നാരായണീയം ദശകം - 31


ബലിവിധ്വംസനവർണ്ണനം

🕉🕉1🕉🕉
പ്രീത്യാ ദൈത്യസ്തവ തനുമഹ : പ്രേക്ഷണാത് സർവ്വഥാപി ത്വാമാരാധ്യന്നജിത രചയന്നഞ്ജലിം സഞ്ജഗാദി മത്ത : കിം തേ സമഭിലഷിതം വിപ്രസൂനോ വദ ത്വം വിത്തം ഭക്തം ഭവനമവനീം വാപി സർവ്വം പ്രദാണ്ഡ്യ | | 1 | |


 ആരാലും ജയിക്കപ്പെടുവാനരുതാത്ത ദേവ ! അസുരേശ്വരനായ മഹാബലി നിന്തിരുവടിയുടെ ശരീരത്തിന്റെ ദിവ്യതേജസ്സിന്റെ ദർശനം നിമിത്തം പരമസന്തുഷ്ടിയോടെ എല്ലാ പ്രകാരത്തിലും അങ്ങയെ ഉപചരിച്ച് പൂജിച്ച് കൈക്കുപ്പിക്കൊണ്ട് ഇപ്രകാരം ഉണർത്തിച്ചു ; " ഹേ ബ്രാഹ്മണകുമാര ! എന്നിൽനിന്ന് ഭവാൻ എന്തൊന്നാണ് ആഗ്രഹിക്കുന്നത് ? അങ്ങുന്ന് ശങ്കകൂടാതെ ആവശ്യപ്പെട്ടുകൊള്ളുക . മൃഷ്ടാന്നമായലും , വീടായാലും , ഭൂമിയയാലും , ഇതെല്ലാം തന്നെയായലും ഞാൻ തരുന്നുണ്ട് ; 

🕉🕉2🕉🕉
താമീക്ഷണാം ബലിഗിരമുപാകർണ്യ കാരുണ്യപൂർണ്ണാf പ്യസ്യോപേകം ശമയിതുമനാ ദൈത്യവംശം പ്രശംസൻ | ഭൂമിം പാദത്രയപരിമിതാം പ്രാർത്ഥയാമാസിഥ ത്വം സർവ്വം ദേഹീതി തു നിഗദിതേ കസ്യ ഹാസ്യം ന വാ സ്യാത് | | 2 | |


 വാട്ടമില്ലാത്ത ആ ബലിവാക്യത്തെ കേട്ടിട്ട് , കരുണ നിറഞ്ഞവനാണെങ്കിലും നിന്തിരുവടി ഇവന്റെ അഹംഭാവത്തെ ശമിപ്പിക്കണമെന്നു കരുതി അസുരവംശത്തെ മുഴുവൻ കീർത്തിച്ചു മൂന്നടിയളവിലൊതുങ്ങുന്ന ഭൂമിയെ ആവശ്യപ്പെട്ടു ; എല്ലാം തരേണം എന്നു പറയുകയാണെങ്കിൽ ആർക്കുതന്നെ പരിഹാസമില്ലാതിരിക്കും ? 

🕉🕉3🕉🕉
വിശ്വേശം മാം ത്രിപദമിഹ കിം യാചസേ ബാലിശസ്ത്വം സർവ്വാം ഭൂമിം വൃണു കിമമുനേത്യാലപത്ത്വാം സ മൃപ്യൻ | യസ്മാദുര്പാത് ത്രിപദപരിപൂർതൃയക്ഷമ : ക്ഷേപവാദാൻ ബന്ധം ചാസാവഗമദതദർഹോ്പി ഗാഢാപശാന്ത്യ | | 3 | | 

നീ ബുദ്ധിയില്ലാത്തവനാണ് ; ലോകങ്ങൾക്കെല്ലാം നാഥനായ എന്നോട് ഇപ്പോൾ മൂന്നു കാലടി സ്ഥലം മാത്രം യാചിക്കുന്നുവല്ലൊ ? ഇതുകൊണ്ടെന്തു പ്രയോജനം ? ഭൂമി മുഴുവനും വേണമെങ്കിലും ആവശ്യപ്പെട്ടുകൊൾക . എന്നിങ്ങിനെ ആ ബലി അഹങ്കാരംകൊണ്ട് നിന്തിരുവടിയോട് പറഞ്ഞു ; യാതൊരു ആ ഗർവ്വംകൊണ്ട് അവൻ മൂന്നടി തികച്ചുതരുവാൻ തന്നെ കഴിവില്ലാത്തവനായി അധിക്ഷേപവാക്കുകളേയും , അഹങ്കാരത്തിന്റെ പരിപൂർണ്ണശാന്തിക്കായി ബന്ധനത്തേയും അതിന്നർഹനല്ലെങ്കിലും പ്രാപിച്ചു .

🕉🕉4🕉🕉


പാദത്രയാ യദി ന മുദിതോ വിഷ്ടപൈർനാപി തുഷ്യ ദിത്യസ്മിൻ വരദ ഭവതേ ദാതുകാമേyഥ തോയം ദൈത്യാചാര്യസ്തവ ഖലു പരീക്ഷാർത്ഥിന : പ്രേരണാത്തം മാ മാ ദേയം ഹരിരയമിതി വ്യക്തമേവാബഭാഷേ | | 4 | |

 മൂന്നുകാലടിയളവുകൊണ്ട് സന്തോഷപ്പെടാത്തവനാണെങ്കിൽ ലോകങ്ങളെയെല്ലാം കൊണ്ടും സന്തോഷിക്കുകയില്ല . ഹേ വരദനായ ഭഗവൻ ! നിന്തിരുവടിയാൽ ഇപ്രകാരം പറയപ്പെട്ട സമയം ഇവൻ അങ്ങാക്കായിക്കൊണ്ട് ജലം നൽക്കുവാന് പുറപ്പെട്ടപ്പോൾ അസുരഗുരുവായ ശുക്രൻ , പരീക്ഷിക്കുവാൻ ആഗ്രഹിക്കുന്ന നിന്തിരുവടിയുടെ പ്രേരണയാൽ " കൊടുക്കരുതു , കൊടുക്കരുതു ; ഇദ്ദേഹം ശ്രീഹരിയാണ് ' , എന്ന് അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞു മുടക്കുവാൻ ഉദ്ധ്യമിച്ചു . 

🕉🕉5🕉🕉
യാചത്യേവം യദി സ ഭഗവാൻ പൂർണ്ണകാമോസി സോfഹം ദാസ്യാമേവ സ്ഥിരമിതി വദൻ കാവ്യശപ്ലോസപി ദൈത്യ : വിന്ധ്യാവല്യാ നിജദയിതയാ ദത്തപാദ്യായ തുഭ്യം ചിത്രം ചിത്രം സകലമപി സ പ്രാർപയയത്തോയപൂർവ്വം | | 5 | | 


ആ ഭഗവാൻ ശ്രീനാരയണമൂർത്തിതന്നെയാണ് ഇപ്രകാരം യാചിക്കുന്നതെങ്കിൽ അങ്ങിനെയുള്ള ഞാൻ ദാനം സംപൂർണ്ണമായ മനോരഥത്തോടു കൂടിയവനായിത്തീർന്നിരിക്കുന്നു ; ഞാൻ ദാനം നൽകുകതന്നെ ചെയ്യും ; എന്നിങ്ങിനെ ഉറച്ചുപറയുന്ന ആ അസുരൻ ശുക്രാചാർയ്യനാൽ ശപിക്കപ്പെട്ടവനായിട്ടും തന്റെ പ്രേയസിയായ വിന്ധ്യാവലിയോടുകൂടി ദാനം ചെയ്യപ്പെട്ട പാദ്യത്തോടുകൂടിയ അങ്ങക്കായ്ക്കൊണ്ട് ഉദകത്തോടുകൂടി പ്രൈലോക്യമടക്കം തനിക്കുള്ള സർവ്വത്തേയും സമർപ്പിച്ചു ; വളരെ ആശ്ചർയ്യംതന്നെ .


🕉🕉6🕉🕉

നിസ്സന്ദേഹം ദിതികലപതൗ ത്വയ്യശേഷാർപണം തദ് വ്യാതനാനേ മുമുചു : - ഋഷയ : സാമരാ : പുഷ്പവർഷം | ദിവ്യം രൂപം തവ ച തദിദം പശ്യതാം വിശ്വഭാജാ മുച്ചെരുച്ചെരവൃധദവധീകൃത്യ വിശ്വാണ്ഡഭാണ്ഡം | | 6 | |

 അസുരകുലത്തിന്നധിപനായ ബലി നിന്തിരുവടിയിൽ സംശയം . കൂടാതെ ആ സർവ്വസ്വത്തിന്റെയും ദാനത്തെ ചെയ്യുന്നസമയം ദേവന്മാരോടു കൂടിയ മഹർഷിമാർ പുഷ്പവൃഷ്ടി ചൊരിഞ്ഞു . അങ്ങയുടെ അപ്രകാരമുള്ള ഈ ദിവ്യരൂപവും പ്രപഞ്ചവാസികൾ നോക്കിക്കോണ്ടിരിക്കവേ ബ്രഹ്മാണ്ഡകടാഹംവരെ ഏറ്റവും വർദ്ധിച്ചു . 

🕉🕉7🕉🕉
ത്വത്പാദാഗ്രം നിജപദഗതം പുണ്ഡരീകോദ്വോഗ്ലസ കുണ്ഡീതോയെരസിചദപുനാദ്യജ്ജലം വിശ്വലോകാൻ ഹര്ഷാത്കര്ഷാത് സുബഹു നനൃതേ ഖേചരരുത്സവേസ്മിന് ഭേരീം നിഘുനന് ഭുവനമചരജ്ജാംബവാന് ഭക്തിശാലീ | | 7 | |

 ഈ ബ്രഹ്മദേവൻ സ്വസ്ഥാനമായ സത്യലോകത്തിൽ എത്തിച്ചേർന്ന നിന്തിരുവടിയുടെ തൃപ്പാദത്തിന്റെ അഗ്രത്തെ കമണ്ഡലുവിലെ ജലംകൊണ്ട് അഭിഷേകം ചെയ്തു . ആ പുണ്യജലം എല്ലാ ലോകങ്ങളേയും പരിശുദ്ധമാക്കിയ ആകാശഗംഗയായ  സന്തോഷാദിക്യത്താൽ ആകാശചാരികാളാൽ വളരെ നൃത്തം ചെയ്യുവാൻ തുടങ്ങി . ആ മഹോത്സവത്തിൽ ഭക്തനായ ജാംബവാൻ പെരുമ്പറയടിച്ചു . 

🕉🕉8🕉🕉
താവദൈത്യാസ്ത്വനുമതിമൃതേ ഭർതുരാരബ്ദയുദ്ധാ ദേവോപേതെർഭവദനുചരെസ്സംഗതാ ഭംഗമാപന് കാലാത്മാfയം വസതി പുരതോ യദ്വശാത് പ്രാഗ്ജിതാ : സു കിം വോ യുദ്ധേരിതി ബലിഗിരാ തേyഥ പാതാളമാപൂ : | | 8 | | 


ഹേ ഭഗവൻ ! ആ സമയം ദൈത്യന്മാരാവട്ടെ , തങ്ങളുടെ നാഥനായ മഹാബലിയുടെ സമ്മതംകൂടാതെ യുദ്ധംചെയ്തുതുടങ്ങിയവരായി ഒന്നിച്ചുചേർന്നവരായ അങ്ങയുടെ സേവകന്മാരോതിരിട്ട് തോല്പിക്കപ്പെട്ടു . അനന്തരം " യാതൊന്നിന്റെ സഹായംകൊണ്ടാണോ നാം മുമ്പുകാലങ്ങളിലെല്ലാം ജയത്തെ പ്രാപിച്ചതു കാലസ്വരൂപിയായ ആ ഭഗവാനാണ് നമ്മുടെ മുന്നിൽ ( വിരോധഭാവത്തിൽ ) സ്ഥിതിചെയ്യുന്നതു . നിങ്ങൾക്കു യുദ്ധംകൊണ്ട് എന്തു പ്രയോജനം " എന്നുള്ള മഹാബലിയുടെ വാക്കുകൊണ്ട് അവർ പാതാളത്തെ പ്രാപിച്ചു .

🕉🕉9🕉🕉

പാശെർബദ്ധം പതഗപതിനാ ദൈത്യമുച്ചെരവാദീ സ്മാർത്തീകീയം ദിശ മമ പദം കിം ന വിശ്വേശ്വരോസി പാദം മൂർദ്ധനി പ്രണയ ഭഗവന്നിത്യകമ്പം വദന്തം പ്രഹ്ലാദ്സ്മം സ്വയമുപഗതോ മാനയന്നസ്ത്രവീത്ത്വാം | | 9 | |


 പക്ഷീന്ദ്രനായ ഗരുഡനാൽ അരുണപാശങ്ങൾകൊണ്ട് കെട്ടപ്പെട്ടവനായ ആ അസുരേശ്വരനോട് നിന്തിരുവടി ഉറക്കെ ഇപ്രകാരം പറഞ്ഞു ; " എനിക്ക് മൂന്നാമത്തെ അടിക്കുള്ള സ്ഥലം തരിക ; നീ വിശ്വേശ്വരനല്ലേ ? " ഭഗവാനേ ! എന്റെ ശിരസ്സിൽ തൃപ്പാദം വെച്ചുകൊണ്ടാലും ! ' എന്നിങ്ങനെ ഇളക്കംകൂടാതെ പറയുന്ന അദ്ദേഹത്തെ മാനിച്ചുകൊണ്ട് തന്നത്താൻ വന്നെത്തിയവനായ പ്രഹ്ലാദന് നിന്തിരുവടിയെ സ്തുതിച്ചു . 

🕉🕉10🕉🕉
ദർഭോച്ഛിത്ത്യ വിഹിതമഖിലം ദൈത്യ സിദ്ധോസി പുണ്യര് - ലോകസ്തേസ്തു ത്രിദിവവിജയീ വാസവത്വം ച പശ്ചാത് മത്സായുജ്യം ഭജ ച പുനരിത്യന്വഗൃഹ്ണാ ബലിം തം വിപ്രെസ്സന്താനിതമഖവര : പാഹി വാതാലയേശ | | 10 |


 എന്നാൽ ചെയ്യപ്പെട്ടതെല്ലാം നിന്റെ അഹംഭാവത്തെ നശിപ്പിക്കുന്നതിന്നു വേണ്ടിയാകുന്നു . നിനക്ക് സ്വർഗ്ഗത്തെക്കൂടി ജയിക്കത്തക്കതായ ലോകം ഉണ്ടാവട്ടെ . അതിൽപിന്നെ ഇന്ദ്രപദവിയും , അനന്തരം എന്റെ സായൂജ്യവും പ്രാപിച്ചുകൊൾക . എന്നിങ്ങിനെ നിന്തിരുവടി ആ മഹാബലിയെ അനുഗ്രഹിച്ചു . ഹേ ഗുരുവായൂരപ്പാ ! വേദജ്ഞന്മാരായ ബ്രാഹ്മണാരാൽ പൂർത്തിയാക്കപ്പെട്ട മഹായജ്ഞത്തോടുകൂടിയ നിന്തിരുവടി രക്ഷിക്കേണമേ ! 

🕉🕉🕉
Narayaneeyamdashaka31ബലിവിധ്വംസനവർണ്ണനം എന്ന മുപ്പത്തൊന്നാംദശകം സമാപ്തം . ആദിതം ശ്ലോകം 324 .

Comments

Popular Posts