നാരായണീയം ദശകം - 48


നളകൂബരഗ്രീവന്മാരുടെ ശാപമോക്ഷം


🕉🕉1🕉🕉
മുദാ സുരൗഘസ്തമുദാരസമ്മദൈ ഉദീര്യ ' ദാമോദര ' ഇത്യഭിഷ്ണുതാ മൃദുദരഃസ്വരമൂലുഖലേ ലഗൻ അദൂരതോ ദ്വൗ കകുഭാവുദൈക്ഷഥാഃ || 1 ||

 സന്തുഷ്ടചിത്തരായ സുരസംഘങ്ങളാൽ ദാമോദരന് എന്നുച്ചരിച്ച് വർദ്ധിച്ച് സന്തോഷത്തോടെ സ്മതിക്കപ്പെട്ട സുകുമാരമായ ഉദരത്തോടുകൂടിയ നിന്തിരുവടി സുഖമായി ഉരലിൽ ബന്ധിക്കപ്പെട്ടവനായി സ്ഥിതിചെയ്യുമ്പോൾ അധികം അകലെയല്ലാതെ രണ്ടു അറഞ്ഞിൽ മരങ്ങളെ ഉയർന്നുകണ്ടു . 

🕉🕉2🕉🕉
കുബേരസൂനുർനളകൂബാരാഭിധ പരോ മണിഗ്രീവ ഇതി പ്രഥാം ഗതഃ മഹേശ സേവാധിഗത ശ്രിയോന്മദ ചിരം കില ത്വദ്വിമുഖാവഖേലതാം . || 2 |

 കുബേരന്റെ പുത്രനായ നളകൂബരനെന്നവനും മണിഗ്രീവനെന്ന് പ്രസിദ്ധനായ മറ്റേവനും ശ്രീപരമേശ്വരസേവകൊണ്ട് ലഭിച്ച ഐശ്വർയ്യത്താൽ ഉന്മത്തന്മാരായി ഭഗവദ് വിമുഖന്മാരായിട്ടുതന്നെ വളരെക്കാലം പുളച്ചു നടന്നു .

🕉🕉3🕉🕉
 സൂരാപഗായാം കില ത മദോത്കട സുരാപഗായദ് ബഹുയൗവതാവൃത വിവാസസർ കേളിപരൗ സ നാരദോ ഭവത്പദൈക പ്രവണോ നിരക്ഷത .. || 3 ||

 മദോന്മത്തന്മാരായി മദ്യപാനം ചെയ്തു പാട്ടുപാടുന്ന അനേകം യുവതികളാൽ ചുഴപ്പെട്ട് വസ്ത്രം ധരിക്കാതെ ആകാശഗംഗയിൽ ജലക്രീഡ ചെയ്യുന്നവരായ അവരെ അങ്ങയുടെ തൃക്കാലടികളിൽതന്നെ ഉറപ്പിച്ച മനസ്സോടുകൂടിയ ആ നാരദമഹർഷി കാണ്മാനിടയായി . 

🕉🕉4🕉🕉
ഭിയാ പ്രിയാലോകമുപാത്തവാസസം പുരോ നിരീക്ഷ്യാപി മദാന്ധ ചേതസൗ ഇമൗ ഭവദ്ഭക്തപശാന്തിസിദ്ധയേ മുനിർജ്ജഗൗ ' ശാന്തിമൃതേ കുതഃ സുഖം ? " || 4 ||

 പ്രേയസികൾ പേടിയോടെ വസ്ത്രം ധരിക്കുന്നത് മുന്നിൽ കണ്ടിട്ടും അഹങ്കാരത്താൽ മതിമറന്നിരുന്ന ഇവരെ ഭഗവൽഭക്തിയും ഉപശമനവും സിദ്ധിക്കുന്നതിനുവേണ്ടി നാരദമഹർഷി ശപിച്ചു . മനഃശാന്തിയില്ലെങ്കിൽ സുഖമെവിടെ ?

🕉🕉5🕉🕉

" യുവാമവാപ്ത കകുഭാത്മതാം ചിരം ഹരിം നിരീക്ഷ്യാഥ പദം സ്വമാപ്തതം ഇതീരിതൗ തൗ ഭവദീക്ഷണ സ്പ്യഹാം ഗത വ്രജന്തേ കകുഭ ബഭൂവതും .. || 5 ||

 നിങ്ങളിരുവരും വളരെക്കാലം അർജുനവൃക്ഷങ്ങളായിത്തീർന്ന് അനന്തരം ശ്രീഹരിയെ ദർശിച്ച് സ്വന്തം സ്ഥാനത്ത പ്രാപിക്കുവിൻ ഇപ്രകാരം പറയപ്പെട്ടവരായ അവർ അങ്ങയ ദർശിക്കുവാൻ ആഗ്രഹിക്കുന്നവരായി അമ്പാടിയിലൊരിടത്ത് അർജ്ജുനവൃക്ഷങ്ങളായി വളർന്നുവന്നു . 

🕉🕉6🕉🕉
അതന്ദ്രമിന്ദ്രഭുയുഗം തഥാവിധം സമേയുഷാ മന്ഥരഗാമിനാ ത്വയാ തിരായിതോലുഖല - രോധനിർദ്ധതൗ ചിരായ ജീർണ്ണ പരിപാതിതൗ തരു . || 6 ||

 അപ്രകാരമുള്ള രണ്ടു കകഭവൃക്ഷങ്ങളെ ഉത്സാഹത്തോടെ മന്ദം മന്ദം സഞ്ചാരിച്ചുകൊണ്ട് സമീപിച്ച നിന്തിരുവടിയാൽ വിലങ്ങടിച്ച ഉരലിന്റെ തടയൽ നിമിത്തം ഇളകി വേരറ്റവയും പഴകി ജീർണ്ണിച്ചവയുമായ ആ വൃക്ഷങ്ങൾ വീഴ്ത്തപ്പെട്ടു . 

🕉🕉7🕉🕉
അഭാജി ശാഖിദ്വിതയം യദാ ത്വയാ തദവ തദ്ഗർഭതലാന്നിരേയുഷാ മഹാത്വിഷാ യക്ഷഗേന തത്ക്ഷണാ യാതൊരു ദഭാജി ഗോവിന്ദ ഭവാനപി സ്തവൈഃ .. 7 ||

 സമയം നിന്തിരുവടിയാൽ ആ രണ്ടു മരങ്ങളും വീഴ്ത്തപ്പെട്ടുവോ ആ സമയത്തുതന്നെ അവയുടെ ഉള്ളിൽനിന്ന് പുറത്തുവന്നവരൂം കാന്തിമാന്മാരുമായ രണ്ടു യക്ഷന്മാരാൽ അക്ഷണംതന്നെ അല്ലേ ! പശുപാല ! നിന്തിരുവടിയും സ്തോത്രങ്ങളാൽ കീർത്തിച്ചു ഭജിക്കപ്പെട്ടു . 

🕉🕉8🕉🕉
ഇഹാന്യ ഭക്തോപി സമേഷ്യതി ക്രമാത് ഭവന്ത , മേത ഖലു രുദ്രസേവക മുനിപ്രസാദാദ് ഭവദംഘിമാഗത ഗത വൃണാനൗ ഖലു ഭക്തിമുത്തമാം .. || 8 || 

ഈ ലോകത്തിൽ വേറൊരു ദേവന്റെ ഭക്തനാണെങ്കിലും ക്രമേണ നിന്തിരുവടിയെ പ്രാപിക്കും . ശ്രീകണ്ഠനെ സേവിക്കുന്നവരായിരുന്നിട്ടും ഇവർ നാരദമുനിയുടെ അനുഗ്രഹം കൊണ്ട് അങ്ങയുടെ തൃക്കാലടികളെ പ്രാപിച്ച് ശ്രേഷ്ഠമായ ഭക്തിയെ വരിച്ചു . കൊണ്ടുതന്നെ സ്വസ്ഥാനമെത്തിച്ചേർന്നു .

🕉🕉9🕉🕉

തതസ്തരുദ്ദാരദാരുണാരവ പ്രകമ്പി - സമ്പാതിനി ഗോപമണ്ഡലേ വിലജ്ജിതം ത്വജനനീമുഖക്ഷിണാ വ്യമോക്ഷി നന്ദേന ഭവാൻ വിമോക്ഷദഃ || 9 ||


 അതിൽപിന്നെ ഗോപന്മാർ മരങ്ങൾ മുറിഞ്ഞുവീഴുന്ന ഭയങ്കരശബ്ദം കേട്ട് പരിഭ്രമിച്ചുകൊണ്ട് ഓടിവന്നസമയം ലജ്ജിതയായി നില്ക്കുന്ന അമ്മയുടെ മുഖത്തേക്കു നോക്കുന്ന നന്ദഗോപനാൽ മോക്ഷദനായ അങ്ങ് ബന്ധനത്തിൽനിന്നു മോചിക്കപ്പെട്ടു . “ 

🕉🕉10🕉🕉
മഹീരുഹോർമധ്യഗതോ ബതാർഭകോ ഹരേഃപ്രഭാവാദപ്രിക്ഷതോ f ധുനാ ' ഇതി ബ്രുവാണർഗ്ഗമിതോ ഗൃഹം ഭവാൻ മരുത്പുരാധീശ്വര ! പാഹിമാം ഗദാത് .. || 10 || 

ആശ്ചർയ്യം വൃക്ഷങ്ങളുടെ നടുവിൽ അകപ്പെട്ട ബാലകൻ ഇപ്പോൾ ശ്രീഹരിയുടെ അനുഗ്രഹം കൊണ്ടുതന്നെയാണ് മുറിവുകളൊന്നും പറ്റാതെ രക്ഷപ്പെട്ടത് . ഹേ ഗുരുവായൂരപ്പ ! ഇപ്രകാരം പറയുന്ന ( നന്ദാദികളാൽ ) അങ്ങ് ഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോകപ്പെട്ടു . അങ്ങിനെയുള്ള നിന്തിരുവടി എന്നെ രോഗങ്ങളിൽനിന്നു കാത്തരുളേണമെ .
🕉🕉🕉 നളകൂബരമോക്ഷവർണ്ണനം എന്ന നാല്പത്തെട്ടാം ദശകം സമാപ്തം . ആദിതഃ ശ്ലോകാഃ 498

Comments

Popular Posts