നാരായണീയം ദശകം - 36
പരശുരാമാവതാരവർണ്ണനം
🕉🕉1🕉🕉
അത്രേ : പുത്രതയാ പുരാ ത്വമനസുയായാം ഹി ദത്താഭിധോ ജാത : ശിഷ്യനിബന്ധതന്ദ്രിതമനാ : സ്വസ്ഥശ്ചരൻ കാന്തയാ ദൃഷ്ടാ ഭക്തതമേന ഹേഹയമഹീപാലേന തസ്മ വരാ നഷൈശ്വര്യമുഖാനന് പ്രദായ ദദിഥ സ്വനെവ ചാന്തേ വധം || 1 ||
പണ്ട് നിന്തിരുവടി അത്രിമഹർഷിയുടെ പുത്രനായിട്ട് ഋഷിപത്നിയായ അനസൂയയിൽ ദത്താത്രേയൻ എന്ന പ്രസിദ്ധനായി അവതരിച്ച് ശിഷ്യന്മാരുടെ നിർബന്ധത്താൽ മടുത്ത മനസ്സോടുകൂടിയവനായി ഭാർയ്യയോടുകൂടി സ്വസ്ഥചിത്തനായി സഞ്ചരിക്കുമ്പോൾ പരമഭക്തനായ ഹേഹയരാജാവിനാൽ ദർശിക്കപ്പെട്ടവനായി അദ്ദേഹത്തിന്നു അഷൈശ്വർയ്യങ്ങൾ തുടങ്ങിയ വരങ്ങളെ കൊടുത്ത് അവസാനത്തിൽ തന്നിൽനിന്നുതന്നെ വധത്തേയും വരമായി നല്കി .
🕉🕉2🕉🕉
സത്യം കർത്തുമഥാർജുനസ്യ ച വരം തച്ഛക്തിമാത്രാനതം ബ്രഹ്മവൃഷി തദാഖിലം നൃപകുലം ഹന്തും ച ഭൂമേർഭരം സഞ്ജാതോ ജമദഗ്നിതോ ഭൂഗുകുലേ ത്വം രേണുകായാം ഹരേ രാമോ നാമ തദാത്മജേഷ്യവരജ : പിത്രോരധാ : സമ്മദം || 2 ||
ഹേ ഭഗവൻ ! അനന്തരം നിന്തിരുവടി കാർത്തവീർയ്യാർജ്ജുനന്നു കൊടുത്ത വരത്ത സത്യമാക്കിത്തീർപ്പാനും ആ കാലത്ത് അവന്റെ ശക്തിക്കുമാത്രം കീഴടങ്ങുന്നതും ബ്രാഹ്മണദോഷിയും ഭൂമിക്കും ഭാരവുമായിത്തീർന്നിട്ടുള്ള രാജവംശം മുഴുവൻ ഒടുക്കുന്നതിന്നുമായി ഭഗവംശത്തിൽ ജമദഗ്നിമഹർഷിയിൽനിന്നു രേണുകാദേവിയിൽ രാമനെന്ന് പ്രശസ്തമായ പേരോടുകൂടി അവരുടെ പുത്രന്മാരിൽ ഇളയവനായി ജനിച്ചു . മാതാപിതാക്കന്മാർക്ക് സന്തോഷത്തെ നല്കി .
🕉🕉3🕉🕉
ലബ്ദാമായഗണശ്ചതുർദശവയാ ഗന്ധർവ്വരാജേ മനാ ഗാസക്താം കില മാതരം പ്രതി പിതു : ക്രോധാകുലസ്യാജ്ഞയാ താതാജ്ഞാതിഗസോദരെ : സമമിമാം ഛിത്വാ j ഥ ശാന്താത് പിതു സ്തേഷാം ജീവനയോഗമാപിഥ വരം മാതാ ച തേദാദ്വരാൻ || 3 ||
പതിന്നാലു വയസ്സുമാത്രം പ്രായമുള്ളവനും - വേദം വദാംഗം മുതലായവയെല്ലാം അഭ്യസിച്ചവനുമായ നിന്തിരുവടി ചിത്രരഥനെന്ന ഗന്ധർവ്വരാജാവില് അല്പം ആസക്തയെന്നതുപോലെയിരുന്ന അമ്മയുടെ നേർക്ക് കോപാവിഷ്ടനായിരുന്ന അച്ഛന്റെ ആജ്ഞയാൽ പിതാവിന്റെ ആജ്ഞയെ അവഗണിച്ച സഹോദരന്മാരോടുകൂടി ഇവളുടെ തലയറുത്ത് അനന്തരം ശാന്തനായിത്തീർന്ന പിതാവിൽനിന്നു അവരുടെ ജീവിതലാഭമാകുന്ന വരത്തെ ലഭിച്ചു ; മാതാവും അങ്ങയ്ക്കു വരങ്ങൾ നല്കി .
🕉🕉4🕉🕉
പിത്രാ മാതൃമുദ്ര സ്മവാഹൃതവിയമ്മേനോർന്നിജാദാശ്രമാത് പ്രസ്ഥായാഥ ഭൂഗോർഗ്ഗിരാ ഹിമഗിരാവാരാധ്യ ഗൗരീപതിം ലബ്ധ്വാ തത്പരശും തദുക്തദനുജച്ഛേദീ മഹാസ്ത്രാദികം പ്രാപ്ലോ മിത്രമഥാകൃതവ്രണമുനിം പ്രാപ്യാഗമ : സ്വാശ്രമം || 4 ||
അനന്തരം പിതാവിനാൽ മാതാവിന്റെ സന്തോഷത്തിന്നുവേണ്ടി സ്തുതിച്ചുവരുത്തപ്പെട്ട കാമധേനുവിനോടുകൂടിയ തന്റെ ആശ്രമത്തിൽനിന്ന് മൃഗുമഹർഷിയുടെ ആജ്ഞയനുസരിച്ച് പുറപ്പെട്ട് ഹിമാലയപർവ്വതത്തില് ഉമാപതിയായ പരമേശ്വരനെ ആരാധിച്ച് അദ്ദേഹത്തിന്റെ പരശുവെന്ന ദിവ്യായുധത്തെ കൈക്കലാക്കി അദ്ദേഹം അസുരനെ നിഗ്രഹിച്ച് ദിവ്യാസ്ത്രങ്ങളെല്ലാം ലഭിച്ച് അകൃതവ്രണനെന്ന മഹർഷിയെ മിത്രമായി ലഭിച്ചിട്ട് നിന്തിരുവടി സ്വന്തം ആശ്രമത്തിലേക്ക് തിരിച്ചെത്തി .
🕉🕉5🕉🕉
ആഖടോപഗതോ j ർജ്ജുന : സുരഗവീസസ്രാപ്തസമ്പദ്ഗണ സ്ത്വത്പിത്രാ പരിപൂജിത : പുരഗതോ ദുർമ്മന്ത്രിവാചാ പുന : ഗാം കേതും സചിവം ന്യയുങ്ക്ത കുധിയാ തേനാപി ആന്ധന്മനി പറത്ത പ്രാണക്ഷേപസരോഷഗോഹതചമൂച b ണ വത്സാ ഹൃത : || 5 ||
നായാട്ടിനായി വനത്തിൽ വന്നെത്തിയ കാർത്തവീർയ്യാർജ്ജുനൻ കാമധേനുവിൽനിന്ന് ലഭിച്ച ഭോഗ്യവസ്തുക്കളെക്കൊണ്ട് അങ്ങയുടെ പിതാവിനാൽ വഴിപോലെ പൂജിക്കപ്പെട്ടവനായി രാജധാനിയെ പ്രാപിച്ച ദുഷ്ടന്മാരായ മന്ത്രിമാരുടെ ദുരുപദേശത്താൽ പിന്നീട് കാമധേനുവിനെ വാങ്ങിക്കൊണ്ടുവരുവാൻ ഒരു മന്ത്രിയെ നിയോഗിച്ചയച്ചു . ദുർബുദ്ധിയോടുകൂടിയ അവനാലാകട്ടെ തന്നോടെതിർത്ത മുനിയുടെ വധത്താൽ കോപിഷ്ഠനായ കാമധേനുവിനാൽ നശിപ്പിക്കപ്പെട്ടു സൈന്യത്തൊടു കൂടിയവനായിട്ട് പശുക്കുട്ടി അപഹരിക്കപ്പെട്ടു .
🕉🕉6🕉🕉
ശുക്രോജ്ജീവിതതാതവാക്യചലിതക്രോധോ j ഥ സഖ്യാ സമം ബിഭ്രദ്ധ്യാതമഹോദരോപനിഹിതം ചാപം കുഠാരം ശരാൻ | ആരൂഢ : സഹവാഹിനൂകരഥം മാഹിഷ്മതീമാവിശന് വാഗ്ഭിർവത്സമദാശുഷി ക്ഷിതിപതൗ സമ്പ്രാസ്തഥാ : സംഗരം || 6 ||
അനന്തരം നിന്തിരുവടി ശുക്രമഹർഷിയാൽ ജീവിക്കപ്പെട്ട അച്ഛന്റെ വാക്കുകളാൽ ഇളക്കപ്പെട്ട കോപത്തോടുകൂടിയവനായി ധ്യാനിക്കപ്പെട്ട മഹോദരനാൽ കൊണ്ടുവരപ്പെട്ട് വില്ല് , കഠാരി , ശരങ്ങളെന്നിവ ധരിച്ചുകൊണ്ട് മഹർഷിയോടുകൂടി കുതിരകളോടും സാരഥിയോടുംകൂടിയ തേരിൽ കയറി മാഹിഷ്മരാജധാനിയിൽ പ്രവേശിച്ച് സാമവാക്കുകൾകൊണ്ട് ആ കാർത്തവീർയ്യാർജ്ജുനരാജാവ് പശുക്കിടാവിനെ തിരികെ തരാതിരുന്നപ്പോൾ യുദ്ധം ആരംഭിച്ചു .
🕉🕉7🕉🕉
സഖാവായ പുത്രാണാമയുതേന സപ്തദശഭിത്സാക്ഷൗഹിണീഭിർമഹാ സേനാനീഭിരനേകമിത്രനിവഹര്യാജുംഭിതായോധന : | സദ്യസ്ത്വത്കകുഠാരബാണവിദലന്നിശ്ശേഷജ്യോത് കരോ ഭീതിപ്രദൂതനഷ്ടശിഷ്ടതനയസ്ത്വാമാപതത് ഹേഹയ : || 7 ||
ആ ഹേഹയാധിപൻ പതിനായിരം പുത്രന്മാരാലും പതിനേഴു അക്ഷൗഹിണിപടയാലും മഹാന്മാരായ സേനനായകന്മാരാലും മറ്റനവധി സുഹൃത്തുക്കളാലും വർദ്ധിക്കപ്പെട്ട യുദ്ധത്തോടുകൂടിയവനും , ക്ഷണനേരംകൊണ്ട് അങ്ങയുടെ കഠാരത്താലും ബാണത്താലും പിളർക്കപ്പെട്ട എല്ലാ സൈന്യത്തോടും കൂടിയവനായിട്ട് പേടിച്ചോടിയവർ , ചത്തൊടുങ്ങിയവർ ഇവരിൽ നിന്നും ശേഷിച്ച പുത്രന്മാരോടുകൂടി നിന്തിരുവടിയോട് എതിരിട്ടു .
🕉🕉8🕉🕉
ലീലാവാരിതനർമ്മദാജലവലല്ലങ്കേശഗർവ്വാപഹ ശ്രീമദ്ബാഹുസഹസ്രമുക്തബഹുശസ്ത്രാസ്ത്രം നിരുത്സുന്നതും ചക്രേ ത്വയ്യഥ വൈഷ്ണവേപി വിഫലേ ബുദ്ധ്വാ ഹരിം ത്വാം മുദാ ധ്യായന്തം ഛിതസര്വദോഷമവധീ : സോ f ഗാത് പരം തേ പദം || 8 ||
കളിയായി തടുക്കപ്പെട്ട നർമ്മദാനദിയിലെ ജലത്തിൽ മുഴുകിയ രാവണന്റെ ഗർവ്വം ശമിപ്പിച്ച ഭംഗിയേറിയ ആയിരം കൈകളാൽ പ്രയോഗിക്കപ്പെട്ട ശസ്മാസ്ത്രങ്ങളെ തടുക്കവേ , വൈഷ്ണവമായ ചക്രംകൂടി അങ്ങയിൽ നിഷ്കലമായിത്തീർന്നപ്പോൾ നിന്തിരുവടിയെ മഹാവിഷ്ണുവാണെന്നറിഞ്ഞ് സന്തോഷത്തോടുകൂടി ധ്യാനിക്കുന്ന ഈ കാർത്തവീർയ്യാർജ്ജുനനെ നിന്തിരുവടി കന്മഷങ്ങളെയെല്ലാം നശിപ്പിച്ച് നിഗ്രഹിച്ചു . അദ്ദേഹം അങ്ങയുടെ പരമപദത്തെ പ്രാപിക്കുകയും ചെയ്തു .
🕉🕉9🕉🕉
ഭൂയോമർഷിതഹേഹയാത്മജഗണസ്താതേ ഹതേ രേണുകാ മാല്ലാനാം ഹൃദയം നിരീക്ഷ്യ ബഹുശോ ഘോരാം പ്രതിജ്ഞാം വഹൻ | ധ്യാനാതീതരഥായുധസ്ത്വമകൃഥാ വിപ്രഭുഹ : ക്ഷത്രിയാനന് ദിക്കേഷു കുഠാരയനന് വിശിഖയന് നി : ക്ഷത്രിയാം മേദിനീം || 9 |
വീണ്ടും കോപാകുലന്മാരായ അർജ്ജുനന്റെ പുത്രന്മാരാല് അച്ഛന് വധിക്കപ്പെട്ട സമയം പലപ്രവശ്യം മാറത്തടിച്ചു കരയുന്നവളായ മാതാവായ രേണുകയെ കണ്ടിട്ട് ഭയങ്കരമായ പ്രതിജ്ഞയെ ചെയ്തുകൊണ്ട് നിന്തിരുവടി ധ്യാനിച്ചു വരുത്തപ്പെട്ട തേരോടും ആയുധത്തോടുംകൂടി കൊന്നൊടുക്കിയും ബാണങ്ങൾകൊണ്ടു തകർത്തും ഭൂമിയെ ക്ഷത്രിയന്മാരില്ലാത്തതാക്കിത്തീർത്തു .
🕉🕉10🕉🕉
താഗോജ്ജീവനകൃതൃപാലകകുലം ത്രിസ്സപ്തകൃതോ ജയൻ സന്തർപ്യഥ സമന്തപഞ്ചകമഹാരക്തഹൃദൗഘേ പിതൃന് യജ്ഞ ക്ഷാമപി കാശ്യപാദിഷു ദിശനന് സാലേന യുധ്യന് പുന : കൃഷ്ണാമും നിഹനിഷ്യതീതി ശമിതോ യുദ്ധാത് കുമാരർഭവാനന് | 10||
അനന്തരം നിന്തിരുവടി പിതാവിനെ ജീവിപ്പിച്ച് ഇരുപത്തൊന്നു വട്ടം ക്ഷത്രിയവംശത്തെ ജയിച്ച് സമന്തപഞ്ചകമെന്ന സ്ഥലത്തിൽ ക്ഷത്രിയ രക്തംകൊണ്ട് നിർക്കിക്കപ്പെട്ട വലിയ ഹ്രദങ്ങളിലെ രക്തപ്രവാഹങ്ങളിൽ പിതൃക്കൾക്ക് തർപ്പണം ചെയ്തിട്ട് യാഗത്തിൽ ഭൂമിയേയും കാശ്യപൻ മുതലായ ഋത്വിക്കുകളിൽ ദാനംചെയ്തു . പിന്നെ സാലരാജാവിനോടുകൂടി യുദ്ധം ചെയ്തുകൊണ്ടിരിക്കെ കൃഷ്ണാവതാരത്തിൽ ഇവനെ നിഗ്രഹിച്ചുകൊള്ളും എന്നിങ്ങിനെ സനത്കുമാരാദികളിൽ യുദ്ധത്തിൽനിന്ന് നിവർത്തിക്കപ്പെട്ടു .
🕉🕉11🕉🕉
ന്യസ്യാസ്ത്രാണി മഹേന്ദ്രഭൂഭൂതി തപസ്തന്വന് പുനർമ്മജ്ജിതാം ഗോകർണാവധി സാഗരേണ ധരണീം ദൃഷ്ട്യാർത്ഥിതസ്താപസെ : I ധ്യാതേഷ്വാസവൃതാനലായ്മചകിതം സിന്ധും ധ്രുവക്ഷേപണാ ദുത്സാരോദ്ധതകേരലോ മൃഗുപതേവാതേശ സംരക്ഷ മാം || 11 |
ഹ് പരശുചാമസ്വരൂപിയായ ഗുരുവായൂരപ്പ ! ആയുധങ്ങളുപേക്ഷിച്ച് മഹേന്ദ്ര പർവ്വതത്തിൽ തപസ്സുചെയ്തുകൊണ്ടിരിക്കവേ പിന്നെ ഗോകർണ്ണംവരെയുള്ള ഭൂമി സമുദ്രത്താൽ മുക്കപ്പെട്ടതായി കണ്ട് താപസന്മാരാൽ പ്രാർത്ഥിക്കപ്പെട്ടവനായി ധ്യാനിച്ചു വരുത്തപ്പെട്ട വില്ലിൽ തൊടുത്ത ആഗ്നേയാസ്ത്രത്തിൽനിന്നു ഭീതനായ സമുദ്രത്തെ സ്രവം എടുത്തെറിഞ്ഞ് ഒഴിച്ചുനിർത്തി കേരളത്തെ ഉദ്ധരിച്ച നിന്തിരുവടി എന്നെ രക്ഷിച്ചരുളേണമേ !
🕉🕉🕉
പരശുരാമാവതാരവർണ്ണനം എന്ന മുപ്പത്താറാംദശകം സമാപ്തം ആദിതഫ് ശ്ലോകാ 375 . നവമസ്കന്ധം സമാപ്തം .



Comments
Post a Comment