നാരായണീയം ദശകം - 44


നാമകരണവർണ്ണനം 

🕉🕉1🕉🕉
ഗൂഢം വസുദേവഗിരാ കർത്തും തേ നിഷിയയസ്യ സംസ്കാരാന് ഹൃദ്ഗതഹോരാതത്വാ ഗർഗ്ഗമുനിസ്ത്വദ് ഗൃഹം വിഭോ ! ഗതവാൻ 1 ||  

ഭഗവൻ ! വസുദേവന്റെ വാക്കുകളാൽ നിഷ്ക്രിയനായ അങ്ങയുടെ നാമകരണാദിസംസ്കാരക്രിയകളെ ആരുമറിയാതെ ചെയ്യുന്നതിന്നായി മന പാഠമായിരിക്കുന്ന - ജ്യോതിഷതത്വങ്ങളോടുകൂടിയ ഗർഗ്ഗമഹർഷി അങ്ങയുടെ വാസസ്ഥലത്തേക്ക് എത്തിച്ചേർന്നു . 

🕉🕉2🕉🕉
നന്ദോ ഥ നന്ദിതാത്മാ വൃന്ദിഷ്ടം മാനയന്നമും യമിനാം മന്ദസ്മിതാർദ്രമുചേ ത്വത്സംസ്കാരാൻ വിധാതുമുത്സകധീം || 2 || 

അനന്തരം സന്തുഷ്ടഹൃദയനായ നന്ദഗോപന് താപസന്മാരിൽ വരിഷ്ഠനായ ഇദ്ദേഹത്തെ ബഹുമാനിച്ച് അങ്ങയുടെ നാമകരണാദിസംസ്കാരക്രിയകളെ നിർവ്വഹിക്കുന്നതിന്നു ഔൽസുക്യത്തോടുകൂടിയവനായി മന്ദസ്മിതം തൂകികൊണ്ട് അരുളിചെയ്തു . ' 

🕉🕉3🕉🕉
യദുവംശാചാര്യത്വാത് സുനിഭൂതമിദമാര്യ ! കാര്യമിതി കഥയൻ ഗർഗോ നിർഗ്ഗതപുലക് ചക്ര തവ സാഗ്രജസ്യ നാമാനി ... || 3 || 

" എനിക്ക് യദുവംശത്തിലെ ആചാർയ്യനെന്ന സ്ഥാനമുള്ളതുകൊണ്ട് , ഹേ പൂജ്യനായ നന്ദ ! ഇത് വളരെ രഹസ്യമായി ചെയ്യപ്പെടേണ്ടതാണ് " എന്ന് അറിയിച്ച് ഭഗവാൻ ഗർഗ്ഗൻ പുളകം കൊണ്ടവനായി ജ്യേഷ്ഠനോടുംകൂടി അങ്ങയ്ക്ക് നാമകരണം ചെയ്തു . 

🕉🕉4🕉🕉
“ കഥമസ്യ നാമ കുർവ്വേ സഹസ്രനാമോ ഹ്യനന്തനാറ്റോ വാ ' ഇതി നൂനം ഗർഗ്ഗമുനിശ്ചക്രേ തവ നാമ നാമ രഹസി വിഭോ ! | 4 ||

 ആയിരം നാമങ്ങളുള്ളവനായ അഥവാ , സംഖ്യയില്ലാതെ പേരുകളോടുകൂടിയ ഈ - ബാലൺ എങ്ങിനെയാണ് പേർ കല്പിക്കേണ്ടത് എന്നു ശങ്കിച്ചിട്ടായിരിക്കാം ഭഗവൻ ! നിന്തിരുവടിക്ക് ഗൂഢമായി നാമകരണം ചെയ്തത് എന്നതിൽ സംശയമില്ല . 

🕉🕉5🕉🕉
കൃഷിധാതുണകാരാഭ്യാം സത്താനന്ദാത്മതാം കിലാബിലപത് ജഗദഘകർഷിത്വം വാ കഥയദൃഷ്ടിൽ കൃഷ്ണനാമ തേ വ്യതനോത് . || 5 ||

 മഹർഷിശ്രേഷ്ഠൻ കൃഷി , ധാതു , ണകാരം എന്നിവയാൽ സത്തും , ആനന്ദവും കൂടിച്ചേർന്ന ( സദാനന്ദ ) സ്വരുപത്തോടെയിരിക്കുക എന്ന അവസ്ഥയെ നിർദ്ദേശിക്കുന്നതോ , അഥവാ ജഗത്തിന്റെ പാപങ്ങളെ നശിപ്പിക്കുക എന്ന അവസ്ഥയെ സൂചിപ്പിക്കുന്നതോ ആയ കൃഷ്ണൻ എന്ന പേര് അങ്ങയ്ക്കു നൽകിപോലും

🕉🕉6🕉🕉

അന്യാംശ്ച നാമഭേദാൻ വ്യാകുർവ്വ , അഗ്രജേ ച രാമാദീൻ , അതിമാനുഷാനുഭാവം ന്യഗദത്ത്വാമപ്രകാശയൻ പിത്രേ .. || 6 ||


 വേറെ പലവിധത്തിലുള്ള നാമങ്ങളെയും ജ്യേഷ്ഠനിൽ " രാമൻ മുതലായ പേരുകളേയും നിർവചിച്ചിട്ട് പിതാവിനോടായി , നിന്തിരുവടിയെ വെളിപ്പെടുത്താതെ . മനുഷ്യസാധാരണമല്ലാത്ത പ്രഭാവമുള്ളവനാണെന്നുമാത്രം അരുളിച്ചെയ്തു . “ 

🕉🕉7🕉🕉
സ്തിഹ്യതി യസ്തവ പുത്രേ മുഹ്യതി സ ന മായികെം പുനഃശോകം , ദുഹ്യതി യസ്സ തു നശ്വേത് ഇത്യവദത്തെ മഹത്ത്വമുഷിവര്യ : . || 7 ||

 യാവനൊരുവൻ അങ്ങയുടെ കുമാരനില് സ്നേഹമുള്ളവനായിരിക്കുന്നുവോ അവൻ പിന്നീട് മായികങ്ങളായ ദുഃഖങ്ങളാൽ മോഹിക്കുന്നതല്ല ; യാതൊരുവൻ ദ്രോഹിക്കുന്നുവോ അവനാവട്ടെ നശിക്കുകയും ചെയ്യുന്നു . എന്നിപ്രകാരം അങ്ങയുടെ മഹിമയെ പറ്റി ഋഷിശ്രേഷ്ഠനായ ഗർഗ്ഗൻ പറഞ്ഞു . “ 

🕉🕉8🕉🕉
ജേഷ്യതി ബഹുതരദൈത്യാൻ , നേഷ്യതി നിജബസുലോകമമലപദം ശ്രോഷ്യസി സുവിമലകീർത്തി രണ്ഡ്യ ' തി ഭവദ്വിഭൂതിം ഋഷിരുചേ .. || 8 || 

" അസംഖ്യം അസുരന്മാരെ ജയിക്കും , സ്വന്തം ബന്ധുജനങ്ങളെ പരിപാവനമായ പരമപദത്തിലേക്കു നയിക്കും , ഇവന്റെ ശുഭകീർത്തി കേൾക്കപ്പെടുകയും ചെയ്യും എന്ന് അങ്ങയുടെ മഹത്വത്തെ മഹർഷിവർയ്യന് പറഞ്ഞറിയിച്ചു .

🕉🕉9🕉🕉

അമുനൈവ സർവ്വദുർഗ്ഗം തരിതാസ്ഥ , കൃതാസ്ഥമത്ര തിഷ്ഠധ്വം ഹരിവത്യനഭിലപൻ - ഇത്യാദി ത്വാം അവർണ്ണയത് സ മുനിഃ || 9 | 

' ഇവനെകൊണ്ടുതന്നെ സകലസങ്കടങ്ങളേയും നിങ്ങൾ തരണംചെയ്യും ; ഇവന്റെ വിഷയത്തിൽ ആസ്ഥയോടെ വർത്തിപ്പിൻ ; " ഇതു സാക്ഷാൽ ശ്രീനാരയണൻതന്നെ യാണ് എന്ന് തുറന്നുപറയാതെ ആ മുനീശ്വരൻ നിന്തിരുവടിയെ ഈവിധത്തിലെല്ലാം വർണ്ണിച്ചു . 

🕉🕉10🕉🕉
ഗർഗ്ഗകഥ നിർഗ്ഗതേസ്മിൻ നന്ദിതനന്ദാരി നന്ദ്യമാനസ്തം മദ്ഗദമുദ്ഗതകരുണോ നിർഗ്ഗമയ ശ്രീമരുത്പുരാധീശ ! .. || 10 ||

 ഗുരുവായൂരപ്പാ അതിൽപിന്നെ ഈ ഗർഗ്ഗമഹർഷി മടങ്ങിപ്പോയശേഷം സന്തുഷ്ടന്മാരായ നന്ദൻ തുടങ്ങിയ ഗോപന്മാരാൽ അഭിനന്ദിക്കപ്പെട്ടവനായ നിന്തിരുവടി ഉൾ കനിവാർന്നു എന്റെ രോഗത്തെ ഉന്മൂലം ചെയ്യേണമേ . 

🕉🕉🕉
നാമകരണവർണ്ണനം എന്ന നാല്പത്തിനാലാം ദശകം സമാപ്തം

Comments

Popular Posts