നാരായണീയം ദശകം - 33
നവമസ്കന്ധ
അംബരീഷചരിതവർണ്ണനം
🕉🕉1🕉🕉
വൈവസ്വതാഖ്യമനുപുത്രനഭാഗജാത നാഭാഗനാമകനരേന്ദ്രനുതോം / ബരീഷ് സപ്താർണ്ണവാവൃതമഹീദയിതോപി രമേ ത്വത്സംഗീഷു ത്വയി ച മഗ്നമനാസ്സദൈവ | | 1 | |
വൈവസ്വതനെന്ന മനുവിന്റെ പുത്രനായ നഭാഗനിൽനിന്നു ജനിച്ച നാഭാഗമഹാരാജാവിന്റെ തനയനായ അംബരീഷൻ - ഏഴു സമുദ്രങ്ങളാൽ ചുറ്റപ്പെട്ട ഭൂമിയുടെ അധിപനായിരുന്നിട്ടും അങ്ങയുടെ ഭക്തന്മാരിലും നിന്തിരുവടിയിലും എല്ലായ്പോഴും ലയിച്ച മനസ്സോടുകൂടിയവനായി പരമാനന്ദത്തോടുകൂടി വസിച്ചു .
🕉🕉2🕉🕉
ത്വത്പ്രീതയേ സകലമേവ വിതന്വതോട്ടസ്യ ഭക്ത്യ വ ദേവ നചിരാദഭഥാ : പ്രസാദം | യേനാസ്യ യാചനമൃത്യോപ്യഭിരക്ഷണാർത്ഥം ചക്രം ഭവാൻ പ്രവിത്താര സഹസ്രധാരം | | 2 | |
അല്ലേ ഭഗവൻ ! സമസ്തകർമ്മങ്ങളും അങ്ങയുടെ പ്രീതിക്കുവേണ്ടിത്തന്നെ അനുഷ്ഠിക്കുന്നവനായ അദ്ദേഹത്തിന്റെ ഭക്തികൊണ്ടുതന്നെ താമസിയാതെ നിന്തിരുവടി പ്രസാദിച്ചരുളി . യാതൊന്നുകൊണ്ട് പ്രാർത്ഥനകൂടാതെ തന്നെ ഇവന്റെ രക്ഷയ്ക്കുവേണ്ടി നിന്തിരുവടി ആയിരം മുനകളോടുകൂടിയ സുദർശമെന്ന ചക്രത്തെ അയച്ചുകൊടുത്തു .
🕉🕉3🕉🕉
സ ദ്വാദശീവ്രതമഥോ ഭവദര്ശനാർത്ഥം വർഷന്ദധൗ മധുവനേ യമുനോപകണേ പത്യാ സമം സുമനസാ മഹതീം വിതന്വൻ പൂജാം ദ്വിജേഷു വിസൃജനന് പശുഷഷ്ടികോടിം | | 3 | |
അതിൽപിന്നെ അദ്ദേഹം പന്തിയോടുകൂടി പുഷ്പങ്ങളെക്കൊണ്ട് അത്യുൽകൃഷ്ടമായ പൂജയെ ചെയ്യുന്നവനായി മഹാബ്രാഹ്മണർക്ക് അറുപതു കൊല്ലം മുഴുവൻ അങ്ങയെ ആരാധിക്കുന്നതിന്നുവേണ്ടി ദ്വാദശിവ്രതം അനുഷ്ഠിച്ചു .
🕉🕉4🕉🕉
തത്രാഥ പാരണദിനേ ഭവദർചനാന്തേ ദുർവാസസാസ്യ മുനിനാ ഭവനം പ്രപേദേ ഭോം വൃതശ്ചസ നൃപേണ പരാർത്ഥിശീലോ മന്ദം ജഗാമ യമുനാം നിയമാന്വിധാസ്യൻ | | 4 | |
അനന്തരം അവിടെ പാരണദിവസ്സില് ഭഗവൽപൂജയുടെ അവസാനം ദുർവാസസ്സ് എന്ന മഹഷിയാൽ ഇദ്ദേഹത്തിന്റെ ഭവനം പ്രാപിക്കപ്പെട്ടു . പരോപദ്രവ സ്വഭാവത്തോടുകൂടിയ ആ മഹർഷിയാവട്ടെ അംബരീഷ മഹാരാജാവിനാൽ ഭക്ഷണത്തിനു ക്ഷണിക്കപ്പെട്ടവനായി നിത്യകർമ്മാനുഷ്ടാനത്തിന്നുവേണ്ടി യമുനാ നദിയിലേക്കു പതുക്കെ യാത്രയായി .
🕉🕉5🕉🕉
രാജ്ഞാഥ പാരണമുഹൂർത്തസമാപ്തിവേദാ ദ്വാരെവ പാരണമകാരി ഭവത്പരേണ പ്രാപ്താ മുനിസ്തദഥ ദിവ്യദൃശാ വിജാനൻ ക്ഷിപ്യനന് ക്രൂധോദ്യുതജടോ വിത്താന കൃത്യാം | | 5 | |
അനന്തരം നിന്തിരുവടിയുടെ ഭക്തനായ രാജാവിനാൽ പാരണയുള്ള മുഹൂർത്തം കഴിഞ്ഞുപോകുമെന്ന വ്യസനംകൊണ്ട് വെറും ജലംകൊണ്ട്തന്നെ പാരണചെയ്യപ്പെട്ടു ; അനന്തരം അവിടെ എത്തിച്ചേർന്നവനായ ആ മഹർഷി ഇങ്ങിനെ പാരണചെയ്തതിനെ ജ്ഞാനദൃഷ്ടികൊണ്ട് അറിഞ്ഞ് രാജാവിനെ അധിക്ഷേപിച്ച് കോപംകൊണ്ട് ജടപറിച്ചെടുത്ത് ഒരു ക്രൂധോദ്ധ്യനെ നിർമ്മിച്ചു .
🕉🕉6🕉🕉
കൃത്യാം ച താമസിധരാം ഭവനം ദഹന്തീ മഗ്രൂfഭിവീക്ഷ്യൗപതിർന്ന പദാച്ചകമ്പേ ത്വദ്ഭക്തബാധമഭിവീക്ഷ്യ സുദർശനം തേ കൃത്യാനലം ശലഭയനൻ മുനിമന്വധാവീത് | | 6 | |
ആ മഹാരാജാവ് വാളൂരിപ്പിടിച്ച് ലോകം മുഴുവൻ ദഹിപ്പിക്കുമാറു നിലകൊള്ളുന്ന ആ ദേവതയെ തന്റെ എതിരിലായിക്കൊണ്ട് നിന്ന സ്ഥലത്തുനിന്ന് ഒരടിപോലും അനങ്ങിയില്ല . അങ്ങയുടെ സുദർശനചക്രമാവട്ടെ അങ്ങയുടെ ഭക്തനെ ബാധിക്കുന്ന ആ കൃത്യയാകുന്ന അഗ്നിയെ സ്വതേജസ്സുകൊണ്ട് പാറ്റയെന്നതുപോലെ നശിപ്പിച്ചിട്ട് ആ മഹർഷിയുടെനേരെ പാഞ്ഞു .
🕉🕉7🕉🕉
ധാവന്നശേഷഭുവനേഷു ഭിയാ സ പശ്യൻ വിശ്വത്ര ചക്രമപി തേ ഗതവാൻ വിരിഞ്ചം | ക : കാലചക്രമതിലംഘയതീത്യപാസ്ത : ശർവ്വം യയ സ ച ഭവന്തമവരുതെവ | | 7 | |
അദ്ദേഹം ഭയംകൊണ്ട് എല്ലാ ലോകങ്ങളിലും ഓടിനടന്നിട്ടു എല്ലായിടത്തും അങ്ങയുടെ ചക്രത്തെതന്നെ കാണുന്നവനായി ബ്രഹ്മാവിനെ ശരണം പ്രാപിച്ചു ; കാലചക്രത്തെ ആരാണ് അതിലംഘിക്കുന്നത് ; എന്നിങ്ങിനെ അവിടെനിന്നു ത്യജിക്കപ്പെട്ടവനായിട്ട് ശ്രീപരമേശ്വരനെ പ്രാപിച്ചു . അദ്ദേഹവും നിന്തിരുവടിയെ വന്ദിക്കുകയാണ് ചെയ്തത് .
🕉🕉8🕉🕉
ഭൂയോ ഭവന്നിലയമേത്യ മുനിം നമന്തം പ്രോചേ ഭവാനഹമുഷേ നനു ഭക്തദാസ : I ജ്ഞാനം തപശ്ച വിനയാന്വിതമേവ മാന്യം യാഹ്യംബരീഷപദമേവ ഭജേതി ഭൂമൻ | | 8 | |
ഹേ ഭഗവൻ ! അതിനുശേഷം അങ്ങയുടെ സ്ഥാനമായ വൈകുണ്ഠത്തിൽ വന്ന് നമസ്കരിക്കുന്ന ആ മഹർഷിയോടു നിന്തിരുവടി " ഹേ മഹർഷേ ! ഞാൻ ഭക്തന്മാരുടെ ദാസനാണല്ലോ . ജ്ഞാനവും തപസ്സം വിനയത്തോടുകൂടിയാല് മാത്രമെ ബഹുമാനിക്കത്തക്കതായി ത്തീരുകയുള്ളു ; ഇവിടെനിന്ന് പൊയ്ക്കൊൾക . അംബരീഷന്റെ കാല്ക്കൽതന്നെ ശരണം പ്രാപിച്ചുകൊൾക എന്ന് അരുളിച്ചെയ്തു .
🕉🕉9🕉🕉
താവത്സമേത്യ മുനിനാ സ ഗൃഹീതപാദോ രാജാകപൗത്യ ഭവദസ്തമസാവനൗഷീത് ചക്രേ ഗതേ മുനിരദാദഖിലാശിഷോറൂനെ ത്വദ്ഭക്തിമാഗസി കൃതേ്പി കൃപാം ച ശംസൻ | | 9 |
ആ സമയം ഓടിയെത്തിയ മഹർഷിയാല് പിടിക്കപ്പെട്ട പാദങ്ങളോടുകൂടിയ ആ രാജാവ മാറിനിന്ന് അങ്ങയുടെ അസ്ത്രത്തെ സ്തുതിച്ചു . ആ സുദശനംചക്രം ശാന്തമായി പോയപ്പോൾ ദുർവാസസ്സ് മഹർഷി നിന്തിരുവടിയിലുള്ള അപരാധം ചെയ്യപ്പെട്ടിരുന്നിട്ടും കരുണയേയും പുകഴ്ത്തിക്കൊണ്ട് ഇദ്ദേഹത്തിന്നു സകലവിധമായ അനുഗ്രഹങ്ങളേയും നല്കി .
🕉🕉10🕉🕉
രാജാ പ്രതീക്ഷ്യ നിമേകസമാമനാശ്വാൻ സംഭോജ്യ സാധു തമൂഷിം വിസൃജൻ പ്രസന്നം ഭുക്ത്വാ സ്വയം ത്വയി തതോപി ദൃഢം രതോഭൂത് - സായുജ്യമാപ ച സ മാം പവനേശ പായാഃ | | 10 | |
ഒരു കൊല്ലം മുഴുവൻ മഹർഷിയെ പ്രതീക്ഷിച്ചുകൊണ്ട് ആഹാരം കഴിയ്ക്കാതെ കഴിച്ചുകൂടിയ രാജാവ് ആ മഹർഷിയെ നല്ലവണ്ണം ഭജിപ്പിച്ച് സന്തുഷ്ടനാക്കി പറഞ്ഞയച്ചതിനുശേഷം താനും ഊൺ കഴിച്ച് നിന്തിരുവടിയില് മുമ്പിലത്തേക്കാൾ ഏറ്റവും ആസക്തിയോടുകൂടിയവനായിത്തീർന്നു . അവസാനം മുക്തിയെ പ്രാപിക്കുകയും ചെയ്തു . ഹേ ഗുരുവായൂരപ്പ അപ്രകാരമുള്ള നിന്തിരുവടി എന്നെ രക്ഷിക്കേണമെ .
🕉🕉🕉
അംബരീഷചരിതവർണ്ണനം എന്ന മുപ്പത്തിമൂന്നാംദശകം സമാപ്തം . ആദിതം ശോകം . 344 .



Comments
Post a Comment