാനിതി ജലാപൂർണ്ണ ജഗന്മണ്ഡലേ ദിക്ഷദ്വീഖ്യ കിമപ്യനീക്ഷിതവതാ വാക്യാർമുത്പശ്യതാ ദിവ്യം വർഷസഹസ്രമാത്തതപസാ തേന ത്വമാരാധിത - സ്മസൂ ദർശിതവാനസി സ്വനിലയം വൈകുണ്ണമേകാദ്ഭുതം | | 3 | | "
ലോകങ്ങളെല്ലാം വെള്ളംകൊണ്ടു നിറഞ്ഞിരിക്കെ ആരാണ് എന്നോടിങ്ങിനെ പറഞ്ഞത് ? " എന്നിങ്ങിനെ ചുറ്റുപാടും നോക്കീ യാതൊന്നും കാണാതെ അശരീരിവാക്കിന്റെ അർത്ഥത്തെ നല്ലപോലെ ആലോചിച്ചറിഞ്ഞ് ആയിരം ദിവ്യവർഷങ്ങള് തപസ്സുചെയ്തു ; അദ്ദേഹത്താൽ ആരാധിക്കപ്പെട്ട നിന്ത്രിരുവടി അത്ഭുതങ്ങളിൽവെച്ച് മുഖ്യമായതും തന്റെ ഇരിപ്പിടവുമായ വൈകുണ്ഠത്തെ ആ ബ്രഹ്മദേവന്ന് കാണിച്ചുകൊടുത്തു .
🕉🕉4🕉🕉
മായാ യത്ര കദാപി നോ വികുരുതേ ഭാതേ ജഗദ്സ്പോ ബഹി : ശോകക്രോധവിമോഹസാധ്വസമുഖാ ഭാവാസ്തു ദൂരം ഗതാ : സാന്ദ്രാനന്ദന്ധരീ ച യത്ര പരമജ്യോതി : പ്രകാശാത്മകേ തത്തേ ധാമ വിഭാവിതം വിജയതേ വൈകുണ്ണരൂപം വിഭോ | | 4 | |
വിശ്വവ്യാപിൻ ! ലോകങ്ങൾക്കെല്ലാം വെളിയിൽ പ്രകാശിക്കുന്നതും ബ്രഹ്മതേജസ്സോടുകൂടിയതുമായ യാതൊരു ദിക്കിൽ മായ ഒരിക്കലും വികാരത്തെ പ്രാപിക്കുന്നില്ലയോ ദുഃഖം , കോപം , അജ്ഞാനം , ഭയം തുടങ്ങിയ ഭാവങ്ങളും എവിടെയില്ലയോ എവിടെ പരിപൂർണ്ണവവും നിത്യവുമായ ആനന്ദം പ്രവഹിച്ചുകൊണ്ടിരിക്കുന്നുവോ ബ്രഹ്മാവിന്നു നേരിൽ കാണിച്ചുകൊടുക്കപ്പെട്ട വൈകുണ്ഠമെന്ന പേരോടുകൂടിയ നിന്തിരുവടിയെ ആ സ്ഥാനം സർവോത്കർഷേണ വർത്തിക്കുന്നു .
🕉🕉5🕉🕉
യസ്മിന്നാമ ചതുർഭുജാ ഹരിമണിശ്യാമാവദാതത്വിഷോ നാനാഭൂഷണരത്നദീപിതദിശോ രാജദ്വിമാനാലയാ : 1 ഭക്തിപ്രാപ്തതഥാവിധോന്നതപദാ ദീവ്യന്തി ദിവ്യാ ജനാ തത്തേ ധാമ നിരസ്തസർവശമലം വൈകുണ്ഠരൂപം ജയേത് | | 5 | |
യതൊരിടത്ത് നാലു കൈകളോടു കൂടിയവരായി ഇന്ദ്രനീലക്കല്ലപോലെ ശ്യാമളവും സ്വച്ഛവുമായ ശോഭയോടുകൂടിയവരായി പലവിധത്തിലുള്ള ആഭരണങ്ങളാല് പ്രകാശിക്കപ്പെട്ട ദിഗ്ഭാഗങ്ങളോടുകൂടിയവരായി കാന്തിതേടുന്ന വിമാനങ്ങളിൽ ഇരിപ്പുറപ്പിച്ചവരായി ഭക്തി നിമിത്തം ആ വിധത്തിലുള്ള ഉത്തമസ്ഥാനത്തെ പ്രാപിച്ചുവരും ദിവ്യന്മാരുമായിരിക്കുന്ന ജനങ്ങൾ പ്രശോഭിക്കുന്നുവോ സർവ്വ കന്മഷങ്ങളും നശിപ്പിക്കപ്പെട്ട വൈകുണ്ഠമെന്ന അങ്ങയുടെ ആ സ്ഥാനം വിജയിക്കട്ടെ .
🕉🕉6🕉🕉
നാനാദിവ്യവധൂജനൈരഭിവൃതാ വിദ്യുല്ലതാതുല്യയാ വിശ്വോന്മാദനഹൃദ്യഗാത്രലതയാ വിദ്യോതിതാശാന്തരാ ത്വത്പാദാംബുജസൗരഭുകകുതുകാല്ലക്ഷ്മീ : സ്വയം ലക്ഷ്യതേ യസ്മിൻ വിസ്മയനീയദിവ്യവിഭവം തത്തേ പദം ദേഹി മേ | | 6 | |
യതൊരു സ്ഥലത്ത് സുരസുന്ദരിമാരാല് ചൂഴപ്പെട്ടവളായി മിന്നൽക്കൊടിക്കു തുല്യവും ജഗന്മോഹനവും മനോഹരവുമായ ശരീരശോഭകൊണ്ട് പ്രകാശിപ്പിക്കപ്പെട്ട ദിഗന്തരാളത്തോടുകൂടിയവളായിരിക്കുന്ന ആയ ശ്രീദേവി അങ്ങയുടെ പദകമലത്തിലെ സൗരഭ്യമെന്ന ഒരു വിഷയത്തിൽതന്നെയുള്ള കൗതുകംകൊണ്ട് തന്നത്താൻ പ്രത്യക്ഷപ്പെടുന്നുവോ , വിസ്മയിക്കത്തക്ക ദിവ്യ വൈഭവത്തോടുകൂടിയ നിന്തിരുവടിയുടെ ആ സ്ഥാനത്തെ എനിക്ക് നൽകി അനുഗ്രഹിക്കേണമേ .
🕉🕉7🕉🕉
തത്രെവം പ്രതിദർശിതേ നിജപദേ രാസനാധ്യാസിതം ഭാസ്വത്കോടിലസത് കിരീടകടകാദ്യാകല്പദീപ്രാകൃതി ശ്രീവത്സാങ്കിതമാത്തകൗസ്തുഭമണിച്ഛായാരുണം കാരണം വിശേഷാം തവ രൂപമൈക്ഷത വിധിസ്തത്തേ വിഭോ ഭാതു മേ | | 7||
ഇപ്രകാരം ബ്രഹ്മദേവനു കാണിച്ചുകൊടുക്കപ്പെട്ട ആ വൈകുണ്ഠത്തിൽ രന്തപീഠത്തിൽ സ്ഥിതി ചെയ്യുന്നതും കോടി സുയ്യ പ്രകാശത്തോടുകൂടിയ കിരീടം , കടകം തുടങ്ങിയ ആഭരണങ്ങളാൽ അതിയായി ശോഭിക്കുന്ന തിരുമേനിയോടുകൂടിയതും ശ്രീവത്സം എന്ന മറുവിനാൽ അടയാളപ്പെട്ടതും തന്നാൽ സ്വീകരിക്കപ്പെട്ട കൗസ്തുഭമണിയുടെ ശോഭയാൽ അരുണിമയിണങ്ങിയതും , ജഗത്ക്കാരണവും ആയ നിന്തിരുവടിയുടെ മോഹന സ്വരുപത്തെ ബ്രഹ്മാവ് ദർശിച്ചു , ഭഗവൻ ! നിന്തിരുവടിയുടെ ആ കോമളവിഗ്രഹം എനിക്കും പ്രകാശിക്കേണമേ .
🕉🕉8🕉🕉
ലാംഭോദകലായകോമലരുചീചക്രേണ ചക്രം ദിശാ - മാവൃണ്വാനമുദാരമന്ദഹസിതസ്യന്ദപ്രസന്നാനനം രാജത് കംബുഗദാരിപങ്കജധരശ്രീമദ്ഭാമണ്ഡലം സ്രഷ്ടസ്തഷ്ടികരം വപുസ്തവ വിഭോ മദ്രോഗമുദ്വാസയേത് | | 8 | |
മംഗളസ്വരൂപ ! നീലക്കാർ , കായാംപൂ ഇവയ്ക്കു തുല്യമായ കാന്തി വിശേഷംകൊണ്ട് ദിങ്മണ്ഡലത്തെ മറയ്ക്കുന്നതും ഉൽകൃഷ്ടാമായ മന്ദസ്മിതധാരയാൽ പ്രസന്നമായ മുഖത്തോടുകൂടിയതും ശോഭവഹങ്ങളായ ശംഖ് , ഗദാ , ചക്രം , പദ്മം എന്നിവയെ ധരിക്കുന്ന രമ്യങ്ങളായ കൈകളോടു കൂടിയതും ബ്രഹ്മാവിന്ന് സന്തോഷത്തെ ചെയ്തതുമായ അങ്ങയുടെ പ്രസന്നവിഗ്രഹം എന്റെ രോഗങ്ങളെ ഉന്മൂലനം ചെയ്യേണമേ .
🕉🕉9🕉🕉
ദൃഷ്ട്യാ സംഭുതസംഭമഃ കമലഭൂസ്ത്വത്പാദപാഥോരുഹേ ഹർഷാവേശവശംവദോ നിപതിത : പ്രീത്യാ കൃതാർത്ഥിഭവന് ജാനാസ്യേവ മനീഷിതം മമ വിഭോ ജ്ഞാനം തദാപാദയ ദ്വൈതാമൃതഭവത്സ്വരൂപപരമിത്യാചഷ്ട തം ത്വാം ഭജേ | | 9 |
ബ്രഹ്മാവ് അങ്ങയുടെ ദിവ്യവിഗ്രഹത്തെ ദർശിച്ച് പരിഭ്രമിച്ച് അങ്ങയുടെ ചരണകമലങ്ങളിൽ സന്തോഷാതിരേകത്തിന്നു വശപ്പെട്ടവനായി വീണു നമസ്കരിച്ച് സംപ്രീതിയാൽ കൃതാർത്ഥനായിട്ട് , " അല്ലേ ഭഗവൻ ! എന്റെ ആഗ്രഹത്തെ അവിടുന്നറിയുന്നുണ്ടല്ലോ ! പരമെന്നും അപരമെന്നും അറിയപ്പെടുന്ന അങ്ങയുടെ സ്വരൂപത്തെ സംബന്ധിച്ചുള്ള ആ അറിവിനെ എനിയ്ക്കുണ്ടാക്കിത്തരേണമേ ! " എന്നിങ്ങിനെ അപേക്ഷിച്ചു . ആ നിന്തിരുവടിയെ ഞാൻ ഭജിക്കുന്നു .
🕉🕉10🕉🕉
ആതാമ്ര ചരണേ വിനമ്രമഥ തം ഹസ്തേന ഹസ്തേ സൂശൻ ബോധസ്തേ ഭവിതാ ന സർഗവിധിഭിർബഡോപി സഞ്ജായതേ ഇത്യാഭാഷ്യ ഗിരം പ്രതോഷ്യ നിതരാം തച്ചിത്തഗൂഢ : സ്വയം സൃഷ്ടൗ തം സമുദൈര്യ : സ ഭഗവന്നുല്ലാസയോല്ലാഘതാം | | 10 | |
അനന്തരം നിന്തിരുവടി അരുണവർണ്ണമിണങ്ങിയ കാലിണകളിൽ നമസ്കരിക്കുന്ന ആ സ്രഷ്ടാവിനോട് , കൈകൊണ്ട് കരത്തിൽ പിടിച്ച് " അങ്ങയ്ക്കു ജ്ഞാനം ഉണ്ടായ്ക്കൊള്ളും ; സൃഷ്ടികർമ്മങ്ങളാൾ ബന്ധവും ഉണ്ടാവുന്നതല്ല " എന്നിങ്ങിനെ അരുളിചെയ്തു , അത്യന്തം സന്തോഷിച്ചു , തന്നത്താൻ അദ്ദേഹത്തിന്റെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്നവനായി , അദ്ദേഹത്തെ സൃഷ്ടികർമ്മത്തില് പ്രേരിപ്പിച്ചു . ലോകേശ്വരാ ! അപ്രകാരമുള്ള ഭഗവൻ എനിക്ക് ദേഹ സൗഖ്യത്തെ നൽകി ആനന്ദിപ്പിക്കേണമേ .🕉🕉🕉🕉 ഹിരണ്യഗർഭോത്പത്തിവർണ്ണനം എന്ന ഏഴാംദശകം സമാപ്തം .



Comments
Post a Comment