നാരായണീയം ദശകം-8

ത്രീതിയ സന്ധ

പ്രളയവർണ്ണനവും
ജഗത് സൃഷ്ടിപ്രകാരവർണ്ണനവും

.
🕉🕉1🕉🕉
 ഏവം താവത് പ്രാകൃതപ്രക്ഷയാന്തേ ബ്രാഹ്മ കല്പേ ഹ്യാദിമേ ലബ്ദജന്മാ ബ്രഹ്മാ ഭൂയസ്വത്ത ഏവാപ്യ വേദാൻ സൃഷ്ടിം ചക്രേ പൂർവകാപമാനാം | | 1 | | 


ഇപ്രകാരം മഹാപ്രളയത്തിന്റെ അവസാനത്തിൽ ആദ്യത്തിൽ ഭവിച്ച ബ്രഹ്മകല്പത്തിൽതന്നെ ജനിച്ചവനായ ബ്രഹ്മാവു വീണ്ടും അങ്ങയില് നിന്നുതന്നെ വേദങ്ങളെ പ്രാപിച്ച് മുമ്പിലത്തെ കല്പത്തിലെ പോലെ പ്രപഞ്ച സൃഷ്ടിയെചെയ്തു . 
🕉🕉2🕉🕉
സോfയം ചതുർയുഗസഹസ്രമിതാന്യഹാനി താവന്മിതാശ്ച രജനീർ ബഹുശോ നിനായ നിദ്രാത്യസൗ ത്വയി നിലീയ സമം സ്വസൃഷ്ടർ - നൈമിത്തികപ്രലയമാഹരതോട്ടസ്യ രാത്രിം | | 2 | | 


ആ ബ്രഹ്മദേവൻ ആയിരം ചതുർയുഗകാലംകൊണ്ട് ഗണിക്കപ്പെട്ട പകലുകളേയും അത്രതന്നെ കാലംകൊണ്ട് കണക്കാക്കപ്പെട്ട രാത്രികളേയും വളരെ കഴിച്ചുകൂട്ടി . ഇദ്ദേഹം തന്നാൽ സൃഷ്ടിക്കപ്പെട്ട ചരാചരങ്ങാളോടുകൂടി അങ്ങയില് ലയിച്ചിട്ട് നിദ്രചെയ്യുന്നു , അതിനാൽ അദ്ദേഹത്തിന്റെ നിദ്രാ സമയമായ രാത്രിയെ നൈമിത്തികപ്രളയമെന്നു പറയുന്നു . 

🕉🕉3🕉🕉
അസാദൃശാം പുനരഹർമുഖകൃത്യതുല്യാം സൃഷ്ടിം കരോത്യനുദിനം സ ഭവത്പ്രസാദാത്  പ്രാഗ്ബ്രാഹ്മകല്പജൻഷാം ച പരായുഷാം തു സുപ്തപ്രബോധനസമാസ്തി തദാ വിസൃഷ്ടി : | | 3 | |


 ആ സ്രഷ്ടാവ് പിന്നീട് ഞങ്ങളെപ്പോലെയുള്ള വരുടെ പ്രഭാതകൃത്യങ്ങൾക്കു തുല്യമായ പ്രപഞ്ചസൃഷ്ടിയെ ദിവസന്തോറും അങ്ങയുടെ അനുഗ്രഹംകൊണ്ട് ചെയ്യുന്നു . മുമ്പുള്ള ബ്രഹ്മകല്പത്തിൽ ജനിച്ചവർക്കും ദീർഘായുസ്സകളായ കർക്കണ്ഡയാദികൾക്കും അപ്പോഴുള്ള സൃഷ്ടിയാവട്ടെ ഉറങ്ങി ഉണരുന്നതിനോട് തുല്യമായി ഭവിക്കുന്നു .



🕉🕉4🕉🕉

പഞ്ചാശദബ്ദമധുനാ സ്വവയോjർദ്ധരൂപ മേകം പരാർദ്ധമതിവൃത്യ ഹി വർത്തതേ സൗ തത്രാന്ത്യരാത്രിജനിതാൻ കഥയാമി ഭൂമന് പശ്ചാദ്രിനാവതരണേ ച ഭവദ്വിലാസാൻ | | 4 | |

 ഇപ്പോൾ ഈ ബ്രഹ്മദേവൻ തനിക്കുള്ള ആയുസ്സിന്റെ പകുതിഭാഗവും അമ്പതു സംവത്സരപ്രമാണവുമായ ഒരു പരാർദ്ധകാലത്തെ അതിക്രമിച്ച് സ്ഥിതിചെയ്യുന്നു എന്നത് പ്രസിദ്ധമാണല്ലോ അല്ലേ ഭഗവൻ ! അതിൽ ഒടുവിലത്തെ രാത്രിയിൽ ഉണ്ടായതും പിറ്റെന്നു പ്രഭാതത്തിൽ സംഭവിച്ചതുമായ അങ്ങയുടെ ലീലാവിലാസങ്ങളെ ഞാൻ വർണ്ണിച്ചുപറയാം . 

🕉🕉5🕉🕉

ദിനാവസാനfഥ സരോജയോനി : സുഷുപ്തികാമസ്വയി സന്നിലിലേ ജഗന്തി ച ത്വജ്ജഠരം സമീയുന്ന ദേദമേകാർണ്ണവമാസ വിശ്വം | | 5 | |


 അനന്തരം പങ്കജോത്ഭവനായ ബ്രഹ്മാവ് കഴിഞ്ഞ പകലിന്റെ അവസാനത്തിൽ വിശ്രമിക്കുവാനാഗ്രഹിക്കുന്നവനായി നിന്തിരുവടിയിൽ വഴിപോലെ ചേർന്നു ലയിച്ചു . പ്രപഞ്ചം മുഴുവനും അങ്ങയുടെ ഉദരത്തെ പ്രാപിച്ചു അപ്പോൾ ഈ ജഗത്ത് മുഴുവൻ ജലമയമായി ഭവിച്ചു . 

🕉🕉6🕉🕉
തവൈവ വേഷേ ഫണിരാജി ശേഷേ ജലകശേഷേ ഭുവനേ സു ശേഷേ ദശകം 9 ശ്രീ നാരായണീയം . ആനന്ദസാന്ദ്രാനുഭവസ്വരൂപ : സ്വയോഗനിദ്രാപരിമുദ്രിതാത്മാ | | 6 | |


 ലോകം ജലമാത്രശേഷമായിത്തീർന്നപ്പോള് ആനന്ദത്തിന്റെ പരിപൂർണ്ണമായ അനുഭവമാകുന്ന സ്വരൂപത്തോടുകൂടിയ നിന്തിരുവടി തന്റെ യോഗനിദ്ര കൊണ്ടടയാളപ്പെട്ട രൂപവിഭവത്തോടുകൂടിയവനായിട്ട് അങ്ങയുടെതന്നെ സ്വരൂപാന്തര മായിരിക്കുന്ന സർപ്പശ്രേഷ്ഠനായ ആദിശേഷനിൽ ശയിച്ചു .


🕉🕉7🕉🕉
കാലാഖ്യശക്തിം പ്രലയാവസാനേ പ്രബോധയേത്യാദിശതാ കിലാദി ത്വയാ പ്രസുപ്തം പരിസുപ്തശക്തി വ്രജേന തത്രാഖിലജീവധാമ്നാ | | 7 | | 


ആ സർപ്പശയനത്തിന്റെ പ്രളയാരംഭകാലത്ത് തന്നിൽ പ്രശാന്തമായി ലയിച്ചുകിടക്കുന്ന ശക്തിസമൂഹങ്ങളോടുകൂടിയവനും സകല ജീവത്മാക്കൾക്കും വിശ്രമസ്ഥാനവും " പ്രളയത്തിന്റെ അവസാനത്തിൽ എന്നെ ഉണർത്തുക " എന്നിങ്ങനെ കാലം എന്നു പേരായ സ്വന്തം ശക്തിയോടു കല്പിച്ചവനുമായ നിന്തിരുവടിയാൽ യോഗനിദ്ര ചെയ്യപ്പെട്ടുപോൽ .


🕉🕉8🕉🕉
ചതുർയുഗാണാം ച സഹസ്രമേവം ത്വയി പ്രസുപ്ത പുനരദ്വിതീയ കാലാഖ്യശക്തി : പ്രഥമപ്രബുദ്ധാ പ്രാബോധയത്ത്വാം കില വിശ്വനാഥ | | 8 | |


 ജഗദീശ്വര ! ഏകാകിയായ നിന്തിരുവടി ഒരായിരം ചതുർയുഗകാലം മുഴുവൻ ഈ വിധത്തിൽ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ പിന്നെ ( പ്രളയാവസാനത്തിൽ ) കാലം എന്നറിയപ്പെടുന്ന ശക്തി ആദ്യം ഉണർന്നിട്ട് അങ്ങയേയും ഉണർത്തിയത്രെ . 

🕉🕉9🕉🕉
വിബുദ്ധ്യ ച ത്വം ജലഗർഭശായിൻ  വിലോക്യ ലോകാനഖിലാൻ പ്രലീനാൻ  തേഷ്യവ സൂക്ഷ്മാത്മതയാ നിജാന്ത : - സ്ഥിതേഷു വിശേഷ ദദാഥ ദൃഷ്ടിം | | 9 | | 


കാരണജലത്തിന്റെ മദ്ധ്യഭാഗത്ത് പള്ളിക്കുറിപ്പുകൊള്ളുന്ന ഭഗവൻ ! നിന്തിരുവടി ഉണർന്ന ഉടനെ എല്ലാ ലോകങ്ങളേയും തന്നില് ലയം പ്രാപിച്ചുരിക്കുന്നതായി കണ്ട് സൂക്ഷ്മസ്വരൂപത്തോടുകൂടി തന്റെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ആ ലോകങ്ങളിന്നെ ദൃഷ്ടിയെ വിക്ഷേപിച്ചു . ( കടാക്ഷിച്ചു . ) 

🕉🕉10🕉🕉
തതസ്ത്വദീയാദയി നാഭിരന്ധ്രാ ദുദഞ്ചിതം കിംചന ദിവ്യപത്മം നിലീനനിശ്ശേഷപദാർത്ഥമാലാ സംക്ഷേപരൂപം മുകുളായമാനം | | 10 | | 


ഹേ ഭഗവൻ ! അനന്തരം അങ്ങയുടെ നാഭിരത്തിൽനിന്ന് നിന്തിരുവടിയിൽതന്നെ ലയിച്ചുകിടക്കുന്ന എല്ലാ പദാർത്ഥങ്ങളുടേയും ബീജരൂപമായി മൊട്ടിന്റെ ആകൃതിയിലുള്ള ഒരു ദിവ്യമായ താമരപ്പൂവ് പൊങ്ങിപ്പുറപ്പെട്ടു .


🕉🕉11🕉🕉

തദേതദംഭോരുഹകുഡ്മളം തേ കളേബരാത്ത തോയപഥേ പ്രരൂഢം ബഹിർന്നിരീതം പരിത : സുരദ്ഭി : സ്വധാമഭിർദ്ധ്വാന്തമലം ന്യകൃന്തത് | | 11 | | 


നിന്തിരുവടിയുടെ തിരുമേനിയിൽനിന്നു ജലമാർഗ്ഗത്തിൽ മുളച്ചുപൊങ്ങിയ അങ്ങിനെയുള്ള ഈ താമരമൊട്ട് ക്രമേണ പുറത്തേയ്ക്കു പുറപ്പെട്ടതായി ചുറ്റം പ്രകാശിച്ചുകൊണ്ടിരുന്ന സ്വതേജസ്സകൊണ്ട് ഇരുളിനെ നിശ്ശേഷം നശിപ്പിച്ചു . 

🕉🕉12🕉🕉
സംഫുല്ലപത്രേ നിതരാം വിചിത്രേ തസ്മിൻ ഭവദ്വീർയ്യയ്യതേ സരോജേ സ പദ്മജന്മാ വിധിരാവിരാസീത് സ്വയംപ്രബുദ്ധാഖിലവേദരാശിഃ | | 12 | |


 നല്ലപോലെ വികസിച്ച ഇതളുകളോടുകൂടിയതും ഏറ്റവും വിചിത്രമായിരിക്കുന്നതും അങ്ങയുടെ യോഗശക്തിയാൽ ധരിക്കപ്പെട്ടിരിക്കുന്നതുമായ ആ താമരപ്പൂവിൽ തന്നെതാൻ ബുദ്ധിയിൽ തെളിഞ്ഞുതുടങ്ങിയ എല്ലാ വേദസമൂഹങ്ങളോടുകൂടിയ പങ്കജോത്ഭവനായ ആ ബ്രഹ്മാവ് ആവിർഭവിച്ചു . 
🕉🕉13🕉🕉

അസിൻ പരാത്മന് നനു പാദ്മകപേ ത്വമിത്ഥമുത്ഥാപിതപദ്മയോനി : അനന്തഭൂമാ മമ രോഗരാശിം നിരുന്ധി വാതാലയവാസ വിഷ്ണാ | | 13 | |


 പരമാത്മസ്വരൂപിയായി സർവ്വവ്യാപിയായിരിക്കുന്ന ഗുരുവായുർവാസിൻ ! ഈ പദ്മമെന്ന കല്പത്തിൽ ഇങ്ങിനെ സൃഷ്ടിക്കപ്പെട്ട ബ്രഹ്മാവിനൊടുകൂടിയവനും അളവറ്റ മഹിമയോടുകൂടിയവനുമായ നിന്തിരുവടിതന്നെ എന്റെ വ്യാധികളെയെല്ലാം നിവാരണം ചെയ്യേണമേ . 
🕉🕉🕉🕉
പ്രളയവർണ്ണനവും ജഗത് സൃഷ്ടിപ്രകാരവർണ്ണനവും എന്ന എട്ടാം ദശകം സമാപ്തം



Comments

Popular Posts