നാരായണീയം ദശകം - 49


വൃന്ദാവനഗമനവർണ്ണനം 

🕉🕉1🕉🕉
ഭവത്പ്രഭവാവിദുരാ ഹി ഗോപാഃ തരുപ്രപാതദികമത്ര ഗോഷ്ഠ അഹേതുമുത്പാതഗണം വിശങ്ക്യ പ്രയാതുമന്യത്ര മനോ വിതേനും || 1 || 

അങ്ങയുടെ മാഹാത്മ്യത്തെ അറിയാത്തവരായ ഗോപന്മാർ ഈ ഗോകുലത്തിൽ കാരണമൊന്നുമില്ലാതെയുള്ള മരം മുറിഞ്ഞുവീഴുക മുതലായവയെ ദുർന്നിമിത്തങ്ങളാണെന്നു സംശയിച്ചിട്ട് ഏതെങ്കിലും ഒരു ദിക്കിലേക്കു പോകുവാൻതന്നെ തീർച്ചപ്പെടുത്തി .. 

🕉🕉2🕉🕉
തത്രോപനന്ദാഭിധ - ഗോപവര്യ : ജഗൗ ഭവത്പ്രേരണയവ നൂനം ' ഇതഃ പ്രതീച്യാം വിപിനം മനോജ്ഞം വൃന്ദാവനം നാമ വിരാജതീതി . || 2 ||

 ആ കൂട്ടത്തിൽ ഉപനന്ദന് എന്നു പേരായ ഒരു ഗോപശ്രേഷ്ഠൻ " ഇവിടെനിന്ന് പടിഞ്ഞാറുഭാഗത്തായി വൃന്ദാവനം എന്ന പേരോടുകൂടിയ മനോഹരമായ ഒരു വനഭൂമി ശോഭിക്കുന്നുണ്ട് , എന്നിങ്ങിനെ അങ്ങയുടെ പ്രേരണകൊണ്ടുതന്നെ പറഞ്ഞു . 

🕉🕉3🕉🕉
ബൃഹദ്വനം തത് ഖലു നന്ദമുഖ്യാഃ വിധായ ഗൗഷ്ഠീനമഥ ക്ഷണേന ത്വദന്വിത - ത്വജ്ജനനീനിവിഷ്ടം ഗരിഷ്ഠ യാനാനുഗതാ വിചേലും || 3 ||

 അനന്തരം നന്ദന് മുതലായവർ ബൃഹദ്വനം എന്ന ആ വലിയ വനത്ത ക്ഷണനേരംകൊണ്ട് പഴയ തൊഴുത്തെന്നപോലെയാക്കിത്തീർത്തിട്ട് അങ്ങനെയൊരുമിച്ച് അങ്ങയുടെ അമ്മയും കയറിയിരുന്നതുകൊണ്ട് അത്യധികം ഗുരുത്വമുള്ളതായിത്തീർന്ന വാഹനത്തെ പിന്തുടർന്നുകൊണ്ട് യാത്രയായി . 

🕉🕉4🕉🕉
അനോമനോജ്ഞദ്ധ്വനിധേനുപാളീ ഖുരപ്രണാദാന്തരതോ വധുഭിഃ ഭവദ്വിനോദാലപിതാക്ഷരാണി പ്രപീയ നാജ്ഞായത മാർഗ്ഗദൈർഘ്യം || 4 || 

ശകടത്തിന്റെ മനോഹരശബ്ദം , പശുക്കളുടെ കുളമ്പടിശബ്ദം ഇവയ്ക്കിടയിൽ വിനോദത്തിന്നായി അങ്ങയാൽ ഉച്ചരിക്കപ്പെട്ട കളഭാഷണാക്ഷരങ്ങളെ പാനം ചെയ്ത് ഗോപികളാല് വഴിയുടെ അകലം അറിയപ്പെട്ടില്ല .

🕉🕉5🕉🕉

നവാകനിർവ്വഢനിവാസഭേദേഷ അശേഷഗോപേഷു സുഖാസിതേഷു വനശ്രിയം ഗോപകിശോരപാളീ വിമിശ്രിതഃ പര്യഗലോകകഥാസ്ത്വം .. || 6 ||

 ഗോപന്മാരെല്ലാം അർദ്ദചന്ദ്രാകൃതിയില് പുതുതായി നിർമ്മിക്കപ്പെട്ട വിശേഷമായ വീടുകളിൽ സുഖമായി പാർത്തുതുടങ്ങിയതിൽപിന്നെ നിന്തിരുവടി ഗോപ ബാലന്മാരോതൊരുമിച്ച് വൃന്ദാവനത്തിന്റെ ശോഭയെ ചുറ്റും നടന്ന് നോക്കിക്കണ്ടു . 

🕉🕉7🕉🕉
അരാളമാർഗ്ഗാഗത നിർമ്മലാപാം മരാളകുജാകൃത - നർമ്മലാപാം നിരന്തരസ്മര സരോജവക്താം കലിന്ദകന്യാം സമലോകയസ്ത്വം . .. || 7 || 

വളഞ്ഞ മാർഗ്ഗത്തിൽകൂടി ഒഴുക്കുന്ന സ്വച്ഛജലത്തോടുകൂടിയതും കളഹംസങ്ങളുടെ കോമളനിസ്വനങ്ങളാൽ ചെയ്യപ്പെട്ട് ലീലാവചനങ്ങളോടുകൂടിയതും ഇടവിടാതെ വിടർന്നുകൊണ്ടിരിക്കുന്ന താമരപ്പൂക്കളാകുന്ന മുഖത്തോടുകൂടിയതുമായ കാളിന്ദീനദിയെ നിന്തിരുവടി ദർശിച്ചു . 

🕉🕉8🕉🕉
മയൂരകേകാശതലോഭനീയം മയൂഖമാലാശബളം മണീനാം വിരിഞ്ചലോകസുശമുച്ചശൃംഗൈഃ ഗിരിം ച ഗോവർദ്ധനമൈക്ഷഥാസ്ത്വം . || 8 ||

 മയിലുകളുടെ കേകാരവത്താൽ മനോഹരവും രത്നങ്ങളുടെ ശോഭാപടലംകൊണ്ട് വിചിത്രവും ഉയർന്നിരിക്കുന്ന കൊടുമുടികളാല് ബ്രഹ്മലോകത്തെ സ്പർശിക്കുന്നതുമായ ഗോവർദ്ധനം എന്ന പർവ്വതത്തേയും അങ്ങ് വീക്ഷിച്ചു .

🕉🕉9🕉🕉

സമം തതോ ഗോപകുമാരകൈസ്ത്വം സമന്തതോ യത്ര വനാന്തമാഗഃ തതസ്തതസ്താം കുടിലാമപശ്യാ കലിന്ദജാം രാഗവതീമിവൈകാം .. || 9 |

 അതിന്നുശേഷം നിന്തിരുവടി ഗോപബാലന്മാരോടുകൂടി വനപ്രദേശത്തിന്നു ചുറ്റും എവിടെയെല്ലാം സഞ്ചരിച്ചുവോ , അവിടങ്ങളിലെല്ലാം അനുരാഗിണിയെന്ന പോലെ ഏകാകിനിയായി വക്രമർഗ്ഗങ്ങളിൽകൂടി ഗമിക്കുന്ന ആ കാളിന്ദിയെ കണ്ടു . 

🕉🕉10🕉🕉
തഥാവിധേ¡സ്മിൻ വിപിനേ പശ്യവൃ സമുത്സുകോ വത്സഗണപ്രചാര ചരൻ സരാമോ j ഥ കുമരകൈസ്തം സമീരഗേഹാധിപ ! പാഹി രോഗാത് . || 10 || 

ഹേ ഗുരുവായൂർ പുരേശാ ! അനന്തരം അപ്രകാരം പശുക്കൾക്കിഷ്ടപ്പെട്ട ഈ വനത്തിൽ കാലിക്കിടാങ്ങളെ മേയ്ക്കുന്നതിൽ താല്പർയ്യമുള്ളവനായി ഗോപബാലരൊരുമിച്ചു സഞ്ചരിക്കുന്ന ബലരാമസമേതനായ നിന്തിരുവടി രോഗപീഢയിൽനിന്ന് രക്ഷിക്കേണമേ .
🕉🕉🕉 വൃന്ദവനഗമനവർണ്ണനം എന്ന നാല്പത്തൊമ്പതാം ദശകം സമാപ്തം . ആദിതം ശ്ലോകാഃ 508

Comments

Popular Posts