നാരായണീയം ദശകം - 42
ശകടാസുരനിഗ്രഹവർണ്ണനം
🕉🕉1🕉🕉
കദാപി ജന്മാർക്ഷദിനേ തവ പ്രഭോ ! നിയന്ത്രിത - ജ്ഞതിവധു മഹീസുരാ മഹാനസസാം സവിധേ നിധായ സാ മഹാനസാദ വവ്വതേ വ്രജേശ്വരീ || 1 ||
അല്ലയോ പ്രഭോ ! ഒരിക്കൽ അങ്ങയുടെ ജന്മദിനത്തില് ക്ഷണിയ്ക്കപ്പെട്ട ബന്ധുക്കൾ , സ്ത്രീകൾ , വിപ്രേന്ദ്രന്മാർ ഇവരോടുകൂടിയ ആ വ്രജനായികയായ യശോദ അങ്ങയെ വലിയൊരു ശകടത്തിന്റെ സമീപത്തിൽ കിടത്തി അടുക്കള മുതലായ സ്ഥലങ്ങളിൽ ശ്രദ്ധിച്ചുകൊണ്ടിരുന്നു .
🕉🕉2🕉🕉
തതോ ഭവത്താണ് നിയുക്തബാലക പ്രീതിസംക്രന്ദനം സങ്കലാരവൈ വിമിശ്രമശ്രാവി ഭവത്സമീപതം പരിസ്പടദ്ദാരുചടച്ചടാരവഃ || 2 ||
അതിൽപിന്നെ അങ്ങയുടെ സമീപത്തിൽനിന്നു നാലുഭാഗത്തുനിന്നു പൊട്ടുന്ന മരങ്ങളുടെ ചടപടാ ശബ്ദം , അങ്ങനെ നോക്കിക്കൊള്ളുവാൻ നിയുക്തരായിരിക്കുന്ന ബാലകന്മാരുടെ ഭയന്നുകൊണ്ടുള്ള ആർത്തനാദങ്ങളാല് വ്യകുലമായ ശബ്ദത്തോടുകൂടി ഇടകലർന്ന് കേൾക്കപ്പെട്ടു .
🕉🕉3🕉🕉
തതസ്തദാകർണ്ണന സംഭ്രമ ശ്രമ - പ്രകമ്പി വക്ഷോജഭരാ വ്രജാംഗനാ ഭവന്തമന്തർദ്ദദശും സമന്തതോ വിനിഷ്പതദ്ദാരുണദാരുമദ്ധ്യഗം || 3 ||
അനന്തരം അതുകേട്ട് പരിഭ്രമിച്ചോടുകയാൽ കിതച്ചു തുളുമ്പുന്ന കചഭാരത്തോടുകൂടിയ ഗോപനാരികൾ ; ചുറ്റും പൊട്ടിച്ചിതറിവീഴുന്ന ഭയങ്കരങ്ങളായ മരക്കഷണങ്ങളുടെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന അങ്ങയെ ഗൃഹത്തിന്നുള്ളിൽ ദർശിച്ചു . "
🕉🕉4🕉🕉
ശിശോരഹോ ! കിം കിമഭൂദിതി ഭൂതം പ്രധാവ്യ നന്ദഃ പശുപാശ്ച ഭൂസുരാഃ ഭവന്തമാലോക്യ യശോദയാ വൃതം സമാസ്വസന്നശ്രജാലർദ്രലോചനാഃ || 4 ||
നന്ദഗോപനും പത്തുപന്മാരും വിപ്രന്മാരും “ അയ്യോ ! ശിശുവിന്നു എന്തു പറ്റി എന്തു പറ്റി ' എന്ന് ചോദിച്ചുകൊണ്ട് ) വേഗത്തിൽ ഓടിവന്നു യശോദയാൽ എടുക്കപ്പെട്ടിരുന്ന അങ്ങയെ നോക്കിയിട്ട് കണ്ണീർ നിറഞ്ഞ നേത്രങ്ങളോടുകൂടിയവളായി വഴിപോല ആശ്വസിച്ചു .
🕉🕉5🕉🕉
കസ്കോ നു കൗതസ്കത ഏഷ വിസ്മയോ , വിശങ്കടം യച്ഛകടം വിപാടിതം ; ന കാരണം കിഞ്ചിദിമഹതി തേ സ്ഥിതാം സ്വനാസികാരത്തകരാസ്ത്വദീക്ഷകാം || 5 ||
" ഇതു എന്തുതന്നെയാണ് ? ആശ്ചരയ്യകരം തന്നെ ! ഇവിടെനിന്നുണ്ടായി യതൊന്നിനാലാണ് വിശാലമായ ഈ വണ്ടി ഉടച്ചുതകർക്കപ്പെട്ടതു ? ഇതിന്നു കാരണം യാതൊന്നുമില്ലല്ലോ ? എന്നിങ്ങിനെ അവർ അങ്ങയെ നോക്കുന്നവരായി തങ്ങളുടെ മൂക്കിന്മേൽ വിരൽവെച്ചുകൊണ്ട് നിന്നു .
🕉🕉6🕉🕉
' കുമാരകസ്യാസ്യ പയോധരാർത്ഥിനി പ്രരോദനേ ലോലപദാംബുജാഹതം , മയാ മയാ ദൃഷ്ടമനോ വിപര്യഗാ ദിതീശ ! തേ പാലകബാലകാ ജ : || 6 || "
ഈ കുട്ടി മുലകുടിപ്പാനാഗ്രഹിച്ചു കരഞ്ഞുകൊണ്ടിരുന്നപ്പോൾ ശകടം , കടയുന്ന കാൽകൊണ്ട് ചവിട്ടപ്പെട്ട് മറിഞ്ഞുവീഴുന്നതു എന്നാല് കാണപ്പെട്ടു . എന്നാൽ കാണപ്പെട്ടു , എന്നിങ്ങനെ , ഹേ ഭഗവൻ ! അങ്ങയെ കാത്തുകൊണ്ടിരുന്ന ബാലന്മാർ പ്രസ്ഥാപിച്ചു .
🕉🕉7🕉🕉
' ഭിയാ തദാ കിഞ്ചിദജാനതാമിദം കുമാരകാണാമതിദുർഘടം വച് : ' ഭവത്പ്രഭാവാവിദുരരിതീരിതം , മനാഗിവാശങ്ക്യത ദൃഷ്ടപൂതനൈഃ || 7 ||
ശകടം മറിഞ്ഞുവീണസമയം ഭയംനിമിത്തം യാതൊന്നുംതന്നെ തിരിച്ചറിയാത്തവരായ കുട്ടികളുടെ ഇപ്രകാരമുള്ള വാക്ക് തീരെ യോജിപ്പില്ലാത്തതാണ് എന്ന് അങ്ങയുടെ മാഹാത്മ്യം അറിയാത്തവരാൽ അഭിപ്രായപ്പെടപ്പെട്ടു . പൂതനയെക്കണ്ടവരാൽ അല്പമൊന്നു ശങ്കിക്കപ്പെട്ടു . ' പ്രവാലതാമ്രം കിമിദം പദം ക്ഷതം ?
🕉🕉8🕉🕉
സരോജരമ്യ നു കരൗ വിരോജിത ? ഇതി പ്രസർപ്പത് കരുണാതരംഗിതാഃ ത്വദംഗമാപസ്യശുരംഗനാജനാഃ || 8 ||
സ്ത്രീജനങ്ങൾ തളിർപോലെ ചുവന്നിരിക്കുന്നതായ ഈ കാൽ വൃണപ്പെട്ടുവോ , ചെന്താമരപോലെ കമനീയങ്ങളായ കൈകളിൽ മുറിപെട്ടുവോ ' എന്നിങ്ങിനെ പറഞ്ഞുകൊണ്ട് കരൂനാതരംഗിതമാനസകളായി അങ്ങയുടെ ഓരോ അംഗത്തേയും തൊട്ടുതലോടി .
🕉🕉9🕉🕉
“ അയേ ! സുതം ദേഹി ജഗത്പതേഃ കൃപാ - തരംഗപാതാത് പരിപാതമദ്യ മേ ' ഇതി | സംഗൃഹ്യ പിതാ ത്വദംഗകം മുഹുർമ്മുഹുഃ ശ്ലിഷ്യതി ജാതകണ്ടകം || 9 ||
" ഹേ ഗോപികളേ ! ജഗദീശ്വരന്റെ കാരുണ്യപൂരം പതിയുകനിമിത്തം ഇപ്പോള് രക്ഷിക്കപ്പെട്ടിരിക്കുന്ന കുമാരനെ എന്റെ വക്കൽ തരിക . " എന്നിങ്ങിനെ പിതാവ് വാരിയെടുത്ത് പുളകംകൊണ്ടവനായി അങ്ങയുടെ സുകുമാരശരീരത്തെ വീണ്ടും വീണ്ടും ആലിംഗാനം ചെയ്തു .
🕉🕉10🕉🕉
അനോനിലീനഃ കില ഹന്തുമാഗതം സുരാരിരേവം ഭവതാ വിഹിംസിതഃ ; രജോപി നോ ദൃഷ്ടമനുഷ്യ , തത് കഥം ? സ് ശുദ്ധസത്ത്വേ ത്വയി ലീനവാൻ ധ്രുവം || 10 ||
ശകടത്തിൽ മറഞ്ഞിരിക്കുന്നവനായി അങ്ങയെ വധിക്കുവാൻ വന്ന അസുരനൊരുവൻ ഇപ്രകാരം ഭവാനാൽ കൊല്ലപ്പെട്ടു ; ഇവന്റെ പൊടിപോലും കാണപ്പെട്ടില്ല ; അത് എങ്ങിനെ ? അവൻ പരിശുദ്ധമൂർത്തിയായ അങ്ങയിൽ ലയിച്ചുപോയി തീർച്ചതന്നെ .
🕉🕉11🕉🕉
പ്രപൂജിതൈസ്തത്ര തതോ ദിജാതിഭിർ വിശേഷതോ ലംഭിതമംഗലാശിഷ വ്രജം നിജെർബാല്യരസെർവിമോഹയന് മരുത്പുരാധീശ ! ആജാം ജഹീഹി മേ . || 11 ||
അനന്തരം അവിടെ ഏറ്റവും പൂജിക്കപ്പെട്ടവരായ ബ്രഹ്മജ്ഞന്മാരായ ബ്രാഹ്മണരാൽ സവിശേഷം പ്രാപിപ്പിക്കപ്പെട്ട മംഗളാശിസ്സുകളോടുകൂടിയവനായിട്ട് സ്വതസ്സിദ്ധമായ ബാലക്രീഡകളാൽ ഗോകുലത്ത മോഹിപ്പിക്കുന്നവനായ നിന്തിരുവടി അല്ലേ വാതാലയേശ ! എന്റെ ദുഃഖത്തെ ദൂരികരിക്കേണമേ .
🕉🕉🕉
ശകടാസുരനിഗ്രഹവർണ്ണനം എന്ന നാല്പത്തിരണ്ടാം ദശകം സമാപ്തം ആദിത ശ്ലോകാ 436 വൃത്തം വംശസ്ഥ . ലക്ഷണം ജതങ്ങൾ വംശസ്ഥമതാം ജരങ്ങളും



Comments
Post a Comment