നാരായണീയം ദശകം - 84
സൂർയ്യഗ്രഹണയാത്രാവർണ്ണനം
🕉🕉1🕉🕉
ക്വചിദഥ തപനോപരാഗകാല പുരി നിദധത് കൃതവർമ്മകാമസൂനൂ യദുകുലമഹിളാവൃതഃ സുതീർത്ഥം സമുപഗതോസി സമന്തപഞ്ചകാഖ്യം || 1 ||
അതിൽപിന്നെ ഒരിക്കൽ സൂർയ്യഗ്രഹണപുണ്യകാലത്തിൽ കൃതവർമ്മാവ് എന്നവനേയും പ്രദശ്ശന്റെ പുത്രനായ അനിരുദ്ധനേയും ദ്വാരകാപുരിയിൽ കാവൽ നിർത്തി യാദവന്മാരോടും സ്ത്രീകളോടുകൂടി സമന്തപഞ്ചകം എന്ന പുണ്യതീർതത്തിലേക്കു നിന്തിരുവടി വന്നുചേർന്നു .
🕉🕉2🕉🕉
ബഹുതരജനതാഹിതായ തത്ര ത്വമപി പുനൻ വിനിമജ്ജ്യ തിർത്ഥതോയം ദ്വിജഗണ പരിമുക്ത വിത്തരാശി സമമിളഥാഃ കുരുപാണ്ഡവാദിമിത്രേം || 2 ||
സാധാരണജനങ്ങളുടെ നന്മക്കുവേണ്ടി ആ പുണ്യതീർത്ഥത്തിൽ നിന്തിരുവടിയും സാനംചെയ്തു തീർത്ഥജലത്തെ പരിശുദ്ധമാക്കിയിട്ട് വേദജ്ഞരായ ബ്രാഹ്മണർക്കു ധാരാളം ധാനംചെയ്ത് അവിടെ വന്നുചേർന്നിരുന്ന കൗരവന്മാർ , പാണ്ഡവന്മാർ മുതലായ ബന്ധുക്കളോടുകൂടി ഒരുമിച്ചു ചേർന്നു .
🕉🕉3🕉🕉
തവ ഖലു ദയിതാജനൈഃ സമേതാ ദുപദസുതാ ത്വയി ഗാഢഭക്തിഭാരാ തദുദിതഭവദാഹൃതിപ്രകാരം അതിലുമുദേ സമമന്യഭാമിനീഭീഃ || 3 ||
നിന്തിരുവടിയിൽ ദൃഢതരമായ ഭക്തിയോടുകൂടിയ പാണ്ഡവപത്നിയായ ദ്രൗപതിയാവട്ടെ അങ്ങയുടെ പ്രിയതമമാരോടുകൂടി ചേർന്നു അവരാൽ പറയപ്പെട്ട് അങ്ങയുടെ വിവാഹ ( കന്യാഹരണസമ്പ്രദായം ) അങ്ങളുടെ വിവരണങ്ങളെക്കൊണ്ട് മറ്റുള്ള സ്ത്രീജനങ്ങളോടുംകൂടി വളരെ സന്തോഷിച്ചു രസിച്ചുകൊണ്ടിരുന്നു .
🕉🕉4🕉🕉
തദനു ച ഭഗവൻ ! നിരീക്ഷ്യ ഗോപാൻ അതികുതുകാടുപഗമ്യ മാനയിത്വാ ചിരതര വിരഹാതുരാംഗരേഖാ പശുപവധുഃ സരസ | ത്വമന്വയാസിഃ || 4 ||
അതിൽ പിന്നെ ഹേ ഭഗവാനേ ! നിന്തിരുവടി അവിടെ വന്നിരുന്ന ഗോപന്മാരെ കണ്ടിട്ട് വർദ്ധിച്ച കൗതുകത്തോടുകൂടി അവരുടെ അടുത്തുചെന്നു കശലപ്രശ്നം ചെയ്ത് ബഹുമാനിച്ചിട്ട് വളരെക്കാലത്തെ വിരഹംകൊണ്ടു ഒളിമങ്ങി വശംകേത്തിരുന്ന അവയവങ്ങളോടുകൂടിയ ഗോപാംഗനമാരെ ഉത്സാഹത്തോടുകൂടി അനുഗമിച്ചു .
🕉🕉5🕉🕉
സപദി ച ഭവദീക്ഷണാത്സവന പ്രമുഷിത മാനഹൃദാം നിതംബിനീനാം അതിരസ പരിമുക്ത കഞ്ചളീകേ പരിചയ ഹൃദ്യത്തേ കുചേ ന്യലൈഷീഃ || 5 ||
ജാ മോഹനനായ നിന്തിരുവടിയെ കൺകുളിരെക്കണ്ടതുകൊണ്ടുണ്ടായ വികരപാരവശ്യത്താൽ ക്ഷണത്തില് മാഞ്ഞുപോയ മനോഗൗരവത്തോടുകൂടിയ ആ മനോഹരാംഗികളുടെ അതിരസംകൊണ്ടു സ്വയമേവ അഴിഞ്ഞുപോയ കചടത്തോടുകൂടിയതും പൂർവപരിചയത്തില് പ്രിയതരവുമായ കുളുർമുലകളിൽ നിന്തിരുവടി നിശ്ശേഷം ലയിച്ചു .
🕉🕉6🕉🕉
രിപുജനകലഹൈഃ പുനഃ പുനർമ്മേ സമുപഗതെരിയതീ വിളംബനാഭൂത് ഇതി കൃതപരിതംഭണേ ത്വയി ദ്രാക് അതിവിവശാ ഖലു രാധികാ നിലിലേ || 6 ||
" അടിക്കടി വന്നുചേർന്നുകൊണ്ടിരുന്ന ശത്രുക്കളുമായുള്ള യുദ്ധംകൊണ്ട് എനിക്ക് ഇത്രയും പിരിഞ്ഞിരിക്കേണ്ടതായിവരുന്നു ; എന്നിങ്ങിനെ പറഞ്ഞുകൊണ്ട് നിന്തിരുവടി തൽക്ഷണം വാത്സല്യത്തോടെ കെട്ടിപുണർന്നപ്പോൾ തരുണീമണിയായ പരമാനന്ദവിവശയായി അങ്ങയിൽ അലിഞ്ഞുചേരുകതന്നെ ചെയ്തു .
🕉🕉7🕉🕉
രാധ് അപഗതെരഹവ്യഥാസ്തദാ താ രഹസി വിധായ ദദാഥ തത്ത്വബോധം പരമസുഖചിദാത്മകോഹമാത്മതി ഉദയതു വഃസ്നേടമേവ ചേതസീതി
ആ സമയം ആ തരുണീമണികളെ ഏകാന്തത്തിൽ നിന്തിരുവടി വിരഹദുഃഖം ഇല്ലാത്തവരാക്കി ചെയ്തിട്ട് " ഞാൻ പരമാനന്ദസ്വരൂപനും ജ്ഞാനസ്വരൂപനുമായ പരമാത്മാവാകുന്നു എന്ന ബോധം നിങ്ങളുടെ മനസ്സില് വിശദമായി ഉദയം ചെയ്യട്ടെ " എന്ന തത്വജ്ഞാനത്തെ നൽകിയനുഗ്രഹിച്ചു .
🕉🕉8🕉🕉
സുഖരസപരിമിശ്രിതോ വിയോഗം കിമപി പുരാഭവദുദ്ധാവോപദേശം സമഭവദമുതഃ പരം തു താസാം പരമസുകൈക്യമയീ ഭവദ്വിചിന്താ || 8 ||
പണ്ട് ഉദ്ധവന്റെ ഉപദേശങ്ങൾക്കൊണ്ടു വിരഹദുഃഖം അല്പമൊരു സുഖരസത്തോടുകൂടിക്കലർന്നതായിത്തീർന്നിട്ടുണ്ടായിരുന്നു ; എന്നാൽ ഇതിനുശേഷം ഗോപവധുക്കൾക്കു നിന്തിരുവടിയെക്കുറിച്ചുള്ള വിചാരം . കേവലം പരമാനന്ദസുഖമായിത്തന്നെ പരിണമിച്ചു .
🕉🕉9🕉🕉
മുനിവരനിവഹൈസ്തവാഥ പിത്രാ ദുരിതശമായ ശുഭാനി പുച്ഛ്യമാനെ ത്വയി സതി കിമിദം ശുഭാന്തരരിതി ഉരുഹസിതൈരപി യാജിതസ്തദാസൗ || 9 || അനന്തരം അങ്ങയുടെ പിതാവായ വസുദേവനാൽ പ്രാരബ്ധകർമ്മങ്ങള് കൊണ്ട് വന്നുചേർന്നിരിക്കാവുന്ന പാപപരിഹാരത്തിന്നായി പ്രായശ്ചിത്തകർമ്മങ്ങളെ ചോദിക്കപ്പെട്ടവരായ മഹർഷിശ്രേഷ്ഠന്മാരാല് നിന്തിരുവടി പുത്രഭാവത്തിൽ സ്ഥിതിചെയ്യവെ മറ്റുള്ള ശുഭകർമ്മങ്ങളുടെ ആവശ്യമെന്താണാവോ ! എന്നിങ്ങിനെ പറഞ്ഞുകൊണ്ട് വളരെ ചിരിച്ചുവെങ്കിലും ആ ഗ്രഹണപുണ്യകാലസമയത്ത് അദ്ദേഹം പ്രായശ്ചിത്തപരമായ യാഗം ചെയ്യിക്കപ്പെട്ടു .
🕉🕉10🕉🕉
സുമഹതി യജനേ വിതായമാനേ പ്രമുദിതമിത്രജനേ സഹൈവ ഗോപാ യദുജനമഹിതാസ്ത്രിമാസമാത്രം ഭവദനുഷംഗരസം പുരേവ ഭേജുഃ || 10 ||
അ യാഗം സന്തുഷ്ടരായി ബന്ധുക്കളോടുകൂടിയ ശ്ലാഘിക്കത്തക്കതായ നടന്നുകൊണ്ടിരിക്കവേ ഗോപന്മാരും ഒരുമിച്ചുതന്നെ യാദവന്മാർ ആദരവോടുമൂടി ബഹുമാനിക്കപ്പെട്ടവരായി മൂന്നുമാസത്തോളം പണ്ടത്തെപോലെ നിന്തിരുവടിയോടു കൂടിയുള്ള സാമീപ്യസുഖത്തെ അനുഭവിച്ചു .
🕉🕉11🕉🕉
വ്യപഗമസമയേ സമേത്യ രാധാം ദൃഢമുപഗുഹ്യ നിരീക്ഷ്യ വീതഖേദാം പ്രമുദിതഹൃദയഃ പുരം പ്രയാതം പവനപുരേശ്വര ! പാഹി മാം ഗദേഭ്യഃ || 11 ||
വാതലയേശ ! തിരിയെ പുറപ്പെടുമ്പോൾ രാധയുടെ അടുത്തുചെന്നു ദൃഢമായി ആശ്ലേഷിച്ച് അവളെ വ്യസനമില്ലാത്തവളായി കണ്ടിട്ട് സന്തുഷ്ടചിത്തനായി ദ്വാരകയിലേക്കെഴുന്നള്ളിയ നിന്തിരുവടി രോഗങ്ങളിൽനിന്നു എന്നെ രക്ഷിക്കേണമേ !
🕉🕉🕉
സൂർയ്യഗ്രഹണയാത്രാവർണ്ണനം എന്ന ഏൺപത്തിനാലാം ദശകം സമാപ്തം .



Comments
Post a Comment