നാരായണീയം ദശകം - 47


ഉലൂഖലബന്ധനം 
🕉🕉1🕉🕉

ഏകദാ ദധിവിമാഥകാരിണീം മാതരം അമുപസേദിവാൻ ഭവാന് സ്തന്യലോലുപതയാ നിവാരയൻ അങ്കമേത്യ പപിവാൻ പയോധരൗ || 1 ||

 ഒരിക്കൽ നിന്തിരുവടി തയിർ കടഞ്ഞുകൊണ്ടിരുന്ന അമ്മയുടെ അടുത്തു ചെന്നിട്ട് മുലപ്പാൽ കുടിപ്പാനുള്ള ആഗ്രഹം നിമിത്തം തയിർ കലക്കുന്നതിനെ തടഞ്ഞും കൊണ്ട് മടിയിൽ കടന്നുകൂടി മുലകുടിപ്പാൻ തുടങ്ങി . 

🕉🕉2🕉🕉
അർദ്ധപീതകുചകുഡ്മളേ ത്വയി സിദ്ധഹാസമധുരാനനാംബുജേ ദുദ്ധമീശ ! ദഹനേ പരിസ്രതം ധർത്തുമാശു ജനനീ ജഗാമ തേ || 2 ||

 അല്ലയോ ഭഗവാന് സ്നേഹരസത്തോടുകൂടിയ മന്ദസ്മിതത്തോൽ സുന്ദരതരമായ മുഖകമലത്തോടുകൂടിയ നിന്തിരുവടി താമരമൊട്ടുകൾക്കൊത്ത സ്തനങ്ങൾ പകതികുടിച്ചുകഴിയുമ്പോഴെക്കും അങ്ങയുടെ മാതാവ് തീയ്യിലേക്കു തിളച്ചൊഴുകിയ പാലിനെ ആറ്റി ഒതുക്കുവാൻ ബദ്ധപ്പെട്ടു ചെന്നു . 

🕉🕉3🕉🕉
സാമിപീത രസഭംഗ സംഗത ക്രോധഭാര പരിഭൂത ചേതസാ മനദണ്ഡമുപഗൂഹ്യ പാടിതം ഹന്ത ദേവ ! ദധിഭാജനം ത്വയാ . || 3 || 

അല്ലയോ ജ്യോതിസ്വരുപ ! മുലകുടി മുഴുവനാക്കുന്നതിനുമുമ്പ് ആ രസത്തിന്നു സംഭവിച്ച ഭംഗകൊണ്ടുണ്ടായ കോപഭാരത്താൽ ആവിഷചിത്തനായ നിന്തിരുവടിയാൽ കടകോൽ എടുത്ത് തെർക്കലം ഉടക്കപ്പെട്ടുവല്ലോ . 

🕉🕉4🕉🕉
ഉച്ചലദ്ധ്വനിതമുച്ചകൈസ്തദാ സന്നിശമ്യ ജനനീ സമാദ്യുതാ ത്വദ്യശോവിസരവദ്ദദർശ സാ സദ്യ ഏവ ദധി വിസ്തൃതം ക്ഷിതൗ .. || 4 ||

 അപ്പോൾ മാതാവായ ആ യശോദ ഉച്ചത്തിൽ ഉയർന്ന ശബ്ദം കേട്ടിട്ട് ഓടിവന്ന സമയം അങ്ങയുടെ സാന്ദ്രമായ കീർത്തി വ്യാപിച്ചു കിടക്കുമ്പോലെ തൽക്ഷണം നിലത്ത് പരന്നൊഴുകിക്കിടക്കുന്ന തെർമാത്രം കണ്ടു . 

🕉🕉5🕉🕉
വേദമാർഗ്ഗപരിമാർഗ്ഗിതം ആഷാ ത്വാമീക്ഷ്യ പരിമാർഗ്ഗയന്ത്യസൗ സന്ദദർശ സുകൃതിനലൂഖലേ ദീയമാനനവനീതമാതാവ ... || 5 |

 പുണ്യവതിയായ ഇവൾ വേദമാർഗ്ഗങ്ങളിലൂടെ അന്വേഷിക്കപ്പെട്ടവനായ അങ്ങയെ കാണായ്കയാല് കോപത്തോടെ തിരഞ്ഞുകൊണ്ടിരുന്ന സമയം ഉരലിന്മേല് പൂച്ചയ്ക്ക് വെണ്ണ കൊടുത്തുകൊണ്ടിരിക്കുന്നവനായി നിന്തിരുവടിയെ കണ്ടു .

🕉🕉6🕉🕉

ത്വാം പ്രഗുഹ്യ ബത ! ഭീതിഭാവനാ - ഭാസുരനന - സരോജമാശു സാ രോഷരുഷിതമുഖി സഖീപുരോ ബന്ധനായ രശനാമുപാദദേ . || 6 ||

 കോപരസം വ്യാപിച്ചിരുന്ന മുഖത്തോടുകൂടിയ അവൾ ഭയത്തിന്റെ നാട്യം നിമിത്തം പ്രത്യേകം ശോഭയോടുകൂടിയ മുഖപങ്കജത്തെ വഹിക്കുന്ന അങ്ങയെ വേഗത്തിൽ കടന്നുപിടിച്ച് സഖികളുടെ മുമ്പിൽ വെച്ച് കെട്ടിയിടുന്നതിന്നായി കയറെടുത്തു . 

🕉🕉7🕉🕉
ബന്ധുമിച്ഛതി യമേവ സജ്ജന - സ്മം ഭവന്തമയി ! ബന്ധുമിച്ഛതി സാ നിയുജ്യ രശനാഗുണാൻ ബന് ദ്യംഗുലോനമഖിലം കിലക്ഷത . | 7 ||


 അല്ലയോ ഭഗവൻ ! സജ്ജനം യാതൊരുവനെ ബന്ധുവായി ( ലഭിക്കണമെന്ന് ) ആഗ്രഹിക്കുന്നുവോ അപ്രകാരമുള്ള നിന്തിരുവടിയെ ആവൾ ബന്ധിപ്പാൻ ആഗ്രഹിച്ചുകൊണ്ട് അനേകം ചരടുകളെ കെട്ടിയിട്ടും അതെല്ലാം രണ്ടുവിരല്ക് നീളം പോരാത്തതായി കണ്ടുവത്രെ . 

🕉🕉8🕉🕉
വിസ്മിതോത്സിത സഖീജനേക്ഷിതാം സ്വിന്നസന്ന വപുഷം നിരീക്ഷ്യ താം നിത്യമുക്തവപുരപ്യഹോ ഹരേ ! ബന്ധമവ കൃപയാന്വമന്യഥാഃ .. . || 8 ||

 സംസാരദുഃഖനാശകനായ എ ഭഗവൻ ! നിന്തിരുവടി ആശ്ചർയ്യഭരിതരായി പുഞ്ചിരിക്കൊള്ളുന്ന സഖീജനങ്ങളാല് വീക്ഷിക്കപ്പെട്ട വിയർത്തു തളർന്ന ദേഹത്തോടുകൂടിയ ആ ആമ്മയെ നോക്കിയിട്ട് ഒരിക്കലും ബന്ധമില്ലാത്ത ശരീരത്തോടുകൂടിയവനായിരുന്നിട്ടും ബന്ധനത്തെതന്നെ സമ്മതിച്ചുവല്ലോ .

🕉🕉9🕉🕉

“ സ്ഥീയതാം ചിരമുലൂഖലേ ഖലേതി ആഗതാ ഭവനമേവ സാ യദാ , പ്രാഗുലൂഖലബിലാന്തരേ തദാ സർപ്പിരർതമന്നവാസ്ഥിഥാഃ || 9 || 

" അല്ലേ ദുഃസ്വഭാവി ! ഉരലിൽതന്നെ വളരെ നേരാം ഇരിക്കുക , ' എന്നു പറഞ്ഞ അവൾ വീട്ടിനുള്ളിലേക്കു കടന്നുചെന്ന ഉടനെ അങ്ങ് മുമ്പ് ഉരൽക്കുഴിക്കുള്ളിൽ ഒളിച്ചുവെച്ചിരുന്ന വെണ്ണയും തിന്നും കൊണ്ട് അവിടെ സുഖമായി കൂടി . 

🕉🕉10🕉🕉
യദ്യപാശസുഗമോ വിഭോ ! ഭവാൻ , സംയതഃ കിമു സപാശയാ f നയാ ' ഏവമാദി ദിവിജൈരഭിഷ്ടതോ വാതനാഥ ! പരിപാഹി മാം ഗദാത് .. || 10 || 

ഹേ സർവ്വശക്ത ! നിന്തിരുവടി ( സംസാര ) പാശമില്ലാത്തവരാൽ എളുപ്പത്തിൽ പ്രാപിക്കപ്പെടാവുനാണെങ്കിൽ പാശത്തോടുകൂടിയ ഇവളാൽ എങ്ങിനെ ബന്ധിക്കപ്പെട്ടു ? എന്നിങ്ങിനെ തുടങ്ങി ദേവന്മാരാല് സ്തുതിക്കപ്പെട്ട നിന്തിരുവടി അല്ലയോ ഗുരുവായൂരപ്പ എന്നെ രോഗത്തിൽനിന്നു രക്ഷിക്കേണമേ . 

🕉🕉🕉
ഉലൂഖലബന്ധവർണ്ണനം എന്ന നാല്പത്തിഏഴാംദശകം സമാപ്തം . ആദിതം ശ്ലോകാ 488

Comments

Popular Posts