നാരായണീയം ദശകം - 38
ശ്രീകൃഷ്ണാവതാരവർണ്ണനം
.
🕉🕉1🕉🕉
ആനന്ദരൂപ ഭഗവന്നയി ത്വേതാരേ പ്രാപ്ലേ പ്രദീപ്തഭവദംഗനിരീയമാണ് : കാന്തിവ്രഞ്ജരിവ ഘനാഘനമണ്ഡലൈർദ്യാ മാവൃണ്വതീ വിരുരുന്നു കില വർഷവേലാ || 1 ||
ആനന്ദരൂപനായ ഹേ ഭഗവൻ ! അങ്ങയുടെ അവതാരസമയം സമീപിച്ചപ്പോൾ ഉജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന അങ്ങയുടെ അവയവങ്ങളിൽനിന്നു പുറപ്പെട്ട ശോഭാസമൂഹങ്ങളോ എന്നു തോന്നുമാറ് ലസിച്ചിരുന്ന മേഘങ്ങളാൽ ആകാശദേശത്തെ ആവരണം ചെയ്തുകൊണ്ട് വർഷകാലം ഏറ്റവും പ്രശോഭിച്ചു .
🕉🕉2🕉🕉
ആശാസു ശീതളതരാസു പയോദതോയെ രാശാസിതാപ്തിവിവശേഷു ച സജ്ജനേഷി നശാകരോദയവിധൗ നിശി മധ്യമായാം ക്ലേശാപഹസ്ത്രിജഗതാം ത്വമിഹാവിരാസീ : || 2 ||
ദിക്കുകളെല്ലാം മഴവെള്ളംകൊണ്ട് തണുത്തിരിക്കുമ്പോൾ , സജ്ജനങ്ങൾ മനോരഥം നിറവേറിയതിനാൽ സന്തോഷപരവശരായിത്തീർന്നിരിക്കുന്ന സമയം , അർദ്ധ രാത്രിയിൽ , ചന്ദ്രോദയ സമയത്ത് മൂന്നു ലോകത്തിന്റെയും ക്ലേശനാശകനായ നിന്തിരുവടി ഈ ഭൂലോകത്തിൽ അവതരിച്ചരുളി . ബാല്യസ്പശാപി വപുഷാ ദധുഷാ വിഭൂതീ ആദ്യത്കിരീടകടകാംഗദഹാരഭാസാ ശംഖാരിവാരിജഗദാപരിഭാസിതേന മേഘാസിതേന പരിലസിഥ സൂതിഗേഹേ || 3 || ബാലഭാവം കൈക്കൊണ്ടതായിരുന്നുവെങ്കിലും ഐശ്വർയ്യങ്ങളെ ധരിക്കുന്നതും ജാജ്വല്യമാനങ്ങളായ കിരീടം , കൈവളകൾ , തോൾവളകൾ , മാലകൾ , ഇവയുടെ ശോഭ ചേർന്നതും , ശംഖം , ചക്രം , പത്മം , ഗദ് ഇവകളാൽ ചുറ്റും പരിശോഭിച്ചുകൊണ്ടിരിക്കുന്നതും മേഘശ്യാമളവുമായി തിരുമേനികൊണ്ട് തിരുമാറിടത്തിൽ ഈറ്റില്ലത്തില് അങ്ങ് പരിലസിച്ചു .
🕉🕉3🕉🕉
ബാല്യസൂശാപി വപുഷാ ദധുഷാ വിഭൂതീ ആദ്യത്കിരീടകടകാംഗദഹാരഭാസാ ശംഖാരിവാരിജഗദാപരിഭാസിതേന wo . മേഘാസിതേന പരിലസിഥ സൂതിഗേഹേ || 3 ||
ബാലഭാവം കൈക്കൊണ്ടതായിരുന്നുവെങ്കിലും ഐശ്വർയ്യങ്ങളെ ധരിക്കുന്നതും ജാജ്വല്യമാനങ്ങളായ കിരീടം , കൈവളകൾ , തോൾവളകൾ , മാലകൾ , ഇവയുടെ ശോഭ ചേർന്നതും , ശംഖം , ചക്രം , പത്മം , ഗദ ഇവകളാൽ ചുറ്റും പരിശോഭിച്ചുകൊണ്ടിരിക്കുന്നതും മേഘശ്യാമളവുമായ തിരുമേനികൊണ്ട് തിരുമാറിടത്തിൽ ഈറ്റില്ലത്തില് അങ്ങ് പരിലസിച്ചു .
🕉🕉4🕉🕉
വക്ഷ : സ്ഥലീസുഖനിലീനവിലാസിലക്ഷ്മീ മന്ദാക്ഷലക്ഷിതകടാക്ഷവിമോക്ഷഭേദൈ : I തന്മന്ദിരസ്യ ഖലകംസകൃതാമലക്ഷ്മീ മുന്മാർജയന്നിവ വിരേജിഥ വാസുദേവ || 4 ||
ആ അല്ലേ , വസുദേവസൂനോ ! ഭവാൻ തിരുമാറിടത്തിൽ സുഖമായി സ്ഥിതിചെയ്യുന്ന സൗന്ദർയ്യവതിയായ ലക്ഷ്മീദേവിയുടെ ലജ്ജാസമ്മിളിതങ്ങളായ കടാക്ഷവർഷങ്ങളുടെ പ്രകാരഭേദങ്ങളെകൊണ്ട് , ഭവനത്തിന്ന് ദുരാത്മാവായ കംസനാൽ ഉണ്ടാക്കിത്തീർക്കപ്പെട്ട , ആശ്രീയെ അടിച്ചുവാരികളയുന്നവനെന്നപോലെ ശോഭിച്ചു .
🕉🕉5🕉🕉
ശൗരിസ്തു ധീരമുനിമണ്ഡലചേതസോട്ടപി ദൂരസ്ഥിതം വപുത്രദീക്ഷ്യ നിജേക്ഷണാഭ്യാം || ആനന്ദവാഷ്പപുലകോദ്ഗമഗദ്ഗദാർദ്ര സ്മൃഷ്ടാവ ദൃഷ്ടി മകരന്ദരസം ഭവന്തം || 5 ||
വസുദേവനാകട്ടെ വികാരരഹിതന്മാരായ മഹർഷിവ്യയന്മാരുടെ മനസ്സിനു പോലും അകന്നു സ്ഥിതിചെയ്യുന്ന ( അവിഷയമായ ) രമ്യവിഗ്രഹത്തെ സ്വന്തം കണ്ണുകളെക്കൊണ്ട് നോക്കിയിട്ട് സന്തോഷാശ്രു , രോമാഞ്ചം , തൊണ്ടയിടച്ച എന്നീ വികാരങ്ങളാൽ ആർദ്രഹൃദയനായി കണ്ണുകൾക്ക് പൂന്തേൻകണക്കെ സുഖകരനായിരിക്കുന്ന നിന്തിരുവടിയെ സ്തുതിച്ചു .
🕉🕉6🕉🕉
ദേവ പ്രസീദ പരപൂരുഷ താപവല്ലീ നിർല്ലൂനദാത്രസമനേത്രകലാവിലാസിന് ഖദാനപാകുരു കൃപാഗുരുഭി : കടാക്ഷ രിത്യാദി തേന മുദിതേന ചിരം നുതോ f ഭൂ : || 6 ||
" ഹേ പ്രകാശസ്വരുപിൻ ! പരമാത്മസ്വരൂപ ! സന്താപവല്ലിയുടെ മൂലാദനം ചെയ്യുന്നതിനുള്ള സർവ്വനിയന്താവായും സ്വാംശഭൂതനായ മായയെക്കൊണ്ട് സൃഷ്ട്യാദിലീലകളെ നിർവഹിപ്പിക്കുന്നവനായും ഇരിക്കുന്ന ഭഗവൻ ! പ്രസാദിച്ചരുളിയാലും . കരുണാപരിപൂർണ്ണങ്ങളായ കടാക്ഷങ്ങളാൽ ദുഃഖങ്ങളെയെല്ലാം ദൂരീകരിക്കേണമേ " എന്നി പ്രകാരം സംവൃഷ്ടനായി അദ്ദേഹത്തോൽ നിന്തിരുവടി വളരെനേരം സ്തുതിക്കപ്പെട്ടവനായി ഭവിച്ചു .
🕉🕉7🕉🕉
മാത്രാ ച നേത്രസലിലാസ്ത്രതഗാത്രവല്യാ സ്തോതൈരഭിഷ്ടതഗുണ : കരുണാലയസ്ത്വം | പ്രാചീനജന്മയുഗളം പ്രതിബോധ്യ താഭ്യാം മാതുർഗിരാ ദധിഥ മാനുഷബാലവേഷം || 7 ||
കണ്ണുനീരിൽ മുഴുകിയ ശരീരത്തോടുകൂടിയ മാതാവിനാലും സ്ത്രവങ്ങളാല് സ്തുതിക്കപ്പെട്ട ഗുണവിശേഷത്തോടുകൂടിയ കരുണാനിധിയായ ഭവാന് അവർക്കായി പഴയ രണ്ടു ജന്മങ്ങളെപ്പറ്റിയും അറിയിച്ചിട്ട് അമ്മയുടെ വാക്കനുസരിച്ച് മനുഷ്യശിശുവിന്റെ രൂപം കൈക്കൊണ്ടു .
🕉🕉8🕉🕉
ത്വത്പ്രേരിതസ്തദനു നന്ദതനൂജയാ തേ വ്യത്യാസമാരചയിതും സ ഹി ശൂരസൂനു : I ത്വാം ഹസ്തയോരമൃത ചിത്തവിധാര്യമാര്യ രംഭോരുഹസ്ഥകലഹംസകിശോരരമ്യം || 8 ||
മാറ്റം അതിൽപിന്നെ ആ വസുദേവൻ അങ്ങയാൽ പ്രേരിക്കപ്പെട്ടവനായിട്ട് നന്ദഗോപന്റെ പുത്രിയുമായി അങ്ങയുടെ സാധിക്കുന്നതിനുവേണ്ടി മഹർഷിമാരാൽ സ്മരിക്കപ്പെടുന്നവനും താമരപ്പൂവിലിരിക്കുന്ന അരയന്നക്കുഞ്ഞന്നപോലെ മനോഹരനായി കാണപ്പെടുന്നവനുമായ നിന്തിരുവടിയെ കൈകളിലെടുത്തു .
🕉🕉9🕉🕉
ജാതാ തദാ പശുപസദ്മനി യോഗനിദ്രാ നിദ്രാവിമുദ്രിതമഥാകൃത പൗരലോകം | ത്വത്പ്രേരണാത് കിമിവ ചിത്രമചേതനൈര്യദ് ദ്വാരെ : സ്വയം വ്യഘടി സംഘടിതെ : സുഗാഢം || 9 ||
അതിനുശേഷം നിന്തിരുവടിയുടെ പ്രേരണകൊണ്ട് നന്ദഗോപന്റെ ഗൃഹത്തിൽ അവതരിച്ച യോഗമായാദേവി പുരവാസികളെ ഉറക്കത്തില് ലയിപ്പിച്ചു . ഇതിലെന്താശ്ചര്യം ! യാതൊരു ശക്തികൊണ്ട് ചേതനാശൂന്യങ്ങളും മുറുകെ പുട്ടപ്പെട്ടാവയുമായ കവാടങ്ങൾകൂടി തന്നെത്താൻ തുറന്നു .
🕉🕉10🕉🕉
ശേഷേണ ഭൂരിഫണവാരിതവാരിണാഥ സൈ്വരം പ്രദർശിതപഥോ മണിദീപിതേന ത്വാം ധാരയൻ സ ഖലു ധന്യതമ : പ്രതിസ്ഥ സോ f യം ത്വമീശ മമ നാശയ രോഗവേഗാൻ || 10 ||
അതിന്നുശേഷം അതിഭാഗ്യവാനായ അദ്ദേഹമാവട്ടെ അനവധി ഫണങ്ങളാൽ തടുക്കപ്പെട്ട് മഴയോടുകൂടിയവനും രത്നങ്ങളാൽ പ്രശോഭിക്കുന്നവനുമായ ആദിശേഷനാൽ വഴി കാണിക്കപ്പെട്ടവനായിട്ട് അങ്ങയെ എടുത്തുകൊണ്ട് നിർബ്ബാധം പുറപ്പെട്ടു . ഹേ ഭഗവൻ ! അപ്രകാരമുള്ള നിന്തിരുവടി എന്റെ രോഗശക്തിയെ നശിപ്പിക്കേണമേ !
🕉🕉🕉
ശ്രീകൃഷ്ണാവതാരവർണനം എന്ന മുപ്പത്തെട്ടാം ദശകം സമാപം . ആദിത : ശോകാഃ 395 .



Comments
Post a Comment