നാരായണീയം ദശകം - 32
മത്സ്യാവതാരവർണ്ണനം
🕉🕉1🕉🕉
പുരാ ഹയഗ്രീവമഹാസുരേണ ഷഷ്ഠാന്തരാന്തോദ്യദകാണ്ഡക്സ്പി നിദ്രോന്മുഖബ്രഹ്മമുഖാത് ഹൃതേഷു വേദേഷ്യധിത്സ : കില മത്സ്യരൂപം | 1 | l
പണ്ട് ആറാമത്തെ മന്വന്തരത്തിന്റെ അവസാനത്തിലുണ്ടായ പ്രളയത്തില് ഹയഗ്രീവൻ എന്ന അസുരശ്രേഷ്ഠനാൽ ഉറങ്ങുവാൻ ഭാവിക്കുന്ന ബ്രഹ്മദേവന്റെ മുഖത്തിൽനിന്നു വേദങ്ങൾ അപഹരിക്കപ്പെട്ട സമയം നിന്തിരുവടി മത്സ്യരുപത്തെ സ്വീകരിക്കുവാൻ ആഗ്രഹിച്ചുവത്രെ .
🕉🕉2🕉🕉
സത്യവ്രതസ്യ ദ്രമിളാധിഭർത്തുർന്നദീജല തർപ്പയതസ്തദാനീം കരാഞ്ജലൗ സഞ്ജ്വലിതാകൃതിസ്ത്വമദൃശ്യഥാ : കശ്ചന ബാലമീന : | | 2 | |
അക്കാലത്ത് നദീജലത്തിൽ തർപ്പണം ചെയ്തുകൊണ്ടിരുന്ന ദ്രവിഡദേശാദിപനായ സത്യവൃതനെന്ന രാജവിന്റെ അഞ്ജലിപുടത്തിൽ നിന്തിരുവടി ഏറ്റവും പ്രകാശിക്കുന്ന ആകൃതിയോടുകൂടിയ ഒരു ചെറുമത്സ്യമായിട്ട് കാണപ്പെട്ടു .
🕉🕉3🕉🕉
ക്ഷിപ്തം ജലേ ത്വാം ചകിതം വിലോക്യ നിനേംബുപാത്രേണ മുനി : സ്വഗേഹം സ്വല്പരഹാഭി : കലശീം ച കൂപം വാപീം സരശ്ചാനശിഷേ വിഭോ ത്വം | | 3 | |
വെള്ളത്തിൽ നിക്ഷേപിക്കപ്പെട്ട നിന്തിരുവടിയെ ഭയപ്പെട്ടിരിക്കുന്നതായി കണ്ട് ആ രാജർഷി ജലപാത്രംകൊണ്ട് തന്റെ ഗൃഹത്തിലേക്കു കൊണ്ടുപോയി ; ഹേ ഭഗവൻ ! നിന്തിരുവടി അല്പം ദിവസങ്ങൾകൊണ്ട് ജലപാത്രവും കിണറും കുളം തടാകം എന്നിവയും വ്യാപിച്ചുകൊണ്ട് വളർന്നുവന്നു .
🕉🕉4🕉🕉
യോഗപ്രഭാവാദ്ഭവദാജ്ഞയെവ നീതസ്തതസ്ത്വം മുനിനാ പയോധിം പ്രഷോമുനാ കല്പദിദൃക്ഷമേനം സപ്താഹമാസ്വേതി വദന്നയാസീ : Il4l
അനന്തരം അങ്ങയുടെ കല്പനകൊണ്ടുതന്നെ ആ രാജർഷിയാൽ യോഗബലത്തിന്റെ മഹിമകൊണ്ട് സമുദ്രത്തിലേക്ക് കൊണ്ടുപോയി ചേർക്കപ്പെട്ട നിന്തിരുവടി ഇദ്ദേഹത്താല് ചോദിക്കപ്പെട്ടവനായി പ്രളയം കാണ്മാനാഗ്രഹിക്കുന്ന ഇദ്ദേഹത്തോട് " ഏഴുദിവസം കാത്തുകൊള്ളുക " എന്നിങ്ങനെ അരുളിചെയ്തുകൊണ്ട് അവിടെനിന്നു മറഞ്ഞു .
🕉🕉5🕉🕉
പ്രാപ്ലേ ത്വദുകfഹനി വാരിധാരാപരിപ്ലതേ ഭൂമിതലേ മുനീന്ദ്ര : സപ്തർഷിഭി : സാർദ്ധമപാരവാരിണ്യദ്ഘൂർണ്ണമാന : ശരണം യയ ത്വാം | | 5 |
അങ്ങു പറഞ്ഞദിവസം വന്നുചേർന്നപ്പോൾ ധാരമുറിയാതെ പെയ്യുന്ന മഴകൊണ്ട് ഭൂലോകം മുഴുവൻ മുഴുകിപ്പോകവേ ആ രാജർഷി സപ്തർഷികളോടുകൂടി കരകാണാത്ത വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്നവനായി അങ്ങയെ ശരണം പ്രാപിച്ചു .
🕉🕉6🕉🕉
ധരാം ത്വദാദേശകരീമവാപ്നാം നരരൂപിണീമാരുരുഹുസ്തദാ തേ തത്കമ്പകശ്രേഷു ച തേഷു ഭൂയസ്ത്വമംബുധേരാവിരഭൂർമഹീയാന് | | 6 | |
അപ്പോൾ അവര് ആജ്ഞയനുസരിച്ച് ഒരു തോണിയുടെ ആകൃതിയിൽ അടുത്തെത്തിച്ചേർന്ന ഭൂമിയിൽ കയറി ; അവർ പിന്നെയും ആ തോണിയുടെ ഇളക്കംകൊണ്ടു ഭയപ്പെടുന്നവരായിത്തീർന്നപ്പോൾ നിന്തിരുവടി ഏറ്റവും മഹത്തരമായ രുപത്തോടുകൂടി സമുദ്രത്തിൽനിന്ന് പ്രത്യക്ഷപ്പെട്ടു .
🕉🕉7🕉🕉
ഷാകൃതിം യോജനലക്ഷദീർഘാം ദധാനമുണൈസ്തരതേജസം ത്വാം നിരീക്ഷ്യ ഇഷ്ടാ മുനയസ്ത്വദുക്ത്യാ ത്വത്തുംഗശൃംഗേ തരണിം ബബന്ധു : | | 7 | |
ലക്ഷം യോജന നീളത്തോടുകൂടിയ മത്സ്യരൂപത്തെ ധരിച്ചിരിക്കുന്ന ഏറ്റവും വർദ്ധിച്ച തേജസ്സോടുകൂടിയ നിന്തിരുവടിയെ കണ്ടിട്ട് സന്തുഷ്ടരായ മഹർഷിമാർ അങ്ങയുടെ ആജ്ഞയനുസരിച്ച് അങ്ങയുടെ ഉയർന്നുനില്ക്കുന്ന കൊമ്പിന്മേൽ തോണിയെ പിടിച്ചുകെട്ടി .
🕉🕉8🕉🕉
ആകൃഷ്ടനാകോ മുനിമണ്ഡലായ പ്രദർശയന് വിശ്വജഗദ്വിഭാഗാന് | സംസ്തുയമാനോ നൃവരേണ് തേന ജ്ഞാനം പരം ചോപദിശന്നചാരീ : I 8 I
നിന്തിരുവടി തോണിയേയും വലിച്ചുകൊണ്ട് ആ മുനിവൃന്ദത്തിന്ന് ലോകത്തിലെ എല്ലാ ഭാഗങ്ങളേയും കാണിച്ചുകൊടുത്തുകൊണ്ട് ആ മഹാരാജാവിനാല് സ്തുതിക്കപ്പെട്ടവനായി അദ്ദേഹത്തിന്ന് പരമാത്മജ്ഞാനത്തേയും ഉപദേശിച്ചുകൊണ്ട് സഞ്ചരിച്ചു .
🕉🕉9🕉🕉
കല്പാവധൗ സപ്തമുനീൻ പുരോവത് പ്രസ്ഥാവ്യ സത്യവ്രതഭൂമിപം തം വൈവസ്വതാഖ്യം മനുമാദധാന : ക്രോധാദ് ഹയഗ്രീവമഭിഭൂതോfഭൂ : | | 9 |
നിന്തിരുവടി പ്രളായാവസാനത്തില് സപ്തർഷികളെ മുമ്പത്തേപ്പോലെ തന്നെ സ്ഥാപിച്ചിട്ട് ആ സത്യവ്രതരാജാവിനെ വൈവസ്വതനെന്നമനുവാക്കിത്തീർത്തു കോപത്താൽ ഹയഗ്രീവനെന്ന അസുരന്റെ നേരിട്ട് പാഞ്ഞുപോയി .
🕉🕉10🕉🕉
സ്വതുംഗശൃംഗക്ഷതവക്ഷസം തം നിപാത്യ ദൈത്യം നിഗമാൻ ഗൃഹീത്വാ വിരിഞ്ചയേ പ്രീതഹൃദേ ദദാന : പ്രഭഞ്ജനാഗാരപതേ പ്രപായാ : l | 10 ll
അല്ലയോ ഗുരുവായൂരപ്പ ! തന്റെ നീണ്ട കൊമ്പുകൊണ്ട് കുത്തിപ്പിളർക്കപ്പെട്ട മാർവ്വിടത്തോടുകൂടിയ ആ അസുരനെ കൊന്നുവീഴ്ത്തി വേദങ്ങളെ വീണ്ടെടുത്ത് സന്തുഷ്ടചിത്തനായ ബ്രഹ്മവിന്നായ്ക്കൊണ്ട് ദാനംചെയ്തവനായ നിന്തിരുവടി എന്നെ രക്ഷിക്കേണമേ .
🕉🕉🕉
മത്സ്യാവതാരവർണ്ണനം എന്ന മുപ്പത്തിരണ്ടാംദശകം സമാപ്തം . ആദിത ശ്ലോകാഃ 334 . അഷ്ടമസ്കന്ധം സമാപ്തം .



Comments
Post a Comment