നാരായണീയം ദശകം - 46
കൃഷ്ണണന്റെ വായിൽ യശോദ ലോകം മുഴുവന് കണ്ട കഥ .
🕉🕉1🕉🕉
അയി ദേവ ! പുര കില ത്വയി സ്വയമുത്താനശയേ സ്തനയേ പരിജ്രംഭണതോ വ്യപാവൃതേ വദനേ വിശ്വമചഷ്ട വല്ലവീ || 1 ||
അല്ലയോ പ്രകാശസ്വരുപിൻ ! പണ്ട് ( ശൈശവകാലത്തിൽ സ്വയം ജ്യോതിരുപനായ നിന്തിരുവടി മുലപ്പാൽ കുടിച്ച് മലർന്നു കിടക്കുന്ന അവസരത്തിൽ കോട്ടുവായിടുമ്പോൾ വായ് തുറന്ന സമയം യശോദ ലോകം മുഴുവൻ ദർശിച്ചുവത്രെ .
🕉🕉2🕉🕉
പുനരപ്യഥ ബാലകെസേമം ത്വയി ലീലാനിരതേ ജഗത്പതേ ! ഫലസഞ്ചയ - വഞ്ചന - ക്രധാ തവ മൃദ്രോജനമുചുരർഭകാം || 2 ||
പിന്നീട് , കുറെക്കാലത്തിനുശേഷം ജഗദീശാ ! നിന്തിരുവടി ഗോപബാലന്മാരൊന്നിച്ച് കളിച്ചുകൊണ്ടിരിക്കുമ്പോൾ പഴങ്ങളെല്ലാം കട്ടെടുത്തുവെന്ന ഈഷ്യതയാൽ ആ ബാലന്മാർ അങ്ങ് മണ്ണുതിന്നുവെന്ന് അമ്മയോടു ഏഷണികൂട്ടി .
🕉🕉3🕉🕉
അയി ! തേ പ്രളയാവധൗ വിഭാ ക്ഷിതി തോയാദി സമസ്തുഭക്ഷിണം മൃദുപാശനതോ ആജാ ഭവേത് ഇതി ഭീതാ ജനനീ ചുകോപ സാ || 3 ||
അല്ലയോ സർവശക്തനായുള്ളാവേ !
പ്രളയത്തിന്റെ ആരംഭകാലത്തിൽ ഭൂമി സമുദ്രം എന്നിങ്ങനെ കാണപ്പെടുന്ന സർവ്വവസ്തുക്കളേയും ഭക്ഷിക്കുന്നവനായ അങ്ങക്ക് അല്പം മണ്ണു തിന്നതുകൊണ്ട് സുഖകേട് ബാധിച്ചേക്കുമോ എന്ന് ഭയന്ന ആ മാതാവ് കോപിഷ്ഠയായി അയി
🕉🕉4🕉🕉
ദുർവ്വിനയാത്മക ! ത്വയാ കിമു മൃത്സാ ബത ! വത്സ ! ഭക്ഷിത ഇതി മാതൃഗിരം ചിരം വിഭോ വിതഥാം ത്വം പ്രതിജജ്ഞിഷേ ഹസൻ .. || 4 ||
“ അല്ലേ ദുർവ്വിനീതനായ ഉണ്ണി ! കഷ്ടം ! നിന്നാൽ മണ്ണു തിന്നപ്പെട്ടുവോ ' അല്പയോ ഭഗവൻ ! ഇപ്രകാരമുള്ള അമ്മയുടെ വചസ്സു നിന്തിരുവടി പുഞ്ചിരിതൂകിക്കൊണ്ട് വളരെ നേരത്തേക്ക് വാസ്തവമല്ലെന്നു ഉറപ്പിച്ചു പറഞ്ഞു .
🕉🕉5🕉🕉
“ അയി !തേ സകലൈർഘിശ്ചിതേ വിമതിക്ഷേ , ദ്വദനം വിദര്യതാം ' ഇതി മാത്യവിഭസ്തിതോ മുഖം വികസത്പദ്മനിഭം വ്യദാരയം . || 5 ||
വത്സ ! എല്ലാവരും തീർച്ചപ്പെടുത്തിയിരിക്കെ നീണക്ക് സമ്മതിപ്പാൻ വിഷമമുണ്ടെങ്കിൽ വായ് തുറന്നുകാട്ടു ! എന്ന് അമ്മയാൽ കടുത്തു പറയപ്പെട്ട അങ്ങ് വിടർന്നുവരുന്ന വളരെ നേരത്തേക്ക് വാസ്തവമല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു .
🕉🕉6🕉🕉
അപി മുല്ലവദർശനോത്തുകാം ജനനീം താം ബഹു തർപ്പയന്നിവ പൃഥിവീം നിഖിലാം ന കേവലം ളവനാന്യപ്യഖിലാന്യദീദ്യശഃ || 6 ||
ലേശം മണ്ണെങ്കിലും കാണപ്പെടണം എന്ന് താല്പർയ്യത്തോടുകൂടിയ ആ മാതാവിനെ വേണ്ടുവോളം തൃപ്തിപ്പെടുത്തവനോ എന്നു തോന്നുമാറ് നിന്തിരുവടി കേവലമായ ഈ ഭൂമി മുഴുവൻ മാത്രമല്ല സകല ലോകങ്ങളേയും കാണിച്ചുകൊടുത്തു .
🕉🕉7🕉🕉
കുഹചിദ്വനമംബുധി ക്വചിത് ക്വചിദദ്രം കുഹചിദ്രസാതലം മനുജാ ദനുജാ ക്വചിത് സുരാഃ ദദൃശേ കിം ന തദാ ത്വദാനനേ || 7 ||
ആ സമയം അങ്ങയുടെ വായിന്നുള്ളിൽ എന്തുതന്നെ കാണപ്പെട്ടില്ല . ഒരിടത്ത് വൻകാട് വേറൊടിത്ത് മഹാസമുദ്രം ; മറ്റൊരിടത്ത് ആകാശം ; വേറൊരിടത്ത് പാതാളം ; മനുഷ്യന്മാർ ; അസുരന്മാര് ഒരു ദിക്കില് ദേവകൾ ; ( എന്നിങ്ങനെ പ്രപഞ്ചത്തെയും അതിലെ സകല ചരാചരങ്ങളേയും അവൾ ദർശിച്ചു ) .
🕉🕉8🕉🕉
കലശാംബുധിശായിനം പുനഃ പരവൈകുണ്ഠപദാധിവാസിനം സ്വപുരശ്ച നിജാർഭകാത്മകം കതിധാ ത്വാം ന ദദർശ സാ മുഖ || 8 ||
ആ മാതാവ് അങ്ങയുടെ തിരുമുഖത്തിൽ നിന്തിരുവടിയെ പാൽക്കടലിൽ പള്ളികൊള്ളുന്നവനായിട്ടും പിന്നെ അത്യുൽകൃഷ്ടമായ വൈകുണ്ഠലോകത്തിൽ അധിവസിക്കുന്നവനായിട്ടും തന്റെ പുരോഭാഗത്ത് സ്വന്തം പുത്രന്റെ രൂപത്തിലും ഇങ്ങിനെ ഏതെല്ലാം പ്രകാരത്തിൽ ദർശിച്ചില്ല .
🕉🕉9🕉🕉
വികസദ് ഭുവനേ മുഖോദരേ നനു ഭൂയോ + പി തഥാവിധാനനഃ അനയാ സുടമീക്ഷിതോ ഭവാന് അനവസ്ഥാം ജഗതാം ബതാതനോത് || 9 ||
പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഭുവനത്രയങ്ങളോടും വദനാന്തഭാഗത്ത് വീണ്ടും അതുപോലെയുള്ള തിരുമുഖത്തോടുകൂടിയവനായിട്ടുതന്നെ ഇവളാൽ സ്പഷ്ടമായി കാണപ്പെട്ട നിന്തിരുവടി ലോകത്തിന്റെ അവസാനമില്ലായ്മയെ വിശദമാക്കി ചെയ്തു .
🕉🕉10🕉🕉
വൃതതത്ത്വധിയം തദാ ക്ഷണം ജനനീം താം പ്രണയേന മോഹയൻ ' സ്തനമംബ ! ദിശേതൃപാസജൻ ഭഗവന്നുഭുതബാല ! പാഹി മാം . || 10 ||
അല്ലയോ അദ്ഭുതബാലസ്വരുപ ! സൃഷ്ടിസ്ഥിതിസംഹാരകർത്താവെ ! അപ്പോൾ അല്പസമത്തേക്ക് പരമാർത്ഥത്വബോധത്തോടുകൂടിയ ആ മാതാവിനെ പുത്രവാത്സലത്താൽ മോഹിപ്പിച്ചിട്ട് ' അമ്മേ ! അമ്മിഞ്ഞതരു എന്നു പറഞ്ഞുകൊണ്ടു മടിയിൽ കയറിക്കൂടിയ നിന്തിരുവടി എന്നെ രക്ഷിച്ചരുളിയാലും .
🕉🕉🕉
കൊഞ്ചി വിശ്വരൂപപ്രദർശനവർണ്ണനം എന്ന നാല്പത്താറാം ദശകം സമാപ്തം . ആദിത ശ്ലോകാ 478 .



Comments
Post a Comment