നാരായണീയം ദശകം - 34


ശ്രീരാമചരിതാവർണ്ണനം

🕉🕉1🕉🕉
 ഗീർവ്വാണരത്ഥ്യമാനോ ദശമുഖനിധനം കോസലേഷ്യശ്യശൃംഗേ പുത്രീയാമിഷ്ടിമിഷ്ട്വാ ദദുഷി ദശരഥക്ഷകാഭതേ പായസാഗ്ര്യം തദ്ഭുക്ത്യാ തത്പുരന്ധ്രീഷ്വപി തിസൃഷു സമം ജാതഗർഭാസു ജാതോ രാമസ്ത്വം ലക്ഷണേന സ്വയമഥ ഭരതേനാപി ശത്രുഘനാളാ ||| 1 |

 അനന്തരം നിന്തിരുവടി ദേവന്മാരാൽ രാവണന്റെ വധത്തെ പ്രാർത്ഥിക്കപ്പെട്ടവനായി കോസലം എന്നു പറയപ്പെടുന്ന അയോദ്ധ്യയിൽ ഋശ്യശൃംഗമഹർഷി പുത്രകാമേഷ്ടിയെന്ന യാഗത്തെചെയ്തു ദശരഥചക്രവർത്തിയ്ക്കാക്കൊണ്ട് ഉത്തമമായ പായസത്തെ നൽകിയസമയം അതിനെ ഭക്ഷിച്ചതിനാല് ഒരേ കാലത്തിൽ ഗർഭം ധരിച്ച ആ മുന്നു രാജപത്നിമാരിലും സ്വയം ശ്രീരാമാനായി ഭരതനോടും ലക്ഷ്മണൻ , ശത്രുഘൻ എന്നിവരോടുകൂടി അവതരിച്ചു . 

🕉🕉2🕉🕉

കോദണ്ഡീ കൗശികസ്യ ക്രതുവരമവിതും ലക്ഷണേനാനുയാതോ യാതോfഭൂസ്താതവാചാ മുനികഥിതമനുദ്വന്ദ്വശാന്താധ്വഖദ : I നൃണാം ത്രാണായ ബാണെർമുനിവചനബലാത്താടകാം പാടയിത്വാ ലബ്ബ്വാസാദസ്തജാലം മുനിവനമഗമോ ദേവ സിദ്ധാശ്രമാഖ്യം | 2 | | 

ഹേ ഭഗവൻ ! അച്ഛന്റെ നിയോഗമനുസരിച്ച് വിശ്വാമിത്രന്റെ ശ്രേഷ്ഠമായ യാഗത്തെ രക്ഷിക്കുന്നതിനുവേണ്ടി കോമഡപാണിയായി ലക്ഷ്മണനാൽ അനുഗമിക്കപ്പെട്ടവനായി നിന്തിരുവടി യാത്രയായി ; മഹർഷിയാല് ഉപദേശിക്കപ്പെട്ട ( ബല , അതിബല ) എന്ന രണ്ടു മന്ത്രങ്ങളാൽ മാർഗ്ഗഖേദമകറ്റപ്പെട്ടവനായി ജനങ്ങളുടെ രക്ഷയ്ക്കായി വിശ്വാമിത്രന്റെ വാക്കനുസരിച്ച് താടക എന്ന രാക്ഷസിയെ ബാണങ്ങൾകൊണ്ടു വധിച്ചു ഈ മഹർഷിയിൽനിന്നു തന്നെ ദിവ്യാസ്ത്രങ്ങളെല്ലാം കരസ്ഥമാക്കിയ സിദ്ധാശ്രമം എന്ന തപോവനത്തിൽ പ്രവേശിച്ചു .

🕉🕉3🕉🕉

മാരീചം ദ്രാവയിത്വാ മഖശിരസി ശരന്യരക്ഷാംസി നിയ്യൂൻ കല്യാം കുർവന്നഹല്യാം പഥി പദരജസാ പ്രാപ്യ വൈദേഹഗേഹം - ഭിന്ദാനശ്ചാന്ദ്രചൂഡം ധനുരവനിസുതാമിന്ദിരാമേവ ലബ്ബാ രാജ്യം പ്രാതിഷ്ഠകഥാസ്ത്വം ത്രിഭിരപി ച സമം ഭ്രാതൃവീരെസ്സദാരെ : Il3 | | 


നിന്തിരുവടി യാഗാരംഭത്തിൽ ബാണങ്ങളാൽ മാരീചനെ ഓടിച്ചിട്ട് മറ്റുള്ള രാക്ഷസന്മാരേയും നിഗ്രഹിച്ച് വഴിക്കുവെച്ച് പാദരേണുക്കളാൽ അഹല്യയെ പരിശുദ്ധയാക്കി ജനകരാജരാജധാനിയിൽ ചെന്ന് ശിവന്റെ പള്ളിവില്ലിനെ മുറിച്ച് സാക്ഷാൽ ശ്രീദേവിയെ സീതാദേവിയെ ലഭിച്ച് ഭാർയ്യമാരോടുകൂടിയ ആ മൂന്നു വീരന്മാരായ് സഹോദരന്മാരോടുകൂടി സ്വരാജ്യത്തിലേക്ക് പുറപ്പെട്ടു . 

🕉🕉4🕉🕉

ആരുന്ധാനേ ആഷാഡേ ഭൂഗുകുല തിലക സംക്രമയ്യ സ്വതേജോ യാതേ യാതോ്സ്യയോധ്യാം സുഖമിഹ നിവസൻ കാന്തയാ കാന്തമൂർത്തേ ശത്രുഘേനകദാമോ ഗതവതി ഭരതേ മാതുലസ്യാധിവാസം താതാരബോfഭിഷേകസ്തവ കില വിഹത : കേകയാധീശപുത്ര്യാ | | 4 | |

 ഭഗുവംശാലങ്കാരമായ ശ്രീ പരശുരാമൻ കോപാന്ധനായി വഴിയിൽവെച്ച് തടുത്ത് . തന്റെ തേജസ്സിനെ അങ്ങയില് സംക്രമിപ്പിച്ചിട്ട് തിരികെ പോയപ്പോൾ നിന്തിരുവടി അയോദ്ധ്യയെ പ്രാപിച്ചു . സുന്ദരസ്വരൂപിയായ ഭഗവൻ ! നിന്തിരുവടി ഇവിടെ സ്വപത്നിയോടുകൂടി സുഖമായി വസിച്ചുവരവേ ഒരിക്കൽ ഭരതന് ശത്രുഘനോടുകൂടി അമ്മാമന്റെ ഗൃഹത്തിലേക്കു പോയ സമയം അച്ഛനാൽ ആരംഭിയ്ക്കപ്പെട്ട നിന്തിരുവടിയുടെ അഭിഷേകം കൈകേയിയാൽ മുടക്കപ്പെട്ടുവല്ലോ . 

🕉🕉5🕉🕉

താതോക്ത്യാ യാതുകാമോ വനമനുജവധൂസംയുതശ്ചാപധാര : പൗരാനാരുധ്യ മാർഗേ ഗുഹനിലയഗത്വം ജടാചീരധാരീ | നാവാ സന്തീര്യ ഗംഗാമധിപദവി പുനസ്തം ഭരദ്വാജമാരാ ന്നത്വാ തദ്വാക്യഹേതോരതിസുഖമവസശ്ചിത്രകൂടേ ഗിരീഡ്രൈ | | 5 | |

 അച്ഛന്റെ ആജ്ഞയനുസരിച്ച് ധനുഷ്പാണിയായി അനുജനോടും പത്നിയോടുമൊരുമിച്ച് വനത്തിലേക്കു പുറപ്പെട്ട നിന്തിരുവടി വഴിയിൽവെച്ച് പൗരന്മാരെ മടക്കിയയച്ച് ഗുഹരാജധാനിയെ കടന്ന് അനന്തരം വഴിയരികിൽ ആ ഭരദ്വാജമഹർഷിയെ നമസ്മരിച്ച് അദ്ദേഹത്തിന്റെ വാക്യമനുസരിച്ച് ചിത്രകൂടമെന്ന പർവ്വതത്തിൽ പരമസുഖത്തിൽ പാർത്തുവന്നു .


🕉🕉6🕉🕉

ശ്രുത്വാ പുത്രാർത്തിഖിന്നം ഖലു ഭരതമുഖാത് സ്വർഗ്ഗയാതം സ്വതാതം തപ്ലോ ദത്വാംബു തസെ നിദധിഥ ഭരതേ പാദുകാം മേദിനീം ച അത്രിം നത്വാjഥ ഗത്വാ വനമതിവിപുലം ദണ്ഡകം ചണ്ഡകായം ഹത്വാ ദൈത്യം വിരാധം സുഗതിമകലയശ്ചാരു ഭോ : ശ്ശാരഭംഗിം | | 6 | | 

നിന്തിരുവടി ഭരതനിൽനിന്നും തന്റെ പിതാവിനെ പുത്രന്റെ വിരഹത്താലുണ്ടായ വേദനയാൽ സ്വർഗ്ഗം പ്രാപിച്ചവനായി കേട്ട് ദുഃഖിതനായി അദ്ദേഹത്തിന്നായി ഉദകം നല്കി ഭരതനിൽ പാദുകയേയും രാജ്യത്തേയും ഏല്പിച്ചു ; അനന്തരം അത്രിമഹർഷിയെ വണങ്ങി ഏറ്റവും വലിയതായ ദണ്ഡകാരണ്യത്തിലെത്തി ഭീമകായനായ വിരാധനെന്ന അസുരനെ വധിച്ചു ഹേ ഭഗവൻ ! ശരഭങ്ഗന്റെ സദ്ഗതിയെ സന്തോഷത്തോടുകൂടി ദർശിച്ചു . 

🕉🕉7🕉🕉

നത്വാfഗസ്ത്യം സമസ്താശരനികരസപത്രാകൃതിം താപസേഭ്യ : പ്രത്യശ്രൗഷീ : പ്രിയെഷീ തദനു ച മുനിനാ വൈഷ്ണവേ ദിവ്യചാപി ബ്രഹ്മാസ്ത്ര ചാപി ദത്തേ പഥി പിതൃസുഹൃദം വീക്ഷ്യ ഭൂയോ ജടായും മോദാത് ഗോദാതടാന്തേ പരിരമസി പുരാ പഞ്ചവട്യാം വട്യാ | | 7 | | 

അതില്പിന്നെ നിന്തിരുവടി താപസന്മാർക്ക് പ്രിയത്തെ ചെയ്യുന്ന തിലത്സകനായി രാക്ഷസവംശത്തിന്റെ ഉന്മൂലനാശത്തെ പ്രതിജ്ഞചെയ്തു . അനന്തരം അഗസ്ത്യമഹർഷിയെ നമസ്കരിച്ച് ആ മുനിയാൽ വൈഷ്ണവമെന്ന ദിവ്യചാപവും ബ്രഹ്മാസ്ത്രവും മറ്റു ദിവ്യാസ്ത്രങ്ങളും നല്കപ്പെട്ടശേഷം പിന്നീടു വഴിയിൽ അച്ഛന്റെ  സുഹൃത്തായ ജടായുവിനെ കണ്ട് സന്തോഷത്തോടെ ഗോദവരീതീരത്തിലുള്ള പഞ്ചവടിയിൽ ഭാമിനിയോടുകൂടി പണ്ട് പരമസുഖത്തോടെ വിഹരിച്ചുവല്ലോ .

🕉🕉8🕉🕉

പ്രാപ്തായാ : ശൂർപ്പണഖ്യാ മദനചലച്ചതേരർത്ഥനൈർന്നിസ്സഹാത്മാ താം സൗമിത്ര വിസൃജ്യ പ്രബലതമരുഷാ തേന നിർല്ലനനാസാം ദൃഷ്ടനാം രുഷ്ടചിത്തം ഖരമഭിപതിതം ദൂഷണം ച ത്രിമൂർദ്ധം വ്യാഹിംസീരാശരാനപ്യയുതസമധികാംസ്തത്ക്ഷണാദക്ഷതോഷ്കാ | | 8 | |


 ക്ഷയിക്കാത്ത പരാക്രമത്തോടുകൂടിയ നിന്തിരുവടി കാമംകൊണ്ടു മനസ്സിളകിയവളായി അവിടെ വന്നുചേർന്ന ശൂർപ്പണഖയുടെ പ്രാർത്ഥനകളാൽ ക്ഷമ നശിച്ച് അവളെ ലക്ഷ്മണന്റെ സമീപത്തിലെയ്ക്കു പറഞ്ഞയച്ചിട്ട് വർദ്ധിച്ച കോപത്തോടുകൂടിയ ആ ലക്ഷണനാൽ ഛേദിക്കപ്പെട്ട നാസികയോടുകൂടിയ അവളെ കണ്ട് കോപാക്രാന്തനായി അവിടെ വന്നെത്തിയ ഖരൻ , ദൂഷണനന് , ത്രീശരസ്സ് എന്നിവരേയും പതിനായിരത്തിലധികം അസുരന്മാരേയും ഒരു നൊടിയിടയിൽ കൊന്നൊടുക്കി . 

🕉🕉9🕉🕉

സോദര്യാപ്രോക്തവാർത്താവിവശദശമുഖാദിഷ്ടമാരീചമായാ സാരംഗം സാരസാക്ഷ്യാ സ്പഹിതമനുഗത : പ്രാവധീർബാണഘാതം | തന്മായാക്രന്ദനിര്യാപിതഭവദൻജാം രാവണസ്താമഹാർഷീ ത്തേനാർത്തോപി ത്വമന്ത : കിമപി മുദമധാസ്തദ്വധോപായലാഭാത് | | 9 | |


 സഹോദരിയാൽ പറഞ്ഞറിയപ്പെട്ട വർത്തമാനങ്ങള് കേട്ട് പരവശനായ രാവണനാൽ നിയോടിച്ചയക്കപ്പെട്ട മാരീചനാകുന്ന മായമൃഗം സീതാദേവിയാൽ ആഗ്രഹിക്കപ്പെട്ടതായി അതിനെ പിന്തുടർന്നു ബാണം പ്രയോഗിച്ച് വധിച്ചു ; ആ മായവിയുടെ കപടമായ കരച്ചിൽ കേട്ട് അങ്ങയുടെ സഹോദരനെ പറഞ്ഞയച്ച ആ സീതാദേവിയെ രാവണൻ കട്ടകൊണ്ടുപോയി ; അതിനാൽ നിന്തിരുവടി ദുഃഖാർത്തനായി എന്നാലും അവനെ കൊല്ലുന്നതിന്നു ഒരു കാരണം ലഭിച്ചതിനാൽ മനസ്സുകൊണ്ടു അതിനായി സന്തോഷിച്ചു . 

🕉🕉10🕉🕉

ഭൂയസ്തന്വീം വിചിന്വന്നഹൃത ദശമുഖസ്തദ്വധൂം മദ്വധേനേ ത്യക്ത്വാ യാതേ ജടായ ദിവമഥ സുഹൃദ : പ്രാതനോ : പ്രേതകാര്യം ഗൃഹാനം തം കബന്ധം ജഘനിഥ ശബരീം പ്രേക്ഷ്യ പമ്പാതടേ ത്വം സസ്രാബ്ലോ വാതസൂനും ദൃശമുദിതമനാ : പാഹി വാതാലയേശ | | 10 | |

 പിന്നീടു നിന്തിരുവടി ആ പെൺകൊടിയേയും തിരഞ്ഞു നടക്കുമ്പോൾ " രാവണൻ എന്നെ നിഗ്രഹിച്ച് അങ്ങയുടെ പത്നിയേയും കൊണ്ടുപോയി " എന്നിങ്ങനെ പറഞ്ഞുകൊണ്ട് ജടായു പരലോകം പ്രാപിച്ചപ്പോൾ സുഹൃത്തായ ആ പക്ഷിയുടെ സംസ്കാരകർമ്മങ്ങൾ ചെയ്തു ; അനന്തരം വഴിയിൽ തടുത്തു പിടികൂടിയ ആ കബന്ധനെ നിഗ്രഹിച്ചു ; പമ്പാനദീതീരത്തിൽ ശബരിയെ ദർശിച്ച് ഹനൂമാനോടു സമ്മേളിച്ച് ഏറ്റവും സന്തുഷ്ടചിത്തനായിത്തീർന്ന ഹേ ഗുരുവായൂരപ്പ ! നിന്തിരുവടി എന്നെ കാത്തരുളേണമേ . 

🕉🕉🕉
ശ്രീരാമചരിതവർണ്ണനം എന്ന മുപ്പത്തിനാലാംദശകം സമാപ്പം . - ആദിതം ശോകാ 354 .

Comments

Popular Posts