നാരായണീയം ദശകം -35


ശ്രീരാമചരിതവർണ്ണനം

🕉🕉1🕉🕉

നീതസ്സഗ്രീവമെത്രീം തദനു ഹനുമതാ ദുന്ദുഭേ : കായമുച്ചൊ ക്ഷിപ്താംഗുഷ്ഠന ഭൂയോ ലുലുവിഥ യുഗപത് പത്രിണാ സപ്ത സാലാൻ ഹത്വാ സുഗ്രീവഘാതോദ്യതമതുലബലം ബാലിനം വ്യാജവൃത്ത്യാ വർഷാവേലാമനെഷീർവ്വിരഹതരലിതസ്വം മതംഗാശ്രമാന്തേ | | 1 | | 


അതിന്നുശേഷം ഹനൂമാനാൽ സുഗ്രീവനോടുകൂടി സഖ്യം പ്രാപിപ്പിക്കപ്പെട്ട നിന്തിരുവടി ദുന്ദുഭിയെന്ന അസുരന്റെ അസ്ഥികൂടത്തെ കാല് പെരുവിരൽകൊണ്ട് ഊക്കോടെ എടുത്തെറിഞ്ഞിട്ട് അനന്തരം ഒരു ബാണം കൊണ്ട് ഏഴു സാലങ്ങളേയും ഒരുമിച്ചു മുറിച്ചു ; സുഗ്രീവനെ കൊല്ലുവാനൊരുങ്ങിയ എതിരില്ലാത്ത ബലത്തോടുകൂടിയ ബാലിയെ മറഞ്ഞുനിന്നു നിഗ്രഹിച്ചിട്ട് നിന്തിരുവടി ഭാർയ്യവിയോഗത്താൽ ഏറ്റവും കലങ്ങിയ മനസ്സോടുകൂടിയവനായി മതംഗമഹർഷിയുടെ ആശ്രമപ്രദേശത്ത് മഴക്കാലം കഴിച്ചുകൂട്ടി . 

🕉🕉2🕉🕉

സുഗ്രീവേണാനുജോക്ത്യാ സഭയമഭിയതാ വ്യഹിതാം വാഹിനീം താ മൃക്ഷാണാം വീക്ഷ്യ ദിക്ഷ ഭൂതമഥ ദയിതാമാർഗണായാവനമ്രാം | സന്ദേശം ചാംഗുലീയം പവനസുതകരേ പ്രാദിശോ മോദശാലീ മാർഗ്ഗ മാർഗ്ഗ മമാർഗ്ഗ കപിഭിരപി തദാ ത്വത്പ്രിയാ സപ്രയാസെ : | | 2 | |

 അതിനുശേഷം അനുജനായ ലക്ഷ്മണന്റെ വാക്കനുസരിച്ച് പ്രതിജ്ഞയെ തക്കം ലംഘിച്ചതുകൊണ്ടുള്ള ഭയത്തോടെ അടുത്തു വന്നുചേർന്ന സുഗ്രീവനാൽ പ്രിയതമയായ സീതയെ അന്വേഷിക്കുന്നതിനുവേണ്ടി നാനാദിക്കുകളിൽനിന്നും വേഗത്തിൽ വരുത്തി അണിനിരത്തപ്പെട്ടതായ ആ വാനരസൈന്യത്തെ വണങ്ങിനില്ക്കുന്നതായി കണ്ട് ഏറ്റവും സന്തോഷത്തോടുകൂടിയവനായ നിന്തിരുവടി ഹനുമാന്റെ കയ്യിൽ സീതാദേവിയുള്ള സന്ദേശത്തെയും അടയാളമായി മോതിരത്തേയും കൊടുത്തലിച്ചു ; അപ്പോൾ വാനരന്മാരാൽ വളരെ പണിപ്പെട്ട് ഓരോ മാർഗത്തിലും അങ്ങയുടെ പ്രിയപത്നി അന്വേഷിക്കപ്പെട്ടു .

🕉🕉3🕉🕉

ത്വദ്വാർത്താകർണ്ണനോദ്യദ്ഗരുദുരുജവസമ്പാതിസമ്പാതിവാക്യ പ്രോത്തീർണ്ണാർണ്ണാധിരന്തർന്നഗരി ജനകജാം വീക്ഷ്യ ദത്വാംഗുലീയം പ്രക്ഷദ്യോദ്യാനമക്ഷക്ഷപണചണരണ : സോഢബന്ധാ ദശാസ്യം ദൃഷ്ട്യാ പ്ലഷ്ട്യാ ച ലങ്കാം പെടിതി സ ഹനുമാൻ മൗലിരത്നം ദദൗ തേ | | 3 | | 


ആ ഹനുമാൻ നിന്തിരുവടിയുടെ വൃത്താന്തം കേട്ടതുകൊണ്ടു മുളച്ചുവന്ന ചിരകുകൾകൊണ്ട് അതിവേഗത്തിൽ പറന്നുതുടങ്ങിയ സമ്പാതിയുടെ വാക്കിനാൽ സമുദ്രം ചാടിക്കടന്ന് ലങ്കാപുരിക്കുള്ളിൽ സീതാദേവിയെ കണ്ട് അടയാളമോതിരം കൊടുത്ത് ഉദ്യാനത്തെ തകർത്തു രാവണപുത്രനായ അക്ഷകുമാരന്റെ വധം കൊണ്ടുണ്ടായ പ്രശസ്തമായ യുദ്ധത്തോടുകൂടിയവനായി ബ്രഹ്മാസ്തുബന്ധനം സഹിച്ച് രാവണനെ കണ്ട് ലങ്കാനഗരത്തെ ദഹിപ്പിക്കുകയുംചെയ്ത് വേഗത്തിൽ നിന്തിരുവടിക്കു ചൂഡാമണിയെ കൊണ്ടുവന്നുതന്നു . 

🕉🕉4🕉🕉

ത്വം സുഗ്രീവാംഗദാദിപ്രബലകപിചമൂചക്രവിക്രാന്തഭൂമീ ചക്രോfഭിക്രമ്യ പാരേജലധി നിശിചരേന്ദ്രാനുജാശ്രീയമാണ് : തത്പ്രോക്താം ശത്രുവാർത്തം രഹസി - നിശമയന് പ്രാർത്ഥനാപാർത്ഥരോഷ് പ്രാസ്താഗ്നേയാസ്തതേജസ്തസദുദധിഗിരാ ലബ്ദവാൻ മദ്ധ്യമാർഗ്ഗം | | 4 | | 


നിന്തിരുവടി സുഗ്രീവന് അംഗദൻ മുതലായ പ്രബലന്മാരായ വാനരന്മാരുടെ സൈന്യസമൂഹങ്ങളാൽ വ്യാപിക്കപ്പെട്ട ഭൂവിഭാഗത്തോടുകൂടിയവനായിട്ട് നേരിൽ പുറപ്പെട്ടുചെന്ന് സമുദ്രക്കരയിൽവെച്ച് രാക്ഷസാധിപന്റെ അനുജനായ വിഭീഷണനാൽ ആശ്രയിക്കപ്പെട്ടാവനായി സ്വകാർയ്യമായി അവനാൽ പറഞ്ഞറിയിക്കപ്പെട്ട ശത്രുവിന്റെ വിവരങ്ങളെ മനസ്സിലാക്കിക്കൊണ്ട് തന്റെ അപേക്ഷയെ നിരസിച്ചതിനാലുണ്ടായ കോപത്താൽ പ്രയോഗിക്കപ്പെട്ട ആഗ്നേയാസ്തത്തിന്റെ തേജസ്സിനാൽ ഭീതനായ സമുദ്രരാജാവിന്റെ വാക്കുകൊണ്ട് സമുദ്രമദ്ധ്യത്തിൽക്കൂടിയുള്ള വഴിയെ സമ്പാദിച്ചു . 

🕉🕉5🕉🕉

കീശരാശാന്തരോപാഹൃതഗിരിനികരെ : സ്സേതുമാധാപ്യ യാതോ യാശൂന്യാമർദ്യ ദംഷ്ട്രാനഖശിഖരിശിലാസാലശസ്ത : സ്വസൈന്യ : | വ്യാകരൻ സാനുജസ്വം സമരഭുവി പരം വിക്രമം ശക്രജേത്രാ വേഗാന്നാഗാസ്ത്രബദ്ധ : പതഗപതി ഗരുന്മാരുതെർമ്മോചിതോfഭൂ : | | 5 | |


 വാനരന്മാരാൽ പല ദിക്കുകളിൽനിന്നും കൊണ്ടുവരപ്പെട്ട പർവ്വതക്കൂട്ടങ്ങളാൽ ചിറകെട്ടിച്ച് ലങ്കയിൽ പ്രവേശിച്ച് ദംഷ്ട്രകൾ നഖങ്ങൾ പർവ്വതങ്ങൾ പാറകൾ വൃക്ഷങ്ങൾ എന്നി ആയുധങ്ങളോടുകൂടിയ തന്റെ സൈന്യങ്ങളെക്കൊണ്ട് രാക്ഷസന്മാരെ മർദ്ദിച്ച് യുദ്ധഭൂമിയിൽ വർദ്ധിച്ച പരാക്രമത്തെ പ്രകടിപ്പിക്കുന്നവനായി അനുജനോടുകൂടിയ നിന്തിരുവടി ഇന്ദ്രജിത്തിനാൽ നാഗാസ്ത്രംകൊണ്ടു ബന്ധിക്കപ്പെട്ട് ഉടനെതന്നെ പക്ഷീന്ദ്രനായ ഗരുഡന്റെ ചിറകുകളിൽനിന്നു പുറപ്പെട്ട കാറ്റുകൊണ്ട് മോചിപ്പിക്കപ്പെടുകയും ചെയ്തു .

🕉🕉6🕉🕉

സൗമിത്രിസ്ത്വത്ര ശക്തിപ്രഹൃതിഗളദസുർവ്വതജാനീതശൈല ഘാണാത് പ്രാണാനുപേതോ വ്യകൃണുത കുസൃതിശ്ശാഘിനം മേഘനാദം മായാക്ഷോഭേഷ വൈഭീഷണവചനഹൃതസ്ത്ഭന : കുംഭകർണ്ണം സമ്പ്രാപ്തം കമ്പിതോര്വീതലമഖിലചമൂഭക്ഷിണം വ്യകക്ഷിണോസ്ത്വം | | 6 | | 


അവിടെ യുദ്ധത്തിന്നിടയിൽ ലക്ഷ്മണനാകട്ടേ രാവണന്റെ ശക്തിയേറ്റ് ഗതപ്രാണനായി ഹനുമാനാൽ കൊണ്ടുവരപ്പെട്ട ഓഷധിപർവ്വതത്തിന്റെ ആഘാണം നിമിത്തം വീണ്ടും ജീവൻ ലഭിച്ച് മായബലത്തെ പുകഴ്ത്തി പറഞ്ഞുകൊണ്ടിരുന്ന ഇന്ദ്രജിത്തിനെ വധിച്ചു ; നിന്തിരുവടി രാക്ഷസമായയാൽ ക്ഷോഭങ്ങളുണ്ടാവുമ്പോഴെല്ലാം വിഭീഷണന്റെ വാക്കിനാൽ നശിപ്പിക്കപ്പെട്ട മോഹത്തോടുകൂടിയവനായി ഭൂമിയെ കുലുക്കി ക്കൊണ്ടുവന്നെതിരിട്ടവനും സൈന്യങ്ങളെയെല്ലാം ഭക്ഷിക്കുന്നവനുമായ കുംഭകർണ്ണനെ വധിച്ചു . 

🕉🕉7🕉🕉

ഗൃഹ്ൻ ജംഭാരിസംപ്രേഷിതരഥകവചൗ രാവണനാഭിയുദ്ധ്യൻ ബ്രഹ്മാസ്ത്രണാസ്യ ഭിന്ദനന് ഗലതതിമബലാമഗ്നിശുദ്ധാം പ്രഗൃഹ്ന ന് ദേവശ്രേണീവരോജ്ജീവിതസമരമൃതൈരക്ഷതെ : ഋക്ഷസംഘർ - ലംങ്കാഭർത്രാ ച സാകം നിജനഗരമഗാ : സപ്രിയ : പുഷ്പകേണ | | 7 | | 


നിന്തിരുവടി ദേവേന്ദ്രൻ അയച്ചുതരുന്ന തേരിനേയും കവചത്തേയും സ്വീകരിച്ച് രാവണനോടു നേരിട്ടു പൊരുതി ബ്രഹ്മാസ്ത്രംകൊണ്ട് അവന്റെ പത്തുതലകളേയും അറുത്ത് അഗ്നിയിൽ പ്രവേശിച്ച് പരിശുദ്ധയായ സീതാദേവിയെ പരിഗ്രഹിച്ച് യുദ്ധത്തിൽ മരിച്ചിരുന്നവരും ദേവന്മാരുടെ വരപ്രസാദംകൊണ്ടു ജീവിപ്പിക്കപ്പെട്ടവരും ദേഹത്തിൽ യാതൊരുവിധ വ്രണവുമില്ലാത്തവരുമായ വാനരസൈന്യങ്ങളോടും ലങ്കാധിപനായ വിഭീഷണനോടും പ്രിയതമയോടുകൂടി പുഷ്പകവിമാനത്തിൽ തന്റെ രാജ്യത്തിലേക്ക് യാത്രയായി . 

🕉🕉8🕉🕉

പ്രീതോ ദിവ്യാഭിഷേകരയുതസമധികാന് വത്സരാനന് പർയ്യരംസീര് മൈഥില്യാം പാപവാചാ ശിവ ! ശിവ ! കില താം ഗർഭിണീമഭ്യഹാസീ : I ശത്രുഘേനാർദ്ദയിത്വാ ലവണനിശിചരം പ്രാർദ്ദയ : ശൂദ്രപാശം താവദ്വാല്മീകിഗേഹേ കൃതവസതിരുപാസൂത സീതാ സുതാ തേ | | 8 | | 


നിന്തിരുവടി ദിവ്യങ്ങളായ അഭിഷേകങ്ങളാൽ സന്തുഷ്ടനായി പരിനായിരത്തിലധികം സംവത്സരക്കാലം സുഖമായി വാണു . സീതാദേവിയെ പറ്റിയുള്ള ലോകാപവാദംകൊണ്ട് ഗർഭിണിയായ ആ ദേവിയെ ഉപേക്ഷിച്ചുവത്രെ ! കഷ്ടം ! കഷ്ടം ! ശത്രുഘനെക്കൊണ്ട് ലവണാസുരനെ നിഗ്രഹിച്ചു ശൂദ്രനായ ജംബുകനെ വധിച്ചു . ആ സമയം വാല്മീകിയുടെ ആശ്രമത്തിൽ പാർത്തുവന്നിരുന്ന സീതാദേവി അങ്ങയുടെ രണ്ടു പുത്രന്മാരെ പ്രസവിച്ചു .

🕉🕉9🕉🕉

വാല്മീകേസ്ത്വസുതോദ്ഗാപിതമധുരകൃതേരാജ്ഞയാ യജ്ഞവാടേ സീതാം ത്വയ്യാപ്തകാമേ ക്ഷിതിമവിശദസൗ ത്വം ച കാലാർത്ഥിതോfഭൂ : / ഹേതോ : സൗമിത്രിഘാതീ സ്വയമഥ സരയൂമഗ്നനിശ്ശേഷഭൂതൈ്യ : സാകം നാകം പ്രയാതോ നിജപദമഗമോ ദേവ വൈകുണ്ഠമാദ്യം | | 9 | | 


യാത്രശാലയിൽ അങ്ങയുടെ പുത്രന്മാരെക്കൊണ്ടു രാമയണമാകുന്ന മധുരകൃതിയെ ഗാനം ചെയ്യിച്ച വാല്മീകി മാമുനിയുടെ ആജ്ഞയനുസരിച്ച് നിന്തിരുവടി സീതയേ കൈക്കൊള്ളുവാനാഗ്രഹിച്ച സമയം ആ ദേവി ഭൂമിയിൽ പ്രവേശിച്ചു ; നിന്തിരുവടിയും ധർമ്മദേവനാൽ പ്രാർത്ഥിക്കപ്പെട്ടു കാരണവശാൽ ലക്ഷ്മണനേയും തിരസ്കരിച്ചവനായി അനന്തരം തന്നെത്താൻ സരയൂ നദിയിൽ മുഴുകിയ ആശ്രിതജനങ്ങളോടുകൂടി സ്വർഗ്ഗത്തിലേക്കു ഗമിച്ചു . അല്ലേ ഭഗവാനേ ! നിന്തിരുവടി സൃഷ്ടിക്കുമുമ്പിൽ ഉള്ളതും സ്വന്തം സ്ഥാനവുമായ വൈകണത്തെ പ്രാപിച്ചു . 

🕉🕉10🕉🕉

സോട്ടയം മർത്ത്യവതാരസ്തവ ഖലു നിയതം മർത്ത്യശിക്ഷാർഥമേവം വിശ്ശേഷാർത്തിർന്നിരാഗസ്ത്യജനമപി ഭവേത് കാമധാമ്മാതിസക്ത്യാ നോ ചേത് സ്വാത്മാനുഭൂതേ : ക്വ നു തവ മനസോ വിക്രിയാ ചക്രപാണേ കമൂർത്തേ പവനപുരപതേ വ്യാധുൻ വ്യാധിതാപാന് സ് ത്വം സ്വ | 10 | |

 കാമം , ധർമ്മം എന്നിവയിലുള്ള ആസക്തിനിമിത്തം വിരഹ ദുഃഖവും നിരപരാധികളുടെ പരിത്യാഗവും നിശ്ചയമായി ഭവിക്കും എന്നിങ്ങിനെ മനുഷ്യരെ ഉപദേശിക്കുവാൻ വേണ്ടി മാത്രമാണ് നിന്തിരുവടിയുടെ ഈ മനുഷ്യാവതാരം ; അല്ലെങ്കിൽ ആത്മാരാമനായ നിന്തിരുവടിയുടെ മനസ്സിന്നു വികാരം എങ്ങിനെ സംഭവിച്ചു ; ചക്രായുധത്തെ ധരിച്ചിരിക്കുന്നവനും ശുദ്ധസത്വസ്വരുപിയുമായ ഗുരുവായൂരപ്പ . അപ്രകാരമുള്ള നിന്തിരുവടി രോഗപീഡകളെ അകറ്റേണമേ . 

🕉🕉🕉
ശ്രീരാമചരിതവർണ്ണനം എന്ന മുപ്പത്തഞ്ചാം ദശകം സമാപ്തം . ആദിതം ശ്ലോകാ 364 ,

Comments

Popular Posts