നാരായണീയം ദശകം-9
ജഗത് സൃഷ്ടിപ്രകാരവർണ്ണനം
🕉🕉1🕉🕉
സ്ഥിതഃ സ കമലോദ്ഭവസ്തവ ഹി നാഭീപങ്കേരുഹേ കുത : സ്വിദിദമംബുധാവുദിതമിത്യനാലോകയൻ | തദീക്ഷണകുതൂഹലാത് പ്രതിദിശം വിവൃത്താനന ശ്ചതുർവദനതാമഗാദ്വികസദഷ്ടദൃഷ്ട്യംബുജാം | | 1 | |
ആ ബ്രഹ്മദേവനാകട്ടെ അങ്ങയുടെ നാഭിപത്മത്തിൽ ഇരുന്നരുളുന്നവനായി " ഈ താമരപ്പവ് സമുദ്രത്തിൽ എവിടെനിന്നാണ് ഉത്ഭവിച്ചത് " എന്ന് ആലോചിച്ചിട്ടും അറിയാതെ അത് കണ്ടുപിടിക്കുവാനുള്ള കൗതുകംകൊണ്ട് ദിക്കുതോറും തിരിക്കപ്പെട്ട മുഖത്തോടുകൂടിയവനായി വികസിച്ചു താമരകൾക്ക് തുല്യം കമനീയമായ എട്ടു കണ്ണുകളോടുകൂടി നാലു മുഖത്തോടുകൂടിയ അവസ്ഥയെ പ്രാപിച്ചു .
മഹാർണ്ണവവിഘൂർണ്ണിതം കമലമേവ തത് കേവലം വിലോക്യ തദുപാശ്രയം തവ തനും തു നാലോകയൻ ക ഏഷ കമലോദര മഹതി നിസ്സഹായോ ഹ്യഹം കുത : സ്വിദിദമ്ബുജം സമജനീതി ചിന്താമഗാത് | | 2 | |
🕉🕉2🕉🕉
മഹാസമുദ്രത്തിൽ ഇളകിക്കൊണ്ടിരിക്കുന്ന വെറും ആ താമരയെ മാത്രം കാണുകയും അതിന്നു ആശ്രയഭൂതമായ നിന്തിരുവടിയുടെ ശരീരത്തെ കാണാതിരിക്കുകയും ചെയ്കയാൽ " വിശാലമായ പത്മത്തിന്നകത്ത് യാതൊരു സഹായവുമില്ലാത്ത ഈ ഞാൻ തന്നെ ആരാണ് ? ഈ താമരപ്പവ് എവിടെ നിന്നാണ് ഉണ്ടായിട്ടുള്ളത് ? " എന്നിങ്ങിനെ അദ്ദേഹം ആലോചന തുടങ്ങി ,
🕉🕉3🕉🕉
അമുഷ്യ ഹി സരോരുഹ : കിമപി കാരണം സംഭവേ - ദിതി സൂ കൃതനിശ്ചയസ്സ ഖലു നാളരന്ധ്രാദ്ധ്വനാ സ്വയോഗബലവിദ്യയാ സമവരൂഢവാൻ പ്രൗഢധീ - സ്വദീയമതിമോഹനം ന തു കളേബരം ദൃഷ്ടവാൻ | | 3 | |
ഊഹാപോഹബുദ്ധിയോടുകൂടിയ അദ്ദേഹമാകട്ടെ " ഈ പങ്കജത്തിന്നു ഏതെങ്കിലുമൊരു ആധാരം ഉണ്ടായിരിക്കുകതന്നെ ചെയ്യും " എന്നിപ്രകാരം ആലോചിച്ചുറച്ചവനായി തന്റെ യോഗശക്തിയോടുകൂടിയ ആത്മജ്ഞാനംകൊണ്ട് വളയത്തിലുള്ള് ദ്വാരം വഴിയായി കീഴോട്ടിറങ്ങി , എങ്കിലും നിതന്തസുന്ദരമായ അങ്ങയുടെ തിരുമേനിയെ കണ്ടെത്തിയില്ല .
🕉🕉4🕉🕉
തത : സകലനാളികാവിവരമാർഗ്ഗഗോ മാർഗ്ഗയന് പ്രയസ്യ ശതവത്സരം കിമപി നൈവ സംദൃഷ്ടവാൻ നിവൃത്യ കമലോദരേ സുഖനിഷണ്ണ ഏകാഗ്രധീ : സമാധിബലമാദധേ ഭവദനുഗ്രഹകാഗ്രഹീ | | 4 | |
അനന്തരം അദ്ദേഹം ആ താമരവളയത്തിന്റെ എല്ലാ സുഷിരഭാഗങ്ങളാകുന്ന മാർഗ്ഗങ്ങളിലും പ്രവേശിച്ച് അന്വേഷിക്കുന്നവന്നയി നൂറു ദിവ്യസംവത്സരങ്ങൾ പ്രയന്തിച്ചിട്ടും ഒന്നുംതന്നെ കണ്ടെത്താത്തവനായി അങ്ങയുടെ കാരുണ്യത്തെ മാത്രം കാംക്ഷിക്കുന്നവനായിട്ട് ഏകാഗ്രമായ ബുദ്ധിയോടുകൂടി സമാധിയിലുള്ള സ്ഥർയ്യത്തെ കൈക്കൊണ്ടു .
🕉🕉5🕉🕉
ശതേന പരിവത്സരർദൃഢസമാധിബസോല്ലസത് പ്രബോധവിശദീകൃത : സ ഖലു പത്മിനീസംഭവ : I അദൃഷ്ടചരമദ്ഭുതം തവ ഹി രൂപാന്തർദ്ദശാ വ്യചഷ്ട പരിതുഷ്ടധീർഭുജഗഭോഗഭാഗാശ്രയം | | 5 | |
ആ കമലോത്ഭവനാകട്ടെ അനേക വർഷങ്ങൾകൊണ്ട് സുദൃഢമായിത്തീർന്ന സമാധിബന്ധത്താൽ ഉൽക്കർഷേണ പ്രകാശിച്ചുതുടങ്ങിയ ആത്മജ്ഞാനത്താൽ നിർമ്മലനായി അതിനുമുമ്പ് കാണപ്പെടാത്തതും ആശ്ചരയ്യകരവും സർപ്പത്തിന്റെ. ശരീരഭാഗത്തെ ആശ്രയിച്ചിരിക്കുന്നതുമായ അങ്ങയുടെ സാക്ഷാൽ സ്വരൂപത്തെ ജ്ഞാനദൃഷ്ടികൊണ്ട് സന്തുഷ്ടചിത്തനായി ദർശിച്ചു .
🕉🕉6🕉🕉
കിരീടമുകുടോല്ലസത്കടകഹാരകേയൂരയുങ് മണിസുരിതമേഖലം സുപരിവീതപീതാംബരം | കളായകുസുമപ്രഭം ഗളതലോല്ലസത്കൗസ്തുഭം വപുസ്തദയി ഭാവയേ കമലജന്മ ദർശിതം | | 6 | |
അല്ലേ ഭഗവൻ ! ശ്രേഷ്ഠമായ കിരീടം കൊണ്ടുല്ലസിക്കുന്നതും വള , മുത്തുമാല , തോൾവള ഇവയിണങ്ങിയതും രന്തങ്ങളെക്കൊണ്ടുപശോഭിക്കുന്ന അരഞ്ഞാണോടും ഭംഗിയിൽ ഉടുക്കപ്പെട്ട മഞ്ഞപ്പട്ടോടും കൂടിയതും കായാം പുവിന്റെ ഭാസുരപ്രഭയാർന്നതും കണ്ഠദേശത്തിൽ ശോഭിക്കുന്ന കൗസ്തുഭമണിയോടുകൂടിയതും ബ്രഹ്മദേവന്ന് പ്രത്യക്ഷപെടുത്തപ്പെട്ടതും ആയ ആ ദിവ്യ വിഗ്രഹത്തെ ഞാൻ ധ്യാനിക്കുന്നു .
🕉🕉7🕉🕉
ശ്രുതിപ്രകരദർശിതപ്രചുരവൈഭവ ശ്രീപതേ ഹരേ ജയ ജയ പ്രഭോ പദമുപൈഷി ദിഷ്യാ ദൃശോ : I കുരുഷ ധിയമാശു മേ ഭവനനിർമ്മിത കർമ്മഠാ മിതി രൂഹിണവർണ്ണിതസ്വഗുണസംഹിമാ പാഹി മാം | | 7 | |
ഉപനിഷദ് വാക്യങ്ങളാൽ പ്രതിപാദിക്കപ്പെട്ട മഹിമാതിശയത്തോടുകൂടിയ രമാവല്ലഭി സംസാരദുഃഖങ്ങളെ ഉന്മൂലനം ചെയ്യുന്ന ഹേ ഭഗവൻ ! , ജയിച്ചാലും ! ഭാഗ്യവിശേഷത്താൽ എന്റെ ദൃഷ്ടിപഥത്തെ അങ്ങു പ്രാപിക്കുന്നു ! എനിക്കു ജഗത് സൃഷ്ടിയില് സമർത്ഥമായ ബുദ്ധിയെ താമസം കൂടാതെ അരുളിച്ചെയ്യേണമേ ! " ഇപ്രകാരം നാന്മുഖനാൽ കീർത്തിക്കപ്പെട്ട സ്വഗുണവൈഭവത്തോടുകൂടിയ നിന്തിരുവടി എന്നെ രക്ഷിക്കേണമേ !
🕉🕉8🕉🕉
ലഭസ്വ ഭവനത്രയീരചനദക്ഷതാമക്ഷതാം ഗൃഹാണ മദനുഗ്രഹം കുരു തപശ്ച ഭൂയോ വിധേ ഭവത്വഖിലസാധനീ മയി ച ഭക്തിരതത്കടേ ത്യദീർയ്യ ഗിരമാദധാ മുദിതചേതസം വേധസം | | 8 | |
" ഹേ ബ്രഹ്മദേവ ! അങ്ങ് തടസ്ഥമില്ലാത്തതായ മൂന്നു ലോകങ്ങളേയും സൃഷ്ടിക്കുവാനുള്ള കുശലതയെ ലഭിച്ചുകൊണ്ടാലും . എന്റെ അനുഗ്രഹത്തേയും സ്വീകരിച്ചുകൊള്ളുക , വീണ്ടും തപസ്സുചെയ്യുക ; അഭീഷ്ടങ്ങളെല്ലാം സാധിപ്പിക്കുന്നതും ഏറ്റവും വർദ്ധിച്ചതുമായ എന്നിലുള്ള ഭക്തിയും സംഭവിക്കട്ടെ ; എന്നിങ്ങനെയുള്ള വാക്കുകളെ ഉച്ചരിച്ചിട്ട് ബ്രഹ്മാവിനെ നിന്തിരുവടി സന്തുഷ്ടചിത്തനാക്കിത്തീർത്തു .
🕉🕉9🕉🕉
ശതം കൃതതപാസ്തത : സ ഖലു ദിവ്യസംവത്സരാ നവാപ്യ ച തപോബലം മതിബലം ച പൂർവ്വാധികം ഉദീക്ഷ്യ കില കമ്പിതം പയസി പങ്കജം വായുനാ ഭവദ്ബലവിജ്രംഭിത : പവനപാഥസീ പീതവാൻ | | 9 | |
അനന്തരം ആ ബ്രഹ്മദേവൻ നൂറു ദിവ്യവർഷങ്ങളോളം തപസ്സുചെയ്തവനായി മുന്നേതിലുമധികം തപശ്ശക്തിയേയും ബുദ്ധിശക്തിയേയും പ്രാപിച്ചിട്ട് പ്രളയജലത്തിൽ തനിയ്ക്കാധാരമായ താമരപ്പൂവ് വായുവിനാൽ ഇളകുന്നതായി കണ്ട് അങ്ങയുടെ മഹിമാതിശയത്താൽ വർദ്ധിച്ച വീർയ്യത്തോടുകൂടിയവനായി വായുവിനേയും ജലത്തേയും പാനംചെയ്തുപോൽ !
🕉🕉10🕉🕉
തവൈവ കൃപയാ പുനസ്സരസിജേന തേനൈവ സാ പ്രകല്ല്യ ഭുവനത്രയീം പ്രവവ്വതേ പ്രജാനിർമ്മിത തഥാവിധകൃപാഭരോ ഗുരുമരുത്പുരാധീശ്വര ത്വമാശു പരിപാഹി മാം ഗുരുദയോക്ഷിതരീക്ഷിതൈഃ
| | 10 |
പിന്നീട് അദ്ദേഹം അങ്ങയുടെ അനുഗ്രഹംകൊണ്ടുതന്നെ ആ താമരമലർകൊണ്ട് മൂന്നു ലോകങ്ങളേയും നിർമ്മിച്ചിട്ട് പ്രജകളെ സൃഷ്ടിക്കുന്ന വിഷത്തിൽതന്നെ ഉദ്യക്തനായി ; ഗുരുവായുപുരേശാ ! ഇപ്രകാരമുള്ള കാരുണ്യാതിരേകത്തോടുകുടിയ നിന്തിരുവടി വർദ്ധിച്ച കൃപാരസംകൊണ്ട് ആർദ്രമാക്കപ്പെട്ട കടാക്ഷവിശേഷങ്ങളാല് എന്നെ താമസംവിനാ കാത്തരുളിയാലും .
🕉🕉🕉🕉
ജഗത് സൃഷ്ടിപ്രകാരവർണ്ണനം എന്ന ഒമ്പതാം ദശകം സമാപ്തം. ആദിതഃ ശ്ലോകാ 98 .

Comments
Post a Comment