നാരായണീയം ദശകം - 37


ദശമ സന്ധ  ശ്രീകൃഷ്ണാവതാരവർണ്ണനം

🕉🕉1🕉🕉

സാന്ദ്രാനന്ദതനോ ഹരേ നൻ പുരാ ദൈവാസുര സംഗരേ ത്വത്കൃത്താ അപി കർമ്മശേഷവശതോ യേ തേ ന യാതാ ഗതിം തേഷാം ഭൂതലജന്മനാം ദിതിഭൂവാം ഭാരേണ ദുരാർദ്ദിതാ ഭൂമി : പ്രാപ വിരിഞ്ചമാശ്രിതപദം ദേവൈ : പുരെവാഗതൈഃ || 1 ||
 സാന്ദ്രാനന്ദസ്വരൂപിയായ ഹേ ഭഗവൻ ! പണ്ട് ദേവാസുരയുദ്ധത്തിൽ നിന്തിരുവടിയാൽ വധിക്കപ്പെട്ടിട്ടും കൂടി ജന്മാന്തരകർമ്മം അവസ്സനിക്കാത്തതുകൊണ്ട് യാതൊരുവർക്കു മോക്ഷം ലഭിച്ചില്ലയോ , ഭൂമിയിൽ വീണ്ടും ജനിച്ച് ആ അസുരന്മാരുടെ ഭാരംകൊണ്ട് ഏറ്റവും പരവശയായി മുമ്പിൽ തന്നെ അവിടെ എത്തിച്ചേർന്നവരായ ദേവന്മാരോടുകൂടി ശരണസ്ഥാനമായ ബ്രഹ്മദേവനെ ശരണം പ്രാപിച്ചു . 

🕉🕉2🕉🕉

ഹാ ഹാ ദുർജ്ജനഭൂരിഭാരമഥിതാം പാഥോനിധൗ പാതുകാ മേതാം പാലയ ഹന്ത മേ വിവശതാം സനൃച്ഛ ദേവാനിമാൻ ഇത്യാദിപ്രചുരപ്രലാപവിവശാമാലോക്യ ധാതാ മഹീം ദേവാനാം വദനാനി വീക്ഷ്യ പരിതോ ദധ്യ ഭവന്തം ഹരേ || 2l |

 കഷ്ടം ! കഷ്ടം ! ദുഷ്ടന്മാരുടെ വർദ്ധിച്ച ഭാരത്താല് പീഡിക്കപ്പെടുന്നവളും സമുദ്രത്തിൽ മുങ്ങിപ്പോകുവാൻ തുടങ്ങുന്നവളുമായ ഇവളെ രക്ഷിക്കേണമേ ! കഷ്ടം ! എന്റെ പാരവശ്യത്തെ ഈ ദേവന്മാരോട് ചോദിച്ചുനോക്കണേ ! എന്നിങ്ങിനെ പലവിധത്തിൽ വിലപിച്ചു പരവശയായിരിക്കുന്നു ഭൂമിദേവിയെ കണ്ട് ബ്രഹ്മാവു ചുറ്റും നില്ക്കുന്ന ദേവന്മാരുടെ വാടിയ മുഖങ്ങളെ നോക്കി , ഹേ ഭഗവൻ ! നിന്തിരുവടിയെ ധ്യാനിച്ചു . 

🕉🕉3🕉🕉

ഊചേ ചാംബുജഭൂരമൂനയി സുരാ : സത്യം ധരിയ്യാ വചോ  നന്വസ്യാ ഭവതാം ച രക്ഷണവിധൗ ദക്ഷാ ഹി ലക്ഷ്മീപതി : സർവ്വ ശർവ്വപുരസ്സരാ വയമിതോ ഗത്വാ പയോവാരിധിം നത്വാ തം സ്തുമഹേ ജവാദിതി യയു : സാകം തവാകേതനം || 3 ||


 അനന്തരം ആ ബ്രഹ്മദേവൻ അവരോടായി ഇപ്രകാരം അരുളിച്ചെയ്യുകയും ചെയ്തു . അല്ലേ ദേവന്മാരേ !, ഭൂമി ഉണർത്തിച്ചത് വാസ്തവംതന്നെ ; ഇവളുടേയും നിങ്ങളുടേയും രക്ഷാവിഷയത്തിൽ ശ്രീകാന്തനായ മഹാവിഷ്ണുതന്നെയാണ് കഴിവുള്ളവൻ ; ശ്രീ പരമേശ്വരനോടുകൂടി നമുക്കെല്ലാവർക്കും ഇവിടെനിന്ന് പാലാഴിയിലേക്കു പോയി അദ്ദേഹത്തെ നമസ്കരിച്ച് വേഗം സ്തുതിക്കുക ' എന്നിങ്ങനെ അവരോടൊന്നിച്ച് അങ്ങയുടെ വാസസ്ഥലമായ വൈകുണ്ഠത്തിലേക്ക് യാത്രയായി .

🕉🕉4🕉🕉

തേ മുഗ്ധാനിലശാലി ദുഗ്ധജലധേസ്തീരം ഗതാസ്സംഗതാ യാവത്ത്വത്പദചിന്തനൈകമനസസ്താവത് സ പാഥോജഭൂ : I ത്വദ്വാചം ഹൃദയേ നിശമ്യ സകലാനാനന്ദയന്നൂചിവാ നാഖ്യാത : പരമാത്മനാ സ്വയമഹം വാക്യം തദാകർണ്യതാം || 4 || 

അവർ മനംകുളുർക്കുമാറു ഇളംകാറ്റു വീശിക്കൊണ്ടിരുന്ന പാലാഴിയുടെ തീരത്തില് ചെന്ന് എല്ലാവരുമൊരുമിച്ച് അങ്ങയുടെ തൃപ്പദങ്ങളെ ഏകാഗ്രമായ മനസ്സോടുകൂടി ധ്യാനിച്ചുകൊണ്ടിരുന്ന സമയം ആ ബ്രഹ്മദേവൻ അങ്ങയുടെ വാക്കുകളെ മനസ്സിൽ കേട്ടറിഞ്ഞ് എല്ലാവരേയും ആനന്ദിപ്പിച്ചുകൊണ്ട് ഇപ്രകാരം അരുളിചെയ്തു ; " ഞാൻ പരമാത്മസ്വരൂപിയായ ഭഗവാനാൽ നേരിട്ട് അരുളിച്ചെയ്യപ്പെട്ട ആ വാക്കുകളെ കേട്ടുകൊൾവിൻ " 

🕉🕉5🕉🕉

ജാനേ ദീനദശാമഹം ദിവിഷദാം ഭൂമേശ്ച ഭീമൈർ തൃപ് സ്തത്ക്ഷേപായ ഭവാമി യാദവകുലേ സോഹം സമഗ്രാത്മനാ ദേവാ വൃഷ്ണികുലേ ഭവന്തു കലയാ ദേവാംഗനാശ്ചാവന മത്സരാർഥമിതി ത്വദീയവചനം പാഥോജഭൂരൂചിവാന് || 5 ||

 ഭയങ്കരന്മാരായ രാജാക്കന്മാരാൽ ഭൂമിക്കും ദേവന്മാർക്കും നേരിട്ടിട്ടുള്ള വിനാശത്തിന്നായി യദുവംശത്തിൽ പരിപൂണ്ണമായ കലയോടുകൂടി അവതരിക്കുന്നുണ്ട് , ഭൂമിയിൽ എന്നെ പരിചരിക്കുന്നതിനുവേണ്ടി ദേവന്മാരും ദേവസ്ത്രീകളും അംശങ്ങൾകൊണ്ട് വൃഷ്ണിവംശത്തിൽ ജനിക്കട്ടെ ! എന്നിങ്ങനെ അങ്ങയുടെ കല്പനയേ ബ്രഹ്മദേവൻ ഉണർത്തിച്ചു .


🕉🕉6🕉🕉

ശ്രുത്വാ കർണ്ണരസായനം തവ വച : സർവ്വേഷു നിർവ്വാപിത സ്വാന്തേഷ്യീശ ഗതേഷു താവകകൃപാപീയൂഷതൃപ്താത്മസു വിഖ്യാതേ മധുരാപുര കില ഭവത്സാന്നിധ്യപുണ്യോത്തരേ ധന്യാം ദേവകനന്ദനാമുദവഹദ്രാജാ സ ശൂരാത്മജഃ || 6 ||

 ഹേ ഭഗവൻ ! ചെവിക്കമൃതമായിരുന്ന അങ്ങയുടെ വാക്യത്തെ കേട്ട് അവരെല്ലാവരും അങ്ങയുടെ കാരുണ്യാമൃതംകൊണ്ട് സംതൃപ്തരായി മനസ്സമാധാനത്തോടുകൂടി മടങ്ങിപ്പോയപ്പോൾ അങ്ങയുടെ സാന്നിദ്ധ്യവിശേഷത്താല് പരിശുദ്ധമായി പ്രസിദ്ധിയാർന്ന മധുരപുരിയില് ശൂരസേനന്റെ പുത്രനായ ആ രാജാവു വസുദേവൻ ധന്യനായ ദേവന്റെ പുത്രിയായ ദേവകിയെ വിവാഹം ചെയ്തുവത്രെ . 

🕉🕉7🕉🕉

ഉദ്വാഹാവസിതൗ തദീയസഹജ : കംസോ j ഥ സമ്മാനം ന്നേതൗ സൂതതയാ ഗത : പഥി രഥേ വ്യോമോത്ഥയാ ത്വദ്ഗിരാ അസ്യാസ്താമതിദുഷ്ടമഷ്ടമസുതോ ഹന്തേതി ഹന്തേരിത : സന്ത്രാസാത് സ തു ഹന്തുമന്തികഗതാം തന്വീം കൃപാണീമധാത് || 7 || 

അനന്തരം വിവാഹത്തിന്റെ അവസാനത്തിൽ അവളുടെ സഹോദരനായ കംസൻ ഈ വധൂവരന്മാരെ ബഹുമാനിച്ച് സാരഥ്യം സ്വീകരിച്ചുംകൊണ്ട് രാജമാർഗ്ഗത്തിൽകൂടി തേരോടിച്ചു പോകുമ്പോൾ ' ഇവളുടെ എട്ടാമത്തെ പുത്രൻ പരമദുഷ്ടനായിരിക്കുന്ന നിന്നെ കൊല്ലും " എന്നിപ്രകാരം ആകാശത്തിൽനിന്നും ഉണ്ടായ അങ്ങയുടെ വചനത്താൽ പറഞ്ഞറിയിക്കപ്പെട്ടു . അവനാകട്ടെ മരണഭയം നിമിത്തം സ്വസമീപത്തിലിരിക്കുന്ന ആ പെൺകൊടിയെ കൊല്ലുവാൻ വാളെടുത്തു കഷ്ടം ! 

🕉🕉8🕉🕉

ഗൃഹ്ണാനശ്ചികുരേഷു താം ഖലമതി : ശൗരേശ്ചിരം സാന്ത്വനെ ർന്നോ മുഞ്ചന് പുനരാത്മജാർപ്പണഗിരാ പ്രീതോ j ഥ യാതോ ഗൃഹാന് | ആദ്യം ത്വത്സഹജം തഥാ j ർപ്പിതമപി സ്നേഹേന നാഹന്നസൗ ദുഷ്ടാനാമപി ദേവ പുഷ്ടകരുണാ ദൃഷ്ടാ ഹി ധീരേകദാ || 8 ||

 ദുർബുദ്ധിയായ അവൻ അവളെ തലമുടിയിൽ ചുറ്റിപ്പിടിച്ചുകൊണ്ട് ശൂരസേനനാത്മജന്റെ സാമവാക്യങ്ങളാലും വളരെ നേരത്തേക്ക് വിടാതെയിരുന്നതുകൊണ്ട് പിന്നീടുണ്ടായ പുത്രന്മാരെ സമർപ്പിച്ചുകൊള്ളാം " എന്നുള്ള വാക്യത്താൽ സന്തുഷ്ടനായി സ്വഭവനത്തിലേക്കു മടങ്ങി . അതിനുശേഷം അതിന്നനുസരിച്ചുതന്നെ സമർപ്പിക്കപ്പെട്ടുവെങ്കിലും ആദ്യത്തെ അങ്ങയുടെ സഹോദരനെ അവന് സ്നേഹം നിമിത്തം വധിച്ചില്ല . അല്ലയോ ദേവ ! ദുഷ്ടന്മാരുടെ ഹൃദയവും ചില സമയങ്ങളിൽ വർദ്ധിച്ച കരുണയോടു കൂടിയതായി കാണപ്പെടുന്നുണ്ടല്ലോ . :

🕉🕉8🕉🕉

താവത്ത്വന്മനസെവ നാരദമുനി : പ്രോചേ സ ഭോജേശ്വരം യൂയം നന്വസുരാ : സുരാശ്ച യദവോ ജാനാസി കിം ന പ്രഭോ മായാവീ സ ഹരിർഭവദ്വധകൃതേ ഭാവി സുരപ്രാർത്ഥനാ ദിത്യാകർണ്യ യദൂനദൂധുനദസൗ ശൗരേശ്ച സൂനൂനഹന് || 9 |

 ആ സമയം ആ നാരദമുനി അങ്ങയുടെ മനോഗതമനുസരിച്ചുതന്നെ ഭോജരാജാവിനോട് ഇപ്രകാരം പറഞ്ഞു . അല്ലേ പ്രഭോ ! നിങ്ങളെല്ലാം അസുരന്മാരാണ് . യാദവന്മാർ സുരന്മാരുമാണെന്നുള്ളതു അങ്ങ് അറിയുന്നില്ല . മായാവിയായ ആ ശ്രീഹരി ദേവകളുടെ അപേക്ഷയനുസരിച്ച് നിങ്ങളെ നിഗ്രഹിക്കുന്നതിന്നായി അവതരിക്കുവാൻ പോകുന്നു ' എന്നിങ്ങനെയുള്ള വാക്കുകളെ കേട്ടിട്ട് ഇവൻ ( കംസൻ ) വസുദേവപുത്രന്മാരെ കൊല്ലുകയും യാദവന്മാരെ ഭയപ്പെടുത്തി ഓടിക്കുകയും ചെയ്തു . 

🕉🕉10🕉🕉

 പ്രാപ്ലേ സപ്തമഗർഭതാമഹിപതൗ ത്വത്പ്രേരണാന്മായയാ നീതേ മാധവ രോഹിണീം ത്വമപി ഭോ : സച്ചിസുഖകാത്മക : | ദേവക്യാ ജഠരം വിവേശിഥ വിഭോ സംസ്തുയമാന : സുലൈ : സ് ത്വം കൃഷ്ണ വിധേയ രോഗപടലീം ഭക്തിം പരാം ദേഹി മേ || 10 || 

ഹേ ലക്ഷീകാന്ത ! സർപ്പേന്ദ്രനായ ആദിശേഷന് ഏഴാം ഗർഭത്തെ പ്രാപിച്ച് അങ്ങയുടെ പ്രേരണകൊണ്ട് മായയാല് രോഹിണിയില് നയിക്കപ്പെട്ടതിന്റെ ശേഷം സച്ചിദാനന്ദസ്വരുപിയയ നിന്തിരുവടിയും ദേവകിയുടെ ഗർഭത്തിൽ പ്രവേശിച്ചു . സർവ്വവ്യാപകനായ അല്ലയോ കൃഷ്ണ ! ദേവകളാൽ സ്തുതിക്കപ്പെടുന്ന അപ്രകാരമുള്ള നിന്തിരുവടി എന്റെ രോഗസമൂഹത്തെ ഉന്മൂലനം ചെയ്യേണമേ ! ഉൽകൃഷ്ടമായ ഭക്തിയെ നല്കിയരൂളേണമേ ! , ശ്രീകൃഷ്ണാവതാരവർണ്ണനം എന്ന മുപ്പത്തേഴാം ദശകം സമാപ്തം . ആദിതം ശ്ലോകം 388 .

Comments

Popular Posts