നാരായണീയം ദശകം - 39
യോഗമായാദിവർണ്ണനം
🕉🕉1🕉🕉
ഭവന്തമയമുദ്വഹൻ യദുകുലോദ്വഹോ നിസ്സാരൻ ദദർശ ഗഗനോച്ചലജ്ജലഭരാം കലിന്ദാത്മജാം അഹോ സലിലസഞ്ചയ : സ പുനരെന്ദ്രജാലാദിതോ ജലൗഘ ഇവ തത്ക്ഷണാത് പ്രപദമേയതാമായയ || 1 ||
നിന്തിരുവടിയെ വഹിച്ചുകൊണ്ട് പോകുമ്പോള് ഈ യാദവശ്രേഷ്ഠൻ ആകാശത്തോളമുയർന്ന ഇളകിമറിയുന്ന ജലപ്രഹാത്തോടുകൂടിയ കാളിന്ദീനദിയെ ദർശിച്ചു . ആ ജലപ്രവാഹം അത്രയും വലിയതായിരുന്നിട്ടും ഇന്ദ്രജാലംകൊണ്ടുണ്ടായ വെള്ളപ്പൊക്കമെന്നപൊലെ ഉടൻതന്നെ കാലടിയളവില് ആയിത്തീർന്നു . ആശ്ചർയ്യംതന്നെ !
🕉🕉2🕉🕉
പ്രസുപ്തപശുപാലികാം നിഭൂതമാരുദദ്ബാലികാ മപാവൃതകവാടികാം പശുപവാടികാമാവിശനന്ദി ഭവന്തമയമർപ്പയന് പ്രസവതല്പകേ തത്പദാ ദ്വഹൻ കപടകന്യകാം സ്വപുരമാഗതോ വേഗത : || 2 ||
അങ്ങയെ ആ സുഖമായിക്കിടന്നുറങ്ങുന്ന ഗോപസ്ത്രീകളോടും പതുക്കെപ്പതുക്കെ കരയുന്ന ബാലികയോടും തുറന്നുകിടക്കുന്ന വാതിലുകളോടുംകൂടിയ ഗോപവാടത്തില് പ്രവേശിച്ചിട്ടു . അദ്ദേഹം പ്രസവശയ്യയിൽ കിടത്തി സ്ഥാനത്തുനിന്ന് കപടകന്യകയെ ഏടുത്തുംകൊണ്ട് വേഗത്തിൽ സ്വരാജധാനിയെ പ്രാപിച്ചു .
🕉🕉3🕉🕉
തതസ്തദനുജാരവകുപിതനിദ്രവേഗദ്രവദ് ഭടോത്കരനിവേദിതപ്രസവവാർത്തയെവാർത്തിമാന് വിമുക്തചികുരോത്കരസ്ത്വരിതമാപതൻ ഭോജരാ ഡതുഷ്ട ഇവ ദൃഷ്ടവാനന് ഭഗിനികാകരേ കന്യകാം || 3 ||
അതിൽപിന്നെ , അങ്ങയുടെ അനുജത്തിയായ ആ കുമാരിയുടെ കരച്ചിൽ കേട്ടുണർന്ന് വേഗതയോടെ സംഘത്താൽ അറിയിക്കപ്പെട്ട പ്രസവവർത്തകൊണ്ടുതന്നെ മനം കലങ്ങിയവനായി , അഴിഞ്ഞ തലമുടിയോടെ , വേഗത്തിൽ പാഞ്ഞെത്തിയ ഭോജേശ്വരൻ മനഃപ്രസ്സദമില്ലാതെതന്നെ സഹോദരിയുടെ കയ്യിൽ കന്യകയെ കണ്ടു . ചെന്ന ഭഗന്മാരുടെ
🕉🕉4🕉🕉
ധ്രുവം കപടശാലിനോ മധുഹരസ്യ മായാ ഭവേ ദസാവിതി കിശോരികാം ഭഗിനികാകരാലിംഗിതാം ദ്വിപോ നലിനികാന്തരാദിവ മൃണാലികാമാക്ഷിപ്പ ന്നയം ത്വദനുജാമജാമുപലപട്ടകേ പിഷ്ടവാന് || 4 ||
ഈ കുട്ടി കപടസ്വരൂപിയായ മധുസൂദനന്റെ മായ ആയിരിക്കണം എന്നിപ്രകാരം നിശ്ചയിച്ചിട്ട് സഹോദരിയാൽ മുറുകെ ആലിംഗനം ചെയ്യപ്പെട്ടിരിന്ന കുമാരിയെ , ആന താമരപ്പൊയ്കയുടെ മദ്ധത്തിൽനിന്നു ചെറുതാമരവളയത്തെ എന്നപോലെ , ഇവൻ ( കംസൻ ) പിടിച്ചെടുത്തെടുത്ത് അങ്ങയുടെ യോഗമായയെ പാലക്കല്ലിന്മേല് ഓങ്ങിയടിച്ചു .
🕉🕉5🕉🕉
തത : ഭവദുപാസകോ ഝടിതി മൃത്യുപാശാദിവ പ്രമുച്യ തരസവ സാ സമധിരൂഢരൂപാന്തരാ അധസ്തലമജശുഷീ വികസദഷ്ടബാഹുസ്സുര മഹായുധമഹോ ഗതാ കില വിഹായസാ ദിദ്യുതേ || 5 ||
അപ്പോൾ ഉത്തരക്ഷണത്തിൽ കാലപാശത്തിൽനിന്ന് അങ്ങയുടെ ഭക്തനെന്നവിധം അവൾ പെട്ടെന്നു വഴുതിച്ചാടി തന്റെ സ്വന്തം രുപത്ത പ്രാപിച്ച് ഇറങ്ങാതെതന്നെ പ്രശോഭിച്ചുകൊണ്ടിരിക്കുന്ന എട്ടുകൈകളിലും തിളങ്ങുന്ന ആയുധങ്ങളോടുകൂടിയവളായി ആകാശമാർഗ്ഗത്തെ പ്രാപിച്ച് ഏറ്റവും വിളങ്ങി . ആശ്ചർയ്യംതന്നെ ! താഴെ
🕉🕉6🕉🕉
നൃശംസതര കംസ തേ കിമു മയാ വിനിഷ്പിഷ്ടയാ ബഭൂവ ഭവദന്തക : ക്വചന ചിന്ത്യതാം തേ ഹിതം ഇതി ത്വദനുജാ വിഭോ ഖലമുദീര്യ തം ജമ്മുഷീ മരുദ്ഗണപണായിതാ ഭൂവി ച മന്ദിരാണ്യേയുഷീ || 6 ||
“ അതിദുഷ്ടനായ കംസ ! തല്ലിച്ചതച്ചതുകൊണ്ട് എന്നാൽ നിനക്ക് എന്തൊന്നാണ് സാധിക്കാനുള്ളത് ? നിന്റെ അന്തകൻ ഏതോ ഒരിടത്ത് ജനിച്ചിട്ടുണ്ട് . നിനക്കു ശ്രേയസ്സിന്നുള്ള മാർഗത്തെ ചിന്തിച്ചുകൊൾക ; " എന്നിപ്രകാരം അല്ലയോ ഭഗവൻ ! അങ്ങയുടെ അനുജത്തി ദുഷ്ടനായ അവനോടു പറഞ്ഞിട്ട് ഗമിക്കുകയും ദേവഗണങ്ങളാൽ സ്തുതിക്കപ്പെട്ടവളായി ഭൂലോകത്തിലെ സ്ഥാനങ്ങളെത്തന്നെ പ്രപിക്കുകയും ചെയ്തു .
🕉🕉7🕉🕉
പ്രഗേ പുനരഗാത്മജാവചനമീരിതാ ഭൂഭുജാ പ്രലമ്ബബകപൂതനാപ്രമുഖദാനവാ മാനിന : | ഭവന്നിധനകാമ്യയാ ജഗതി ബഭ്രമുർന്നിർഭയാ : കുമാരകവിമാരകാ : കിമിവ ദുഷ്കരം നിഷ്കർ : || 7 ||
പിറ്റെന്നാൾ കാലത്ത് ഭോജേശ്വരനാൽ യോഗമായയുടെ വാക്യങ്ങളെ പറഞ്ഞറിയിക്കപ്പെട്ടവരായി അഭിമാനികളായ പ്രലംബന് , ബകൻ പൂതന മുതലായ അസുരന്മാർ പിന്നീട് അങ്ങയെ കൊല്ലുവനുള്ള അഗ്രഹത്തോടെ ഭയലേശം കൂടാതെ , ലോകം മുഴുവൻ ബാലന്മാരെ വധിച്ചുകൊണ്ട് ചുറ്റിസഞ്ചരിച്ചു ; നിർദ്ദയന്മാരാൽ ചെയ്യപ്പെടാത്തത് യതൊന്നാണുള്ളത് ?
🕉🕉8🕉🕉
തത : പശുപമന്ദിരേ ത്വയി മുകുന്ദ നന്ദപ്രിയാ പ്രസൂതിശയനേശയേ രുദതി കിഞ്ചിദഞ്ചത്പദേ വിബുധ്യ വനിതാജനെസ്തനയസംഭവേ ഘോഷിതേ മുദാ കിമു വദാമ്യഹോ സകലമാകുലം ഗോകുലം || 8 ||
അനന്തരം ഹ മോക്ഷദായക നിന്തിരുവടി ഗോപവാടത്തിൽ നന്ദപത്നിയുടെ പ്രസവശയ്യയിൽ കിടന്നുകൊണ്ട് അല്പമൊന്നു കാൽകടഞ്ഞു കരഞ്ഞപ്പോൾ സ്ത്രീജനങ്ങൾ ഉണർത്തപ്പെട്ട് ഉണ്ണിയുണ്ടായ വിവരം ഘോഷിക്കപ്പെട്ടപ്പൊൾ എന്തുപറയെട്ടെ , അമ്പാടി മുഴുവനും സന്തോഷത്താൽ പരവശമായ്ത്തീർന്നു . !
🕉🕉9🕉🕉
അഹോ ഖലു യശോദയാ നവകളായചേതോഹരം ഭവന്തമലമന്തികേ പ്രഥമമാപിബന്ത്യാ ദൃശാ പുന : സ്തനഭരം നിജം സപദി പായയന്ത്യാ മുദാ മനോഹരതനുസ്മശാ ജഗതി പുണ്യവതോ ജിതാ : || 9 ||
പുതിയ കായാമ്പൂവെന്നപോലെ ചേതോഹരനായ അങ്ങയെ സമീപത്തിൽ ആദ്യമായി നയനങ്ങളെക്കൊണ്ട് തൃപ്തിയാവോളം പാനംചെയ്യുന്നവളും , പിന്നെ തന്റെ കുചകുംഭങ്ങളെ അധികസന്തോഷത്തോടെ പാനം ചെയ്യിക്കുന്നവളും , ചേതോഹരമായ തിരുമേനിയെ പുണരുന്നവളുമായ യശോദയാൽ ലോകത്തില് സുകൃതികള് ജയിക്കപ്പെട്ടു ;
🕉🕉10🕉🕉
അത്യാശ്ചർയ്യം . ഭവത്ശലകാമ്യയാ സ ഖലു നന്ദഗോപസ്തദാ പ്രമോദഭരസങ്കലോ ദ്വിജകുലായ കിന്നാദദാത് | തഥൈവ പശുപാലകാ : കിമു ന മംഗലം തേനിരേ ജഗത്തിതയമംഗല ത്വമിഹ പാഹി മാമാമയാത് || 10 ||
ഹേ മൈലോക്യമംഗളമൂർത്തേ ! ആ സമയം ആ നന്ദഗോപനാവട്ടെ വർദ്ധിച്ച സന്തോഷത്താൽ പരവശനായി അങ്ങയുടെ അത്യുദയത്തെ കാംക്ഷിക്കുക നിമിത്തം വിപ്രഗണങ്ങൾക്കായി എന്തുതന്നെ ദാനംചെയ്തില്ല . ! അതുപോലെതന്ന ഗോപന്മാരും യാതൊരു മംഗളകർമ്മത്തെ അനുഷ്ഠിച്ചില്ല ! നിന്തിരുവടി ഇവിടെ എന്ന ഈ ദൈന്യത്തിൽനിന്നും രക്ഷിച്ചരുളിയാലും .
🕉🕉🕉
യോഗമായാദിവർണ്ണനം എന്ന മുപ്പത്തൊമ്പതാം ദശകം സമാപ്തം .



Comments
Post a Comment