നാരായണീയം ദശകം - 40


പൂതനാമോക്ഷവർണ്ണനം 
🕉🕉1🕉🕉
തദനു നന്ദംമന്ദശുഭാസ്പദം തൃപപുരീം കരദാനകൃതേ ഗതം | സമവലോക്യ ജഗാദ ഭവത്പിതാ വിദിതകംസസഹായജനോദ്യമഃ || 1 ||

 അതിൽപിന്നെ അനല്പമായ ഭാഗ്യത്തിന്നിരിപ്പിടവും കപ്പം കൊടുപ്പാൻ വേണ്ടി മധുരപുരിയിലേക്ക് വന്നിരിക്കുന്നവനുമായ നന്ദഗോപനെ , കംസന്റെ അനുയായികളുടെ ഉദ്യമത്തെ മനസ്സിലാക്കിയവനായ അങ്ങയുടെ പിതാവ് ചെന്നുകണ്ട് ഇപ്രകാരം അറിയിച്ചു

🕉🕉2🕉🕉
അയി സഖേ തവ ബാലകജന്മ മാം സുഖയ ' f ദ്യ നിജാത്മജജന്മവത് ഇതി ഭവത്പിതൃതാം വ്രജനായക സമധിരോപ്യ ശശംസ തമാദരാത് || 2 || 

" അല്ലേ . - ഒരു സ്നേഹിത അങ്ങനെ ആൺകുഞ്ഞുണ്ടായത് എനിക്കുതന്നെ പുത്രനുണ്ടായതുപോലെ ഇപ്പോൾ എന്നെ ആനന്ദിപ്പിക്കുന്നു " എന്നിപ്രകാരം അങ്ങയുടെ പിതൃസ്ഥാനത്തെ ആ നന്ദഗോപനിൽ ആരോപിച്ചിട്ട് അദ്ദേഹത്തോട് ആദരവോടെ ഇപ്രകാരം പറഞ്ഞു . 

🕉🕉3🕉🕉
ഇഹ ച സന്ത്യനിമിത്തശതാനി തേ കടകസീറ്റി തതോ ലഘു ഗമ്യതാം | ഇതി ച തദ്വചസാ വ്രജനായകോ ഭവദപായഭിയാ ഭൂതമായയാ || 3 ||

 " ഇവിടേയും , അങ്ങയ്ക്ക് ഗോപവാടത്തിലും അനേക ദുർന്നിമിത്തങ്ങൾ ഉണ്ട് . അതിനാൽ വേഗത്തിൽ പോയാലും ; " " എന്നിങ്ങിനെയുള്ള അദ്ദേഹത്തിന്റെ വാക്യത്താൽ ആ ഗോകുലനായകൻ അങ്ങയ്ക്കു വിപത്തുണ്ടായേയ്ക്കുമോ എന്ന ഭയത്താല് തൽക്ഷണംതന്നെ മടങ്ങിപ്പോന്നു . 

🕉🕉4🕉🕉
അവസരേ ഖലു തത്ര ച കാചന വ്രജപദേ മധുരാകൃതിരംഗനാ തരളഷട്പദലാലിതകുന്തലാ കപടപോതക തേ നികടം ഗതാ || 4 ||

 ഒരു ആ അവസരത്തിൽ ഗോകുലത്തില് സൗന്ദർയുവതിയായ ഏതോ സ്ത്രീ ഇളകിക്കൊണ്ടിരിക്കുന്ന വണ്ടുകളാൽ ലാളിക്കപ്പെട്ട കേശഭാരത്തോടുകൂടിയവളായി അല്ലേ കപടശിശോ ! അങ്ങയുടെ അരികത്തു വന്നുചേർന്നു . 

🕉🕉5🕉🕉
സപദി സാ ഹൃതബാലകചേതനാ നിശിചരാന്വയജാ കില പൂതനാ വ്രജവധൂഷ്വിഹ കേയിമിതി ക്ഷണം വിമൃശതീഷു ഭവന്തമുപാദദേ || 5 || 

ബാലകന്മാരുടെ ജീവനെ അപഹരിക്കുന്ന രാക്ഷസവംശത്തിൽ ജനിച്ചവളായ ആ പുതനയാവട്ടെ ഗോപസ്ത്രീകള് " ഇവൾ ആരാണ് ' , എന്നിങ്ങിനെ ഒരു മുഹൂർത്തം ആലോചിച്ചുകൊണ്ടിരിക്കത്തന്നെ അങ്ങയെ കടന്നെടുത്തു .

🕉🕉6🕉🕉

ലളിതഭാവവിലാസഹൃതാത്മഭിരവതിഭി : പ്രതിരോധൂമപാരിതാ സ്തനമസൗ ഭവനാന്തനിഷേദുഷീ പ്രദദുഷീ ഭവതേ കപടാത്മനേ || 6 ||


 മനോഹരങ്ങളായ ഭാവവിലാസങ്ങളാൽ ചിത്തവൃത്തികളപഹരിക്കപ്പെട്ടാവരായ യുവതികളാൾ തടുക്കപ്പെടുവാൻ അശക്യനായ ഇവൾ ഗൃഹാന്തഭാഗത്തിരുന്നു കൊണ്ട് കപടമൂർത്തിയായ അങ്ങയ്ക്ക് സ്തനം നല്കി . 

🕉🕉7🕉🕉
സമധിരുഹ്യ തളങ്കമശങ്കിതസ്ത്വമഥ ബാലകലോപനരോഷിതം | മഹദിവാമ്രഫലം കുചമണ്ഡലം പ്രതിചുചൂഷിഥ ദുർവിഷദൂഷിതം || 7 || 

അനന്തരം നിന്തിരുവടി ഒട്ടും സംശയിക്കാതെ അവളുടെ മടിയിൽ കയറിയിരുന്ന് ബാലകന്മാരെ കൊന്നതുകൊണ്ടുണ്ടായ കോപത്തോടുകൂടിയവനായി കഠിനമായ വിഷത്താൽ ദൂഷിതമായ കചകംഭത്തെ വലിയ മാമ്പഴത്തയെന്നപൊലെ ചുണ്ടുകൊണ്ട് അമർത്തി വലിച്ചു കുടിച്ചു . 

🕉🕉8🕉🕉
അസുഭിരേവ സമം ധയതി ത്വയി സ്തനമസൗ സ്തനിതോപമനിസ്വനാ | നിരപതദ്ഭയദായി നിജം വപു : പ്രതിഗതാ പ്രവിസാര്യ ഭൂജാവുഭൗ || 8 ||

 നിന്തിരുവടി പ്രാണങ്ങളോടുകൂടിതന്നെ സ്തനത്തെ കടിച്ചുകൊണ്ടിരിക്കുമ്പോൾ ഇവൾ ഇടിമുഴക്കംപോലെ അലറുന്നവളായി ഭയങ്കരമായ തന്റെ സ്വയരുപത്തെ പ്രാപിച്ച് രണ്ടു കൈകളേയും നെടുനീളെ പരത്തിക്കൊണ്ട് നിലത്തുവീണു . 

🕉🕉9🕉🕉
ഭയദഘോഷണഭീഷണവിഗ്രഹശ്രവണദർശനമോഹിതവല്ലവേ വ്രജപദേ തദുര : സ്ഥലഖേലനം നനു ഭവന്തമഗൃഹ്ത ഗോപികാ : || 9 |


 ഗോകുലത്തിൽ ഭയങ്കരമായ അലർച്ച കേൾക്കുകയും ഭയാനകമായ ശരീരത്തെ കാണുകയും ചെയ്കയാൽ ഗോപന്മാര് അമ്പരന്നുനിന്നസമയം ഗോപികൾ അവളുടെ മാർവ്വിടത്തിൽ കളിച്ചുകൊണ്ടിരുന്ന അങ്ങയെ വാരിയെടുത്തുവല്ലോ ! 

🕉🕉10🕉🕉
ഭുവനമംഗലനാമഭിരേവ തേ യുവതിഭിർബഹുധാ കൃതരക്ഷണ : 1 ത്വമയി വാതിനികേതനനാഥ മാമഗദയൻ കുരു താവകസേവകം || 10 ||

 ജഗന്മംഗളവിഗ്രഹ ! ഭവാന്റെ തിരുനാമങ്ങളെക്കൊണ്ടുതന്നെ ഭവാൻ ആ വനിതകളാൽ പലപ്രാകാരത്തിലും രക്ഷചെയ്യപ്പെട്ടു ; ഹേ വാതാലയേശ ! എന്നെ രോഗരഹിതനാക്കി അങ്ങയുടെ സേവകനാക്കിത്തീർക്കേണമേ ! , 

🕉🕉🕉
പൂതനാമോക്ഷവർണ്ണനം എന്ന നാല്പതാം ദശകം സമാപ്തം ആദിത ശ്ലോകാ : 415 .

Comments

Popular Posts