നാരായണീയം ദശകം -41
പുതനാസംസ്കാരവർണ്ണനവും
🕉🕉1🕉🕉
ബാലവാളനവർണ്ണനവും വ്രജേശ്വരം ശൗരിവചോ നിശമ്യ സമാവ്രജദ്ധ്വനി ഭീതചേതാ നിഷ്പിഷ്ടനിശ്ശേഷതരും നിരീക്ഷ്യ കശ്ചിത് പദാർത്ഥം , ശരണം ഗതസ്വാം . || 1 ||
ഗോകുലനാഥനായ നന്ദഗോപൻ വസുദേവൻ പറഞ്ഞതിനെ കേട്ടിട്ട് , ഭയമാർന്ന ഹൃദയത്തോടെ വഴിയിൽക്കുടി നടന്നുപോരുമ്പോൾ വൃക്ഷങ്ങളെയെല്ലാം മറിച്ചു വീഴ്ത്തിക്കൊണ്ടു കിടക്കുന്ന ഏതൊ ഒരു വസ്തുവിനെ ( പൂതനശരീരത്തെ ) കണ്ടിട്ട് അങ്ങയെ ശരണം പ്രാപിച്ചു .
🕉🕉2🕉🕉
നിശമ്യ ഗോപിവചാനാദൂദന്തം സർവ്വപി ഗോപാ ഭയവിസ്മയാന്ധാ ത്വത്പാതിതം ഘോരപിശാചദേഹം ദേഹുർവിദുശ്ഥ കുഠാരകൃത്തം || 2 ||
ഗോപികൾ പറയുകയാല് വൃത്താന്തം കേട്ടറിഞ്ഞിട്ട് ഗോപന്മാരെല്ലാവരും ഭയത്താലും ആശ്ചർയ്യത്താലും സംമൂഢചിത്തത്തോടുകൂടിയവരായിത്തീർന്നു ; അനന്തരം അങ്ങയാൽ വീഴ്ത്തപ്പെട്ട ഭയാനകമായ പൈശാചികശരീരത്തെ മഴുവിന്നാൽ വെട്ടിമുറിച്ച് വളരെ ദൂരെയായി ദഹിപ്പിച്ചു .
🕉🕉3🕉🕉
ത്വത് പീത പൂതസ്തന - തച്ഛരീരാത് സമുച്ചലൽച്ചതരോ ഹി ധൂമ ശങ്കാമധാ ദാഗരവ കിമേഷം കീം ചാന്ദനോ , ഗൗൽഗുലവോ j ഥവതി || 3 ||
നിന്തിരുവടി പാനംചെയ്തനിമിത്തം പരിശുദ്ധമായിത്തീർന്ന കചങ്ങളെ വഹിക്കുന്ന അവളുടെ ശരീരത്തിൽനിന്ന് ഉൽഗമിച്ച് വളരെ ഉയർന്നുപൊങ്ങിയ ധൂമപടലം , ഇതി അകിലിന്റേതോ ചന്ദനത്തിന്റേതോ , അല്ലെങ്കിൽ ഗുൽഗുലുവിന്റേതായിരിക്കുമോ എന്നിങ്ങിനെയുള്ള സംശയത്തെ ഉണ്ടാക്കിത്തീർക്കുകതന്നെ ചെയ്തു . '
🕉🕉4🕉🕉
മദംഗസംഗസ്യ ഫലം ന ദൂരേ , ക്ഷണന താവദ് ഭവതാമപി സ്യാത് ഇത്യുല്ലപൻ വല്ലവതല്ലജേഭ്യ : ത്വം പൂതനാമതനുഥാസുഗന്ധിഃ || 4 ||
എന്റെ അംഗസമ്പർക്കത്തിന്റെ ഫലം ദൂരത്തിൽ അല്ല . | നിങ്ങൾക്കും താമസിയാതെതന്ന അനുഭവപ്പെടും , എന്നിപ്രകാരം - ആ ഉത്തമന്മാരായ ഗോപന്മാർക്കായി അറിയിച്ചുകൊണ്ട് നിന്തിരുവടി പൂതനയെ സുഗന്ധിയാക്കിച്ചെയ്തു .
🕉🕉5🕉🕉
“ ചിത്രം ! പിശാച്യ ന ഹതഃ കുമാര ചിത്രം ! പൂരവാകഥി ശൗരിണേദം ഇതി പ്രശംസൻ കില ഗോപലോകോ ഭവന്മുഖാലോകരസേ ന്യമാംക്ഷീത് || 5 ||
ഈ പിശാചിനാൽ ബാലകൻ കൊല്ലപ്പെട്ടില്ല ! വലിയ ആശ്ചർയ്യം തന്നെ , ഇത് വാസുദേവനാൽ മുൻക്കുട്ടിത്തന്നെ പറയപ്പെട്ടത് അത്ഭുതമായിരിക്കുന്നു , എന്നിങ്ങനെ കൊണ്ടാടികൊണ്ട് ഗോപന്മാർ അങ്ങയുടെ കോമളവദനത്തെ കൺകളിരെ നോക്കിയതിനലുണ്ടായ ആനന്ദരസത്തിൽ നിമഗ്നരായിപോൽ .
🕉🕉6🕉🕉
ദീനേ ദിനേ ഥ പ്രതിവൃദ്ധലക്ഷ്മീ രക്ഷീണമാംഗല്യശതോ വ്രജോട്ടയം ഭവന്നിവാസാദയി വാസുദേവ ! പ്രമോദസാന്ദ്രഃ പരിതാ വിരേജേ || 6 ||
അതിൽപിന്നെ നാൽക്കുനാള് വർദ്ധിവന്ന ശ്രീയോടുകൂടിയതായും ക്ഷയമില്ലാത്ത ശുഭകർമ്മങ്ങളോടുകൂടിയും ഈ ഗോകുലം , ഹേ വാസുദേവ ! ഭവാന്റെ അധിവാസം നിമിത്തം ആനന്ദപരിച്ഛതമായി എങ്ങും പരിശോഭിച്ചു .
🕉🕉7🕉🕉
ഗൃഹേഷു തേ കോമളരൂപഹാസ് - മിഥഃ കഥാസങ്കലിതാ കമന്യ വൃത്തേഷു കൃത്യേഷ്ട ഭവന്നിരീക്ഷാ സമാഗതാഃ പ്രത്യഹമത്യനന്ദൻ || 7 ||
അങ്ങനെ നാൾതോറും സ്വഭവനങ്ങളില് ഗൃഹകൃത്യങ്ങള് ചെയ്തുകഴിഞ്ഞാലുടൻ കാണ്മാൻവേണ്ടി വന്നുചേരുന്ന യുവതികൾ അങ്ങയുടെ കമനീയവിഗ്രഹത്തേയും മന്ദഹാസമാധുർയ്യത്തേയും പറ്റി പറഞ്ഞുരസിക്കുന്നതില് ആസക്തകളായി അത്യധികം ആനന്ദിച്ചു . " അഹോ !
🕉🕉8🕉🕉
കുമാരോ മയി ദത്തദൃഷ്ടിഃ ' “ സ്മിതം കൃതം മാം പ്രതി വത്സകേന ' “ ഏഹേഹി മാമിതൃപസാര്യ പാണി ത്വയീശ ! കിം കിം ന കൃതം വധൂഭിഃ ! || 8 || "
ഉണ്ണി എന്നെത്തന്നെയാണ് നോക്കുന്നത് ഭാഗ്യം തന്നെ ' " ഓമന ബാലനാൽ ചെയ്യപ്പെട്ട മന്ദസ്മിതം എന്നെ ഉദ്ദേശിച്ചാണ് ; " എന്റെ അടുത്തു വരു , വരു , " എന്ന് കൈനീട്ടിക്കൊണ്ട് , ഹേ ഭഗവൻ ! ഗോപയുവതികളാൽ ഭവാന്റെ വിഷയത്തിൽ യാതൊന്നുതന്നെ ചെയ്യപ്പെട്ടില്ല .
🕉🕉9🕉🕉
ഭവദ്വപുഃസ്പർശനകൗതുകേന - കരാത് കരം ഗോപവധൂജനേന നീതസ്ത്വമാതാമ്ര സരോജമാല - വ്യാലാംബി ലോലാംബതുലാമലാസീം || 9 |
അങ്ങയുടെ തിരുമേനിയെ സ്പർശിക്കുവാനുള്ള കൗതുകം നിമിത്തം ഗോപികമാരാൽ കയ്യിൽനിന്നു നയിക്കപ്പെട്ട നിന്തിരുവടി ചെന്താമരമാലയിൽ ഓരോ പൂവിലും ചെന്നു . പറ്റി പറന്നുകൊണ്ടിരിക്കുന്ന വണ്ടിന്റെ സാദൃശത്തെ പ്രാപിച്ചു .
🕉🕉10🕉🕉
നിപായയന്തീ സ്താനമങ്കഗം ത്വാം വിലോകയന്തീ വദനം ഹസന്തി ദശാം യശോദാ കതമാം ന ഭജേ ! സ താദൃശഃ പാഹി ഹരേ ! ഗദാന്മാം || 10 |
മടിയിലിരിക്കുന്ന ഭവാനെ സ്തനത്തെ കുടിപ്പിക്കുന്നവളും ഓമന്മുഖംനോക്കി മന്ദഹാസം പൊഴിക്കുന്നവളുമായ യശോദാദേവി ഏതൊരു അവസ്ഥയെ പ്രാപിച്ചില്ല ; അപ്രകാരമുള്ള ഹേ ഭഗവൻ ! എന്നെ രോഗത്തിൽനിന്നു രക്ഷിച്ചാലും
🕉🕉🕉
പൂതനാമോക്ഷവർണ്ണനവും ബാലലാളനവർണ്ണനവും എന്ന നാല്പത്തൊന്നാംദശകം സമാപ്തം . ആദിതഃ ശ്ലോകാഃ 425 വൃത്തം - ഉപേന്ദ്രവരൂ ; ഉപജാതി



Comments
Post a Comment