നാരായണീയം ദശകം - 45


ബാലലീലാവർണ്ണനം 

🕉🕉1🕉🕉
അയി സബല ! മുരാരേ ! പാണിജാനുപ്രചാരെ കിമപി ഭവനഭാഗാൻ ഭൂഷയതേ ഭവന്ത ചലിത - ചരണകഞ്ജ മഞ്ജമഞ്ജീരശിഞ്ജ . ശ്രവണകുതുകഭാജ ചേരതുമ്പോരു വേഗാത് || 1 ||

 ബലരാമസമേതനായ ഒാരോ ഹേ മുരരിപോ ! ഭവാന്മരിരുവരും കയ്യും മുട്ടും കത്തി സഞ്ചരിച്ചുകൊണ്ട് വീട്ടിന്റെ ഭാഗങ്ങളേയും അനിർവ്വചനീയമാംവണ്ണം അലങ്കരിക്കുന്നവരും ചലിക്കപ്പെട്ട പാദപങ്കജങ്ങളോടുകൂടിയവരും മനോഹരങ്ങളായ തളകളുടെ ശബ്ദം കേൾക്കുന്നതിൽ കൗതുകത്തോടുകൂടിയവരുമായിട്ട് വേഗത്തിൽ മനോഹരമാംവിധം സഞ്ചരിച്ചു . 

🕉🕉2🕉🕉
മൃദുമൃദു വിഹസന്തൗ ഉന്മിഷദൃന്തവന്ത വദനപ്തിതകേശ ദൃശ്യപാദബ്ലദേശ ഭജഗലിതകരാന്തവ്യാലഗത് കങ്കണാങ്ക മതിമഹരതമുച്ചെഃ പശ്യതാം വിശ്വനൃണാം . || 2 ||

 മന്ദം മന്ദം മന്ദഹസിക്കുന്നവരും ആ സമയം പ്രകാശിക്കുന്ന ദന്തങ്ങളോടുകൂടിയവരും മുഖത്തു തൂങ്ങിക്കിടക്കുന്ന കുറുനിരകളോടുകൂടിയവരും മുട്ടുകുത്തി നടക്കുമ്പോള് സ്പഷ്ടമായി കാണപ്പെടുന്ന സുന്ദരങ്ങളായ ഉള്ളങ്കാലുകളോടുകൂടിയവരും കയ്യിൽനിന്നയഞ്ഞ കൈപ്പടത്തിൽ തങ്ങിനില്ക്കുന്ന വളകളെക്കൊണ്ടടയാളപ്പെടുത്തപ്പെട്ടവരുമായ നിങ്ങളിരുവരും കാണികളായ സകലജനങ്ങളുടേയും മനസ്സിനെ ഏറ്റവും കവർന്നു . 

🕉🕉3🕉🕉
അനുസരതി ജനൗഘ കൗതുകവ്യാകുലാക്ഷേ കിമപി കൃതനിനാദം വ്യാഹസന്തൗ ദ്രവന്ത വലിത വദനപദ്മം പൃഷ്ഠതോ ദത്തദൃഷ്ടീ കിമിവ ന വിദധാഥ കൗതുകം വാസുദേവ ! || 3 ||

 അല്ലയോ വസുദേവസുനോ ! ഗോകുലവാസികളായ ജനങ്ങൾ കൗതുകത്താക് പർയ്യാകലങ്ങളായ കണ്ണുകളോടുകൂടിയവരായി ചിലതു ശബ്ദിച്ചുകൊണ്ട് പിന്നിൽ വരുന്ന അവസരത്തിൽ പുഞ്ചിരിച്ചുകൊണ്ട് ( മുട്ടുകുത്തി ) ഓടുന്നവരായിട്ട് പിന്തിരിക്കപ്പെട്ട മുഖകമലത്തോടുകൂടിയവരും പിന്നിലേക്ക് നോക്കുന്നവരുമായി ഏതേതു കൗതുകത്തെ ചെയ്തില്ല !

🕉🕉4🕉🕉

ദ്രുതഗതിഷ പതന്തൗ ഉത്ഥിതൗ ലിപ്തപങ്കാ ദിവി മുനിഭിരപങ്കെ : സസ്മിതം വന്ദ്യമാനാ ഭൂതമഥ ജനനീഭ്യാം സാനുകമ്പം ഗൃഹീത മുഹുരപി പരിശബ്ദൗ ദ്രാഗൃവാം ചുംബിതൗ ച || 4 || 

നിങ്ങൾ രണ്ടുപേരും ഓടുന്നസമയം വീഴുകയും ചളിപുരണ്ട ദേഹത്തോടുകൂടി എഴുന്നേല്ക്കുകയും ആകാശത്തിൽ മുനിവർയ്യന്മാരാൽ മന്ദഹാസത്തോടെ വന്ദിക്കപ്പെടുകയും പിന്നീട് വേഗത്തില് അമ്മമാരാൽ അലിവോടെ എടുക്കപ്പെട്ട് വീണ്ടും വീണ്ടും ആലിംഗിതരായ അക്ഷണംതന്നെ ചുംബിക്കപ്പെടുകയും ചെയ്തു . 

🕉🕉5🕉🕉
അകന്മഷന്മാരായ സ്ത്രതകുചഭരമങ്കേ ധാരയന്തി ഭവന്തം തരളമതി യശോദാ സ്തന്യദാ ധന്യധന്യാ കപടപശുപ ! മദ്ധ്യേ മുശ്വാഹാസാങ്കുരം തേ ദശനമുകുലഹൃദ്യം വീക്ഷ്യ വ്യക്തം ജഹർഷ . || 5 ||

 വാത്സല്യാതിശയത്താൽ ചഞ്ചലമായ മനസ്സോടും ചുരന്നൊഴുകിയ പോർമുലകളോടുംകൂടി നിന്തിരുവടിയെ മടിയിലിരുത്തി മുലപ്പാലേകിയ യശോദ മഹാഭാഗ്യവതിതന്നെ ! അല്ലയോ ! കപടവേഷമാർന്ന ഗോപബാല മുലകുടിക്കുന്നതിന്നിടയിൽ മൃദുമന്ദഹാസത്തോടുകൂടിയ ദന്തകുകുളങ്ങളാൽ മനോരമ്യമായ അങ്ങയുടെ ഓമന്മുഖം നോക്കി നോക്കി അവൾ അത്യധികം ആനന്ദിച്ചു .

🕉🕉6🕉🕉


തദനു ചരണചാരീ ദാരകൊസോകമാരാത് നിലയത്തിൻ ഖലൻ ബാലചാപല്യശാലീ ഭവന തുക വിലാളൻ വത്സകാംശ്ചാനുധാവന് കഥമപി കൃതഹാസഃ ഗോപകർവാരിതോ f ഭൂഃ || 6 ||

 അതിന്നുശേഷം , കാൽകൊണ്ട് നടന്നുതുടങ്ങിയ നിന്തിരുവടി മറ്റു ബാലന്മാരോടുംകൂടി ബാലചാപല്യത്തോടുകൂടിയവനായി സമീപത്തുള്ള ഗോപഗൃഹങ്ങളിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ വീട്ടിൽ വളർത്തുന്ന പൈങ്കിളി , പൂച്ച എന്നിവയേയും കാലിക്കിടാങ്ങളേയും പിൻതുടർണ്ണോടിച്ചെല്ലുമ്പോൾ പുഞ്ചിരിക്കൊള്ളുന്നവരായ പശുപന്മാരാൽ പണിപ്പെട്ട് തടുക്കപ്പെട്ടവനായി ഭവിച്ചുവല്ലോ 

🕉🕉7🕉🕉
ഹലധരസഹിതസ്ത്വം യത്ര യത്രോപയാത് വിവശ പതിത നേത്രം തത്ര തത്രെവഃ ഗോപ്യ വിഗലിതഗൃഹകൃത്യ : വിസ്തുതാപത്യഭത്യാ മുരഹര ! മുഹൂരത്യന്താകുലാ നിത്യമാസൻ || 7 ||


 അല്ലയോ മുരാരേ ! ബലരാമനൊടൊന്നിച്ച് നിന്തിരുവടി നിന്തിരുവടി എവിടെവിടെ ചെന്നുവോ അവിടങ്ങളിലെല്ലാം ഗോപസ്ത്രീകൾ വശംകെട്ട് ഇടറിയ ദൃഷ്ടികളോടും വീഴ്ചചെയ്യപ്പെട്ട വീട്ടുപണികളോടുകൂടിയവരും കിടാങ്ങളേയും ഭൂത്യജനങ്ങളേയും മറന്നവരുമായി ഭവിച്ചു . നാൾതോറും ഏറ്റവും പരവശമാരുമായിത്തീർന്നു . 

🕉🕉8🕉🕉
പ്രതിനവ നവനീതം ഗോപികാദത്തമിച്ഛൻ കലപദമുപഗായൻ കോമലം ക്വാപി നൃത്യൻ സദതയുവതി ലോകഃ അർപ്പിതം സർപ്പിരശ്നൻ ക്യചന നവവിപക്വം ദുഖമപ്യാപിബസ്ത്വം . || 8 || 

നിന്തിരുവടി ഗോപിമാരാൽ നല്കപ്പെടുന്ന പുതുവെണ്ണയെ ആഗ്രഹിച്ചു അസ്പഷ്ടമധുരങ്ങളായ പദാവലികളിൽ പാടുകയും ചിലപ്പോൾ മനോഹരമായി നൃത്തം വെച്ചുകൊണ്ട് ദയാർദ്രഹൃദയകളായ പശുപകന്യകമാരാൽ നൽകപ്പെട്ട നെയ്യ് ഭജിക്കുകയും ചിലസമയം പുതുതായി കാച്ചിക്കുറുക്കിയ പാൽകൂടി കുടിക്കുകയും ചെയ്തില്ലേ .

🕉🕉9🕉🕉

“ മമ ഖലു ബലിഗേഹേ യാചനം ജാതമാസ്താം ഇഹ പുരനബലാനാമഗ്രതോ നൈവ കുർവ്വേ ' ഇതി വിഹിതമതിഃ കിം ദേവ ! സന്ത്യജ്യ യാചാം ദധിഘ്യതമഹരസ്തം ചാരുണാ ചോരണേന .. || 9 |

 " എനിക്കു മഹാബലിയുടെ മന്ദിരത്തിൽ യാചിക്കേണ്ടിവന്നു ; അതങ്ങിനെയിരിക്കട്ടെ , എന്നാൽ ഇവിടെ വീണ്ടും പെണ്ണുങ്ങളുടെ മുമ്പിൽ അത് ഒരിക്കലും തന്നെ ചെയ്യുകയില്ല " ഹേ ഭഗവൻ ! അങ്ങ് ഇപ്രകാരം വിചാരിച്ചിട്ടായിരിക്കുമോ യാചനകൃത്യം ഉപേക്ഷിച്ചിട്ട് ചാരുതമായ ചൗർയ്യകർമ്മംകൊണ്ട് തെരും നെയ്യും കവർന്നതു . 

🕉🕉10🕉🕉
തവ ദധിഘതമോഷേ ഘോഷയോഷാജനാനാ മഭജത ഹൃദി രോഷോ നാവകാശം ന ശോകം ഹൃദയമപി മുഷിത്വാ ഹർഷസിന്ധൗ ന്യധാസ്ത്വം സ മമ ശമയ രോഗാൻ വാതഗേഹാധിനാഥ || 10 || 

അങ്ങ് തൈര് നെയ്യ് മുതലായവ മോഷ്ടിച്ചതിനാൽ ഗോപവാടത്തിലുള്ള തരുണികളുടെ ഹൃദയങ്ങളിൽ കോപത്തിന്ന് സ്ഥാനം ഒട്ടും ഉണ്ടായിരുന്നില്ല ; വ്യസനവും ഉണ്ടായില്ല . നിന്തിരുവടി അവരുടെ ഹൃദയങ്ങളെകൂടി കവർന്ന് സന്തോഷസാഗരത്തിൽ മഗ്നമാക്കിച്ചെയ്തുവല്ലോ . അല്ലയോ ഗുരുവായൂരപ്പാ ! അങ്ങിനെയുള്ള നിന്തിരുവടി എന്റെ രോഗത്തിന്ന് ശാന്തിർക്കണമേ .

🕉🕉11🕉🕉
 ശാഖാഗ്രേഥ വിധും വിലോക്യ ഫലമിത്യംബാഞ്ച താതം മുഹു സമ്പ്രാർത്ഥ്യാഥ തദാ തദീയ വചസാ പ്രോത്ക്ഷിപ്ത ബാഹന ത്വയി ചിത്രം ദേവ ശശീ സ തേ കരമഗാത് കിം ബൂമഹേ സംപത ജ്യോതിർമ്മണ്ഡലപൂരിതഖിലവപുഃ പ്രാഗാ വിരാഡൂപതാം . || 11 |
 അനന്തരമൊരുനാൾ മരക്കൊമ്പിൻമീതെ ചന്ദ്രബിംബത്തെകണ്ടിട്ട് പഴമാണെന്ന് കരുതി അമ്മയോടും അച്ഛനോടും വീണ്ടും വീണ്ടും അപേക്ഷിച്ചിട്ട് അനന്തരം ആ ചന്ദ്രൻ അങ്ങയുടെ തൃക്കയ്യിൽ വന്നുചേർന്നു . ഞങ്ങളെന്തുപറയെട്ടെ . നിന്തിരുവടി താഴെവന്നുചേർന്ന ജ്യോതിർമ്മണ്ഡലത്തിന്റെ പ്രഭാപ്രസരത്താൽ ശരീരം മുഴുവൻ നിറയപ്പെട്ട തേജസ്സോടുകൂടിയവനായി വിരാട് സ്വരുപത്തെ പ്രാപിച്ചു . 

🕉🕉12🕉🕉
കിം കിം ബതേദമിതി സംഭ്രമ ഭാജമേനം ബ്രഹ്മാർണ്ണവേ ക്ഷണമമും പരിമജ്യ താതം മായാം പുനസ്തനയമോഹമയീം വിതന്വൻ ആനന്ദചിന്മയ ജഗന്മയ പാഹി രോഗാത് .. || 12 ||

 ആശ്ചരയ്യം , ഇതെന്ത് ? എന്ത് ? എന്നിങ്ങനെ പരിഭ്രമിച്ച ഈ പിതാവിനെ സ്വല്പസമയത്തക്കു ബ്രഹ്മാനന്ദമാകുന്ന സമുദ്രത്തിൽ മുങ്ങിത്താഴ്ത്തി വീണ്ടും പുത്രവാത്സല്യമായിയായ മായയെ പ്രയോഗിച്ചു . ജഗത്സ്വരൂപ ! ചിദാനന്ദാത്മക ! അപ്രകാരമുള്ള നിന്തിരുവടി രോഗത്തിൽനിന്നു എന്നു രക്ഷിക്കേണമെ . 
🕉🕉🕉
ബാലലീലവർണ്ണനം എന്ന നാല്പത്തഞ്ചാം ദശകം സമാപ്തം ആദിതം ശോകാ 468

Comments

Popular Posts